For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരുനുള്ള് മഞ്ഞളിൽ ഇളകും കറയും വെളുക്കും പല്ലും

ഒരു നുള്ള് മഞ്ഞള്‍ കൊണ്ട് നമുക്ക് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്

|

ദന്തസംരക്ഷണത്തില്‍ എല്ലാവരേയും വലക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് പല്ലിലെ മഞ്ഞ നിറവും കറയും പ്ലേക്കും എല്ലാം. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിനായി പലപ്പോഴും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ പരീക്ഷിക്കാറുണ്ട്. പക്ഷേ പണം പോവുന്നത് മാത്രം മിച്ചം എന്നല്ലാതെ പല്ല് വെളുക്കാന്‍ അതൊന്നും സഹായകമായി എന്ന് വരില്ല. പലപ്പോഴും പല്ലിന്റെ ആരോഗ്യം നമ്മുടെ സൗന്ദര്യത്തിനും മാറ്റ് കൂട്ടുന്ന ഒന്നാണ്.

നല്ല വെളുത്ത മുല്ലപ്പൂ മൊട്ടു പോലുള്ള പല്ലില്ലെങ്കില്‍ അത് ചിരിയെ എത്രത്തോളം ബാധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഇത്തരത്തില്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല്ലിനുള്ള പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ ഇനി പല്ലിന്റെ സൗന്ദര്യത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമുക്ക് പരീക്ഷിക്കാവുന്നതാണ്.

ഓട്‌സ് തേനിലരച്ച് ഒരാഴ്ച; കറുത്ത കഴുത്ത് തിളങ്ങുംഓട്‌സ് തേനിലരച്ച് ഒരാഴ്ച; കറുത്ത കഴുത്ത് തിളങ്ങും

പല്ലിന് മഞ്ഞ നിറം ഇല്ലാതാക്കുന്നതിനും പല്ലിലെ കറയെ പൂര്‍ണമായും ഇളക്കി മാറ്റുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ഒരു നുള്ള് മഞ്ഞള്‍പ്പൊടിയില്‍ പോലും പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാം. ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിലൂടെ പല്ലിന്റെ തിളക്കം വീണ്ടെടുത്ത് പല്ലിന് സൗന്ദര്യവും നിറവും വര്‍ദ്ധിപ്പിക്കാവുന്നതാണ്.

പാര്‍ശ്വഫലങ്ങള്‍ ഇല്ല

പാര്‍ശ്വഫലങ്ങള്‍ ഇല്ല

തികച്ചും പ്രകൃതിദത്തമായതു കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല എന്ന് തന്നെ നമുക്ക് ഉറപ്പിച്ച് പറയാവുന്നതാണ്. മഞ്ഞള്‍പ്പൊടി ഉപയോഗിക്കുമ്പോള്‍ അത് പല്ലിലെ ഇനാമലിനെ ശക്തിപ്പെടുത്തുന്നു. ഇത് പല്ലിന് വെളുപ്പ് നിറം നല്‍കുന്ന കാര്യത്തില്‍ മുന്നിലാണ്.

 കുര്‍ക്കുമിന്‍ അടങ്ങിയത്

കുര്‍ക്കുമിന്‍ അടങ്ങിയത്

മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമിന്‍ നല്ലൊരു ആന്റിബയോട്ടിക് ആണ്. ഇത് പല്ലിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. പല്ലിലെ പോടിനെ ഇല്ലാതാക്കുന്നതിനും പല്ലിലെ പ്ലേക് മാറ്റുന്നതിനും സഹായിക്കുന്നു മഞ്ഞള്‍. പൊടി രൂപത്തിലും മഞ്ഞള്‍ ഉപയോഗിക്കാവുന്നതാണ്.

 മഞ്ഞള്‍ പച്ചക്ക് ഉപയോഗിക്കാം

മഞ്ഞള്‍ പച്ചക്ക് ഉപയോഗിക്കാം

മഞ്ഞള്‍ ഒരു കഷ്ണം എടുത്ത് അത് കടിച്ച് തേക്കുന്നതും പല്ലിലെ മഞ്ഞ നിറത്തിന് ആശ്വാസം നല്‍കുന്ന ഒന്നാണ്. പല്ല് വേദനക്കും പോടിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു മഞ്ഞള്‍. മഞ്ഞള്‍ ഉപയോഗിച്ച് പല വിധത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

 മഞ്ഞള്‍ പല്ല് വെളുപ്പിക്കുമോ?

മഞ്ഞള്‍ പല്ല് വെളുപ്പിക്കുമോ?

മഞ്ഞള്‍ പല്ല് വെളുപ്പിക്കുമോ എന്ന കാര്യം പലര്‍ക്കും സംശയമുണ്ടാക്കുന്നതാണ്. കാരണം മഞ്ഞളിന്റെ നിറം തന്നെ മഞ്ഞ നിറമാണ്. അതുകൊണ്ട് തന്നെ പല്ലിന്റെ മഞ്ഞ നിറത്തെ ഇല്ലാതാക്കുന്നതിനെക്കുറിച്ച് പലര്‍ക്കും സംശയമാണ്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു മഞ്ഞള്‍. മഞ്ഞള്‍ ഉപയോഗിക്കുന്നതിലൂടെ ഇത് പല്ലിലെ ബാക്ടീരിയ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഒളിച്ചിരിക്കുന്ന പല വിധത്തിലുള്ള ദന്തപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മഞ്ഞള്‍ സഹായിക്കുന്നു.

ബേക്കിംഗ് സോഡയും മഞ്ഞളും

ബേക്കിംഗ് സോഡയും മഞ്ഞളും

ബേക്കിംഗ് സോഡയില്‍ അല്‍പം മഞ്ഞള്‍ എടുത്ത് മിക്‌സ് ആക്കി ഇത് കൊണ്ട് എന്നും രാവിലേയും വൈകിട്ടും പല്ല് തേക്കുക. ഇത് പല്ലിന് ആരോഗ്യവും നിറവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് യാതൊരു വിധത്തിലുള്ള പ്രശ്‌നവും ഇല്ലാതെ ചെയ്യാവുന്ന ഒന്നാണ് ഇത്.

മഞ്ഞളും ആര്യവേപ്പും

മഞ്ഞളും ആര്യവേപ്പും

പച്ച മഞ്ഞള്‍ അരച്ചതും ആര്യവേപ്പും മിക്‌സ് ചെയ്ത് തേക്കുന്നതും പല്ലിലെ കറയെ ഇല്ലാതാക്കി പല്ലിന് തിളക്കവും നിറവും നല്‍കുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല്ലിന്റെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യമില്ല എന്ന് തന്നെ പറയാവുന്നതാണ്.

മഞ്ഞളും ഉപ്പും

മഞ്ഞളും ഉപ്പും

ദന്തസംരക്ഷണത്തിന് ഉപ്പ് എത്രത്തോളം വിലപ്പെട്ടതാണെന്ന് നമുക്കെല്ലാം അറിയാം. അതുകൊണ്ട് തന്നെ ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ ഉപ്പ് ഉപയോഗിക്കുമ്പോള്‍ അത് എല്ലാ വിധത്തിലും പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇവ രണ്ടും ഉപയോഗിച്ച് പല്ല് തേക്കുന്നത് എന്തുകൊണ്ടും കറയെ ഇല്ലാതാക്കി പല്ലിന് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു.

പല്ലിനായി മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍

പല്ലിനായി മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍

പല്ലിന്റെ ആരോഗ്യത്തിനായി മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ എടുത്ത് അതില്‍ അല്‍പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കിക. ഇത് ഉപയോഗിച്ച് ദിവസവും മൂന്ന് നാല് പ്രാവശ്യം പല്ല് തേക്കുക. ഒരാഴ്ച ഇത് കൃത്യമായി പാലിക്കുക. ഒരാഴ്ചക്കുള്ളില്‍ തന്നെ നിങ്ങള്‍ക്ക് വ്യത്യാസം കണ്ടെത്താവുന്നതാണ്.

മഞ്ഞള്‍ പച്ചക്ക് കടിക്കാം

മഞ്ഞള്‍ പച്ചക്ക് കടിക്കാം

മഞ്ഞള്‍ പേസ്റ്റ് രൂപത്തിലല്ലാതെ അല്‍പം ഉപ്പ് മിക്‌സ് ചെയ്ത് കടിച്ച് തിന്നുന്നതും നല്ലതാണ്. ചെറിയ ഒരു കഷ്ണം മഞ്ഞള്‍ അല്‍പം ഉപ്പ് മിക്‌സ് ചെയ്ത് ഇത് കടിച്ച് ചവക്കുന്നത് ശീലമാക്കുക. ഇത് പല്ലിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു.

പല്ല് വെളുപ്പിക്കും റെസിപ്പി

പല്ല് വെളുപ്പിക്കും റെസിപ്പി

പല്ല് വെളുപ്പിക്കുന്നതിനായി പ്രത്യേകം റെസിപ്പിയും നമുക്ക് തയ്യാറാക്കാവുന്നതാണ്. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കണം. ആവശ്യമുള്ള സാധനങ്ങള്‍ മഞ്ഞള്‍, ബേക്കിംഗ് സോഡ, വെളിച്ചെണ്ണ എന്നിവയാണ്.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

നാല് ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ രണ്ടര ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ കൃത്യമായ അളവില്‍ എടുത്ത് എല്ലാം പേസ്റ്റ് രൂപത്തില്‍ നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇത് ബ്രഷില്‍ എടുത്ത് ദിവസവും രണ്ട് നേരം കൃത്യമായി പല്ല് തേക്കുക. ഇത് കുറച്ച് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ തന്നെ പ്രകടമായ മാറ്റം നിങ്ങള്‍ക്ക് കണ്ടെത്താവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഞ്ഞള്‍ പല്ല് വെളുപ്പിക്കാനായി ഉപയോഗിക്കുമ്പോള്‍ അതിന് ചില പാര്‍ശ്വഫലങ്ങളും ഉണ്ടെന്ന കാര്യത്തില്‍ ശ്രദ്ധ വേണം. കാരണം പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ അളവ് കൂടുതലായാല്‍ ഉണ്ടാവുന്നുണ്ട്. എന്തൊക്കെ പാര്‍ശ്വഫലങ്ങള്‍ ഇതുണ്ടാക്കുന്നു എന്ന് നോക്കാം.

 ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍

ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും മഞ്ഞള്‍ പല്ല് വെളുപ്പിക്കാനായി മുകളില്‍ പറഞ്ഞ രീതിയില്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇത് ചെയ്യാന്‍ പാടുകയുള്ളൂ.

 പ്രമേഹ രോഗികള്‍

പ്രമേഹ രോഗികള്‍

പ്രമേഹ രോഗികള്‍ മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ അത് പ്രമേഹത്തെ വളരെയധികം കുറക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് ശ്രദ്ധിച്ച് മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ.

പുരുഷന്‍മാര്‍

പുരുഷന്‍മാര്‍

പുരുഷന്‍മാര്‍ മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ അത് ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് കുറക്കാന്‍ കാരണമാകുന്നു. ഇത് വന്ധ്യത പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.

ശസ്ത്രക്രിയക്ക് മുന്‍പ്

ശസ്ത്രക്രിയക്ക് മുന്‍പ്

ശസ്ത്രക്രിയക്കു മുന്‍പോ ശസ്ത്രക്രിയക്ക് രണ്ടാഴ്ചക്കുള്ളിലോ മഞ്ഞള്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധ വേണം. ഇത് പലപ്പോഴും രക്തസ്രാവം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

English summary

Whiten your Teeth Naturally with Turmeric

Turmeric teeth whitening process is a natural that is free from side effect after use. Here we listed how touse turmeric for teeth whitening.
X
Desktop Bottom Promotion