തിളങ്ങുന്ന ചര്മത്തിന് പൊടികൈകൾ

Posted By: anjaly TS
Subscribe to Boldsky

നിത്യജീവിതത്തില്‍ ചര്‍മവുമായി ബന്ധപ്പെട്ട നിരവധി വെല്ലുവിളികള്‍ നമുക്ക് മുന്നിലേക്ക് എത്താറുണ്ട്. വരണ്ട ചര്‍മം ആകാം, മുഖക്കുരുവാകാം, മുഖക്കുരു തീര്‍ത്തിട്ടു പോയ പാടുകളുമാകാം നമുക്ക് മുന്നില്‍ വെല്ലുവിളി തീര്‍ത്ത് എത്തുക. ഇവ മാത്രമല്ലട്ടോ, വില്ലന്മാരുടെ ലിസ്റ്റില്‍ ചര്‍മത്തെ കുഴയ്ക്കുന്ന ആശാന്മാര്‍ ഇനിയുമുണ്ട്. നമ്മളില്‍ ഭൂരിഭാഗം പേരും നേരിടുന്ന പ്രശ്‌നങ്ങളാണ് ഇവയെല്ലാം.

glw

ഇതില്‍ പലതും പരമ്പരാഗതമായി നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കിടയില്‍ ഉള്ളതായിരിക്കാം. അല്ലെങ്കില്‍ ജന്മനായുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഹോര്‍മണിന്റെ ഏറ്റക്കുറച്ചിലും, പ്രകൃതിയിലെ മലിനീകരണം, സൂര്യതാപം അധികം ഏല്‍ക്കുന്നത് എന്നിവയും ചര്‍മവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരനായേക്കാം. ഇതിന് പരിഹാരം തേടി വീട്ടിലിരുന്ന് തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകളും, മാര്‍ക്കറ്റില്‍ വരുന്ന ഉത്പന്നങ്ങളും നമ്മള്‍ പരീക്ഷിച്ചേക്കും.

എന്നാല്‍ നമ്മുടെ തന്നെ ശ്രദ്ധക്കുറവ് കൊണ്ടും ഈ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം എന്ന രീതിയിലേക്ക് നമ്മുടെ ചിന്ത പോയേക്കില്ല. അറിയാതെ നമ്മളില്‍ നിന്നും ഉണ്ടായ പിഴവുകളും ഇവിടെ വില്ലനാവാം. വേണ്ട ശ്രദ്ധ നല്‍കി ദിവസേന ചര്‍മത്തിനായി ഒരു ദിനചര്യ സൃഷ്ടിച്ചാല്‍ ഈ പ്രശ്‌നത്തെ നമുക്ക് എളുപ്പം മറികടക്കാം.

glw

നല്ല ചര്‍മം ലഭിയ്ക്കുവാന്‍ ചര്‍മസംരക്ഷണത്തിനു മാത്രമല്ല, ഭക്ഷണത്തിനും വ്യായാമത്തിനും നമ്മുടെ ചില ശീലങ്ങള്‍ക്കുമെല്ലാം പ്രധാന പങ്കുണ്ട്. ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ തിളങ്ങുന്ന ചര്‍മം നിങ്ങള്‍്ക്കും സ്വന്തമാക്കാം. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ, നല്ല ചര്‍മത്തിനും ആരോഗ്യത്തിനും ഒരുപോലെ വേണ്ട ഒന്നാണ് വെള്ളം. ധാരാളം വെള്ളം കുടിയ്ക്കുക. ഇത് തിളങ്ങുന്ന ചര്‍മത്തിനു സഹായിക്കും.

മനോഹരമായ തിളങ്ങുന്ന ചര്‍മം ലഭിക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നാണോ ചിന്തിക്കുന്നത്? ചില വഴികള്‍ ഇതാ;

glw

ആവി പിടിക്കുക

പ്രകൃതിദത്തമായി ചര്‍മത്തെ ശുദ്ധമാക്കാന്‍ വഴി കണ്ടുപിടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആവി പിടിക്കല്‍ ഇതിന് സഹായിക്കും. ചര്‍മത്തിലുള്ള മാലിന്യങ്ങള്‍ അടിഞ്ഞു കൂടാന്‍ സാധ്യതയുള്ള ചെറിയ ദ്വാരങ്ങള്‍ ആവി പിടിക്കുന്നതിലൂടെ തുറക്കപ്പെടുകയും അതിനുള്ളിലെ വിഷമയമായ വസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യും.

6-8 കപ്പ് വെള്ളം എടുത്ത് തിളപ്പിക്കുക. 5 മിനിറ്റ് ചൂട് പതിയെ ആറുന്നതിനായി വയ്ക്കാം. പാകത്തിനുള്ള ചൂട് നോക്കി എടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം എടുത്തിരിക്കുന്ന പാത്രത്തിനും നിങ്ങളുടെ തലയ്ക്കും മുകളിലൂടെയായിട്ട് ആവി പിടിക്കുക. 10 മിനിറ്റ് ഇങ്ങനെ തുടരാം. അല്ലെങ്കില്‍ വെള്ളത്തിന്റെ ചൂട് ഇല്ലാതാവുന്നത് വരെ.

glw

ടോണറുകളാവാം

ചര്‍മത്തില്‍ ഈര്‍പ്പത്തിനുള്ള കുറവ് നികത്താന്‍ പ്രാപ്തമാണ് ടോണറുകള്‍. ചര്‍മത്തിലെ ചെറിയ ദ്വാരങ്ങളെ ഇത് മാലിന്യങ്ങള്‍ വന്ന് അടയുന്നതില്‍ നിന്നും സംരക്ഷിച്ച് ചെറിയ ദ്വാരങ്ങളായി തന്നെ നിലനിര്‍ത്തുന്നു. മുഖം നന്നായി കഴുകിയതിന് ശേഷം ദിവസേന ഏതെങ്കിലും ടോണര്‍ ചര്‍മത്തില്‍ പുരട്ടുക.

വീട്ടിലുണ്ടാക്കാവുന്ന ടോണറുകളും ഇവിടെ പരീക്ഷിക്കാവുന്നതാണ്. കറ്റാര്‍വാഴ പൊടി മിശ്രിതം ഇതിലൊന്നാണ്.കറ്റാര്‍ വാഴ ഇല മുറിച്ചതിന് ശേഷം അത് പിഴിഞ്ഞെടുക്കുക. ഇതില്‍ നിന്നും കിട്ടുന്ന ജെല്ലില്‍ നിന്നും രണ്ട് ടീസ്പൂണ്‍ എടുത്തതിന് ശേഷം ഒരു കപ്പ് തണുത്ത വെള്ളത്തില്‍ ചേര്‍ത്ത് മിശ്രിതമാക്കുക. കോട്ടന്‍ തുണിയോ, സമാനമായ എന്തെങ്കിലുമോ ഉപയോഗിച്ച് ഈ മിശ്രിതം മുഖത്ത് പുരട്ടാം. മുഖത്തെ തടിപ്പുകളും, സൂര്യതാപം മുഖത്ത് സൃഷ്ടിച്ച പാടുകളുമെല്ലാം ഇതിലൂടെ നീക്കാനാവും. ദിവസേന നിങ്ങള്‍ക്കത് ഉപയോഗിക്കാം.

glw

നാരങ്ങ നീര്

ഒരു കപ്പ് വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് മിശ്രിതമാക്കുക. കോട്ടന്‍ പാഡ് ഉപയോഗിച്ച് ഈ മിശ്രിതം മുഖത്ത് പുരട്ടാം. നാരങ്ങ മുഖത്ത് നേരിട്ട് ഉരയ്ക്കുകയും ആവാം. ചര്‍മത്തിലെ എണ്ണമയത്തെ ഇതിലൂടെ നിയന്ത്രിക്കാന്‍ സാധിക്കും.

glw

പഴയത് പോകട്ടെ, പുതിയതിനെ വരവേല്‍ക്കാം

ഉരിഞ്ഞു പോയ ചര്‍മത്തിന് പകരം പുതിയത് വരുന്നത് നിങ്ങളുടെ ചര്‍മത്തെ കൂടുതല്‍ തിളക്കമുള്ളതാക്കും. ശരീരത്തിലെ ജീവനില്ലാത്ത കോശജാലങ്ങളെ കളഞ്ഞ് പുതിയ, ചെറുപ്പം തോന്നിക്കുന്നവ വരട്ടെ. ചര്‍മത്തെ ഉതിരുന്നതിന് വീട്ടിലിരുന്ന് ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഇതാ...

glw

പഞ്ചസാര ഉപയോഗിച്ച്

തരിതരിയാക്കിയ പഞ്ചസാര ഒരു ടേബിള്‍സ്പൂണ്‍. 1-2 തുള്ളി നാരങ്ങ/ ഓറഞ്ച് ജ്യൂസ്. ചെയ്യേണ്ട വിധം; മുകളില്‍ പറഞ്ഞ വസ്തുക്കളെല്ലാം ഒരു ബൗളിലേക്കിട്ട് മിശ്രിതമാക്കുക. വിരലുകളുടെ അറ്റം ഉപയോഗിച്ച് ഇവ മുഖത്ത് പുരട്ടാം. കണ്ണിന്റെ ഭാഗത്ത് പുരട്ടാതിരിക്കാന്‍ ശ്രദ്ധിക്കുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് ഇവ കഴുകി കളയാം. വൃത്തിയുള്ള തൂവാല ഉപയോഗിച്ച് മുഖം നന്നായി തുടയ്ക്കുക. ഇതിന് ശേഷം ആവശ്യമെന്ന് തോന്നിയാല്‍ ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നതെന്തെങ്കിലും മുഖത്ത് പുരട്ടുകയുമാകാം.

glw

തേനും ഓറഞ്ചും ഉപയോഗിച്ചൊരു പൊടിക്കൈ

2 ടേബിള്‍സ്പൂണ്‍ ഓറഞ്ച് പൊടിയും, 1 ടേബിള്‍സ്പൂണ്‍ ഓട്‌സും, 2-3 ടേബിള്‍സ്പൂണ്‍ തേനുമാണ് ഇതിന് ആവശ്യമായി വരുന്നത്.

ചെയ്യേണ്ടത്; ഒറഞ്ച് പൊടിയും, ഓട്‌സും സമാനമായ അളവിലെടുക്കുക. ഇതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കാം. കട്ടികൂടിയ പേസ്റ്റ് രൂപത്തിലാണ് എടുക്കേണ്ടത്. ആവശ്യത്തിന് വെള്ളവും ഇതിലേക്ക് ചേര്‍ക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഏതാനും മിനിറ്റ് ഇത് മുഖത്ത് തുടരാന്‍ അനുവദിച്ചതിന് ശേഷം പിന്നീട് കഴുകി കളയാം.

glw

പാല്‍ കൊണ്ടൊരു വിദ്യ

പാല്‍ പൊടിയും വെള്ളവും ചേര്‍ത്ത് മിശ്രിതമാക്കുക. കട്ടികൂടിയ മിശ്രിതമായിരിക്കണം ഇത്. മുഖത്ത് ഈ മിശ്രിതം നന്നായി തേച്ചു പിടിപ്പിക്കുക. മുഖത്ത് ഇത് ഉണങ്ങി പിടിച്ചു കഴിയുമ്പോള്‍ നേരിയ ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാം. മുഖം കൂടുതല്‍ ഫ്രഷ് ആയതായി നിങ്ങള്‍ക്ക് ഇതിലൂടെ അനുഭവപ്പെടും. മുഖത്തെ രക്തയോട്ടം ഇത് നല്ല രീതിയിലാക്കുകയും, പ്രകൃതിദത്തമായ ഭംഗിയിലേക്ക് മുഖത്തെ എത്തിക്കുകയും ചെയ്യും.

ദിവസേന 15-20 മിനിറ്റ് ചിലവഴിച്ചാല്‍ നിങ്ങളുടെ മുഖചര്‍മത്തില്‍ അത്ഭുതങ്ങള്‍ കൊണ്ടുവരാം എന്ന് മനസിലായില്ലേ? നിങ്ങളുടെമുഖത്തിന്റേ തേജസ് ഇവ കൂട്ടുന്നതിലൂടെ ശരീരത്തിനും മനസിനും പുത്തനുണര്‍വ് നല്‍കുകയും ചെയ്യും.

English summary

Tips for Glowing Skin

Clear glowing skin is a dream for every person. No one likes pimples, zits, dark spots, baggy eyes or dark circles. There are different skin types and different problems associated with them.