For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

14 ദിനം, അനാവശ്യ രോമം വീണ്ടും വരാതെ കളയാം

14 ദിനം, അനാവശ്യ രോമം വീണ്ടും വരാതെ കളയാം

|

പല സ്ത്രീകളേയും അലട്ടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് ശരീരത്തിലെ അനാവശ്യമായ രോമ വളര്‍ച്ച. ആവശ്യമില്ലാത്ത സ്ഥലങ്ങളില്‍ രോമ വളര്‍ച്ച പലപ്പോഴും പല സ്ത്രീകളിലും അപകര്‍ഷതാബോധമുണ്ടാക്കാറുമുണ്ട്. ചില സ്ത്രീകളില്‍ മേല്‍ച്ചുണ്ടിലും താടിയിലുമെല്ലാം തന്നെ രോമം വളരാറുമുണ്ട്.

രോമവളര്‍ച്ച പലപ്പോഴും പലരും നേരിടാറ് വാക്‌സിംഗ് പോലുള്ള വഴികളിലൂടെയാണ്. എന്നാല്‍ ഇതിന് പലപ്പോഴും ഉപയോഗിയ്ക്കുന്ന ക്രീമുകളിലെ കെമിക്കലുകള്‍ ആരോഗ്യപരമായ പ്രശ്‌നങ്ങളും അലര്‍ജിയുമെല്ലാം ഉണ്ടാക്കാറുമുണ്ട്. മാത്രമല്ല പോയ രോമം അല്‍പം കഴിയുമ്പോള്‍ ഇരട്ടിയായി തിരിച്ചു വളരുന്നത് പല സ്ത്രീകള്‍ക്കും വലിയ തലവേദനയുമാണ്.

സ്ഥിരമായി രോമം നീക്കം ചെയ്യാനുള്ള പല വഴികളുമുണ്ടെങ്കിലും ഇതെല്ലാം തന്നെ പലപ്പോഴും ഏറെ പണച്ചിലവുണ്ടാകുന്ന വഴികളാണ്. ഇതിനെല്ലാമുള്ള പരിഹാരം പ്രകൃതിദത്ത വഴികള്‍ സ്വീകരിയ്ക്കുക എന്നതാണ്.

രോമം നീക്കാനും പിന്നീടിത് വളരാതിരിയ്ക്കാനും സഹായിക്കുന്ന ഒരു പ്രത്യേക വിദ്യ നമുക്കു വീട്ടില്‍ തന്നെ ചെയ്യാവുന്നതേയുള്ളൂ. പ്രകൃതിദത്ത വാക്‌സിംഗ് എന്നു വേണമെങ്കില്‍ പറയാം. 14 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു പ്രക്രിയയെന്നും പറയാം. ഇതെങ്ങനെയെന്നറിയുക.

വാക്‌സിംഗ് ചെയ്യാനായി

വാക്‌സിംഗ് ചെയ്യാനായി

വാക്‌സിംഗ് ചെയ്യാനായി നാം വീട്ടില്‍ തന്നെ ഒരു മിശ്രിതം തയ്യാറാക്കണം. ഇതിനായി തികച്ചും പ്രകൃതിദത്ത ചേരുവകളാണ് ഉപയോഗിയ്ക്കുന്നത്. നാരങ്ങാനീര്, പഞ്ചസാര, തേന്‍, വെള്ളം എന്നിവയുപയോഗിച്ചാണ് ഈ പ്രത്യേക വാക്‌സിംഗ് മിശ്രിതം തയ്യാറാക്കുന്നത്.

പഞ്ചസാര

പഞ്ചസാര

നാലു സ്പൂണ്‍ പഞ്ചസാര, മൂന്നു സ്പൂണ്‍ നാരങ്ങാനീര്, 2 സ്പൂണ്‍ തേന്‍, ഇത് ചെറുതേനോ സാധാരണ തേനോ ആകാം, ഒരു സ്പൂണ്‍ വെള്ളം എന്നിവയാണ് വേണ്ടത്. ഒരു പാനില്‍ പഞ്ചസാര ചേര്‍ത്ത് അടുപ്പില്‍ വയ്ക്കുക. ഇതിലേയ്ക്ക് നാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്തിളക്കുക. പിന്നീട് ഒരു സ്പൂണ്‍ വെള്ളവും ചേര്‍ക്കാം. ഈ മിശ്രിതം ഇളക്കി വാക്‌സിംഗ് പരുവത്തിലാക്കി എടുക്കുക. ഒട്ടുന്ന മിശ്രിതമാക്കുന്ന പാകത്തിലാക്കണം. മുകളില്‍ പറഞ്ഞ അളവില്‍ ചേരുവകള്‍ ചേര്‍ത്താലാണ് ഇതു പാകത്തിനു ലഭിയ്ക്കുക.

പിന്നീട് ഇത് തണുത്ത ശേഷം

പിന്നീട് ഇത് തണുത്ത ശേഷം

പിന്നീട് ഇത് തണുത്ത ശേഷം രോമം നീക്കേണ്ട ഭാഗത്തു പുരട്ടുക. ഇത് കട്ടിയായി പശ പോലെയായാകും ഇരിയ്ക്കുക. ഇതിനു മുകളിലായി ഒരു കോട്ടന്‍ തുണിയും ഇതോടു ചേര്‍ത്ത ഒട്ടിയ്ക്കുക. നല്ലപോലെ ഒട്ടുന്ന പരുവത്തിലാകും, ഈ മിശ്രിതം. പിന്നീട് തുണിയോടെ പതുക്കെ ഇത് രോമങ്ങള്‍ നീക്കേണ്ട ഭാഗത്ത് രോമത്തിന് എതിര്‍ ദിശയിലായി വലിച്ചെടുക്കുക. രോമങ്ങള്‍ ഈ മിശ്രിതത്തിനും തുണിയ്ക്കുമൊപ്പം പോരും. ഇതേ രീതിയില്‍ മിശ്രിതം തയ്യാറാക്കി രോമങ്ങള്‍ നീക്കേണ്ട ദിക്കില്‍ ഉപയോഗിയ്ക്കാം.

ഈ രോമങ്ങള്‍

ഈ രോമങ്ങള്‍

പിന്നീട് ഈ രോമങ്ങള്‍ വീണ്ടും വരാതിരിയ്ക്കുവാനും വഴിയുണ്ട്. ഇതിനായി ചെറുപയര്‍ പൊടിയെടുക്കുക. വാങ്ങുന്ന പൊടിയോ പരിപ്പു പൊടിച്ചോ ഉപയോഗിയ്ക്കാം. ഇതിലേയ്ക്ക് തിളപ്പിയ്ക്കാത്ത പാലും ഇത്ര തന്നെ നാരങ്ങാനീരും കലര്‍ത്തുക. ഇത് നല്ലൊരു പേസ്റ്റ് പരുവത്തിലാകണം.

ഈ പേസ്റ്റ്

ഈ പേസ്റ്റ്

ഈ പേസ്റ്റ് രോമം നീക്കം ചെയ്ത ഭാഗത്തു തേച്ചു പിടിപ്പിയ്ക്കുക. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയാം. ഈ ഭാഗത്ത് ഈ പേസ്റ്റ് അടുപ്പിച്ച് 14 ദിവസമെങ്കിലും പുരട്ടുക. പിന്നീട് ഈ ഭാഗത്തുള്ള രോമവളര്‍ച്ച സ്ഥിരമായി നീക്കാന്‍ ഈ വഴി പിന്‍തുടരാം. ശരീരത്തിന്റെ ഏതു ഭാഗത്തു വേണമെങ്കിലുമുള്ള രോമവളര്‍ച്ച തടയാന്‍ ഈ പ്രത്യേക വഴി ഉപയോഗിയ്ക്കാം. പൂര്‍ണമായി ഫലം നല്‍കുന്ന രീതിയാണിത്.

മുഖത്തും

മുഖത്തും

മുഖത്തും ഉപയോഗിയ്ക്കാവുന്ന രീതിയാണിത്. നല്ലൊരു ബ്ലീച്ചിംഗ്, ഫേഷ്യല്‍ ഇഫക്ട് ഒരുമിച്ചു നല്‍കുന്ന വിദ്യയെന്നു വേണം, പറയുവാന്‍. ഇത് രോമവളര്‍ച്ച തടയാന്‍ മാത്രമല്ല, മുഖത്തിന് നിറം നല്‍കാനും ചര്‍മത്തിന് മൃദുത്വം നല്‍കാനുമെല്ലാം സഹായിക്കുന്ന വഴിയാണ്. യാതൊരു ദോഷവും ഇതു വരുത്തുന്നില്ലെന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. കാരണം ഇതില്‍ ഉപയോഗിയ്ക്കുന്നവയെല്ലാം തന്നെ നാടന്‍ വസ്തുക്കളാണ്. യാതൊരു ദോഷവും വരുത്താത്തവ.

English summary

Home Made Wax To Remove Hair From Body Parts

Home Made Wax To Remove Hair From Body Parts, Read more to know about,
X
Desktop Bottom Promotion