ഷാമ്പൂവില്‍ ഒരു നുള്ള് ഉപ്പ് കാണിക്കും സൂത്രം

Posted By:
Subscribe to Boldsky

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. മുടി കൊഴിച്ചില്‍, താരന്‍, മുടിയുടെ അറ്റം പിളരുന്നത്, മുടിയുടെ വരള്‍ച്ച എന്നിവയെല്ലാം മുടിയുടെ പ്രശ്‌നങ്ങളാണ്. ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മളില്‍ പലരും പരീക്ഷിക്കാറുണ്ട്. എന്നാല്‍ അതെല്ലാം പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുന്നത്. ഇന്ന് വിപണിയില്‍ വര്‍ദ്ധിച്ച് വരുന്ന പല വിധത്തിലുള്ള ഷാമ്പൂകളും കണ്ടീഷണറുകളും നമ്മുടെ ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും ദോഷകരമായി മാറുന്നുണ്ട്.

തലയിലുള്ളതിനേക്കാള്‍ മുടി നിലത്തോ കാരണം നിങ്ങള്‍

എന്നാല്‍ ഇനി മുടിയുടെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ അല്‍പം ഉപ്പ് മതി. ഉപ്പ് ഉപയോഗിച്ച് കേശസംരക്ഷണത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. അതിനായി ഷാമ്പൂവില്‍ അല്‍പം ഉപ്പ് ചേര്‍ത്താല്‍ മതി. ഇത് തലയോട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് വരെ പരിഹാരം കാണാന്‍ സഹായിക്കുന്നു. ഒരു നുള്ള് ഉപ്പ് ഷാമ്പൂവില്‍ തേച്ച് മുടി കഴുകി നോക്കൂ. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. എന്തൊക്കെ പ്രശ്‌നങ്ങള്‍ക്ക് ഒരു നുള്ള് ഉപ്പ് പരിഹാരം നല്‍കുന്നു എന്ന് നോക്കാം.

താരനെ പരിഹരിക്കുന്നു

താരനെ പരിഹരിക്കുന്നു

താരന്‍ തന്നെയാണ് പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന ഒന്ന്. താരന്‍ വര്‍ദ്ധിച്ചാല്‍ അത് രൂക്ഷമായ മുടി കൊഴിച്ചിലിലേക്കും മറ്റ് പ്രശ്‌നങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. ശക്തമായ ചൊറിച്ചിലും മുടിയുടെ ആരോഗ്യം നഷ്ടപ്പെടലും എല്ലാം മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്നു. എന്നാല്‍ ഇനി മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും താരന്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഷാമ്പൂവില്‍ ഒരു നുള്ള് ഉപ്പ് മിക്‌സ് ചെയ്ത് തല നല്ലതു പോലെ കഴുകിയാല്‍ മതി. രണ്ട് ദിവസത്തെ ഉപയോഗത്തിലൂടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നു.

ഈരും പേനും പോവാന്‍

ഈരും പേനും പോവാന്‍

ഈരും പേനുമാണ് മറ്റൊന്ന്. എത്ര വലിയ പ്രശ്‌നമാണെങ്കിലും അതിനെ ഇല്ലാതാക്കാന്‍ ഒരു നുള്ള് ഉപ്പ് മതി. ഇത് എല്ലാ വിധത്തിലും പൂര്‍ണമായും ഈരിനേയും പേനിനേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. രണ്ടോ മൂന്നോ പ്രാവശ്യത്തെ ഉപയോഗത്തിലൂടെ ഇത്തരം പ്രശ്‌നങ്ങളെയെല്ലാം നമുക്ക് ഇല്ലാതാക്കാം.

മുടിയിലെ എണ്ണമയം

മുടിയിലെ എണ്ണമയം

മുടിയിലെ എണ്ണമയം പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഉപ്പ് സഹായിക്കുന്നു. ഉപ്പ് ഉപയോഗിച്ച് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. ഇത് മുടിയിലെ എണ്ണമയം എല്ലാ വിധത്തിലും മാറ്റി നല്ല തിളങ്ങുന്ന മുടി നല്‍കുന്നു. ഇതിനായി ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ ഒരു നുള്ള് ഉപ്പ് ചേര്‍ക്കണം.

കഷണ്ടിക്ക് പരിഹാരം

കഷണ്ടിക്ക് പരിഹാരം

കഷണ്ടി ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ മാത്രമല്ല പ്രായമായവരേയും ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കി മുടി വളരാന്‍ സഹായിക്കുന്നു ഉപ്പ്. മുടി കഴുകിക്കഴിഞ്ഞ ശേഷം അല്‍പം ഉപ്പെടുത്ത് നല്ലതുപോലെ മസ്സാജ് ചെയ്യുക. ഇത് കഷണ്ടിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 മുടി വളരാന്‍

മുടി വളരാന്‍

കഷണ്ടി മാത്രമല്ല മുടി വളര്‍ച്ചക്കും സഹായിക്കുന്നു ഉപ്പ്. തലയില്‍ രക്തയോട്ടം വര്‍ദ്ധിപ്പിച്ച് മുടിക്ക് ആരോഗ്യത്തോടെ വളരാനുള്ള സാഹചര്യം ഉണ്ടാക്കുന്നു. എല്ലാ വിധത്തിലും ചര്‍മ്മത്തിനും മുടിക്കും വളരെയധികം സഹായകമാണ് ഉപ്പ്.

അഴുക്കിനെ നീക്കുന്നു

അഴുക്കിനെ നീക്കുന്നു

മുടിയില്‍ ആണ് ഏറ്റവും കൂടുതല്‍ അഴുക്ക് പറ്റിപ്പിടിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ഉപ്പ് തന്നെയാണ് മികച്ചത്. തലയോട്ടിയില്‍ പറ്റിപ്പിടിച്ച എത്ര വലിയ അഴുക്കിനേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഉപ്പ്. ഷാമ്പൂവില്‍ അല്‍പം ഉപ്പിട്ട് മുടി കഴുകുന്നത് മുടിയില്‍ പറ്റിപ്പിടിച്ചിട്ടുള്ള എല്ലാ അഴുക്കിനേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നതാണ് മറ്റൊന്ന്. ഇത്തരത്തില്‍ കാണപ്പെട്ടാല്‍ നമ്മള്‍ ചെയ്യുന്നത് മുടി മുറിച്ച് കളയുക എന്നതാണ്. എന്നാല്‍ ഇനി മുടി മുറിക്കാതെ തന്നെ ഇത്തരം പ്രശ്‌നത്തിന് നമുക്ക് പരിഹാരം കാണാം. അതിനായി ഉപ്പ് മതി. ഉപ്പിട്ട് മുടി കഴുകിയാല്‍ അത് മുടിയുടെ അറ്റം പിളരുന്നത് ഇല്ലാതാക്കുന്നു.

ചര്‍മസംരക്ഷണത്തിന്

ചര്‍മസംരക്ഷണത്തിന്

കേശസംരക്ഷണത്തിന് മാത്രമല്ല ചര്‍മ്മസംരക്ഷണത്തിനും സഹായിക്കുന്നു ഉപ്പ്. ഉപ്പ് ഉപയോഗിച്ച് പല വിധത്തില്‍ ചര്‍മ്മത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. എന്തൊക്കെ ചര്‍മ്മ പ്രശ്‌നങ്ങളെ ഉപ്പിലൂടെ പരിഹരിക്കാം എന്ന് നോക്കാം.

 നല്ലൊരു സ്‌ക്രബ്ബര്‍

നല്ലൊരു സ്‌ക്രബ്ബര്‍

നല്ലൊരു സ്‌ക്രബ്ബര്‍ ആണ് ഉപ്പ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മൂന്നോ നാലോ സ്പൂണ്‍ ഉപ്പില്‍ അല്‍പം വെളിച്ചെണ്ണ മിക്‌സ് ചെയ്ത് ഇത് കൊണ്ട് നല്ലതു പോലെ സ്‌ക്രബ്ബ് ചെയ്യുക. ഇത് ചര്‍മ്മത്തിലെ എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു.

കുളിക്കുമ്പോള്‍

കുളിക്കുമ്പോള്‍

കുളിക്കുന്ന വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുളിച്ച് നോക്കൂ. ഇത് വിയര്‍പ്പ് നാറ്റം ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല ഫ്രഷ്‌നസ് നല്‍കുന്നു. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ശരീരത്തിന്റെ എല്ലാ വിധത്തിലുള്ള ക്ഷീണവും ഇല്ലാതാക്കി ചര്‍മ്മത്തിന് നവോന്‍മേഷം നല്‍കുന്നതിനും സഹായിക്കുന്നു.

കണ്ണിനു താഴെ കറുപ്പ്

കണ്ണിനു താഴെ കറുപ്പ്

കണ്ണിനു താഴെയുള്ള കറുപ്പ് പലരേയും പ്രതിസന്ധിയില്‍ ആക്കുന്ന ഒന്നാണ്. ഇതിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഉപ്പ്. ഉപ്പ് വെള്ളം അല്‍പം പഞ്ഞിയില്‍ എടുത്ത് കണ്ണിന് താഴെ വെക്കുക. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും കണ്ണിനു താഴെയുള്ള കറുപ്പും അകറ്റി ചര്‍മ്മം ഫ്രഷ് ആക്കുന്നു.

English summary

Put Salt In Your Shampoo Before Showering

Adding salt to your shampoo can solve all your hair problem. Benefits of adding salt to your shampoo, check out.
Story first published: Wednesday, March 7, 2018, 13:34 [IST]