For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1ആഴ്ചയില്‍ കൈകാല്‍ വെളുപ്പിക്കും സുന്ദരവിദ്യ

|

മുഖം മാത്രം വെളുപ്പിച്ചാല്‍ മതിയോ, ശരീരത്തിനും നിറം വേണ്ടേ. പ്രത്യേകിച്ചും കൈകാലുകള്‍ക്ക്. ചിലരുടെ മുഖത്തിന് നിറമുണ്ടെങ്കിലും കൈകാലുകള്‍ നിറം കുറഞ്ഞിരിയ്ക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ബ്ലാക് ആന്റ് വൈറ്റ് ഫീലിംഗ്.

കൈകാലുകള്‍ക്കു പൊതുവെ മുഖത്തെ സൗന്ദര്യസംരക്ഷണരീതികള്‍ ചേര്‍ന്നെന്നു വരില്ല. മുഖചര്‍മം പൊതുവേ കട്ടി കുറഞ്ഞതാണ്. കൈകാലുകള്‍ കട്ടി കൂടിയതും. ഇതുകൊണ്ടുതന്നെ മുഖത്തിനു ചേരുന്ന സൗന്ദര്യസംരക്ഷണവഴികള്‍ മുഖത്തിനു ചേരില്ലെന്നു വേണം, പറയാന്‍.

കയ്യിനും കാലിനും പെട്ടെന്നു നിറം വര്‍ദ്ധിപ്പിയ്ക്കുന്ന ചില പ്രത്യേക വഴികളുണ്ട്. തികഞ്ഞ വീട്ടുവൈദ്യങ്ങള്‍ ഇവയെക്കുറിച്ചറിയൂ,

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

കാലിനും കയ്യിനും നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ളൊരു വഴിയാണ് ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതും തൈരും. തൈരില്‍ ഇതു കലര്‍ത്തി കൈ കാലുകളില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്‍പനേരം സ്‌ക്രബ് ചെയ്ത ശേഷം കുറച്ചു കഴിയുമ്പോള്‍ കഴുകാം.

നാരങ്ങാനീര്

നാരങ്ങാനീര്

നാരങ്ങാനീര് തൈരും കടലമാവുമായി കലര്‍ത്തുക. ഇത് കൈകാലുകളില്‍ പുരട്ടണം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതു കൈകാലുകള്‍ക്കു നിറം നല്‍കും.

കറ്റാര്‍വാഴയുടെ ജെല്‍

കറ്റാര്‍വാഴയുടെ ജെല്‍

കറ്റാര്‍വാഴയുടെ ജെല്‍ കൈകാലുകളില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും അടുപ്പിച്ചു ചെയ്യുന്നത് കാലുകള്‍ക്കും കയ്യുകള്‍ക്കും നിറം നല്‍കാനുള്ള നല്ലൊരു വഴിയാണ്.

കറ്റാര്‍വാഴ ജെല്ലും ബദാം ഓയിലും

കറ്റാര്‍വാഴ ജെല്ലും ബദാം ഓയിലും

കറ്റാര്‍വാഴ ജെല്ലും ബദാം ഓയിലും കലര്‍ത്തി കൈകാലുകളില്‍ പുരട്ടുന്നതും കൈകാലുകളുടെ നിറം വര്‍ദ്ധിയ്ക്കാന്‍ ഏറെ നല്ലതാണ്.

കുക്കുമ്പര്‍ നീര്

കുക്കുമ്പര്‍ നീര്

കുക്കുമ്പറിന്റെ നീരാണ് മറ്റൊരു വഴി. കുക്കുമ്പര്‍ നീര് കയ്യിലും കാലിലും തേച്ചു പിടിപ്പിച്ച് അല്‍പം കഴിയുമ്പോള്‍ കഴുകാം. അല്ലെങ്കില്‍ കുക്കുമ്പര്‍, കറ്റാര്‍വാഴ എന്നവ ചേര്‍ത്തു പുരട്ടാം. കുക്കുമ്പര്‍ അരച്ചതില്‍ കറ്റാര്‍വാഴ ജെല്‍ കലര്‍ത്തിയാല്‍ മതിയാകും.

തേനും ചെറുനാരങ്ങാനീരും

തേനും ചെറുനാരങ്ങാനീരും

ഒരു ടീസ്പൂണ്‍ തേനും ചെറുനാരങ്ങാനീരും ഒരു ടീസ്പൂണ്‍ മില്‍ക് പൗഡറും ചേര്‍ത്ത് പേസ്റ്റാക്കാം. ഇത് കൈകളില്‍ പുരട്ടി 20മിനിട്ട് വയ്ക്കാം.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

ചെറുനാരങ്ങാനീരും കക്കുമ്പര്‍ ജ്യൂസും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് പേസ്റ്റാക്കി തേയ്ക്കാം.

തക്കാളി

തക്കാളി

ചന്ദനപ്പൊടിയില്‍ തക്കാളി, കുക്കുമ്പര്‍,ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് നിങ്ങളുടെ കൈകളില്‍ പുരട്ടി 15 മിനിട്ട് വയ്ക്കാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് അരച്ചു പുരട്ടുന്നതും കൈകള്‍ക്ക് നല്ല നിറം നല്‍കുംഉരുളക്കിഴങ്ങുനീരില്‍ നാരങ്ങാനീരു കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്.

English summary

These Ingredients Whiten Your Hands And Legs

These Ingredients Whiten Your Hands And Legs, read more to know about,
Story first published: Wednesday, March 14, 2018, 19:52 [IST]
X
Desktop Bottom Promotion