ഇരുണ്ട കക്ഷം വെളുപ്പിക്കാം, ബേക്കിംഗ് സോഡ ഇങ്ങനെ

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിലെ പ്രധാനപ്പെട്ട വെല്ലുവിളിയാണ് പലപ്പോഴും കക്ഷത്തിലെ കരുവാളിപ്പ്. പല കാരണങ്ങള്‍ കൊണ്ടും ഇത് ഉണ്ടാകാമെങ്കിലും പലപ്പോഴും ഇതിനെ വേണ്ടത്ര പലരും ശ്രദ്ധിക്കില്ല. എന്നാല്‍ കറുപ്പ് വര്‍ദ്ധിക്കുമ്പോഴാണ് ഇത്തരം പ്രശ്‌നത്തെ ഗുരുതരമായി പലരും കണക്കാക്കുന്നത്. സ്ലീവ്‌ലെസ്സ് ടോപ് ധരിക്കുമ്പോഴും മറ്റും കക്ഷത്തിലെ കറുപ്പ് പല വിധത്തില്‍ പ്രശ്‌നങ്ങളില്‍ പെടുന്നു. പല കാരണങ്ങള്‍ കൊണ്ടും കക്ഷത്തില്‍ കറുപ്പുണ്ടാവാം. എന്നാല്‍ ഇനി ബേക്കിംഗ് സോഡ കൊണ്ട് നമുക്ക് ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

കക്ഷത്തിലെ കറുപ്പകറ്റി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. പല വിധത്തില്‍ ബേക്കിംഗ് സോഡ നമുക്ക് ഉപയോഗിക്കാവുന്നതാണ്. പെട്ടെന്ന് തന്നെ ചര്‍മ്മത്തിലെ കറുപ്പിനെ നമുക്ക് ഇല്ലാതാക്കാം. അതിനായി എങ്ങനെയെല്ലാം ബേക്കിംഗ് സോഡ ഉപയോഗിക്കാം എന്ന് നോക്കാം. ഇത് ഏതെല്ലാം രീതിയില്‍ എങ്ങനെയെല്ലാം ഉപയോഗിച്ചാല്‍ കക്ഷത്തിലെ കറുപ്പിന് പരിഹാരം കാണാം എന്ന് നോക്കാം.

കറു കറുത്ത മുടിക്ക് ഇതാ പ്രതിവിധി അരികെ

അതിനു മുന്‍പ് കക്ഷത്തിലെ മൃതകോശങ്ങളാണ് പലപ്പോഴും ഇത്തരം കറുപ്പ് വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണം. ഇതിനെ ഇല്ലാതാക്കി ഇത്തരം ചര്‍മ്മത്തെ പുറത്തേക്ക് കളയുകയാണ് ചെയ്യേണ്ടത്. അതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡ കൊണ്ട് ഏതൊക്കെ രീതിയില്‍ നമുക്ക് ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കാം എന്ന് നോക്കാം. പലപ്പോഴും അമിത വിയര്‍പ്പ് മൂലവും കക്ഷത്തില്‍ കറുപ്പും ഇന്‍ഫെക്ഷനും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കി കക്ഷത്തിലെ കറുപ്പിന് പരിഹാരം കാണാന്‍ സഹായിക്കുന്നു ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡ എങ്ങനെയെല്ലാം കക്ഷത്തിലെ കറുപ്പിനെ ഇല്ലാതാക്കുന്നു എന്ന് നോക്കാം.

ബേക്കിംഗ് സോഡ പേസ്റ്റ്

ബേക്കിംഗ് സോഡ പേസ്റ്റ്

ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളം

ഇത് നല്ലതു പോലെ മിക്‌സ് ചെയ്ത് കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം

പതിനഞ്ച് മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. അതും നല്ലതു പോലെ ശുദ്ധമായ തണുത്ത വെള്ളത്തില്‍ വേണം കഴുകിക്കളയാന്‍

ഉപയോഗിക്കേണ്ടതെപ്പോള്‍

ഉപയോഗിക്കേണ്ടതെപ്പോള്‍

ഒരാഴ്ചയില്‍ മൂന്ന് നാല് പ്രാവശ്യമെങ്കിലും ഇത് തുടര്‍ച്ചയായി ചെയ്യാവുന്നതാണ്. വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കക്ഷത്തില്‍ വെളുപ്പ് നിറം വരുന്നു.

ബേക്കിംഗ് സോഡയും വെളിച്ചെണ്ണയും

ബേക്കിംഗ് സോഡയും വെളിച്ചെണ്ണയും

ബേക്കിംഗ് സോഡയും വെളിച്ചെണ്ണും ആണ് മറ്റൊന്ന്. ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ 3-4 സ്പൂണ്‍ വെളിച്ചെണ്ണ

നല്ലതു പോലെ പേസ്റ്റ് രൂപത്തിലാക്കി കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം

അല്‍പസമയം നല്ലതു പോലെ മസ്സാജ് ചെയ്യുക. 15 മിനിട്ടിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്

ഉപയോഗിക്കുന്നത്

ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ കറുപ്പ് നിറം അകറ്റി ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു.

ബേക്കിംഗ് സോഡ ഗ്ലിസറിന്‍

ബേക്കിംഗ് സോഡ ഗ്ലിസറിന്‍

രണ്ട് ടീസ്പൂണ്‍ ബേക്കിംഗ് സോഡ ഒരു ടീസ്പൂണ്‍ ഗ്ലിസറിന്‍ രണ്ട് ടേബിള്‍ സ്പൂണ്‍ റോസ് വാട്ടര്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍

കറുപ്പ് നിറമുള്ള സ്ഥലങ്ങളിലെല്ലാം നല്ലതു പോലെ തേച്ച് പിടിപ്പിക്കുക

15 മിനിട്ടിനു ശേഷം നല്ലതു പോലെ ഉണങ്ങിക്കഴിയുമ്പോള്‍ ഇത് തണുത്ത വെള്ളത്തില്‍ കഴുകേണ്ടതാണ്

ഉപയോഗിക്കുന്നതെപ്പോള്‍

ആഴ്ചയില്‍ ഒരു തവണ ഇത് ഉപയോഗിക്കാവുന്നതാണ്. അതിനുള്ളില്‍ തന്നെ മികച്ച ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു.

ബേക്കിംഗ് സോഡ,കോണ്‍സ്റ്റാര്‍ച്ച്, വിറ്റാമിന്‍ ഇ ഓയില്‍

ബേക്കിംഗ് സോഡ,കോണ്‍സ്റ്റാര്‍ച്ച്, വിറ്റാമിന്‍ ഇ ഓയില്‍

ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, ഒരു ടീസ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ച്, വിറ്റാമിന്‍ ഇ ഓയില്‍ എന്നിവ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക.

ഇത് കക്ഷത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്.

നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം ഇത് 15 മിനിട്ടിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

ഉപയോഗിക്കേണ്ടത്

ഉപയോഗിക്കേണ്ടത്

ആവശ്യമുള്ളപ്പോള്‍ ചര്‍മ്മം വെളുക്കുന്നത് വരെ ഇത് ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിന് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇതിലൂടെ ഉണ്ടാവുകയില്ല.

പാലും ബേക്കിംഗ് സോഡയും

പാലും ബേക്കിംഗ് സോഡയും

പാലും ബേക്കിംഗ് സോഡയുമാണ് മറ്റൊന്ന്. രണ്ട് ടീസ്പൂണ്‍ ബേക്കിംഗ് സോഡ, മൂന്ന് ടേബിള്‍ സ്പൂണ്‍ പാല്‍ എന്നിവയുമായി മിക്‌സ് ചെയ്യുക

ഇത് കക്ഷത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്

15 മിനിട്ടിനു ശേഷം കഴുകിക്കളയണം. ഇത് കക്ഷത്തിലെ കറുപ്പകറ്റുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ്.

ഉപയോഗിക്കേണ്ടത്

ഉപയോഗിക്കേണ്ടത്

ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇത് ഉണ്ടാക്കുകയില്ല.

 ബേക്കിംഗ് സോഡ കുക്കുമ്പര്‍

ബേക്കിംഗ് സോഡ കുക്കുമ്പര്‍

ബേക്കിംഗ് സോഡ കുക്കുമ്പര്‍ എന്നിവ കൊണ്ടും കക്ഷം വെളുപ്പിക്കാം. അതിനായി 2 സ്പൂണ്‍ ബേക്കിംഗ് സോഡ കുക്കുമ്പര്‍ പള്‍പ്പുമായി മിക്‌സ് ചെയ്യുക.

അത് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം.

20 മിനിട്ടിനു ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

ഉപയോഗിക്കേണ്ടതെപ്പോള്‍

ആഴ്ചയില്‍ മൂന്ന് തവണ ഇത് ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിന് വളരെയധികം തിളക്കം നല്‍കാന്‍ ഇത് സഹായിക്കുന്നു.

ബേക്കിംഗ് സോഡയും ആവക്കാഡോയും

ബേക്കിംഗ് സോഡയും ആവക്കാഡോയും

ബേക്കിംഗ് സോഡയും ആവക്കാഡോയും മിക്‌സ് ചെയ്ത് ഇത് ഉപയോഗിക്കാവുന്നതാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ അല്‍പം ആവക്കാഡോ പള്‍പ്പുമായി മിക്‌സ് ചെയ്ത് ഇത് കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം.

20 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. അതിനു ശേഷം അല്‍പം ക്ലെന്‍സര്‍ ഉപയോഗിക്കാം

ഉപയോഗിക്കേണ്ട വിധം

മാസത്തില്‍ രണ്ട് തവണ ഇത് ഉപയോഗിക്കാവുന്നതാണ്. പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു കക്ഷത്തിലെ കറുപ്പിന്.

English summary

Top Ways To Use Baking Soda For Dark Underarms

Baking soda is a key solution for many beauty problems. Baking soda reduces the dark patches in the underarm and in turn makes the skin smooth and soft.