Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
നാൽപ്പതിലും പ്രായത്തെപിടിച്ച് കെട്ടുന്ന പാൽക്കുളി
പ്രായമാവുന്നത് എന്നും വെല്ലുവിളി തന്നെയാണ്. കാരണം പ്രായം കൂടുന്തോറും ആരോഗ്യവും സൗന്ദര്യവും എല്ലാം ഇല്ലാതാവുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അതിനെ പ്രതിരോധിക്കുന്നതിന് എന്താണ് ചെയ്യേണ്ടത് എന്ന കാര്യം അറിയേണ്ടതാണ്. കുളിയിലൂടെ നമുക്ക് പ്രായം കുറക്കാൻ സാധിക്കും എന്നാണ് പറയുന്നത്.
എന്നാൽ സാധാരണ ഒരു കുളിയിലൂടെ നമുക്ക് പ്രായം കുറക്കാൻ സാധിക്കുമോ? ഇത് തിരിച്ചറിയേണ്ടതാണ്. കുളിക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ നമുക്ക് പ്രായത്തെ കൈപ്പിടിയിൽ ഒതുക്കാവുന്നതാണ്. പ്രായം കുറക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരാണ് പലരും. എന്നാൽ അത് പലപ്പോഴും നിങ്ങളുടെ ചർമ്മത്തെ മോശമായാണ് ബാധിക്കുക എന്ന കാര്യം പലപ്പോഴും പലരും മറന്ന് പോവുന്നു.
ചർമ്മത്തിന് വില്ലനാവുന്ന ഈ അവസ്ഥയിൽ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും പ്രായം കുറക്കുന്നതിനും നമുക്ക് പ്രത്യേക കുളി തന്നെ നടത്താവുന്നതാണ്. ഇനി പറയുന്ന അഞ്ച് കുളികളും നിങ്ങളുടെ പ്രായത്തിന് കടിഞ്ഞാണിടുന്നവയാണ്. എന്നാൽ എന്തൊക്കെ കാര്യങ്ങൾ കുളിക്കുമ്പോൾ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. കാരണം ഏത് കാര്യത്തിനും അൽപം ശ്രദ്ധിച്ചാൽ മാത്രമേ അത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നുള്ളൂ. എന്തൊക്കെ തരത്തിലുള്ള കുളിയാണ് ഇത്തരത്തില്‍ നിങ്ങളഉടെ പ്രായം കുറക്കുന്നതിന് സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

പാല്‍ക്കുളി
പാൽക്കുളി എന്ന് പറയുമ്പോൾ പാലിൽ മുഴുവൻ മുങ്ങിക്കിടന്ന് കുളിക്കുന്നതല്ല. ഒരു ലിറ്റർ പാൽ എടുത്ത് അത് കുളിക്കുന്ന വെള്ളത്തിൽ മിക്സ് ചെയ്ത് അൽപം റോസ് വാട്ടർ കൂടി മിക്സ് ചെയ്ത് ഇതിൽ കുളിച്ച് നോക്കൂ. റോസ് വാട്ടർ മിക്സ് ചെയ്ത പാൽ ഇടക്കിടക്ക് കുളിക്കുന്ന വെള്ളത്തിൽ ചേർക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് മാനസികമായും ശാരീരികമായും ഉഷാര്‍ നൽകുന്നു. ഇത് തന്നെയാണ് നിങ്ങളുടെ പ്രായത്തെ ചെറുക്കുന്നതും. പാലിൽ കുളിക്കുന്നത് നിങ്ങളുടെ ചർമ്മത്തെ വളരെയധികം സഹായിക്കുന്നുണ്ട്. ചർമ്മത്തിലെ വരൾച്ച മാറ്റി നല്ല സോഫ്റ്റ് ആയിട്ടുള്ള ചർമ്മം നിങ്ങൾക്ക് നല്‍കുന്നു..

വെളിച്ചെണ്ണ മാസ്ക്
സൗന്ദര്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ വെളിച്ചെണ്ണ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്ന് തന്നെയാണ്. എന്നാൽ പലപ്പോഴും സമയക്കുറവ് പലരേയും എണ്ണ തേച്ച് കുളിയിൽ നിന്ന് പുറകിലേക്ക് വലിക്കുന്നു. എന്നാൽ പ്രായം കുറക്കുന്ന കാര്യത്തിൽ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് എണ്ണതേച്ച് കുളി. എണ്ണ തേച്ച് കുളിക്കുന്നത് സ്ഥിരമാക്കി നോക്കൂ പ്രായം പത്ത് കുറയും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും മികച്ച ഓപ്ഷനാണ്. അതുകൊണ്ട് തന്നെ സൗന്ദര്യ സംരക്ഷണത്തിനും ചർമസംരക്ഷണത്തിനും സംശയമില്ലാതെ തന്നെ നമുക്ക് എണ്ണ ഉപയോഗിക്കാവുന്നതാണ്. എണ്ണ തേച്ച് കുളിക്കുന്നതിലൂടെ അത് പ്രായത്തെ കുറക്കുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു.

ഇഞ്ചയിട്ട് കുളിക്കാം
കുളിക്കും മുൻപ് അൽപം നാടൻ വഴികളിലേക്ക് പോയാലോ? നമുക്ക് പ്രായത്തെ തോല്‍പ്പിക്കാൻ ഇഞ്ചയിട്ട് കുളിക്കാവുന്നതാണ്. ഇത് ദിവസവും ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ചര്‍മ്മത്തിലെ മൃതകോശങ്ങള പൂര്‍ണമായും ഇല്ലാതാക്കി ചര്‍മ്മത്തിൽ നല്ല തിളക്കവും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. എത്ര വലിയ ചർമ്മ പ്രശ്നങ്ങൾ എങ്കിലും ഇഞ്ചയിട്ട് കുളിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ചർമ്മത്തിലെ പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിനും പ്രായാധിക്യം അകാല വാര്‍ദ്ധക്യം എന്നീ പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ഗ്രീൻ ടീ കുളി
ഗ്രീൻ ടീ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് സൗന്ദര്യത്തിനും ഒരു പോലെ തന്നെ ഉപയോഗിക്കാവുന്നതാണ്. പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളെയാണ് നമുക്ക് ഗ്രീൻടീയിലൂടെ ഇല്ലാതാക്കാൻ സാധിക്കുന്നത്. ഗ്രീൻ ടീ കുളിക്കുന്ന വെള്ളത്തിൽ ഒന്നോ രണ്ടോ ബാഗ് ഇട്ട് വെച്ച് അൽപസമയം കഴിഞ്ഞ് കുളിക്കാവുന്നതാണ്. ഇത് ദിവസവും ഒരു ശീലമാക്കിയാൽ ചർമ്മത്തിൽ ഉണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിനും ആരോഗ്യത്തിന് വില്ലനായി മാറിയേക്കാവുന്ന പല ചർമ്മ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അകാല വാര്‍ദ്ധക്യം എന്ന പ്രശ്നത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് വേണ്ടിനമുക്ക് ഗ്രീൻടീയിലെ കുളി ശീലമാക്കാവുന്നതാണ്.

എപ്സം സാൾട്ട് കുളി
എപ്സം സാൾട്ടിലെ കുളിയാണ് അടുത്തത്. സൗന്ദര്യ പ്രതിസന്ധികൾക്ക് എല്ലാം പരിഹാരം കാണുന്ന തരത്തിലേക്ക് നമുക്ക് എപ്സം സാൾട്ട് ഉപയോഗിക്കാവുന്നതാണ്. ഇത് പലപ്പോഴും നിങ്ങളുടെ പല സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കി ആരോഗ്യവും സൗന്ദര്യവും ഒരു പോലെ ചർമ്മത്തിന് നൽകുന്നു. അകാല വാർദ്ധക്യം എന്ന പ്രതിസന്ധിക്ക് നമുക്ക് എന്തുകൊണ്ടും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് എപ്സം സാൾട്ടിലെ കുളി. ഇത് സ്ഥിരമാക്കിയാൽ നിങ്ങളുടെ ചർമ്മത്തിൽ ഈർപ്പം നിലനിർത്തുന്നതിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു.

ഗുണങ്ങൾ
മുകളിൽ പറഞ്ഞ തരത്തിലാണ് നിങ്ങളുടെ കുളിയെങ്കിൽ ധാരാളം ഗുണങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിന് വില്ലനാവുന്ന അകാല വാർദ്ധക്യത്തെ മാത്രമല്ല മറ്റ് പല പ്രതിസന്ധികളേയും നമുക്ക് ഇതിലൂടെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ചർമ്മത്തിൽ ഈർപ്പം നിലനിർത്തുന്നതിനും ചർമ്മത്തിന്റെ മറ്റ് അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും ഈ കുളി നിങ്ങളെ വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഈ കുളികളെല്ലാം തന്നെ സ്ഥിരമാക്കാവുന്നതാണ്.



Click it and Unblock the Notifications