For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലു വെളുപ്പിയ്ക്കും നാരകയില പായ്ക്ക്

പല്ലു വെളുപ്പിയ്ക്കും നാരകയില പായ്ക്ക്

|

നല്ല സൗന്ദര്യത്തിന് പ്രധാനപ്പെട്ടതാണ് നല്ല ചിരി. ചിരിയുടെ സൗന്ദര്യമാകട്ടെ, നല്ല പല്ലുകളിലും.

പല്ലിന് വെളുപ്പു നിറം ലഭിയ്ക്കുകയെന്നത് പലരേയും സംബന്ധിച്ച് സ്വ്പ്‌നം മാത്രമാണ്. പല്ലിന് വെളുപ്പില്ലാത്തതു മാത്രമല്ല, മഞ്ഞ നിറം വരുന്നതും പല്ലു കേടു വരുന്നതുമെല്ലാം പലരേയും അലട്ടുന്ന പ്രശ്‌നങ്ങളാണ്.

ഇനാമല്‍ തേയുമ്പോഴാണ് പല്ലിന്റെ നിറം കുറയുന്നതും പല്ലിനു കേടുണ്ടാകുന്നും പുളിപ്പു പോലുളള പ്രശ്‌നങ്ങളുണ്ടാകുന്നതും. പല്ലിന്റെ നിറത്തിന് കൃത്രിമ വഴികളുണ്ട്. പക്ഷേ ഇതു സാധാരണ ഗതിയില്‍ വളരേയെറെ ചെലവു വരുന്ന പ്രക്രിയകളാണ്. കെമിക്കലുകള്‍ ഉപയോഗിച്ചുള്ള വിദ്യകളും.

എന്നാല്‍ പല്ലു വെളുപ്പിയ്ക്കാനുള്ള ഇത്തരം വിദ്യകള്‍ പലപ്പോഴും പല്ലിന്റെ ഇനാമലിന് കേടുണ്ടാക്കും. പല്ലിന് പല പ്രശ്‌നങ്ങളും വരുത്തും.

പല്ലിനെ ആരോഗ്യത്തോടെ നില നിര്‍ത്താന്‍, പല്ലു കേടു വരുന്നതു തടയാന്‍, പല്ലിനു വെളുപ്പു ലഭിയ്ക്കാന്‍ തികച്ചും പ്രകൃതിദത്ത വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

പല്ലിന് വെളുപ്പു ലഭിയ്ക്കാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇത്തരത്തിലെ ഒരു വിദ്യയെ കുറിച്ചറിയൂ,നാരകത്തിന്റെ ഇല ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്.

നാരകത്തിന്റെ ഇല

നാരകത്തിന്റെ ഇല

നാരകത്തിന്റെ ഇല, അതായത് ചെറുനാരങ്ങയുണ്ടാകുന്ന മരത്തിന്റെ ഇല, പച്ച നെല്ലിക്ക, അല്‍പം ഉപ്പ്, സാധാരണ വെളുത്ത പേസ്റ്റ് എന്നിവയാണ് ഇതുണ്ടാക്കാന്‍ ആവശ്യമായ വസ്തുക്കള്‍

നാരങ്ങ പല്ലിനു വെളുപ്പു നല്‍കാന്‍

നാരങ്ങ പല്ലിനു വെളുപ്പു നല്‍കാന്‍

നാരങ്ങ പല്ലിനു വെളുപ്പു നല്‍കാന്‍ ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി ആണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. പല്ലിന്റെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. നാരങ്ങയുടെ ഇലയും ഈ പ്രത്യേക ഗുണം നല്‍കുന്ന ഒന്നു തന്നെയാണ് നാരകത്തിന്റെ ഇല പല്ലിന് വെളുപ്പു നല്‍കാനും പല്ലു കേടാകാതിരിയ്ക്കാനും സഹായിക്കും.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്കയും പല്ലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി, കാല്‍സ്യം എന്നിവ പല്ലിനു നിറം നല്‍കാനും പല്ലു വെളുപ്പിയ്ക്കാനും ഏറെ നല്ലതാണ് ഇത് പല്ലിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട ഭക്ഷണ വസ്തുവാണ്.

ഉപ്പ്

ഉപ്പ്

ഉപ്പും പല്ലിന് പല തരത്തിലും സഹായമാകുന്ന ഒന്നാണ്. ഉപ്പ് പല്ലിലെ അണുബാധ നീക്കാന്‍ ഏറെ നല്ലതാണ്. വായിലുണ്ടാകുന്ന അണുബാധയ്ക്കും മോണയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇത് ഏറെ നല്ലതാണ്.

പേസ്റ്റ്

പേസ്റ്റ്

ഇതില്‍ ഉപയോഗിയ്‌ക്കേണ്ടത് വെള്ള നിറത്തിലെ പേസ്റ്റാണ്. വെള്ള നിറത്തിലെ പേസ്റ്റ് മറ്റു നിറത്തിലെ പേസ്റ്റുകളെ പല്ലിനു വെളുപ്പും ആരോഗ്യവും നല്‍കാന്‍ ഏറെ നല്ലതാണ്. കഴിവതും കെമിക്കലുകള്‍ അടങ്ങാത്ത പേസ്റ്റു നോക്കി വാങ്ങുക. ഹെര്‍ബല്‍, ആയുര്‍വേദം എന്നിവ മാത്രമല്ല, കവറിനു പുറത്ത് പച്ച നിറത്തിലോ കറുപ്പു നിറത്തിലോ ചുവന്ന നിറത്തിലോ മാര്‍ക്കുണ്ടോയെന്നു നോക്കിയും വാങ്ങാം. ഇവ കെമിക്കലുകളുടെ അളവു സൂചിപ്പിയ്ക്കുന്നതാണ്. ചുവന്ന നിറത്തിലെ കൂടുതല്‍ കെമിക്കലുകളും പച്ച ഏറ്റവും കുറവുമാണ് കാണിയ്ക്കുന്നത്.

പല്ലു വെളുപ്പിയ്ക്കും നാരകയില പായ്ക്ക്

നാരകത്തിന്റെ മൂന്നോ നാലോ ഇലകള്‍ ചേര്‍ത്തു ചതയ്ക്കുക. ഇതിനൊപ്പം നെല്ലിക്ക കുരു കളഞ്ഞതും ഉപ്പും ചേര്‍ത്തു ചതയ്ക്കാം. നല്ലപോലെ ചതയ്ക്കുക. അല്ലെങ്കില്‍ പാകത്തിന് അരയ്ക്കുക. ഇവ എല്ലാം നല്ല പോലെ കൂട്ടിക്കലര്‍ത്തി വയ്ക്കുക. ഇതിനൊപ്പം അല്‍പം പേസ്‌ററും ചേര്‍ക്കാം.

ഈ മിശ്രിതം

ഈ മിശ്രിതം

ഈ മിശ്രിതം പല്ലുകളില്‍ തേച്ചു പിടിപ്പിയ്ക്കുക. 5-10 മിനിറ്റു നേരം ഇതേ രീതിയല്‍ വയ്ക്കുക. പിന്നീട് ബ്രഷ് ചെയ്തു കളയാം. ഇതിനു ശേഷം ഇളം ചൂടുള്ള ഉപ്പു വെള്ളം കൊണ്ടു വായ കഴുകാം.

പല്ലിന് വെളുപ്പു നല്‍കുവാന്‍ മാത്രമല്ല

പല്ലിന് വെളുപ്പു നല്‍കുവാന്‍ മാത്രമല്ല

പല്ലിന് വെളുപ്പു നല്‍കുവാന്‍ മാത്രമല്ല, പല്ലിലെ കേടുകള്‍ നീക്കാനും മോണയെ ബാധിയ്ക്കുന്ന രോഗങ്ങള്‍ക്കുമെല്ലാം ഇതു നല്ലൊരു പ്രതിവിധിയാണ്. പല്ലിനെ കേടുകളില്‍ നിന്നും സംരക്ഷിയ്ക്കുകയും ചെയ്യുന്ന ടീത്ത് പായ്ക്കാണിത്.

ഇത് ആഴ്ചയില്‍

ഇത് ആഴ്ചയില്‍

ഇത് ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം ചെയ്താല്‍ മതിയാകും. ഇതു കൊണ്ടു തന്നെ കാര്യമായ ഗുണങ്ങള്‍ ലഭിയ്ക്കും.

Read more about: teeth പല്ല്‌
English summary

Special Tooth Pack Using Lemon Tree Leaves For White Teeth

Special Tooth Pack Using Lemon Tree Leaves For White Teeth, Read more to know about,
X
Desktop Bottom Promotion