For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാദസംരക്ഷണത്തിന് ഒറ്റമൂലികള്‍, വിള്ളല്‍ ഇനിയില്ല

പാദം വിണ്ടു കീറുന്നതും കുഴിനഖം എല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു

|

പാദസംരക്ഷണത്തില്‍ ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും പാദസംരക്ഷണം. കാരണം വിണ്ട് കീറിയ പാദങ്ങളും ഫംഗസ് ബാധയും എന്ന് വേണ്ട പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മളില്‍ പലരും തേടുന്നുണ്ട്. എന്നാല്‍ പൂര്‍ണമായ പരിഹാരം കാണുന്നതിന് പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ഉപകരിക്കുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ പല തരത്തിലുള്ള ക്രീമും മറ്റും ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നത്.

കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസരിച്ച് കാല്‍വിണ്ടു കീറുന്നതും മറ്റും പ്രശ്‌നത്തിലാവുന്നുണ്ട്. പലരിലും അതി കഠിനമായ വേദന പോലും ഇത് ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതെല്ലാം നമുക്ക് വീട്ടില്‍ തന്നെ ചെയ്യേണ്ടവ ആണ്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് എങ്ങനെ കാലിലെ വിള്ളല്‍ മാറ്റി കാലിന് നല്ല തിളക്കവും മൃദുത്വവും നല്‍കാം എന്ന് നോക്കാം. ഇത് പല വിധത്തില്‍ നമ്മുടെ ശരീരസംരക്ഷണത്തിന് മുതല്‍ക്കൂട്ടാവുന്നു.

കഷണ്ടി മാറ്റാന്‍ ബേക്കിംഗ് സോഡ മാജിക്കഷണ്ടി മാറ്റാന്‍ ബേക്കിംഗ് സോഡ മാജിക്

കാല്‍ വിണ്ട് കീറുന്നത് മാത്രമല്ല പലപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങളും കാലിനുണ്ട്. ഇതില്‍ തന്നെ ഏറ്റവും അധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് കുഴിനഖം. കുഴിനഖം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും കാലിന്റെ ഭംഗി സംരക്ഷിക്കുന്നതിനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഏതൊക്കെയാണ് ഇത്തരത്തില്‍ കാലിന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിനും വിണ്ടുകീറല്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

സ്‌ക്രബ്ബിംഗ്

സ്‌ക്രബ്ബിംഗ്

ചര്‍മസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് സ്‌ക്രബ്ബിംഗ്. സ്‌ക്രബ്ബ് ചെയ്യുന്നതിനായി അല്‍പം സോപ്പുവെള്ളവും അതില്‍ അല്‍പം ഇളം ചൂടുവെള്ളവും മിക്‌സ് ചെയ്ത് ഇതില്‍ കാല്‍ മുക്കി വെക്കുക. അല്‍പസമയത്തിനു ശേഷം ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകുക. ഇത്തരത്തില്‍ ചെയ്യുന്നത് എല്ലാ വിധത്തിലും പാദത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് കുഴിനഖം എന്ന പ്രശ്‌നത്തിന് ആശ്വാസം നല്‍കുകയും ചെയ്യുന്നു. പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു സ്‌ക്രബ്ബിംഗ്.

നാരങ്ങ

നാരങ്ങ

സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് നാരങ്ങ. അല്‍പം നേരം കാല്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കാം. ശേഷം നാരങ്ങ നീര് കൂടി വെള്ളത്തില്‍ ചേര്‍ക്കാം. നല്ലതു പോലെ പ്യൂമിക് സ്റ്റോണ്‍ ഉപയോഗിച്ച് കാല്‍ മസ്സാജ് ചെയ്യാം. ഇത് വിണ്ട കാലുകള്‍ക്ക് പരിഹാരം നല്‍കും.

വിനാഗിരി

വിനാഗിരി

വിനാഗിരി കൊണ്ട് കാല്‍ വിണ്ടു കീറുന്നത് നമുക്ക് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വിനാഗിരി നമുക്ക് ഉപയോഗിക്കാവുന്നതാണ്. രണ്ട് കപ്പ് വിനാഗിരി എടുത്ത് വെള്ളത്തില്‍ മിക്‌സ് ചെയ്ത് ഇതില്‍ പതിനഞ്ച് മിനിട്ട് കാല്‍ ഇട്ട് വെക്കുക. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല വിള്ളലിന് പരിഹാരം കാണുകയും ചെയ്യുന്നു. ഏത് വിധത്തിലും പാദസംരക്ഷണത്തിന് അനുയോജ്യമായ ഒന്നാണ് ഇത്.

 റോസ് വാട്ടറും ഗ്ലിസറിനും

റോസ് വാട്ടറും ഗ്ലിസറിനും

റോസ് വാട്ടറും ഗ്ലിസറിനുമാണ് മറ്റൊന്ന്. ഇത് നിറയെ ആന്റി ഓക്‌സിഡന്റ് അടങ്ങിയതാണ്. മാത്രമല്ല ദിവസവും കാല്‍ ഗ്ലിസറിനും റോസ് വാട്ടറും കൊണ്ട് മസ്സാജ് ചെയ്യാം. ഇത് പെട്ടെന്ന് തന്നെ നമ്മുടെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല വിണ്ടു കീറലും കുഴിനഖം കുത്തുന്നതും ഇത് പെട്ടെന്ന് പരിഹാരം കാണുന്നു.

എപ്‌സം സാള്‍ട്ട്

എപ്‌സം സാള്‍ട്ട്

കാലിന്റെ നഷ്ടപ്പെട്ട ഭംഗി വീണ്ടെടുക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് എപ്‌സം സാള്‍ട്ട്. ഇത് കൊണ്ട് നമുക്ക് ഏത് വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാവുന്നതാണ്. എപ്‌സം സാള്‍ട്ട് വെള്ളം ഒഴിച്ച് ഇതില്‍ പത്ത് മിനിട്ട് കാല്‍ മുക്കി വെക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് കാലിന്റെ അഴുക്കിനെ എല്ലാം ഇല്ലാതാക്കുകയും മാത്രമല്ല കാലിന്റെ ഭംഗി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിനു ശേഷം മോയ്‌സ്ചുറൈസര്‍ ഉപയോഗിച്ച് കാല്‍ നല്ലതു പോലെ തടവണം. മൂന്ന് ദിവസം തുടര്‍ച്ചയായി ഇത് തുടരുക.

തേന്‍

തേന്‍

എല്ലാ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് തേന്‍. അല്‍പം തേന്‍ അത്ര തന്നെ വെള്ളം ചേര്‍ത്ത് നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇത് കാലില്‍ തേച്ച് പിടിപ്പിച്ച് 20 മിനിട്ടോളം മസ്സാജ് ചെയ്ത ശേഷം കഴുകിക്കളയാവുന്നതാണ്. പെട്ടെന്ന് കാലിലെ വിള്ളലിലെ ഇല്ലാതാക്കി കാലിന് തിളക്കവും മാര്‍ദ്ദവവും നല്‍കുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലും സൗന്ദര്യത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തേന്‍.

ഗ്ലിസറിന്‍

ഗ്ലിസറിന്‍

ഗ്ലിസറിന്‍ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. ഗ്ലിസറിനും നാരങ്ങ നീരും തുല്യ അളവില്‍ എടുത്ത് അതില്‍ അല്‍പം റോസ് വാട്ടര്‍ മിക്‌സ് ചെയ്ത് കാലില്‍ തേച്ച് പിടിപ്പിക്കുക. ഇരുപത് മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. രണ്ടാഴ്ച കൊണ്ട് തന്നെ ഇതിന്റെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാം. മാത്രമല്ല കുഴിനഖം എന്ന പ്രശ്‌നത്തിനും പരിഹാരം കാണാന്‍ കഴിയുന്നു ഇതിലൂടെ.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാവുന്നതാണ്. ഉളങ്ങാന്‍ പോവുന്നതിനു മുന്‍പ് കാല്‍ വൃത്തിയായി കഴുകി അല്‍പം വെളിച്ചെണ്ണ കാലില്‍ പുരട്ടി കിടക്കുക. ഇതിനു ശേഷം സോക്‌സ് ധരിച്ച് ഉറങ്ങാന്‍ കിടക്കുക. രാവിലെ എഴുന്നേറ്റ് സോക്‌സ് മാറ്റി നല്ല തണുത്ത വെള്ളത്തില്‍ കഴുകുക. ഇത് പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. കുറച്ച് ദിവസങ്ങള്‍ സ്ഥിരമായി ചെയ്യുക. ഇത് എല്ലാ വിധത്തിലും കാലിന്റെ പ്രശ്‌നത്തെ എല്ലാം ഇല്ലാതാക്കുന്നു.

അരിപ്പൊടി

അരിപ്പൊടി

അരിപ്പൊടി കൊണ്ട് പാദസംരക്ഷണം ഉഗ്രനായി നടത്താം. അരിപ്പൊടി കാലിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. അല്‍പം അരിപ്പൊടിയില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ തേന് എന്നിവ മിക്‌സ് ചെയ്ത് അല്‍പം ഒലീവ് ഓയില്‍ കൂടി ചേര്‍ത്ത് കാലില്‍ നല്ലതു പോലെ മസ്സാജ് ചെയ്യാം. 10 മിനിട്ട് മൂന്ന് ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ മതി. ഇത് കാല്‍ വിണ്ട് കീറുന്നത് തടയുന്നു.

 പഴം

പഴം

പഴമാണ് കഴിക്കാന്‍ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും മികച്ച് നില്‍ക്കുന്ന ഒന്നാണ്. കാല്‍ വിണ്ടു കീറുന്നത് പരിഹാരം കാണുന്ന ഏറ്റവും നല്ല ഒറ്റമൂലിയാണ് പഴം. നല്ലതു പോലെ പഴുത്ത പഴം പേസ്റ്റ് രൂപത്തിലാക്കി അത് കാലില്‍ വിണ്ട ഭാഗത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. മൂന്ന് ദിവസം തുടര്‍ച്ചയായി ഇത് ചെയ്യുക. പെട്ടെന്ന് തന്നെ പാദസംരക്ഷണം വളരെ ഈസിയായി മാറുന്നു പഴത്തിലൂടെ.

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. പാദങ്ങള്‍ വിണ്ടു കീറിയ സ്ഥലത്ത് നല്ലതു പോലെ പെട്രോളിയം ജെല്ലി തേച്ച് പിടിപ്പിക്കാം. വെറും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് പാദം വിണ്ടു കീറുന്നത് ഇല്ലാതാവും. പെട്രേളിയം ജെല്ലിയില്‍ അല്‍പം നാരങ്ങ കൂടി മിക്‌സ് ചെയ്യാം. ഇത് പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല കുഴിനഖത്തിന് പരിഹാരം കാണുന്നതിനും വളരെ മികച്ചതാണ് ഇത്.

English summary

Quick and fast home remedies for cracked heels

We have listed some fast and quick home remedies to remove cracked heels, read on.
Story first published: Wednesday, May 16, 2018, 14:00 [IST]
X
Desktop Bottom Promotion