For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉരുളക്കിഴങ്ങ് നീര് ഒരാഴ്ച ചര്‍മ്മത്തില്‍ പുരട്ടൂ

എന്തൊക്കെയാണ് ഉരുളക്കിഴങ്ങ് നല്‍കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം

|

ചര്‍മസംരക്ഷണത്തിന് പല വിധത്തില്‍ ആരോഗ്യ സൗന്ദര്യ ഗുണങ്ങളുണ്ട്. പോഷക ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഉരുളക്കിഴങ്ങ്. വൈറ്റമിന്‍ സി, ബി6, പൊട്ടാസ്യം, നിയാസിന്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് ഉരുളക്കിഴങ്ങില്‍. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും സഹായിക്കുന്നു ഉരുളക്കിഴങ്ങ്. ചര്‍മ പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് കൊണ്ട് നമ്മളെ അലട്ടുന്ന പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം.

അടുക്കളയില്‍ പലപ്പോഴും വെറുതേ കളയുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിന് മാര്‍ക്കറ്റില്‍ നിന്നും സൗന്ദര്യസംരക്ഷണ വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളും നിരവധിയാണ്. എന്നാല്‍ സൗന്ദര്യത്തിന് വില്ലനാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ആരോഗ്യമുള്ള ചര്‍മ്മത്തിന് പല വിധത്തില്‍ ഉരുളക്കിഴങ്ങ് ഉപയോഗിക്കാവുന്നതാണ്.

കഷണ്ടി, നര, മുടികൊഴിച്ചില്‍ മാറ്റും കടുകെണ്ണസൂത്രംകഷണ്ടി, നര, മുടികൊഴിച്ചില്‍ മാറ്റും കടുകെണ്ണസൂത്രം

ഇത് ചര്‍മ്മത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുകയും ചര്‍മ്മത്തിനും ശരീരത്തിനും തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഉരുളക്കിഴങ്ങ് വളരെയധികം സഹായിക്കുന്നു. ഇത് കൂടാതെ എന്തൊക്കെ സൗന്ദര്യ ഗുണങ്ങള്‍ ഇതിലുണ്ട് എന്ന് നോക്കാം.

ചര്‍മ്മത്തിലെ മാലിന്യങ്ങള്‍

ചര്‍മ്മത്തിലെ മാലിന്യങ്ങള്‍

ചര്‍മ്മത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തില്‍ നല്ലൊരു ആസ്ട്രിജന്റ് ആയി ഉപയോഗിക്കാവുന്നതാണ്. ഇത് മുഖത്തെ എല്ലാ വിധത്തിലുള്ള അഴുക്കിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. ആഴത്തില്‍ ഇറങ്ങിച്ചെന്ന് ഇത് ക്ലീന്‍ ചെയ്യുന്നു.

 ചുളിവുകള്‍ക്ക് പരിഹാരം

ചുളിവുകള്‍ക്ക് പരിഹാരം

ദിവസവും മുഖത്ത് ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നത് ചുളിവുകള്‍ ഇല്ലാത്ത തിളങ്ങുന്ന ചര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കും. പ്രായാധിക്യം മൂലം മുഖത്തുണ്ടാവുന്ന പല വിധത്തിലുള്ള ചുളിവുകള്‍ക്കും ഇത് പരിഹാരം കാണാന്‍ സഹായിക്കുന്നു.

സൂര്യാഘാതം

സൂര്യാഘാതം

തണുത്ത ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നത് സൂര്യാഘാതം ഭേദമാക്കാന്‍ സഹായിക്കും. ഇത് ചര്‍മ്മത്തെ തണുപ്പിക്കാനും ഭേദമാക്കാനും സഹായിക്കും. അതിനായി ഉരുളക്കിഴങ്ങ് നീര് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് വേണം ഉപയോഗിക്കാം. ഇത് സൂര്യാഘാതം മൂലം ഉണ്ടാക്കുന്ന എല്ലാ വിധത്തിലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

കണ്ണിനു താളെയുള്ള കറുത്ത പാടുകള്‍

കണ്ണിനു താളെയുള്ള കറുത്ത പാടുകള്‍

കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ കുറയക്കുന്നതിന് ഉരുളക്കിഴങ്ങ് നീരില്‍ മുക്കിയ പഞ്ഞി അല്‍പനേരം കണ്ണിന് താഴെ വയ്ക്കുക. ഇത് പെട്ടെന്ന് തന്നെ കണ്ണിനു താഴെയുള്ള കറുപ്പിന് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നു. ദിവസവും ഉപയോഗിച്ചാല്‍ പെട്ടെന്ന് ഈ പ്രശ്‌നത്തെ പരിഹരിക്കാം.

നാരങ്ങ നീരും ഉരുളക്കിഴങ്ങും

നാരങ്ങ നീരും ഉരുളക്കിഴങ്ങും

ഉരുളക്കിഴങ്ങ് നീരും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം ചര്‍മ്മത്തെ മൃദുലവും തിളക്കമുള്ളതും ആക്കും. നാരങ്ങ നീര് വളരെ കുറച്ച് മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ എന്ന കാര്യമാണ് ശ്രദ്ധിക്കേണ്ടത്.

കണ്ണിന് ആരോഗ്യം

കണ്ണിന് ആരോഗ്യം

കണ്ണിനും ചര്‍മ്മത്തിനും പുതുജീവന്‍ നല്‍കുന്നതിന് ഉരുളക്കിഴങ്ങ് നീരില്‍ മുക്കിയ പഞ്ഞി കൊണ്ട് മുഖത്ത് വെക്കുക. രണ്ടോ മൂന്നോ മിനിട്ട് വെച്ച ശേഷം ഇത് എടുക്ക് കളയുക. ഇത് കണ്ണിന്റെ ക്ഷീണം അകറ്റി തിളക്കം നല്‍കാന്‍ സഹായിക്കുന്നു.

ഒലീവ് എണ്ണയോടൊപ്പം

ഒലീവ് എണ്ണയോടൊപ്പം

ഒലീവ് എണ്ണ ചേര്‍ത്ത് ഉരുളക്കിഴങ്ങ് നീര് കറുത്ത പാടുകള്‍, ചുളിവ് വരണ്ട പാദങ്ങള്‍ എന്നിവയ്ക്ക് പരിഹാരം നല്‍കും. മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ക്കെല്ലാം വെറും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പരിഹാരം കാണാന്‍ ഉരുളക്കിഴങ്ങ് നീരിലൂടെ സാധിക്കുന്നു.

തിളങ്ങുന്ന ചര്‍മ്മത്തിന്

തിളങ്ങുന്ന ചര്‍മ്മത്തിന്

തിളങ്ങുന്ന മനോഹരമായ ചര്‍മ്മം ലഭിക്കുന്നതിന് ഉരുളക്കിഴങ്ങ നീര്, നാരങ്ങ നീര്, മുള്‍ട്ടാണി മിട്ടി എന്നിവ ചേര്‍ത്ത് മിശ്രിതം മുഖത്ത് പുരട്ടുക. ഇത് ദിവസവും കിടക്കാന്‍ പോവുന്നതിനു മുന്‍പ് ചെയ്യാവുന്നതാണ്. ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ ഇത് സഹായിക്കുന്നു.

മുടിയുടെ സൗന്ദര്യം

മുടിയുടെ സൗന്ദര്യം

ഉരുളക്കിഴങ്ങ് നീര് ഉപയോഗിച്ചുള്ള ലേപനം മുടിക്ക് ആരോഗ്യം നല്‍കും. മുടി കൊഴിച്ചില്‍ നിയന്ത്രിക്കുകയും മുടി വളരെ വേഗം വളരാനും സഹായിക്കും. പല കേശസംരക്ഷണ പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണാന്‍ ഉരുളക്കിഴങ്ങ് സഹായിക്കുന്നു.

വരണ്ട മുടിക്ക് പരിഹാരം

വരണ്ട മുടിക്ക് പരിഹാരം

വരണ്ടമുടിയാണ് നിങ്ങളുടേതെങ്കില്‍ കറ്റാര്‍ വാഴയും ഉരുളക്കിഴങ്ങ് നീരും ചേര്‍ത്ത മിശ്രിതം പുരട്ടിയാല്‍ മുടിക്ക് തിളക്കം ലഭിക്കും. മുടിയുടെ ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഉരുളക്കിഴങ്ങ് നീര് സഹായിക്കുന്നു.

English summary

Surprising Potato Juice Benefits and Uses for Skin

Potato is the most widely used vegetable in the Indian kitchen. Here are some beauty benefits of potato juice for skin and hair.
Story first published: Saturday, February 24, 2018, 14:18 [IST]
X
Desktop Bottom Promotion