പല്ലിലെ കറുത്ത പാടിനെ 5മിനിട്ട് കൊണ്ട് പറപ്പിക്കാം

Posted By:
Subscribe to Boldsky

ദന്തസംരക്ഷണം എന്നും എപ്പോഴും പലരിലും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്. ആത്മവിശ്വാസത്തോട് കൂടി ചിരിക്കാന്‍ കഴിയണമെങ്കില്‍ അതിന് ആദ്യം വേണ്ടത് നല്ല പല്ലുകളാണ്. തുറന്ന ചിരിക്ക് പല്ലുകളുടെ സ്ഥാനം ചില്ലറയല്ല. അതുകൊണ്ട് തന്നെ പല്ലിന്റെ കാര്യത്തില്‍ ആത്മവിശ്വാസം ഉണ്ടെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ഉടനീളം പ്രതിഫലിക്കുന്നു. പല്ലിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നു. പല്ലിന്റെ മഞ്ഞ നിറം, പല്ലിലെ കറ, പല്ലില്‍ കറ അടിഞ്ഞ് കൂടി കട്ടപിടിക്കുന്നത്, പല്ലിലെ പോട് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള്‍ അനുഭവിക്കുന്നു.

കഞ്ഞിവെള്ളം സ്ഥിരമെങ്കില്‍ പ്രായം പത്ത് കുറയും

എന്നാല്‍ ഇതിന് ദന്തഡോക്ടറെ കാണുന്നതിന് മുന്‍പ് ചില ചെറിയ പരിഹാരങ്ങള്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. ഇതിനായി വെറും മിനിട്ടുകള്‍ മാത്രം മാറ്റി വെച്ചാല്‍ മതി അത് നമ്മുടെ പല്ലിലെ ഏത് പ്രശ്‌നത്തിനും പരിഹാരം നല്‍കി പല്ലിന്റെ തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. ആത്മവിശ്വാസത്തോടെ ചിരിക്കാന്‍ ഇനി ആരും മടിക്കേണ്ടതില്ല. വെറും അഞ്ച് മിനിട്ട് മാത്രം മാറ്റി വെച്ചാല്‍ മതി പല്ലിലെ ഏത് പ്രശ്‌നത്തിനും നമുക്ക് പരിഹാരം കാണാം. എങ്ങനെയെന്ന് നോക്കാം.

കാരണങ്ങള്‍ ഇവയെല്ലാം

കാരണങ്ങള്‍ ഇവയെല്ലാം

പല്ലിലെ കറുപ്പ് നിറത്തിന് ചില പ്രധാനപ്പെട്ട കാരണങ്ങള്‍ ഉണ്ട്. ഇവ കൃത്യമായി തിരിച്ചറിഞ്ഞാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ നമുക്ക് ഒരു പരിധി വരെ ഇല്ലാതാക്കാം. എന്തൊക്കെയാണ് പല്ലില്‍ കറുപ്പ് നിറം വരുന്നതിനും മറ്റ് ദന്തസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നത് എന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞാല്‍ അത് എല്ലാ രീതിയിലും ദന്തസംരക്ഷണ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഭക്ഷണത്തിലെ മധുരം

ഭക്ഷണത്തിലെ മധുരം

മധുരം ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ മധുരത്തിന്റെ അളവില്‍ മാറ്റം വരുമ്പോള്‍ അത് പല രീതിയില്‍ നമ്മളെ ബാധിക്കുന്നു. പല്ലിനെ ബാധിക്കുമ്പോഴാണ് പല്ലില്‍ കറുപ്പ് നിറം ഉണ്ടാവുന്നത്. ഇത് പല്ലിലെ ഇനാമലിനെ നശിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ മധുരം പരമാവധി കുറക്കാന്‍ ശ്രമിക്കുക.

പുകവലി

പുകവലി

പുകവലിക്കുന്നവരുടെ പല്ലില്‍ കറയുണ്ടാവുന്നത് സാധാരണമാണ്. എന്നാല്‍ ഇതിനെ കളയുക എന്നത് ശ്രമകരമായ ഒരു ജോലി തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. പുകവലി പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

 കാപ്പിയുടേയും ചായയുടേയും ഉപയോഗം

കാപ്പിയുടേയും ചായയുടേയും ഉപയോഗം

കാപ്പിയും ചായയും ഇല്ലാതെ ഒരു ദിവസം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ച് നോക്കു. എന്നാല്‍ അമിതമായി കാപ്പിയും ചായയും കുടിക്കുന്നത് പല്ലില്‍ കറ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പരമാവധി ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ കാപ്പിയുടേയും ചായയുടേയും അളവ് കുറക്കാന്‍ ശ്രമിക്കുക.

വായ കഴുകാതിരിക്കുന്നത്

വായ കഴുകാതിരിക്കുന്നത്

ഭക്ഷണ ശേഷം വായ കഴുകാതിരിക്കുന്ന ശീലം ഒരു കാരണവശാലും നല്ലതല്ല. ഇത് ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്നതിനും പല്ലിന്റെ ആരോഗ്യം നശിപ്പിക്കുന്നതിനും കാരണമാകുന്നു. ഇത് പല്ലില്‍ കറുത്ത നിറം വരുന്നതിനും സഹായിക്കുന്നു.

പല്ലിലെ കറ മാറ്റുന്നതിന്

പല്ലിലെ കറ മാറ്റുന്നതിന്

പല്ലിലെ കറയും കറുത്ത പാടുകളും പ്രശ്‌നമാവുമ്പോള്‍ അതിനെ ഇല്ലാതാക്കാന്‍ ദന്ത ഡോക്ടറെ സമീപിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. വീട്ടില്‍ തന്നെ നമുക്ക് ഈ പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ കഴിയും. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് വീട്ടുപായങ്ങള്‍ ആയതു കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുകയില്ല.

 ഒരു നുള്ള് ബേക്കിംഗ് സോഡ

ഒരു നുള്ള് ബേക്കിംഗ് സോഡ

ഒരു നുള്ള് ബേക്കിംഗ് സോഡ പേസ്റ്റി്ല്‍ മിക്‌സ് ചെയ്യുക. ഇത് കൊണ്ട് രണ്ടു നേരവും പല്ല് തേച്ച് നോക്കൂ. ഇത് എല്ലാ വിധത്തിലും പല്ലിനെ ക്ലീന്‍ ചെയ്യുകയും പല്ലില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന കറയെ ഇല്ലാതാക്കുകയും ചെയ്യുന്നു. മാത്രമല്ല പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുകയും പല്ലിന് ഉറപ്പ് നല്‍കുകയും ചെയ്യുന്നു.

സ്‌ട്രോബെറി ബേക്കിംഗ് സോഡ

സ്‌ട്രോബെറി ബേക്കിംഗ് സോഡ

സ്‌ട്രോബെറിയുടെ നീര് അല്‍പം ബേക്കിംഗ് സോഡ അല്‍പം ഉപ്പ് എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് ഇത് കൊണ്ട് പല്ല് തേക്കുക. ഇത് എല്ലാ വിധത്തിലും ഒളിഞ്ഞിരിക്കുന്ന കറയെ വരെ ഇല്ലാതാക്കി പല്ലിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല കറുത്ത കുത്തുകളേയും പോടിനേയും വരെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. നാരങ്ങ നീര് അല്‍പം ഉപ്പ് മിക്‌സ് ചെയ്ത് ഇത് കൊണ്ട് പല്ല് തേച്ചാല്‍ മതി. ഇത് എല്ലാ വിധത്തിലും പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും കറുത്ത കുത്തുകളും പാടുകളും ഇല്ലാതാക്കുകയും ചെയ്യുന്നു.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. ഇത് പല്ലിലെ കറുപ്പ് നിറത്തെ ഇല്ലാതാക്കി പല്ലിന് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. ഓറഞ്ച് തൊലിയുടെ ഉള്‍ഭാഗം കൊണ്ട് പല്ല് തേച്ചാല്‍ മതി.

ആര്യവേപ്പ്

ആര്യവേപ്പ്

ആര്യവേപ്പ് കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്. ആര്യവേപ്പിന്റെ തണ്ട് പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ദന്തസംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ആര്യവേപ്പ് സഹായിക്കുന്നു.

English summary

Naturally Remove Black Spots On Your Teeth

Have you ever spotted any ugly dark stain on any part of your teeth. Here are some home remedies to remove black spot on your teeth.
Story first published: Thursday, March 8, 2018, 14:15 [IST]