For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്‍പീലിയിലെ ഈ വളര്‍ച്ച കണ്ണടച്ച് തുറക്കും മുന്‍പ്

|

നല്ല വിരിഞ്ഞ കണ്ണില്‍ കണ്‍പീലികള്‍ ഉള്ളത് നിങ്ങളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ കണ്‍പീലി ഇല്ലാത്തവരാണെങ്കിലോ? ഇന്ന് വിപണിയില്‍ ധാരാളം മാര്‍ഗ്ഗങ്ങള്‍ ഇതിന് ബദലായി ഉണ്ട്. എന്നാല്‍ അതല്ലാതെ തന്നെ പ്രകൃതിദത്തമായി നിങ്ങള്‍ക്ക് നിങ്ങളുടെ കണ്‍പീലിയുടെ വലിപ്പം വര്‍ദ്ധിപ്പിക്കാം. കണ്‍പീലികളുടെ വളര്‍ച്ച മെച്ചപ്പെടുത്തുന്നതിന് ഒന്നിലധികം വഴികളുണ്ട്. നിങ്ങള്‍ക്ക് അവശ്യ എണ്ണകള്‍ ഉപയോഗിക്കാനും കണ്‌പോളകള്‍ മസാജ് ചെയ്യാനും മേക്കപ്പില്‍ നിന്ന് ഇടവേള നല്‍കാനും എല്ലാം ഇതിലൂടെ കഴിയും. നിങ്ങളുടെ ഭക്ഷണത്തിലൂടെ ഇതിന് പരിഹാരം കാണാം എന്നുള്ളത് തന്നെയാണ് പ്രധാനപ്പെട്ട കാര്യം.

ബ്ലാക്ക്‌ഹെഡ്‌സിനെ വേരോടെ തുരത്തും റോസ് വാട്ടര്‍ബ്ലാക്ക്‌ഹെഡ്‌സിനെ വേരോടെ തുരത്തും റോസ് വാട്ടര്‍

ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് കണ്‍പീലിയുടെ ആരോഗ്യത്തിനും വളര്‍ച്ചക്കും സഹായിക്കുന്നുണ്ട്. ദീര്‍ഘവും ആരോഗ്യകരവുമായ കണ്‍പീലികള്‍ക്ക് ആവശ്യമായ വിറ്റാമിനുകള്‍ നിങ്ങളുടെ ശരീരത്തിന് നല്‍കുന്നതിന് ഏറ്റവും സഹായിക്കുന്നത് ഭക്ഷണങ്ങള്‍ തന്നെയാണ്. എന്നാല്‍ ഏതൊക്കെ ഭക്ഷണത്തിലൂടെ ഇതിനെ പരിഹരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരത്തില്‍ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും സഹായിക്കുന്നുണ്ട് ഇവയെല്ലാം എന്നുള്ളതാണ്. കൂടുതല് അറിയുന്നതിന് വേണ്ടി വായിക്കൂ.

മുട്ട

മുട്ട

എന്തുകൊണ്ട് മുട്ട കഴിക്കുമ്പോള്‍ നിങ്ങളില്‍ പുരികത്തിന്റെ വളര്‍ച്ചയുണ്ടാവുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? കാരണം മുട്ടയില്‍ പ്രോട്ടീന്‍ വളരെയധികം കൂടുതലാണ്. ഇവ നിങ്ങള്‍ക്ക് നല്‍കുന്നത് എന്താണെന്ന് നമുക്ക് പലര്‍ക്കും അറിയില്ല എന്നുള്ളതാണ്. മുടിയും കണ്‍പീലികളും കെരാറ്റിന്‍ അടങ്ങിയതാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തിന് ശരിയായ അളവിലുള്ള അമിനോ ആസിഡുകള്‍ കെരാറ്റിന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ കണ്‍പീലികള്‍ ശക്തവും നീളമുള്ളതുമാക്കി മാറ്റുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികളെയെല്ലാം നമുക്ക് തരണം ചെയ്യാന്‍ സാധിക്കുന്നുണ്ട്. മുട്ട സ്ഥിരമാക്കുന്നതിലൂടെ കുറച്ച് ദിവസം കൊണ്ട് തന്നെ നിങ്ങള്‍ക്ക് മാറ്റം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

മത്തി

മത്തി

ആരോഗ്യത്തിനും സൗന്ദര്യത്തിനും മത്സ്യം നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എന്തുകൊണ്ട് മത്തി ഇതിന് വേണ്ടി തിരഞ്ഞെടുത്തു എന്നുള്ളത് അറിയേണ്ടതാണ്. ഒമേഗ -3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഡി, ബി വിറ്റാമിനുകളുടെ ഉറവിടമാണ് മത്തി. അതുകൊണ്ട് തന്നെ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ മുടി പൊട്ടുന്നതിനെതിരെ പ്രതിരോധിക്കുന്നുണ്ട്. ഇത് കൂടാതെ വിറ്റാമിന്‍ ഡി, ബി വിറ്റാമിനുകള്‍ കണ്‍പീലികളുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ ആരോഗ്യത്തിന് മാത്രമല്ല മത്തി കഴിക്കുന്നതിലൂടെ നിങ്ങളുടെ കണ്‍പീലികളും പുരികവും വളരും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കശുവണ്ടിപരിപ്പ്

കശുവണ്ടിപരിപ്പ്

കശുവണ്ടിപരിപ്പും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും മികച്ച ഓപ്ഷന്‍ തന്നെയാണ്. അതില്‍ ശരീരത്തിന് ആവശ്യമായ ഒമേഗ 3 ആസിഡുകളും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ വിറ്റാമിന്‍ ഇ യുമായി ഫാറ്റി ആസിഡുകള്‍ രക്തവും ഓക്‌സിജനും രോമകൂപങ്ങളിലേക്ക് എത്തിക്കുന്നു. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ പുരികത്തെ കൂടുതല്‍ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുകയും കൂടുതല്‍ വേഗത്തില്‍ വളരാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒന്നാണ്. കാരണം പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കണ്‍പീലികളുടെ വളര്‍ച്ചയ്ക്കും കൊളാജന്‍ ഉല്‍പാദനത്തിനും ഗുണം ചെയ്യുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലിയില്‍ സിലിക്ക എന്ന അവശ്യ ധാതു അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ കണ്‍പീലികള്‍ക്ക് നീളവും ആരോഗ്യകരവുമാകാന്‍ സഹായിക്കുന്നു. അതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് നമുക്ക് ദിവസവും ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

കൂണ്‍

കൂണ്‍

വിറ്റാമിന്‍ ബി 3 യുടെ വിലപ്പെട്ട ഉറവിടമാണ് കൂണ്‍. കൂണ്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും കെരാറ്റിന്‍ ഉല്‍പാദനത്തില്‍ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ ബി 3 കണ്‍പീലികളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും വരണ്ടതും പൊട്ടുന്നതുമായ പീലികളെ ഒഴിവാക്കുകയും ചെയ്യുന്നു. ഇത് സെല്ലുലാര്‍ പുനരുല്‍പാദനത്തിന് സഹായിക്കുകയും നിങ്ങളുടെ കണ്‍പീലികള്‍ കൊഴിഞ്ഞ് വീഴാതിരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ കൂടി മികച്ചതാണ്. എല്ലാ ദിവസവും കൂണ്‍ കഴിക്കുന്നതിന് അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടതാണ്.

ബീന്‍സ്

ബീന്‍സ്

എന്തുകൊണ്ടാണ് പുരികത്തിന്റെ വളര്‍ച്ചക്ക് ബീന്‍സ് തിരഞ്ഞെടുക്കുന്നത് എന്നുള്ളത് പലര്‍ക്കും അറിയാത്ത ഒന്നാണ്. എന്നാല്‍ അതിന് കാരണം ബീന്‍സില്‍ വിറ്റാമിന്‍ എച്ച്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇതില്‍ വിറ്റാമിന്‍ എച്ച് നിങ്ങളുടെ രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും, കണ്‍പീലി കട്ടിയുള്ളതായി കാണുകയും, വരണ്ടതും വീഴാതിരിക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യകരമായ കണ്‍പീലികള്‍ക്ക് ആവശ്യമായ അമിനോ ആസിഡുകളും കൊഴുപ്പുകളും ആഗിരണം ചെയ്യാന്‍ ഇത് നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നു. ഫോളിക് ആസിഡ് നിങ്ങളുടെ പുരികം പൊട്ടുന്നതില്‍ നിന്ന് തടയുന്നു.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

ഭക്ഷണശീലത്തില്‍ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ധാന്യങ്ങളില്‍ വിറ്റാമിന്‍ ബി 6, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയിലെ വിറ്റാമിന്‍ ബി 6 മെലാനിന്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുകയും നിങ്ങളുടെ കണ്‍പീലിക്ക് നിറം നല്‍കുന്ന പിഗ്മെന്റ് രൂപീകരിക്കുകയും ചെയ്യുന്നു. അയേണ്‍ രോമകൂപങ്ങളില്‍ സൂക്ഷിക്കുകയും നിങ്ങളുടെ കണ്‍പീലികള്‍ ദുര്‍ബലമാവുകയും കൊഴിഞ്ഞ്‌പോകാതിരിക്കുകയും ചെയ്യുന്നു. മുകളില്‍ പറഞ്ഞ ഭക്ഷണങ്ങളെല്ലാം തന്നെ ആരോഗ്യത്തിന് യാതൊരു വിധത്തിലുള്ള ദോഷവും നല്‍കുന്നതല്ല. എന്ന് മാത്രമല്ല ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നതാണ് എന്നുള്ളതാണ്. സൗന്ദര്യവും ആരോഗ്യവും സ്വന്തമാക്കാന്‍ ഇവയെല്ലാം കഴിക്കാന്‍ ശ്രദ്ധിക്കൂ.

English summary

Foods That Will Help You Grow Long Eyelashes

Here are the list of food that will help you grow long eyelashes. Take a look.
X
Desktop Bottom Promotion