Just In
- 21 min ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്ത്തുമെന്നത് ഗ്യാരണ്ടി
- 51 min ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന് വഴിയുണ്ട്
- 1 hr ago
ചാണക്യനീതി: ജീവിതത്തില് വരാനിരിക്കുന്ന പ്രശ്നങ്ങളെ മുന്കൂട്ടി കണ്ട് തടയാം; ഈ 8 കാര്യങ്ങള് ശീലമാക്കൂ
- 2 hrs ago
ഉരുളക്കിഴങ്ങ് നല്ല പതം പോലെ വേവിച്ചെടുക്കണോ, സെക്കന്റുകള് മതി
Don't Miss
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Movies
'ജൂനിയർ അറ്റ്ലി എത്തി....'; ആൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് സംവിധായകൻ അറ്റ്ലിയും ഭാര്യ പ്രിയയും!
- Sports
IND vs AUS: സെലക്ടര്മാര് കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- News
സെക്രട്ടേറിയേറ്റ് സംഘര്ഷം; നഷ്ടപരിഹാരം കെട്ടിവച്ചു, 28 യൂത്ത് ലീഗ് പ്രവര്ത്തകര്ക്ക് ജാമ്യം
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന് ചെയ്യേണ്ടത് ഇപ്രകാരം
സൗന്ദര്യം പതിന്മടങ്ങ് കൂട്ടാന് തേങ്ങാവെള്ളം; ചര്മ്മത്തിനും മുടിക്കും ഉപയോഗം ഈവിധം
തേങ്ങാവെള്ളത്തേക്കാള് ഉന്മേഷദായകമായ ഒരു പാനീയമില്ലെന്ന് എല്ലാവര്ക്കുമറിയാം. വേനല്ക്കാലത്ത് ഒരു ഗ്ലാസ് തേങ്ങാവെള്ളം മതി നിങ്ങളെ ഒരു നിമിഷം കൊണ്ട് ഫ്രഷ് ആക്കി മാറ്റാന്. അവിശ്വസനീയമായ ആരോഗ്യ ഗുണങ്ങള് നിറഞ്ഞിരിക്കുന്നതാണ് ഈ സ്വാദിഷ്ടമായ പാനീയം. എന്നാല് തേങ്ങാവെള്ളം നിങ്ങളുടെ ചര്മ്മത്തിനും മുടിക്കുമായി ധാരാളം ഗുണങ്ങളും നല്കുന്നുണ്ട്.
ആന്റിഓക്സിഡന്റുകള് നിറഞ്ഞ തേങ്ങാവെള്ളം നിങ്ങളുടെ ചര്മ്മത്തിനും മുടിക്കും നിരവധി ഗുണങ്ങള് നല്കുന്നു. ഇത് നിങ്ങളുടെ ചര്മ്മത്തെയും മുടിയെയും വളരെ മികച്ച രീതിയില് സംരക്ഷിക്കുന്നു. തേങ്ങാവെള്ളം കുടിക്കുന്നതിനു പുറമേ, നിങ്ങള്ക്ക് ഇത് നിരവധി മുടിയിലും ചര്മ്മത്തിനും ഉപയോഗിക്കാം. സൗന്ദര്യം വര്ധിപ്പിക്കാനായി തേങ്ങാവെള്ളം നിങ്ങള്ക്ക് നല്കുന്ന നേട്ടങ്ങള് എന്തൊക്കെയെന്ന് അറിയാനായി ലേഖനം വായിക്കൂ.

താരന് പോകാന്
താരന്, തലയോട്ടിയിലെ ചൊറിച്ചില്, തലയോട്ടിയിലെ മറ്റ് അണുബാധകള് എന്നിവ മുടി കൊഴിച്ചിലിന് കാരണമാകും. തേങ്ങാവെള്ളത്തിന്റെ സ്വാഭാവിക ആന്റിഫംഗല്, ആന്റി ബാക്ടീരിയല് സ്വഭാവസവിശേഷത ഈ പ്രശ്നങ്ങളെ ചികിത്സിക്കാന് സഹായിക്കും. ഇതിനായി ഒരു പാത്രത്തില് അല്പം തേങ്ങാ വെള്ളവും അല്പം ആപ്പിള് സിഡെര് വിനെഗറും യോജിപ്പിക്കുക. ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് കഴുകിയ ശേഷം ഈ കൂട്ട് നിങ്ങളുടെ തലയിലും മുടിയിലും ഒഴിക്കുക. ഒരു മിനിറ്റ് വച്ചശേഷം തണുത്ത വെള്ളത്തില് മുടി കഴുകുക.

മുഖക്കുരു അകറ്റാന്
തേങ്ങാവെള്ളത്തില് വൈറ്റമിന് സി, അമിനോ ആസിഡുകള്, മറ്റ് രോഗശാന്തി ചേരുവകള് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിന് ആന്റി ബാക്ടീരിയല് ഗുണങ്ങളുമുണ്ട്. ഇവയെല്ലാം നിങ്ങളുടെ മുഖക്കുരു പ്രശ്നം ചികിത്സിക്കാന് സഹായിക്കും. മുഖക്കുരു തടയാനായി തേങ്ങാവെള്ളം, മഞ്ഞള്, ചുവന്ന ചന്ദനം എന്നിവ ഉപയോഗിച്ച് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. മുഖക്കുരു അകറ്റാനായി ഈ മാസ്ക് ചര്മ്മത്തിലെ മുഖക്കുരു ബാധിത ഇടങ്ങളില് പ്രയോഗിക്കുക.
Most
read:മുഖത്തെ
കറുപ്പും
പാടും
നീക്കി
മികച്ച
തിളക്കം
ഉറപ്പ്;
തുളസിയും
ഈ
കൂട്ടും
മാത്രം
മതി

മുടികൊഴിച്ചില് തടയാന്
തലയോട്ടിയിലെ രക്തയോട്ടം വര്ദ്ധിപ്പിക്കുകയും തലയോട്ടിക്ക് ശരിയായ പോഷണം നല്കുകയും ചെയ്യുന്നതിലൂടെ, തേങ്ങാവെള്ളം നിങ്ങളുടെ മുടികൊഴിച്ചില് തടയാന് സഹായിക്കുന്നു. തേങ്ങാവെള്ളം ഉപയോഗിച്ച് തലയോട്ടിയില് നന്നായി മസാജ് ചെയ്യുക. ഇതിലൂടെ രക്തയോട്ടം വര്ദ്ധിപ്പിക്കുകയും മുടി പൊട്ടാതിരിക്കാന് അവയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നരച്ചതും മുഷിഞ്ഞതുമായ മുടിക്ക് പരിഹാരമാണ് തേങ്ങാവെള്ളം. തേങ്ങാവെള്ളത്തിന്റെ മോയ്സ്ചറൈസിംഗ് ഗുണങ്ങള് കാരണം മുടി തിളക്കമുള്ളതും മൃദുവും മിനുസമാര്ന്നതുമായി മാറും. മുടിവേര് മുതല് മുടിയുടെ അറ്റം വരെ ഇത് ഒരു സ്വാഭാവിക കണ്ടീഷണറായി പ്രവര്ത്തിക്കുന്നു.

പ്രകൃതിദത്ത ശുദ്ധീകരണത്തിന്
തേങ്ങാവെള്ളം ഒരു പ്രകൃതിദത്തമായ ക്ലെന്സറായി പ്രവര്ത്തിക്കുന്നു. ചര്മ്മത്തെ മോയ്സറൈസ് ചെയ്യുന്ന ആന്റി ബാക്ടീരിയല് ഗുണങ്ങളും ഇതിനുണ്ട്. അതിനാല് സെന്സിറ്റീവും വരണ്ടതുമായ ചര്മ്മമുള്ള സ്ത്രീകള്ക്ക് ഇത് മികച്ച പരിഹാരമാണ്. മേക്കപ്പും ചര്മ്മത്തിലെ അധിക എണ്ണയും നീക്കം ചെയ്യാനായി നിങ്ങള്ക്ക് തേങ്ങാവെള്ളം ഉപയോഗിക്കാം.
Most
read:മുടിക്ക്
കരുത്തും
ഭംഗിയും
കൂട്ടാന്
ഇഞ്ചിയും
ഈ
കൂട്ടുകളും
നല്കും
ഫലം

ആന്റി ഏജിംഗ് ഗുണങ്ങള്ക്ക്
ചര്മ്മത്തിലെ ചുളിവുകള്, നേര്ത്ത വരകള്, പ്രായമാകുന്നതിന്റെ മറ്റ് ലക്ഷണങ്ങള് എന്നിവ നീക്കുന്ന ആന്റി-ഏജിംഗ് സവിശേഷതകള് തേങ്ങാവെള്ളത്തിലുണ്ട്. തേങ്ങാവെള്ളത്തില് അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത വിറ്റാമിനുകളും ധാതുക്കളും ചര്മ്മത്തിന്റെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു. തേങ്ങാവെള്ളത്തില് അടങ്ങിയിരിക്കുന്ന സൈറ്റോകൈന്സ് എന്ന പ്രത്യേക പ്രോട്ടീന് കോശങ്ങള് വളര്ത്തുകയും ചര്മ്മത്തിന്റെ നിറം തുല്യമാക്കുകയും ചെയ്യുന്നു.

എണ്ണമയം കുറയ്ക്കുന്നു
എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചര്മ്മമുള്ള ആളുകള്ക്ക് തേങ്ങവെള്ളം ഒരു മികച്ച പ്രതിവിധിയാണ്. നിങ്ങളുടെ ചര്മ്മത്തില് അധിക സെബം ഉല്പാദനം തടയാന് സഹായിക്കുന്ന പ്രകൃതിദത്ത രേതസ് ഗുണങ്ങള് തേങ്ങവെള്ളത്തിലുണ്ട്. തേങ്ങാവെള്ളം കുടിക്കുന്നത് നിങ്ങളുടെ ചര്മ്മത്തിന് ആവശ്യമായ അളവില് പൊട്ടാസ്യം നല്കുന്നു. ഇത് ശരീരത്തിലെ ജലാംശം, ഇലക്ട്രോലൈറ്റ് എന്നിവയുടെ അളവ് സന്തുലിതമാക്കാനും അധിക സെബം ഉല്പാദനം തടയാനും സഹായിക്കുന്നു.
Most
read:ഇളംചൂടുള്ള
എണ്ണ
ഈവിധം
മുടിയില്
തേച്ചാല്
ആരോഗ്യമുള്ള
മുടിയിഴ
ഞൊടിയിടയില്

മുടിക്ക് ഈര്പ്പം നല്കുന്നു
മോയ്സ്ചറൈസിംഗ് ഗുണങ്ങള് നിറഞ്ഞ ഒന്നാണ് തേങ്ങവെള്ളം. ഇത് വരണ്ടതും നരച്ചതും കേടായതുമായ മുടിയുള്ളവര്ക്ക് മികച്ചതാണ്. ലോറിക് ആസിഡും നിരവധി ആന്റി ബാക്ടീരിയല് ഫാറ്റി ആസിഡുകളും പോലുള്ള ചേരുവകള് തേങ്ങവെള്ളത്തിലുണ്ട്. ഇത് നിങ്ങളുടെ മുടി വരണ്ട്പൊട്ടുന്നത് തടയാനായി മുടിക്ക് ഈര്പ്പം നല്കാന് സഹായിക്കുന്നു.