For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്തുള്ളിയില്‍ 5 സ്റ്റെപ്: അരിമ്പാറ അപ്രത്യക്ഷം

|

അരിമ്പാറയെ ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളത് പലരുടേയും കണ്‍ഫ്യൂഷനാണ്. എന്നാല്‍ ഈ പ്രശ്‌നത്തെ പരിഹരിക്കുന്നതിനും ഇനി അരിമ്പാറയെ തുടച്ച് നീക്കുന്നതിനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വെളുത്തുള്ളിയാണ് ഇത്തരത്തില്‍ അരിമ്പാറയെ പാടേ മാറ്റുന്ന ഒന്ന്. പെട്ടെന്ന് തന്നെ അരിമ്പാറയെന്ന അസ്വസ്ഥതയെ പറിച്ച് മാറ്റുന്നതിന് വെളുത്തുള്ളി മികച്ചതാണ്. അരിമ്പാറ ഒഴിവാക്കുന്നതിന് വേണ്ടി ഇനി നെട്ടോട്ടമോടേണ്ട ആവശ്യമില്ല.അതിന് ഇനി അടുക്കളയില്‍ വെളുത്തുള്ളി കൊണ്ട് പരിഹാരം കാണാവുന്നതാണ്.

കന്യാചര്‍മ്മം മുറിയുമ്പോള്‍ സംഭവിക്കുന്നത് ഇതാണ്‌കന്യാചര്‍മ്മം മുറിയുമ്പോള്‍ സംഭവിക്കുന്നത് ഇതാണ്‌

ഒരു തരത്തിലുള്ള അരിമ്പാറകളെല്ലാം കാലക്രമേണ ഇല്ലാതാവുന്നതാണ്. എന്നാല്‍ ചിലത് കാലങ്ങളോളം ചര്‍മ്മത്തില്‍ തന്നെ നില്‍ക്കുന്നുണ്ട്. ചിലപ്പോള്‍ ഇവ ചര്‍മ്മത്തില്‍ വൃത്തികേട് തോന്നിക്കുന്നതിനും കാരണമാകുന്നുണ്ട്. പലരുടേയും ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി അരിമ്പാറകള്‍ കാരണമാകുന്നുണ്ട്. ഇത് ചിലപ്പോള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പകരുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ പെട്ടെന്ന് തന്നെ അരിമ്പാറക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്.

 വെളുത്തുള്ളി കൊണ്ട് കളയാം

വെളുത്തുള്ളി കൊണ്ട് കളയാം

വെളുത്തുള്ളി കൊണ്ട് നമുക്ക് അരിമ്പാറയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാവുന്നതാണ്. അതിന് വേണ്ടി അഞ്ച് സ്റ്റെപുകളാണ് ഉള്ളത്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. നിങ്ങള്‍ക്ക് ഒരു അരിമ്പാറ ഉണ്ടെങ്കില്‍, വെളുത്തുള്ളി അല്ലെങ്കില്‍ മറ്റ് പ്രകൃതിദത്ത പരിഹാരങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇതിനെ ചികിത്സിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ പ്രകൃതിദത്തമായ രീതിയില്‍ എങ്ങനെ ഇതിനെ പ്രതിരോധിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ എല്ലാ വിധത്തിലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.

സ്‌റ്റെപ് 1

സ്‌റ്റെപ് 1

ചര്‍മ്മത്തില്‍ വെളുത്തുള്ളി മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നുള്ളതാണ് ആദ്യം മനസ്സിലാക്കേണ്ടതാണ്. സാധാരണ അരിമ്പാറയ്ക്കുള്ള ഒരു മികച്ച വീട്ടുവൈദ്യമാണ് വെളുത്തുള്ളി. നിങ്ങളുടെ ചര്‍മ്മം വെളുത്തുള്ളിയോട് സംവേദനക്ഷമമാണോയെന്ന് ആദ്യം വെളുത്തുള്ളി ചര്‍മ്മത്തിന്റെ ഒരു ചെറിയ ഭാഗത്തേക്ക് തടവി മനസ്സിലാക്കേണ്ടതാണ്. ചില ആളുകള്‍ക്ക് വെളുത്തുള്ളി ചര്‍മ്മത്തില്‍ ചുണങ്ങ് ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. വെളുത്തുള്ളിയുടെ പ്രധാന ആന്റി വൈറല്‍ ഘടകം, അല്ലിസിന്‍ എന്നറിയപ്പെടുന്നത് അരിമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന രാസവസ്തുവാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇതാണ് അരിമ്പാറയെ ഇല്ലാതാക്കുന്നത് എന്ന് പറയുന്നത്. കൂടുതല്‍ അറിയാം.

 സ്റ്റെപ് 2

സ്റ്റെപ് 2

എവിടെയാണോ അരിമ്പാറ ഉള്ളത് ആ സ്ഥലം വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ചര്‍മ്മം കഴുകിതുടച്ച് വൃത്തിയാക്കുക. ചൂടുള്ള സോപ്പും വെള്ളവും ഉപയോഗിക്കുക. കോട്ടണ്‍ ടവല്‍ ഉപയോഗിച്ച് ചര്‍മ്മം തുടക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. അരിമ്പാറയുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ഏതെങ്കിലും തുണി വസ്തുക്കള്‍ ചൂടുള്ള, സോപ്പ് വെള്ളത്തില്‍ കഴുകുക. ഇത് മറ്റ് ഏരിയകളിലേക്ക് പകരാതിരിക്കുന്നതിന് വേണ്ടി തുണി ബ്ലീച്ച് ചെയ്യുന്നത് നല്ലതാണ്. കാരണം പെട്ടെന്ന് പകരുന്ന ഒന്നാണ് അരിമ്പാറ. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

സ്റ്റെപ് 3

സ്റ്റെപ് 3

വെളുത്തുള്ളി തേക്കുന്നതാണ് മൂന്നാമത്തെ സ്റ്റെപ്. വെളുത്തുള്ളി ഒരു തുടം എടുത്ത് കത്തിയുടെ പരന്ന ഭാഗം ഉപയോഗിച്ച് ചതച്ചെടുക്കുക. നിങ്ങള്‍ക്ക് ഒരു തുടം വെളുത്തുള്ളി പകുതിയായി മുറിച്ചും ഉപയോഗിക്കാവുന്നതാണ്. ചതച്ച വെളുത്തുള്ളി നീര് അരിമ്പാറയുള്ള സ്ഥലത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കേണ്ടതാണ്. നല്ലതു പോലെ നീര് ഉണ്ടെന്ന് ഉറപ്പ് പറയാന്‍ ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ അരിമ്പാറയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

 സ്റ്റെപ് 4

സ്റ്റെപ് 4

അരിമ്പാറയുള്ള സ്ഥലത്ത് വെളുത്തുള്ളി തേച്ച് പിടിപ്പിച്ച് ആ പ്രദേശം പൊതിയുക. ചതച്ച വെളുത്തുള്ളി നേരിട്ട് അരിമ്പാറയില്‍ വയ്ക്കുക. വെളുത്തുള്ളിയും അരിമ്പാറയും ഒരു ബാന്‍ഡേജ് ഉപയോഗിച്ച് മൂടുക. അരിമ്പാറ ഇല്ലാത്ത സ്ഥലത്ത് വെളുത്തുള്ളി നീര് ആക്കേണ്ടതില്ല. ഈ ഭാഗത്ത് മുറിവുകള്‍ ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കാരണം വെളുത്തുള്ളി നീരിലൂടെ അരിമ്പാറ വൈറസ് മറ്റ് ഭാഗങ്ങളിലേക്ക് പകരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

സ്റ്റെപ് 5

സ്റ്റെപ് 5

വെളുത്തുള്ളി ഒരു തവണ ചെയ്തത് കൊണ്ട് അരിമ്പാറ മാറുന്നില്ല. ചികിത്സ ആവര്‍ത്തിക്കുക. ചികിത്സ ഒറ്റരാത്രികൊണ്ട് നിര്‍ത്തരുത്. നിങ്ങള്‍ ദിവസവും പ്രക്രിയ ആവര്‍ത്തിക്കേണ്ടതുണ്ട്. മുറിവ് വീണ്ടും കഴുകുക. നിങ്ങളുടെ അരിമ്പാറയില്‍ പുതിയ ചതച്ച അല്ലെങ്കില്‍ മുറിച്ച വെളുത്തുള്ളി പുരട്ടുക. പുതിയ വെളുത്തുള്ളി ഉപയോഗിച്ച് അരിമ്പാറ മൂടുക, മുറിവ് എല്ലായ്‌പ്പോഴും പുതിയ ബാന്‍ഡേജ് കൊണ്ട് പൊതിയുക. എന്നാല്‍ ചര്‍മ്മത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഇത് എത്താതിരിക്കുന്നതിന് ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുറഞ്ഞത് 3-4 ആഴ്ചയെങ്കിലും വെളുത്തുള്ളി പ്രതിവിധി ആവര്‍ത്തിക്കുക. മിക്ക ആളുകളിലും 6-7 ദിവസത്തിനുള്ളില്‍ അരിമ്പാറ ഇല്ലാതാവുന്നുണ്ട്. ബാന്‍ഡേജ് നീക്കം ചെയ്ത് വെളുത്തുള്ളി കഴുകിയ ശേഷം ചെറിയ ചുളിവുകള്‍ കാണപ്പെടാം. ഇത് മുമ്പത്തേതിനേക്കാള്‍ ഇളം നിറത്തില്‍ കാണപ്പെടും. എന്നാല്‍ ഇത്രയൊക്കെ ചെയ്തിട്ടും അരിമ്പാറ മാറാതെ വേദനയോടെ നില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

English summary

Easy Ways To Remove Warts Naturally Using Garlic

Here in this article we are discussing about the easy ways to remove warts using garlic. Read on.
Story first published: Thursday, April 9, 2020, 16:54 [IST]
X
Desktop Bottom Promotion