For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താടി ചൊറിച്ചില്‍ സാധാരണം: പക്ഷേ മാറ്റാന്‍ അല്‍പം പ്രയാസം

|

പുരുഷന്‍മാരില്‍ താടി ചൊറിയുന്നത് ഒരു സാധാരണ സംഭവമാണ്. എന്നാല്‍ അതിന് പ്രതിരോധിക്കേണ്ടത് എങ്ങനെയെന്നത് പലര്‍ക്കും അറിയില്ല. താടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിനും അതിന് പരിഹാരം കാണുന്നതിനും വേണ്ടി ഗൂഗിളില്‍ തിരയുന്ന വ്യക്തിയാണോ നിങ്ങള്‍? എന്നാല്‍ എന്ത് പരിഹാരം പരീക്ഷിച്ച് നോക്കുന്നതിന് മുന്‍പ് ഇതിന് പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. എന്നാല്‍ ഇനി പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്ത ചില മാര്‍ഗ്ഗങ്ങളെക്കുറിച്ച് നമുക്കൊന്ന് നോക്കാം. ഇത് നിങ്ങളുടെ താടിക്ക് ഉണ്ടാവുന്ന ഇത്തരം അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു.

Home Remedies For Itchy Beard

എന്നാല്‍ ഇത് മാറാതെ നില്‍ക്കുന്ന ഒരു അവസ്ഥയാണ് എന്നുണ്ടെങ്കില്‍ പൊടിക്കൈകള്‍ പരീക്ഷിച്ച് ഫലം കാണാന്‍ നില്‍ക്കാതെ കൃത്യമായ ചികിത്സ തേടുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത് ചില അവസരങ്ങളില്‍ എങ്കിലും ചെറിയ തലവേദന ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധവേണം. എന്നാല്‍ ഗുരുതരമല്ലാത്ത സാധാരണ താടി ചൊറിച്ചില്‍ പോലുള്ളവയെങ്കില്‍ നമുക്ക് അതിന് ആശ്വാസം കണ്ടെത്താന്‍ ചില വഴികള്‍ നോക്കാം.

മുഖം വൃത്തിയായി സൂക്ഷിക്കുക

മുഖം വൃത്തിയായി സൂക്ഷിക്കുക

നിങ്ങള്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്. മുഖവും താടിയും വൃത്തിയായി സൂക്ഷിക്കുക എന്നത്.. കാരണം താടിയും മുഖവും പതിവായി കഴുകുന്നതാതിരിക്കുന്നത് പലപ്പോഴും അഴുക്കും ബാക്ടീരിയയും അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഇതിന് പരിഹാരം കാണുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അതിന് വേണ്ടി മുഖം നല്ലതുപോലെ വൃത്തിയായി സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. ചൂടുവെള്ളവും ക്ലെന്‍സറും ഉപയോഗിച്ച് എല്ലാ ദിവസവും താടിയും മുഖവും കഴുകുക. ഇത് നിങ്ങളുടെ താടി ചൊറിച്ചിലിന് നല്ല ആശ്വാസം നല്‍കുന്നു. നിങ്ങള്‍ക്ക് ദിവസവും ക്ലെന്‍സര്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍് ചൂടുവെള്ളം കൊണ്ട് കഴുകിയാലും മതി.

ഇടക്കിടെ കുളിക്കാം

ഇടക്കിടെ കുളിക്കാം

അതി ഭീകരമായി താടി ചൊറിച്ചില്‍ ശല്യപ്പെടുത്തുന്നുവെങ്കില്‍ ഇടക്കിടെ ഒന്ന് കുളിക്കുന്നത് നല്ലതാണ് ഇത് നിങ്ങളുടെ താടിയെ വൃത്തിയുള്ളതായി സൂക്ഷിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. വ്യക്തിശുചിത്വം തന്നെയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. എന്നാല്‍ അമിതമായി ചൂടുവെള്ളം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ കൂടുതല്‍ സമയവും കുളിക്കാന്‍ എടുക്കരുത്. ഇത് ചര്‍മ്മം വരണ്ടതാക്കുന്നു.

താടി കണ്ടീഷനിംഗ്

താടി കണ്ടീഷനിംഗ്

മുടി മാത്രമല്ല കണ്ടീഷണര്‍ ഇട്ട് വൃത്തിയായി കൊണ്ട് നടക്കേണ്ടത്. താടിയുടെ കാര്യത്തിലും നിങ്ങള്‍ ഇത് ശ്രദ്ധിക്കണം. താടി രോമം കണ്ടീഷനിംഗ് ചെയ്യുന്നത് അതിനെ മൃദുലമാക്കുകയും ചര്‍മ്മത്തെ പ്രകോപിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇതിന് വേണ്ടി നിങ്ങള്ക്ക് പ്രകൃതിദത്ത കണ്ടീഷണര്‍ ആയ ജോജോബ അല്ലെങ്കില്‍ അര്‍ഗാന്‍ ഓയിലുക പുരട്ടാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ മികച്ച മാറ്റങ്ങള്‍ വരുത്തുന്നു.

രാസവസ്തുക്കള്‍ ഉപയോഗിക്കരുത്

രാസവസ്തുക്കള്‍ ഉപയോഗിക്കരുത്

നിങ്ങള്‍ താടി വടിക്കുകയോ താടിയില്‍ ട്രിം ചെയ്യുകയോ മറ്റോ ചെയ്യുമ്പോള്‍ ഒരു കാരണവശാലും രാസവസ്തുക്കള്‍ അടങ്ങിയ സൗന്ദര്യ സംരക്ഷണ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത്തരത്തില്‍ ചെയ്യുമ്പോള്‍ അത് താടിയില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ലോഷനുകള്‍, ഫോം ഇവയൊക്കെ ഉപയോഗിക്കുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതായിരിക്കും എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.

താടി വളരാന്‍ അനുവദിക്കുക

താടി വളരാന്‍ അനുവദിക്കുക

പലപ്പോഴും നിങ്ങള്‍ ആഴ്ചയില്‍ എന്ന പോലെ താടി വടിക്കുന്ന ആളാണെങ്കില്‍ ഇവരില്‍ പലപ്പോഴംു താടിയില്‍ ചൊറിച്ചില്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. കാരണം താടി വളര്‍ത്തുമ്പോള്‍, ഷേവിംഗും ട്രിമ്മിംഗും പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് താടി രോമം ഫാളിക്കിളിനപ്പുറം വളരുന്നതിന് സഹായിക്കുന്നു. ഇത് പലപ്പോഴും നിങ്ങളുട ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

 മരുന്നുകളുടെ ഉപയോഗം

മരുന്നുകളുടെ ഉപയോഗം

ചിലരില്‍ ചില മരുന്നുകള്‍ കഴിക്കുന്നത് ചര്‍മ്മത്തെ പ്രകോപിപ്പിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം മരുന്നുകളിലെ അലര്‍ജി കണ്ടെത്തി അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ ആരംഭിക്കുക. ഇതിന് ഒരു നല്ല ഡോക്ടര്‍ക്ക് നിങ്ങളെ സഹായിക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കണം.

ശസ്ത്രക്രിയകളും നടപടിക്രമങ്ങളും

ശസ്ത്രക്രിയകളും നടപടിക്രമങ്ങളും

ചിലരില്‍ ഇത്തരം ചൊറിച്ചിലും വീക്കവു സ്ഥിരമായി ഉണ്ടാവുകയും അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന അവസ്ഥയെങ്കില്‍ അത് പലപ്പോഴും കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇവരില്‍ ചൊറിച്ചില്‍ വിട്ടു മാറാതെയുണ്ടാവുന്ന അവസ്ഥയില്‍ ഡോക്ടര്‍ മരുന്നുകളും വേണ്ടി വന്നാല്‍ അതുമായി ബന്ധപ്പെട്ട് മറ്റ് ചികിത്സകളും നിര്‍ദ്ദേശിക്കുന്നു. അണുബാദയോ വീക്കമോ ഉണ്ടോ എ്ന്ന് ആദ്യം ഉറപ്പ് വരുത്തേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ നിസ്സാരമാക്കരുത്. വളരെയധികം ശ്രദ്ധിക്കണം.

നിര്‍ബന്ധമായും കറ്റാര്‍വാഴ തണുപ്പ് കാലത്ത് അത്യാവശ്യം: കാരണങ്ങള്‍നിര്‍ബന്ധമായും കറ്റാര്‍വാഴ തണുപ്പ് കാലത്ത് അത്യാവശ്യം: കാരണങ്ങള്‍

മുടി വേരോടെ കൊഴിയുന്നതിന് പിന്നിലെ കാരണം സമ്മര്‍ദ്ദംമുടി വേരോടെ കൊഴിയുന്നതിന് പിന്നിലെ കാരണം സമ്മര്‍ദ്ദം

English summary

Home Remedies For Itchy Beard In Malayalam

Here in this article we are sharing some home remedies for itchy beard in malayalam. Take a look.
Story first published: Thursday, December 8, 2022, 19:15 [IST]
X
Desktop Bottom Promotion