For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടാറ്റൂ സ്ഥിരമാണോ, ഇനി അതും മായ്ക്കാം ഈസിയായി

|

മിക്കവർക്കും ടാറ്റൂ അഥവാ പച്ചകുത്തൽ ഒരു ഹരമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടും മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. നല്ലതു പോലെ ആലോചിച്ച് മാത്രമേ ടാറ്റൂ ചെയ്യുന്നതിന് ഇറങ്ങിപ്പുറപ്പെടാവൂ. കാരണം അത് പലപ്പോഴും നിങ്ങളിൽ പിന്നീട് വേണ്ട എന്ന തോന്നലുണ്ടാക്കുന്നത് സാധാരണമാണ്. കാരണം ഒരു തവണ പച്ചകുത്തിയാൽ പിന്നെ അത് മായ്ച്ച് കളയണമെങ്കിൽ നല്ലതു പോലെ പരിശ്രമിക്കേണ്ടതായി വരുന്നുണ്ട്. വളരെ ഇഷ്ടത്തോടെ പച്ചകുത്തിയത് പിന്നീട് മായ്ച്ച് കളയുന്നതിന് വേണ്ടി ഇറങ്ങിപ്പുറപ്പെടും മുന്‍പ് അൽപം ശ്രദ്ധിക്കേണ്ടതാണ്.

Most read: പച്ചകുത്തി പകച്ചു പോയവര്‍!!Most read: പച്ചകുത്തി പകച്ചു പോയവര്‍!!

പച്ചകുത്തി കുറച്ച് നാൾ കഴിയുമ്പോഴാണ് ഡിസൈന്‍ മാറ്റാമായിരുന്നു, അല്ലെങ്കിൽ ഈ ടാറ്റൂ വേണ്ടായിരുന്നു എന്ന തോന്നൽ പലരിലും ഉണ്ടാവുന്നത്. എന്നാൽ അതെല്ലാം പിന്നീട് തിരുത്തിക്കുറിക്കുക എന്നുള്ളത് അൽപം വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. പക്ഷേ ഒരു പെർമനന്‍റ് ടാറ്റൂ എങ്ങനെ കളയാം എന്നുള്ളത് അൽപം ശ്രദ്ധിക്കേണ്ടതാണ്. ശ്രമകരമായ ഒരു കാര്യമാണ് ഇതെന്ന കാര്യത്തി‍ൽ സംശയം വേണ്ട. എങ്കിലും പെർമനന്‍റ് ടാറ്റൂ കളയുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യാം എന്ന് നമുക്ക് നോക്കാം.

ലേസർ സര്‍ജറി

ലേസർ സര്‍ജറി

പച്ചകുത്തിയത് അല്ലെങ്കില്‍ ടാറ്റൂ ലേസർ സര്‍ജറിയിലൂടെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. പലരുടേയും സംശയമാണ് സ്ഥിരമായ ടാറ്റൂ നീക്കംചെയ്യാമോ എന്നുള്ളത്. എന്നാൽ ഇതിന് അതെ എന്നാണ് ഉത്തരം. ഈ രീതി വളരെ ചെലവേറിയതും വേദനാജനകവുമാണെങ്കിലും ലേസർ ചികിത്സയിലൂടെ ഇത്തരം ടാറ്റൂകൾ മായ്ക്കാവുന്നതാണ്. ഈ രീതിയിൽ, ചർമ്മത്തിന്റെ പാളി നീക്കം ചെയ്യുന്നതിനേക്കാൾ ടാറ്റൂ കുത്തിയിട്ടുള്ള മഷി നീക്കം ചെയ്യുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ഈ രീതിയിലൂടെ, മഷിയുടെ പിഗ്മെന്റ് നിറങ്ങളിലേക്ക് ഉയർന്ന അളവിൽ രശ്മികൾ കടത്തി വിടുന്നു. നിറങ്ങൾ ധാരാളമുള്ള ടാറ്റൂകളേക്കാൾ കറുപ്പ് നിറത്തിലുള്ള ടാറ്റൂകൾ നീക്കംചെയ്യുന്നതാണ് ലേസര്‍ ട്രീറ്റ്മെന്‍റിൽ എളുപ്പം. ടാറ്റൂകൾ നീക്കംചെയ്യാൻ കഴിയുന്ന രണ്ട് തരം ലേസർ രീതികളാണ് ഉള്ളത്.

ലേസർ സര്‍ജറി

ലേസർ സര്‍ജറി

ഇതിൽ പാസീവ് ലേസർ ടാറ്റൂ നീക്കംചെയ്യൽ രീതി സാധാരണയായി ബ്യൂട്ടി സലൂണുകളിലാണ് ചെയ്യുന്നത്, ഇത് ആക്റ്റീവ് രീതിയെക്കാൾ തുച്ഛമായതാണ്. എന്നിരുന്നാലും, ആക്റ്റീവ് ലേസർ നീക്കംചെയ്യൽ രീതി, അൽപ്പം ചെലവേറിയതാണെങ്കിലും, മഷി നീക്കം ചെയ്യുന്നതിനുള്ള കൂടുതൽ ഫലപ്രദമായ മാർഗ്ഗമാണ്. ഇത് ഡെർമറ്റോളജിസ്റ്റുകളാണ് ചെയ്യുന്നത്. എന്നാല്‍ ഇത് ഒറ്റയടിക്ക് നീക്കം ചെയ്യുന്നതിന് സാധിക്കുകയില്ല. മാത്രമല്ല നിരവധി സിറ്റിംങ്ങുകൾ ഇതിനായി വേണ്ടി വരുന്നുണ്ട്.

ലേസർ സര്‍ജറി

ലേസർ സര്‍ജറി

ക്രയോ സര്‍ജറി ക്രയോതെറാപ്പി എന്നും അറിയപ്പെടുന്നുണ്ട്. ഇത് അരിമ്പാറ നീക്കം ചെയ്യുന്നതിനും ചർമ്മത്തിലെ കാൻസറിനെ ചികിത്സിക്കുന്നതിനും വേണ്ടിയാണ് ഉപയോഗിക്കുന്നത്. എങ്കിലും, ടാറ്റൂകൾ ഫലപ്രദമായി നീക്കംചെയ്യുന്നതിന് ഈ തെറാപ്പി ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. ഡെർമബ്രാസിയനൊപ്പം (ടാറ്റൂകൾ നീക്കം ചെയ്യാനുള്ള മറ്റൊരു മാർഗ്ഗം), ദ്രാവക നൈട്രജൻ ഉപയോഗിച്ച് സ്പ്രേയുടെ സഹായത്തോടെ ചർമ്മത്തിലെ പച്ചകുത്തിയ ചർമ്മഭാഗത്തെ ഫ്രീസ് ചെയ്താണ് ക്രയോസർജറി നടത്തുന്നത്. ഇത് ചർമ്മത്തിന്റെ പ്രത്യേക ഭാഗത്ത് തരിപ്പിന് കാരണമാകുന്നു.

ലേസർ സര്‍ജറി

ലേസർ സര്‍ജറി

എങ്കിലും ഇത് ടാറ്റൂകൾ നീക്കം ചെയ്യുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണെങ്കിലും, പലപ്പോഴും അങ്ങേയറ്റം വേദനാജനകമാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല, മുകളിലെ പാളികളെ ഇല്ലാതാക്കുമ്പോൾ ഈ രീതി ചർമ്മ കോശങ്ങളെ നശിപ്പിക്കും. മഞ്ഞ, പച്ച നിറങ്ങളിലുള്ള പിഗ്മെന്റുകളിൽ ഈ രീതി ശരിയായി പ്രവർത്തിക്കാത്തതിനാൽ മൾട്ടി-കളർ ടാറ്റൂകൾക്ക് ഈ രീതി ഒരിക്കലും പ്രയോജനകരമല്ല. സെൻസിറ്റീവ് ചർമ്മമുള്ളവരിൽ എളുപ്പത്തിൽ മുറിവ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അൽപം ശ്രദ്ധിക്കേണ്ടതാണ്.

സർജിക്കൽ എക്സിഷൻ

സർജിക്കൽ എക്സിഷൻ

സർജിക്കൽ എക്സിഷൻ ഉപയോഗിച്ചുള്ള ടാറ്റൂ നീക്കം ചെയ്യൽ വളരെ സാധാരണമാണ്, മാത്രമല്ല ചെറുതും ചെറുതുമായ ടാറ്റൂകളിൽ ഇത് നന്നായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ടാറ്റൂ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യുന്നതിനാൽ അത് ആ ഭാഗത്തെ മാത്രമേ ബാധിക്കുകയുള്ളൂ. കൂടാതെ ചില ആളുകൾക്ക് ലേസർ പോലുള്ള അലർജിക്കും ഇത് ഒരിക്കലും കാരണമാകില്ല. എങ്കിലും സ്റ്റിച്ച് ഉണ്ടാവുന്നത് കൊണ്ട് ഇതിന്‍റെ പാടുകൾ അൽപ കാലം നിങ്ങളുടെ ചർമ്മത്തിൽ ഉണ്ടായിരിക്കും. അത്ര മാത്രമാണ് ഇതിന്‍റെ പാർശ്വഫലം. അല്ലാത്ത പക്ഷം യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നില്ല.

വീട്ടിലിരുന്നും ചെയ്യാം

വീട്ടിലിരുന്നും ചെയ്യാം

എന്നാൽ ഇനി വീട്ടിലിരുന്നും ടാറ്റൂവിനെ നമുക്ക് ഇല്ലാതാക്കാം എന്നാൽ അൽപം കൂടുതൽ കാലം എടുക്കും എന്നുള്ളതാണ് ഇതിൽ ശ്രദ്ധിക്കേണ്ടത്. കാരണം പെട്ടെന്ന് ടാറ്റൂ മാഞ്ഞ് പോണം എന്ന് പറഞ്ഞ് വീട്ടു മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നവർ ഒരിക്കലും ഇത്തരം മാർഗ്ഗങ്ങൾക്ക് പുറകേ പോവരുത്. കാരണം ഇത് അൽപം കൂടുതൽ സമയം എടുക്കുന്നുണ്ട്. അതിലുപരി പാർശ്വഫലങ്ങൾ ഒന്നും ഇല്ല എന്നുള്ളതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. അതുകൊണ്ട് തന്നെ ഇത്തരം നാട്ടു മാർഗ്ഗങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

തേൻ, കറ്റാർ വാഴ, ഉപ്പ്, തൈര്

തേൻ, കറ്റാർ വാഴ, ഉപ്പ്, തൈര്

പെർമനന്‍റ് ടാറ്റൂവിൽ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. ടാറ്റൂവിൽ നിന്ന് മോചനം നൽകുന്നതിന് വേണ്ടി കറ്റാർ വാഴ പൾപ്പ്, തേൻ, ഉപ്പ്, തൈര് എന്നിവ മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി ടാറ്റൂ ചെയ്ത ഭാഗം നല്ലതു പോലെ വൃത്തിയാക്കിയ ശേഷം, അതിന് മുകളിൽ ഈ മിക്സ് ഇടുക, അതിനൊപ്പം ഈ സ്ഥലം നല്ലതു പോലെ മസ്സാജ് ചെയ്യുകയും ചെയ്യുക. ഇത് സ്ഥിരമായി ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ടാറ്റൂവിന്‍റെ നിറം ഇല്ലാതാക്കുകയും നിറം കുറക്കുകയും ചെയ്യുന്നുണ്ട്.

 ഉപ്പും നാരങ്ങയും

ഉപ്പും നാരങ്ങയും

ഉപ്പും നാരങ്ങ നീരും നിങ്ങളിൽ ഉണ്ടാവുന്ന ടാറ്റൂ എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് രണ്ടും നല്ലതു പോലെ മിക്സ് ചെയ്ത് ഇത് ടാറ്റൂ ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. ദിവസവും ഒരു പത്ത് മിനിട്ടെങ്കിലും ചെയ്യുന്നതിലൂടെ അത് നിങ്ങളിലെ ടാറ്റൂവിൻ‍റെ നിറം പതുക്കെ പതുക്കെ കുറക്കുന്നു. ഒരു പഞ്ഞി ഉപയോഗിച്ച് വേണം ഇത് ടാറ്റൂവിൽ തേച്ച് പിടിപ്പിക്കുന്നതിന്. പതിയേ മാത്രമേ ഇതിന്‍റെ ഫലം ലഭിക്കുകയുള്ളൂ. ഇത് നിങ്ങളുടെ ടാറ്റൂവിന്‍റെ നിറം കുറക്കുകയാണ് ചെയ്യുന്നത്. സ്ഥിരമായി ചെയ്യുന്നവർക്ക് മാറ്റം അറിയാൻ സാധിക്കും.

English summary

Effective Ways to Remove Permanent Tattoo

Here in this article we are discussing about the effective ways to remove your permanent tattoo. Read on.
Story first published: Wednesday, February 5, 2020, 17:57 [IST]
X
Desktop Bottom Promotion