For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേഹത്ത് വെളിച്ചെണ്ണ തേച്ച് ഒരാഴ്ച കുളിക്കൂ

എണ്ണ തേച്ച് കുളിയുടെ ഗുണങ്ങളും എണ്ണ തേച്ച് കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെ

|

എണ്ണ തേച്ച് കുളി എന്നത് ഒരു വിധം മലയാളിയുടെയെല്ലാം ശീലമായിരിക്കും. എന്നാല്‍ പലപ്പോഴും സമയക്കുറവ് കാരണം പലര്‍ക്കും ഇതിന് അവസരം ലഭിക്കാറില്ല. എന്നാല്‍ എണ്ണ തേച്ച് കുളിക്കുന്നത് ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സൗന്ദര്യസംരക്ഷണത്തില്‍ പല വിധത്തിലാണ് വെളിച്ചെണ്ണ സഹായിക്കുന്നത്. മലയാളികള്‍ക്ക് നിത്യ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് എണ്ണ തേച്ച് കുളി. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്നു എണ്ണ തേച്ച് കുളി. ഇത് ഒരിക്കലും നെഗറ്റീവ് ഫലം ഉണ്ടാക്കില്ല എന്ന കാര്യത്തില്‍ സംശയം വേണ്ട.

വെളിച്ചെണ്ണ ചര്‍മസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. വെളിച്ചെണ്ണ ചര്‍മ്മത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നു. ഈ എണ്ണ തേച്ച് കുളി ശീലമാക്കിയാല്‍ അത് ഏതൊക്കെം രീതിയില്‍ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു എന്ന് നോക്കാം. ശരീരമാസകലം എണ്ണ തേച്ച് കുളിക്കുന്നവരും തലയില്‍ മാത്രം എണ്ണ തേക്കുന്നവരും ചില്ലറയല്ല. എന്നാല്‍ ഇതെല്ലാം ഏതൊക്കെ രീതിയില്‍ സൗന്ദര്യത്തെ ബാധിക്കുന്നു എന്ന് നോക്കാം.

തുടയിടുക്കിലെ കറുപ്പും ചൊറിച്ചിലും 1 സ്പൂണ്‍ എണ്ണതുടയിടുക്കിലെ കറുപ്പും ചൊറിച്ചിലും 1 സ്പൂണ്‍ എണ്ണ

വളരെയധികം പ്രാധാന്യം നല്‍കുന്ന ഒന്നാണ് എണ്ണ തേച്ച് കുളി. എണ്ണ തേച്ച് ഉടനേ തന്നെ കുളിക്കാന്‍ പോവരുത്. അല്‍പസമയം കഴിഞ്ഞ ശേഷം മാത്രമേ കുളിക്കാന്‍ പാടുകയുള്ളൂ. എണ്ണ തേച്ച് കുളിയുടെ ഗുണങ്ങളും എണ്ണ തേച്ച് കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയെന്ന് നോക്കാം. മാത്രമല്ല ഇത് സൗന്ദര്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നു എന്ന് നോക്കാം.

കുളിക്കുമ്പോള്‍

കുളിക്കുമ്പോള്‍

ശരീരത്തില്‍ എണ്ണ തേച്ച് കുളിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. എണ്ണ തേക്കുമ്പോള്‍ ശരീരത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കണം. എന്നിട്ട് നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം 20 മിനിട്ടിനു ശേഷം മാത്രമേ കുളിക്കാന്‍ പാടുകയുള്ളൂ. ഇത് ചര്‍മ്മത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. സൗന്ദര്യത്തിനും ആരോഗ്യത്തിനും ഈ എണ്ണ തേച്ച് കുളി വളരെയധികം സഹായിക്കുന്നു. മറ്റ് ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

അഴുക്കും പൊടിയും പോവാന്‍

അഴുക്കും പൊടിയും പോവാന്‍

ശരീരത്തില്‍ പല തരത്തില്‍ അഴുക്കും പൊടിയും ഉണ്ടാവുന്നു. എന്നാല്‍ ഇതിനെല്ലം പരിഹാരം കാണാന്‍ സഹായിക്കുന്നു വെളിച്ചെണ്ണ തേച്ചുള്ള കുളി. ശരീരത്തില്‍ എണ്ണ തേച്ച് പിടിപ്പിക്കുമ്പോള്‍ അത് ശരീരത്തിലെ അഴുക്കിനേയും പൊടിയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എണ്ണ തേച്ച് ശരീരം കഴുകുമ്പോള്‍ അത് പൊടിയും അഴുക്കും പൂര്‍ണമായും ഇളകിപ്പോവുന്നതിന് സഹായിക്കുന്നു.

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍

പലരിലും പല കാലത്തും ചര്‍മ്മപ്രശ്‌നങ്ങള്‍ നിരവധിയായിരിക്കും. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് ഈ എണ്ണ തേച്ച് കുളി നല്ലതാണ്. ഇത് എല്ലാ വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ദിവസവും എണ്ണ തേച്ച് കുളിക്കാന്‍ കഴിയില്ലെങ്കില്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും എണ്ണ തേച്ച് കുളിക്കാന്‍ ശ്രദ്ധിക്കുക.

നല്ലൊരു ബോഡി സ്‌ക്രബ്ബര്‍

നല്ലൊരു ബോഡി സ്‌ക്രബ്ബര്‍

വെളിച്ചെണ്ണ ദേഹത്ത് തേക്കുമ്പോള്‍ അല്‍പം ഉപ്പും മിക്‌സ് ചെയ്ത് തേക്കാന്‍ ശ്രമിച്ച് നോക്കൂ. ഇത് നല്ലൊരു സക്രബ്ബറായി പ്രവര്‍ത്തിക്കും. മാത്രമല്ല എല്ലാ വിധത്തിലും ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിനും കോശങ്ങള്‍ക്ക് പുനരുജ്ജീവനത്തിനും സഹായിക്കുന്നു. ചര്‍മസംരക്ഷണത്തിന്റെ കാര്യത്തിലെ പ്രധാന പ്രതിസന്ധിയാണ് പലപ്പോഴും മൃതകോശങ്ങള്‍.

മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍

നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ് വെളിച്ചെണ്ണ. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണ. ചര്‍മ്മത്തിലെ പല പ്രതിസന്ധികളും ഇല്ലാതാക്കി നല്ലൊരു മോയ്‌സ്ചുറൈസറിന്റെ ഫലം വെളിച്ചെണ്ണ നല്‍കുന്നു. പലപ്പോഴും സൗന്ദര്യത്തിന് വേണ്ടി കൃത്രിമ മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ ഇത്തരം മാര്‍ഗ്ഗങ്ങളെ സ്വീകരിക്കാന്‍ ശ്രമിക്കുക. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് ഉത്തമമാണ്.

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മമാണ് പ്രതിസന്ധി ഉണ്ടാക്കുന്ന മറ്റൊരു പ്രശ്‌നം. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു വെളിച്ചെണ്ണ. ഇത് വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു. വെളിച്ചെണ്ണ തേച്ച് കുളി ഇത്തരത്തിലെങ്കില്‍ പല വിധത്തിലുള്ള സൗന്ദര്യ ചര്‍മ ഗുണങ്ങള്‍ നമുക്ക് ലഭിക്കുന്നു. എല്ലാ തരത്തിലും ഇത് ചര്‍മ്മത്തിന് ഗുണകരമാണ്.

 ശരീരത്തിലെ അഴുക്ക്

ശരീരത്തിലെ അഴുക്ക്

ശരീരത്തിലെ അഴുക്കിനെ പൂര്‍ണമായി നീക്കുന്നതോടൊപ്പം അപകടകരമായ രീതിയില്‍ ഉള്ള ടോക്‌സിനെ പുറന്തള്ളുന്നതിനും ഇത് സഹായിക്കുന്നു. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും പറയാന്‍ പറ്റാത്ത അത്രയും ഗുണങ്ങളാണ് നല്‍കുന്നത്. പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ പല വിധത്തിലാണ് ചര്‍മ്മത്തെ സംരക്ഷിക്കുന്നത്.

മൃദുത്വം നല്‍കാന്‍

മൃദുത്വം നല്‍കാന്‍

ചര്‍മ്മത്തിന്റെ വരള്‍ച്ചയിലേക്കാള്‍ ഉപരി ചര്‍മ്മത്തിന് മൃദുത്വം നല്‍കുന്നതിനും വളരെയധികം സഹായിക്കുന്നു വെളിച്ചെണ്ണ. വെളിച്ചെണ്ണ ചര്‍മ്മത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നുണ്ട്. സുന്ദരമായ ചര്‍മ്മം നിലനിര്‍ത്തുന്നതിന് വെളിച്ചെണ്ണ എന്നും മുന്നിലാണ്. ഇത് ചര്‍മ്മത്തിന് മൃദുത്വം നല്‍കുന്നു.

 മുടിവളരാന്‍

മുടിവളരാന്‍

ദേഹത്ത് മാത്രം വെളിച്ചെണ്ണ തേക്കാതെ തലയിലും നല്ലതു പോലെ തേച്ച് നോക്കൂ. ഇത് കൊഴിഞ്ഞ് പോവുന്ന മുടിയെല്ലാം പിടിച്ച് കെട്ടിയതു പോലെ നിര്‍ത്തുന്നു. മാത്രമല്ല പെട്ടെന്ന് തന്നെ പല വിധത്തിലുള്ള കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. അതിലുപരി രക്തയോട്ടം വര്‍ദ്ധിപ്പിച്ച് മുടി വളരുന്നതിനും സഹായിക്കുന്നു.

ആഴ്ചയില്‍ രണ്ട് തവണ

ആഴ്ചയില്‍ രണ്ട് തവണ

എന്നാല്‍ ദിവസവും തലയില്‍ വെളിച്ചെണ്ണ തേക്കേണ്ട ആവശ്യമില്ല. ആഴ്ചയില്‍ രണ്ട് തവണ നമുക്ക് തലയില്‍ വെളിച്ചെണ്ണ തേക്കാം. ഇത് മുടിയുടെ ആരോഗ്യം നഷ്ടപ്പെടാതെയും വരണ്ട മുടിക്ക് പരിഹാരം നല്‍കിയും സഹായിക്കുന്നു. പല വിധത്തില്‍ ഇത് മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു.

English summary

What Happens When You Use Coconut Oil for bath

There are so many beauty benefits of coconut oil using for bath, read on.
Story first published: Thursday, April 12, 2018, 16:02 [IST]
X
Desktop Bottom Promotion