For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബോഡി ബട്ടർ വീട്ടിൽ തന്നെ എങ്ങിനെ ഉണ്ടാക്കാം?

|

ചർമ്മത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ജലാംശം നിലനിർത്തുക എന്നത്. എന്നാൽ ഈ കാര്യം വരുമ്പോൾ നമ്മൾ മിക്കവരും ബോഡി ലോഷനുകൾ, ക്രീമുകൾ എന്നിവയല്ലാതെ മറ്റൊന്നും പരിഗണിക്കാറില്ല. ബോഡി ബട്ടർ ഉപയോഗിച്ച് ചർമ്മം സംരക്ഷിക്കുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ബോഡി ബട്ടർ എന്താണെന്നാണോ ഇപ്പോൾ ചിന്തിക്കുന്നത്? അതിനെ കുറിച്ച് വിശദമായി തന്നെ പറഞ്ഞുതരാം.

കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ, ലോഷനുകൾ തുടങ്ങിയ വാണിജ്യ ഉൽപ്പന്നങ്ങൾക്ക് പകരം ഉപയോഗിക്കാവുന്ന പ്രകൃതിദത്ത മാർഗ്ഗമാണ് ബോഡി ബട്ടർ. ഇവ ഏറ്റവും ഗുണകരമാകുന്നത് തണുപ്പ് കാലത്ത് ചർമ്മം വരണ്ടുണങ്ങുമ്പോഴാണ്. ഇത് നിങ്ങളുടെ ചർമ്മത്തിൽ ജലാംശം നിലനിർത്തുകയും മൃദുലത സമ്മാനിക്കുകയും ചെയ്യുന്നു. ഏറ്റവും നല്ല കാര്യം എന്തെന്നാൽ, ഇത് നിങ്ങൾക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം എന്നതാണ്. അതിനെ കുറിച്ചാണ് ഇനി നമ്മൾ വായിക്കാൻ പോകുന്നത്.

ബോഡി ബട്ടർ

ബോഡി ബട്ടർ

ബോഡി ബട്ടർ എന്നത് ചർത്തിൽ ജലാംശം നിലനിർത്തി, ആരോഗ്യം കാത്തുസൂക്ഷിക്കുവാൻ സഹായിക്കുന്ന മോയിസ്ചറൈസർ ആണ്. ഇത് നമ്മൾ കഴിക്കുന്ന വെണ്ണ (ബട്ടർ) പോലെ തന്നെ ഇരിക്കുന്ന പദാർത്ഥമാണ്. നിങ്ങളുടെ ചർമ്മത്തിൽ പുരട്ടുമ്പോൾ അലിഞ്ഞു പോകുന്നത് പോലെ തോന്നുന്നത്ര ലോലമാണ് ബോഡി ബട്ടർ. ഇവ ഉണ്ടാക്കുന്നത് സസ്യ ചേരുവകളായ കൊക്കും, ഷിയ, കൊക്കോ, മാങ്ങ എന്നിവയിൽ നിന്നെടുക്കുന്ന സത്തിൽ നിന്നുള്ള കൊഴുപ്പും ധാതുപദാർത്ഥങ്ങളും ഉപയോഗിച്ചാണ്.

ബോഡി ബട്ടർ

ബോഡി ബട്ടർ

ലഭ്യമാവുന്ന ശ്രോതസ്സ് അനുസരിച്ച് ഓരോ ബട്ടറിനും അതിന്റേതായ ഗുണവും വഴക്കവും ഉണ്ടാകും. ഇവ ചർമ്മത്തിന് വേണ്ട ജലാംശവും പോഷകവും നൽകുന്നു. വരണ്ട ചർമ്മം ഉള്ളവർക്കും, ചർമ്മത്തിന് കൂടുതൽ ജലാംശം ആവശ്യമുള്ളവർക്കും ഇത് കൂടുതൽ ഉപകാരപ്രദമാണ്. ചിലത് വേഗത്തിൽ ചർമ്മത്തിലേക്ക് ഇറങ്ങി ചെല്ലുമെങ്കിലും മറ്റ് ചിലത് കുഴമ്പ് പോലെ പറ്റിപ്പിടിച്ചിരിക്കുന്നത് പോലെ തോന്നും

ബോഡി ബട്ടർ

ബോഡി ബട്ടർ

ലോഷനുകളേയും ക്രീമുകളെയും അപേക്ഷിച്ച്, ബോഡി ബട്ടർ കട്ടികൂടിയതും ചർമ്മത്തിൽ കുറച്ചധികം നേരം പറ്റിപ്പിടിച്ചിരിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ചർമ്മത്തിന്റെ ജലാംശം വീണ്ടെടുക്കുവാൻ സഹായിക്കുന്നു. എന്നിരുന്നാലും, നിങ്ങൾ ഉപയോഗിക്കുന്നത് ഏത് തരം ബട്ടർ ആണെന്നതിനെ ആശ്രയിച്ചിരിക്കും ഇത്. ബോഡി ബട്ടർ ഉണ്ടാക്കുന്നതിനായി സാധാരണയായി ഉപയോഗിക്കുന്ന വിവിധ തരം ബട്ടറുകൾ ഏതൊക്കെയാണെന്ന് ഇനി നമുക്ക് നോക്കാം.

ഷിയാ ബട്ടർ

ഷിയാ ബട്ടർ

ചർമ്മത്തിന്റെ ഏറ്റവും നല്ല മരുന്നായിട്ടാണ് ഷിയാ ബട്ടർ കണക്കാക്കപ്പെടുന്നത്. ആഫ്രിക്കയിൽ കാണപ്പെടുന്ന ഷിയാ മരങ്ങളിൽ നിന്നെടുക്കുന്ന സത്താണ് ഇവ. ശരീരം പൊള്ളുമ്പോൾ ഉപയോഗിക്കുവാൻ ഉത്തമമായ ഇവയ്ക്ക് ഒരുപാട് ഔഷധഗുണങ്ങൾ ഉണ്ട്. കൊളാജൻ സംയോഗം സാധ്യമാക്കുന്ന പ്രധാനപ്പെട്ട ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമായ ഇവ ചർമ്മത്തിന്റെ ഇലാസ്തികതയും വഴക്കവും മെച്ചപ്പെടുത്തുന്നു.

കൊക്കോ ബട്ടർ

കൊക്കോ ബട്ടർ

ഇതിന്റെ ചെറു ഗന്ധം തന്നെ ധാരാളമാണ് നിങ്ങളെ ഇതിലേക്ക് ആകർഷിക്കുവാൻ. ജനകീയതയുടെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നവയാണ് ഇവ. ചർമ്മത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുവാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ, ധാതുപദാർത്ഥങ്ങൾ എന്നിവയാണ് സമ്പുഷ്ടമാണ് കൊക്കോ ബട്ടർ. കൊക്കോ കുരുവിൽ നിന്ന് ഉണ്ടാക്കുന്ന ഇവ പണ്ടുകാലം മുതലേ കൂടുതലായും ഉപയോഗിക്കുന്നത് ചർമ്മത്തിലെ സ്ട്രെച്ച് മാർക്കുകൾ, മുറിപ്പാടുകൾ എന്നിവ മാറ്റുവാനാണ്.

മാംഗോ ബട്ടർ

മാംഗോ ബട്ടർ

ചർമ്മത്തിന്റെ ജലാംശം നിലനിർത്തുവാൻ സഹായിക്കുന്ന ഏറ്റവും നല്ല ഒരു ഒറ്റമൂലിയാണിത്. മാങ്ങയുടെ കുരുവിൽ നിന്നെടുക്കുന്ന സത്തിൽ നിന്നാണ് ഇത് ഉണ്ടാക്കുന്നത്. വൈറ്റമിൻ എ, സി, ഈ എന്നിവയാൽ സമ്പുഷ്ടമാണ് ഈ ബട്ടർ. മാങ്ങയ്ക്ക് നമ്മുടെ ചർമ്മത്തെ സൂര്യാഘാതത്തിൽ നിന്ന് രക്ഷിക്കാൻ കഴിയും എന്നാണ് പറയപ്പെടുന്നത്. അതിനാൽ, ഒരുപാട് നേരം വെയിൽ കൊണ്ടാൽ, ചർമ്മം സരക്ഷിക്കുന്നതിന്റെ ഭാഗമായി പലരും മാംഗോ ബട്ടർ ഉപയോഗിക്കാറുണ്ട്.

ഒലീവ് ബട്ടർ

ഒലീവ് ബട്ടർ

ചർമ്മത്തിന് വളരെയധികം ജലാംശം നൽകുന്ന ഒലീവ് ബട്ടർ ചർമ്മത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നത് പോലെ തോന്നുമെങ്കിലും, വളരെ പെട്ടെന്ന് തന്നെ അവ ചർമ്മത്തിലേക്ക് വലിച്ചെടുക്കപ്പെടും. വളരെ പെട്ടെന്നൊന്നും ചർമ്മത്തിൽ നിന്ന് വിട്ടുപോകാത്തതിനാൽ ഇവ വരണ്ട ചർമ്മത്തിന് ഏറെ പോഷകപ്രദമാണ്. ജലാംശം നിലനിർത്തിക്കൊണ്ട് ചർമ്മത്തിന് ആവരണമേകി മറ്റേത് ബട്ടറുകളെക്കാൾ ഒലീവ് ബട്ടർ ചർമ്മത്തെ സംരക്ഷിക്കുന്നു.

ആൽമണ്ട് ബട്ടർ

ആൽമണ്ട് ബട്ടർ

ബദാം അരച്ചെടുത്ത് അതിൽ നിന്നുള്ള സത്തുപയോഗിച്ച് ഉണ്ടാക്കുന്നതാണ് ആൽമണ്ട് ബട്ടർ. ബദാം എണ്ണ പോലെ തന്നെ ഇവയും ഒരു പ്രകൃതിദത്ത ഔഷധമാണ്. കൂടാതെ, തിരുമ്മലിനും ഉത്തമമാണ്. ഇവ മറ്റ് എണ്ണകളും പദാർത്ഥങ്ങളുമായി എളുപ്പത്തിൽ യോജിപ്പിക്കാവുന്നതുമാണ്. ‘കോൾഡ് പ്രസ്സ്' ചെയ്‌ത ആൽമണ്ട് ബട്ടർ പ്രകൃതിദത്ത വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. അലർജ്ജിയിൽ നിന്ന് മുക്തമായതിനാൽ എല്ലാത്തരം ചർമ്മത്തിലും ഇത് ഉപയോഗിക്കുവാൻ സാധിക്കുന്നു.

കൊക്കും ബട്ടർ

കൊക്കും ബട്ടർ

കൊക്കും പഴത്തിൽ നിന്നെടുക്കുന്ന സത്തിൽ നിന്നാണ് ഇത് ഉണ്ടാക്കുന്നത്. പൊള്ളൽ അകറ്റുവാനുള്ള ഇതിന്റെ കഴിവ് ചർമ്മത്തിന്റെ അസ്വസ്ഥതകൾ മാറ്റുവാൻ ഉപകരിക്കുന്നു. ചർമ്മത്തിന്റെ ജലാംശം വീണ്ടെടുക്കുവാനും ഇവ പ്രയോജനപ്പെടുന്നു. അതിനാൽ, എല്ലാത്തരം ചർമത്തിനും ,പ്രത്യേകിച്ച് എണ്ണമയവും മുഖക്കുരുവും ഉള്ള ചർമ്മങ്ങൾക്ക് ഇത് ഏറ്റവും ഉത്തമമാണ്.

ചേരുവകൾ

ചേരുവകൾ

¼ കപ്പ് ഷിയാ ബട്ടർ

¼ കപ്പ് കൊക്കോ അല്ലെങ്കിൽ ഒലീവ് ബട്ടർ (ഇവയിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം)

¼ കപ്പ് കാരിയർ ഓയിൽ (കോൾഡ് പ്രസ്സ് ചെയ്ത മധുര ബദാം/ജോജോബ/ഒലീവ്/ആർഗൻ ഓയിലുകളിൽ ഏതെങ്കിലും ഉപയോഗിക്കാം)

1 ½ ടീസ്പൂണ് ആരോറൂട്ട് പൊടിയുടെ സ്റ്റാർച്ച്

36 തുള്ളി എസ്സൻഷ്യൽ ഓയിൽ (പേപ്പർമിന്റ്, ബെർഗ്ഗമോട്ട്, വൈൽഡ് ഓറഞ്ച്, ഫ്രാൻകിൻസെൻസ്, ലാവണ്ടർ, അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള മറ്റേതെങ്കിലും എസ്സൻഷ്യൽ ഓയിലുകളായി യോജിപ്പിക്കാവുന്നതാണ്)

ഉണ്ടാക്കേണ്ട വിധം

ഉണ്ടാക്കേണ്ട വിധം

ബട്ടർ ഒരു ഗ്ലാസ്സ് ബൗളിൽ എടുക്കുക. ഒരു സോസ്പാൻ എടുത്ത് അതിൽ പകുതി വെള്ളം നിറച്ച് ചൂടാക്കാൻ വയ്ക്കുക. ഇതിലേക്ക് ബട്ടർ ഒഴിച്ച് വച്ചിരിക്കുന്ന ഗ്ലാസ്സ് ബൗൾ ഇറക്കിവയ്ക്കുക. ബട്ടർ മുഴുവനായും ഉരുകാൻ അനുവദിക്കുക. മറ്റൊരു ചെറിയ പാത്രത്തിൽ ആരോറൂട്ട് പൊട്ടി, കാരിയർ ഓയിൽ എന്നിവ ചേർത്ത് കൂട്ടിയോജിപ്പിക്കുക. ബട്ടർ ഉരുകിയതിന് ശേഷം ഗ്ലാസ്സ് ബൗൾ ഇറക്കി തണുക്കാനായി മാറ്റി വയ്ക്കുക. അതിലേക്ക് ആരോറൂട്ട് മിശ്രിതം ചേർത്ത് കൂട്ടിയോജിപ്പിക്കുക. ഇത് തണുക്കാനായി 30 മിനിറ്റ് നേരം ഫ്രിഡ്ജിൽ വയ്ക്കുക. ഇത് ഫ്രിഡ്ജിൽ വച്ച് കാട്ടിയായതിന് ശേഷം പുറത്തെടുത്ത് എസ്സൻഷ്യൽ ഓയിലുകൾ ചേർത്ത് വീണ്ടും യോജിപ്പിക്കുക. വിപ്പ്ഡ് ക്രീമിന്റെ പരുവത്തിൽ ആകുന്നത് വരെ ഇത് തുടരുക. ശേഷം ചെറിയ ഗ്ലാസ്സ് ജാറിലേക്ക് ഈ ബോഡി ബട്ടർ എടുത്ത് മാറ്റുക. സൂര്യപ്രകാശം കടക്കാതെ മുറിയുടെ താപത്തിൽ ഇത് സൂക്ഷിക്കുക. 6 മാസം വരെ കേടുകൂടാതെ ഈ ബോഡി ബട്ടർ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

English summary

DIY body butter recipe – how to make body butter at home

DIY body butter recipe – how to make body butter at home.
Story first published: Thursday, May 16, 2019, 17:25 [IST]
X
Desktop Bottom Promotion