നല്ല ഭംഗിയുള്ള കട്ടിയുള്ള പുരികത്തിന്

Posted By:
Subscribe to Boldsky

നല്ല വളഞ്ഞ പുരികക്കൊടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സ്ത്രീ സൗന്ദര്യത്തില്‍ വളരെയധികം പ്രധാന്യമുള്ള ഒന്ന് തന്നെയാണ് പുരികക്കൊടി. നല്ല വീതിയുള്ള ഷേപ്പുള്ള പുരികം വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. പലപ്പോഴും എന്തൊക്കെ ഭംഗിയുണ്ടെങ്കിലും പുരികത്തിന്റെ അഭംഗി ഉണ്ടാക്കുന്ന പ്രശ്‌നം പലരുടേയും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നു. മുഖത്ത് പെട്ടെന്ന് എല്ലാവരും ശ്രദ്ധിക്കുന്ന ഒരു ഭാഗം തന്നെയാണ് പുരികം. ഇത് നിങ്ങളുടെ ഭംഗി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

പലരും കൃത്രിമമായി പുരികവും കണ്‍പീലികളും വെക്കുന്നവരുണ്ട്. എന്നാല്‍ ഇതെല്ലാ കാലത്തും ഫലപ്രദമായ മാര്‍ഗ്ഗമല്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ കട്ടിയും ഭംഗിയും ഉള്ള പുരികത്തിനായി ചില നാടന്‍ പ്രയോഗങ്ങള്‍ നടത്താം. ഇത് ഉറപ്പായും പുരികത്തിന്റെ ഭംഗിയെ തിരിച്ച് പിടിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ചിലര്‍ക്ക് രോമവളര്‍ച്ച വളരെ കുറവായിരിക്കും. ഇത് അവരുടെ പുരികത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ ആയിരിക്കും.

ബേക്കിംഗ് സോഡ വെളിച്ചെണ്ണ; എന്തിനും പരിഹാരം

നിങ്ങള്‍ക്ക് നല്ല കട്ടിയുള്ള ആകൃതിയൊത്ത പുരികം വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അതിനായി താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ ചെയ്ത് നോക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ നിങ്ങള്‍ക്ക് ഫലം നല്‍കുന്നു. അതിലുപരി പുരികത്തിന്റെ ഭംഗിയും കണ്‍പീലിക്ക് വളര്‍ച്ചയും നല്‍കുന്നു. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഇത്തരത്തില്‍ പുരികം ഭംഗിയുള്ളതാക്കാന്‍ വേണ്ടി ചെയ്യാവുന്നത് എന്ന് നോക്കാം.

ആവണക്കെണ്ണ

ആവണക്കെണ്ണ

രോമവളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ. ഇതിലുള്ള പ്രോട്ടീന്‍, ഫാറ്റി ആസിഡ്, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയെല്ലാം വളരെയധികം രോമവളര്‍ച്ചക്ക് സഹായിക്കുന്നു. രണ്ടോ മൂന്നോ തുള്ളി ആവണക്കെണ്ണ എടുത്ത് വിരലു കൊണ്ട് പുരികത്തില്‍ തടവുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് പുരികം വളരാന്‍ സഹായിക്കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ കൊണ്ട് പുരികം വളര്‍ത്താവുന്നതാണ്. വെളിച്ചെണ്ണ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇത് ഹെയര്‍ ഫോളിക്കിളുകളെ ആരോഗ്യമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു. ഇതിലുള്ള വിറ്റാമിന്‍ ഇ അയേണ്‍ കണ്ടന്റും പുരികം വളരാനും നല്ല ആരോഗ്യമുള്ള രോമങ്ങളാക്കി മാറ്റുന്നതിനും സഹായിക്കുന്നു.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കൊണ്ട് നമുക്ക് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാം. അല്‍പം ഒലീവ് ഓയില്‍ എടുത്ത് പുരികത്തില്‍ നല്ലതു പോലെ തടവുക. ഇത് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് പുരികത്തിന് വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നു.

ഉള്ളിനീര്

ഉള്ളിനീര്

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ഉള്ളി നീര് എന്നും മുന്നിലാണ്. അതുപോലെ തന്നെയാണ് രോമവളര്‍ച്ചയുടെ കാര്യത്തിലും. പുരികം വളരുന്നതിന് അല്‍പം ഉള്ളിനീര് എടുത്ത് അത് കൊണ്ട് പുരികത്തില്‍ തടവുക. ദിവസവും ഇത് ചെയ്യുമ്പോള്‍ പുരിക വളര്‍ച്ച വര്‍ദ്ധിക്കുന്നു.

മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞ മുടി വളര്‍ത്തും എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ ഇത് മുടി മാത്രമല്ല പുരികത്തിന്റെ വളര്‍ച്ചക്കും സഹായിക്കുന്നു. അല്‍പം മുട്ടയുടെ മഞ്ഞ എടുത്ത് ഇത് പുരികത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് പെട്ടെന്ന് തന്നെ പുരികത്തിന്റെ വളര്‍ച്ചക്ക് സഹായിക്കുന്നു. 20 മിനിട്ട് കഴിഞ്ഞ് മാത്രമേ കഴുകിക്കളയാവൂ. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഇത്തരത്തില്‍ ചെയ്യാവുന്നതാണ്.

 ഉലുവ

ഉലുവ

ഉലുവ കൊണ്ട് പുരികത്തിന് ഭംഗി വരുത്താവുന്നതാണ്. ഭംഗിയും വളര്‍ച്ചയും പുരികത്തിന്റെ കാര്യത്തില്‍ ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ്. ഇത് രോമവളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്നു. ഉലുവ ഒരു ദിവസം വെള്ളത്തിലിട്ട് പേസ്റ്റ് രൂപത്തില്‍ അരച്ചെടുത്ത് ഇത് പുരികത്തിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് പുരികത്തിന്റെ വളര്‍ച്ചക്ക് സഹായിക്കുന്നു.

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി

കട്ടിയുള്ള പുരികത്തിന് പെട്രോളിയം ജെല്ലി ഉപയോഗിക്കാവുന്നതാണ്. രാത്രി കിടക്കാന്‍ പോുവുന്നതിനു മുന്‍പ് പെട്രോളിയം ജെല്ലി തേച്ച് പിടിപ്പിച്ച് കിടന്നുറങ്ങുക. പിറ്റേ ദിവസം രാവിലെ ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് പുരികം വളരാന്‍ സഹായിക്കുന്നു.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. എന്നാല്‍ കറ്റാര്‍ വാവ പുരികത്തിന് ഭംഗി വര്‍ദ്ധിപ്പിക്കാന്‍ വരെ സഹായിക്കുന്നു. കറ്റാര്‍ വാഴ ജെല്‍ പുരികത്തില്‍ തേച്ച് പിടിപ്പിച്ച് അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് പുരികത്തിന്റെ ഭംഗിയും കട്ടിയും വര്‍ദ്ധിപ്പിക്കും.

നാരങ്ങ

നാരങ്ങ

നാരങ്ങ കൊണ്ടും പുരികത്തിന്റെ സൗന്ദര്യം സംരക്ഷിക്കാം. ഒരു കഷ്ണം നാരങ്ങ പുരികത്തില്‍ ഉരസുക. ഇത് പുരികത്തിന്റെ വളര്‍ച്ചയും സൗന്ദര്യവും സംരക്ഷിക്കുന്നു. ഇതില്‍ അല്‍പം വെളിച്ചെണ്ണ കൂടി തേച്ച് പിടിപ്പിക്കാം. ഇത് പുരികത്തിന് കട്ടി വര്‍ദ്ധിപ്പിക്കുന്നു.

പാല്‍

പാല്‍

പാല്‍ കൊണ്ട് പുരികത്തിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാം. ഒരു പഞ്ഞി അല്‍പം പാലില്‍ മുക്കി അതുകൊണ്ട് ഇത് പുരികത്തില്‍ നല്ലതു പോലെ തേക്കാം. ഇത് ആരോഗ്യമുള്ള പുരികം വരാന്‍ സഹായിക്കുന്നു. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

English summary

Ways to Grow Thick Eyebrows Naturally

A lot of women lose eyelash and eyebrow density when they get older. Here are some natural home remedies to grow thick eyebrows.
Story first published: Wednesday, January 3, 2018, 18:00 [IST]