For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിയര്‍പ്പ് നാറ്റം പാടേ അകറ്റുന്ന സ്‌പെഷ്യല്‍ ഫുഡ് ഇതാണ്

|

വിയര്‍പ്പ് നാറ്റം എന്നത് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. പലരിലും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് വിയര്‍പ്പ് നാറ്റം എത്തുന്നു. ദിവസവും കുളിക്കുന്ന ആളുകളില്‍ പോലും വിയര്‍പ്പ് നാറ്റം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ശരീര ദുര്‍ഗന്ധം കുളിച്ചാല്‍ മാറും എന്ന ധാരണ തെറ്റാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രശ്‌നത്തിലാക്കുന്ന ചില സൂചനകള്‍ കൂടിയണ് നല്‍കുന്നത്. ശരീര ദുര്‍ഗന്ധം നിങ്ങള്‍ക്ക് മാത്രമല്ല അത് കൂടെയുള്ള ആളുകളെ പോലും പ്രശ്‌നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പെട്ടെന്ന് ഇല്ലാതാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

Body Odor

എന്നാല്‍ ചില ഭക്ഷണങ്ങള്‍ ശരീര ദുര്‍ഗന്ധത്തിന് കാരണമാകുമ്പോള്‍ ചില ഭക്ഷണങ്ങള്‍ ഇത്തരം പ്രശ്‌നത്തെ നേരിടുന്നതിന് സഹായിക്കുന്നു. ഉള്ളി അല്ലെങ്കില്‍ കുരുമുളക് പോലുള്ള ഭക്ഷണങ്ങള്‍ നിങ്ങളെ കൂടുതല്‍ വിയര്‍ക്കുകയും അതുവഴി ശരീര ദുര്‍ഗന്ധം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിന് കാരണമാകുന്നതാണ്. എന്നാല്‍ ശരീര ദുര്‍ഗന്ധം അകറ്റാനും നിങ്ങളെ ഫ്രഷ് ആയി ഇരിക്കുന്നതിനും സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവയെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ പേര് കേട്ടതാണ് ഗ്രീന്‍ ടീ. എന്നാല്‍ ഗ്രീന്‍ ടീ കഴിക്കുമ്പോള്‍ അത്ത ശരീര ദുര്‍ഗന്ധത്തെക്കൂടി ഇല്ലാതാക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. ഇത് പ്രധാനമായും ശരീരഭാരം കുറക്കുന്നതിന് വേണ്ടിയാണ് പലരും ഉപയോഗിക്കുന്നത്. എന്നാല്‍ ഗ്രീന്‍ടീയില്‍ ഉള്ള ആന്റി ഓക്‌സിഡന്റ് നമ്മുടെ ആരോഗ്യത്തോടൊപ്പം തന്നെ ശരീര ദുര്‍ഗന്ധത്തേ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത് ദിനവും ഉപയോഗിക്കുന്നത് വായ്‌നാറ്റം, ശരീര ദുര്‍ഗന്ധം എന്നീ പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ദിനവും രണ്ട് കപ്പ് ഗ്രീന്‍ ടീ തേന്‍ ചേര്‍ത്ത് കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ ശരീര ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

 സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങള്‍

ആരോഗ്യ സംരക്ഷണത്തിന് സിട്രസ് പഴങ്ങള്‍ വളരെ ഗുണം ചെയ്യുന്നതാണ്. എന്നാല്‍ ആരോഗ്യത്തിന് മാത്രമല്ല ഇത് നിങ്ങളുടെ ശരീര ദുര്‍ഗന്ധം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ദിനവും സിട്രസ് പഴങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ ഊര്‍ജ്ജവും ലഭിക്കുന്നു. നാരങ്ങയും ഓറഞ്ചും പോലുള്ള സിട്രസ് പഴങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ വിഷവസ്തുക്കളുടെ ശേഖരണം കുറയ്ക്കുകയും അതുവഴി ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ വളര്‍ച്ച ഇല്ലാതാക്കുകയും ചെയ്യുന്നു. ദിനവും ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളം ഉപ്പിട്ട് ശീലമാക്കുന്നത് തന്നെ ഗുണങ്ങളുടെ കാര്യത്തില്‍ മികച്ച ഫലങ്ങളാണ്. ഇത് മാനസിക ശാരീരിക ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഉലുവ

ഉലുവ

മുകളില്‍ പറഞ്ഞതുപോലെ തന്നെ ഉലുവ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ്. ഇത് നിങ്ങളുടെ വീട്ടില്‍ എപ്പോഴും ഉണ്ടാവുന്ന ഒരു വസ്തു തന്നെയാണ്. അതുകൊണ്ട് തന്നെ കേശസംരക്ഷണത്തിനും ആരോഗ്യത്തിനും മുഖസൗന്ദര്യത്തിനും എല്ലാം ഉലുവ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീര ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യമുള്ള ശരീരത്തിനും സഹായിക്കുന്നു. കൂടാതെ ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളി ദോഷകരമായി മാറുന്ന ശരീര ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുന്നു. എന്നാല്‍ പ്രമേഹമുള്ളവര്‍ ഉലുവ കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ പ്രമേഹത്തെ വളരെയധികം കുറക്കുന്നതിനും അത് വഴി ചെറിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

ഏലം

ഏലം

ഏലം നമ്മുടെ കറികളില്‍ ചേര്‍ക്കുന്ന ഒരു സുഗന്ധക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് നിങ്ങളുടെ ശരീര ദുര്‍ഗന്ധത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ഇതിലൂടെ മാനസികവും ശാരീരികവുമായ ആരോഗ്യം നിങ്ങള്‍ക്ക് ഉണ്ടാവുന്നു. ശരീര ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ദിനവും ഏലക്ക ചായയോ അല്ലെങ്കില്‍ ഏലക്കയിട്ട് തിളപ്പിച്ച വെള്ളമോ കഴിക്കാവുന്നതാണ്. ഇത് കൂടാതെ നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക സുഗന്ധം വര്‍ദ്ധിപ്പിക്കുന്നതിനും ഏലക്ക സഹായിക്കുന്നു.

ഇലക്കറികള്‍

ഇലക്കറികള്‍

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ചീരയിലും മുരിങ്ങയിലും ധാരാളം ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ നിങ്ങള്‍ക്ക് സ്ഥിരമായി കഴിക്കാവുന്നതാണ്. ഇതിലെല്ലാം ധാരാളം ക്ലോറോഫില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ ദുര്‍ഗന്ധം ഉണ്ടാക്കുന്ന സംയുക്തത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നു. മാത്രമല്ല സ്ഥിരമായി ഇലക്കറികള്‍ കഴിക്കുന്നതിലൂടെ നിനക്ക് ആരോഗ്യപ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് ഭക്ഷണത്തില്‍ സ്ഥിരമായി നിങ്ങള്‍ക്ക് ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ആര്‍ത്തവ ദിനം 3-ല്‍ കുറവോ അതോ 7-ല്‍ കൂടുതലോ: ശൈത്യകാലം ശ്രദ്ധിക്കാംആര്‍ത്തവ ദിനം 3-ല്‍ കുറവോ അതോ 7-ല്‍ കൂടുതലോ: ശൈത്യകാലം ശ്രദ്ധിക്കാം

വായിലെ പോടും ദുര്‍ഗന്ധവും മോണയില്‍ രക്തസ്രാവവും നിസ്സാരമല്ലവായിലെ പോടും ദുര്‍ഗന്ധവും മോണയില്‍ രക്തസ്രാവവും നിസ്സാരമല്ല

English summary

Foods That Can Help You To Get Rid Of Body Odor Naturally In Malayalam

Here in this article we are discussing about some foods that help you to get rid of body odor naturally in malayalam. Take a look
Story first published: Sunday, December 18, 2022, 12:40 [IST]
X
Desktop Bottom Promotion