For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് മഞ്ഞപ്പല്ലും വെളുപ്പിക്കാം ഒരു രാത്രി കൊണ്ട്

പല്ലിന്റെ മഞ്ഞ നിറത്തെ അകറ്റുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം

|

പല്ലിന്റെ മഞ്ഞ നിറം പല വിധത്തിലാണ് നമ്മുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നത്. പലപ്പോഴും ദന്തസംരക്ഷണത്തിലെ വില്ലനാണ് പല്ലിലെ മഞ്ഞ നിറവും വായ് നാറ്റവും മോണരോഗങ്ങളും എല്ലാം. എങ്ങനെയെങ്കിലും ഇത് മാറിയാല്‍ മതി എന്ന വിചാരിക്കുന്നവരായിരിക്കും നമ്മളില്‍ മിക്കവരും. അതിനായി ദന്തഡോക്ടറെ സമീപിക്കുമ്പോള്‍ അത് മഞ്ഞപ്പല്ലിനെ മാറ്റുക എന്ന ഉദ്ദേശത്തില്‍ മാത്രമായിരിക്കും. പല്ലിന്റെ ആരോഗ്യസംരക്ഷണത്തില്‍ വളരെയധികം കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മളുണ്ടാക്കുന്ന ചെറിയ അശ്രദ്ധയാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ എന്തൊക്കയാണ് മഞ്ഞപ്പല്ലിനെ മാറ്റി വെളുപ്പിക്കാന്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

പല്ലിന്റെ നിറം കുറവും പ്ലേഖും കാരണം പലപ്പോഴും പലര്‍ക്കും ചിരിക്കാന്‍ പോലും മടിയായിരിക്കും. സമൂഹത്തില്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ ഇവര്‍ പലപ്പോഴും അപഹാസ്യരാവുന്നു. അതിനെല്ലാം പ്രധാന കാരണം ഈ മഞ്ഞപ്പല്ല് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. പല കാരണങ്ങള്‍ കൊണ്ടും പല്ലിന് മഞ്ഞ നിറം ഉണ്ടാവുന്നു. പലപ്പോഴും അമിതമായ ചായകുടി, പുകവലി, മദ്യപാനം, മറ്റ് ദന്തരോഗങ്ങള്‍ എന്നിവയെല്ലാം പല്ലിന്റെ ആയുസ്സെടുക്കുന്നവയാണ്. അതുകൊണ്ട് തന്നെ അതിനെല്ലാം പരിഹാരം കാണാനാണ് ആദ്യം ശ്രമിക്കേണ്ടത്. മഞ്ഞപ്പല്ല് ഉണ്ടാവുന്നതിന് പരിഹാരം കാണാന്‍ പല വിധത്തില്‍ നമ്മള്‍ ശ്രദ്ധിക്കണം. പ്രകൃതിദത്തമായി തന്നെ നമുക്ക് മഞ്ഞപ്പല്ല് മാറ്റിയെടുക്കാവുന്നതാണ്.

ദേഹത്ത് വെളിച്ചെണ്ണ തേച്ച് ഒരാഴ്ച കുളിക്കൂദേഹത്ത് വെളിച്ചെണ്ണ തേച്ച് ഒരാഴ്ച കുളിക്കൂ

ആത്മവിശ്വാസത്തോടെ ഇനി നിങ്ങള്‍ക്ക് ചിരിക്കാവുന്നതാണ്. വീട്ടില്‍ നിന്ന് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ക്ക് പരിഹാരം കാണാവുന്നകാണ്. പല്ല് വെളുപ്പിക്കുക മാത്രമല്ല മറ്റ് ദന്തപ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരവും കൂടിയാണ് പലപ്പോഴും മഞ്ഞപ്പല്ല്. പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ ചെറിയ ചില അശ്രദ്ധ മതി പലപ്പോഴും പല്ലിനെ നശിപ്പിക്കാന്‍, പല്ലില്‍ എവിടെയെങ്കിലും ഒരു കേട് വന്നാല്‍ മതി അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുമെന്ന് നോക്കാന്‍. പലപ്പോഴും പല്ലിന്റെ സംരക്ഷണം നമ്മുടെ ആരോഗ്യത്തിന്റെ സംരക്ഷണം കൂടിയാവണം. എന്തൊക്കെയാണ് ഇത്തരത്തില്‍ മഞ്ഞപ്പല്ല് മാറ്റിയെടുക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം. ഇത് എല്ലാ വിധത്തിലും പ്രകൃതിദത്തമായതു കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുകയില്ല.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി കൊണ്ട് മഞ്ഞപ്പല്ലിനെ നമുക്ക് ഇല്ലാതാക്കാം. അല്‍പം മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങ നീരും ഉപ്പും മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കൊണ്ട് രാവിലേയും വൈകിട്ടും പല്ല് തേക്കുക. ഇത് പല വിധത്തില്‍ പല്ലിലെ മഞ്ഞ നിറത്തെ ഒരു രാത്രി കൊണ്ട് തന്നെ മാറ്റുന്നു. പല്ലിന് തിളക്കം നല്‍കാന്‍ ഉത്തമമാണ് മഞ്ഞള്‍പ്പൊടിയും നാരങ്ങ നീരും.

പഴത്തിന്റെ തൊലി

പഴത്തിന്റെ തൊലി

പഴത്തിന്റെ തൊലിയും പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. ഏത് മഞ്ഞപ്പല്ലിനേയും നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന്‍ സഹായിക്കുന്നു പഴത്തൊലി. ഇതിലടങ്ങിയിട്ടുള്ള മിനറല്‍സും മഗ്നീഷ്യവും പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് പല്ലിന് വെളുപ്പ് നിറം നല്‍കുന്നതിന് സഹായിക്കുന്നു. മൂന്ന് തവണയെങ്കിലും ഇത് ഉപയോഗിച്ച് നോക്കൂ. പെട്ടെന്ന് തന്നെ നമുക്ക് പരിഹാരം കാണാം മഞ്ഞപ്പല്ലെന്ന പ്രശ്‌നത്തിന്.

 ഉപ്പ്

ഉപ്പ്

പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉപ്പ്. ഉപ്പും ബേക്കിംഗ് സോഡയും മിക്‌സ് ചെയ്ത് പല്ല് തേക്കുന്നത് എന്തുകൊണ്ടും മഞ്ഞപ്പല്ലെന്ന പ്രശ്‌നത്തെ നമുക്ക ഇല്ലാതാക്കാം. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നു.

 ആര്യവേപ്പ്

ആര്യവേപ്പ്

ആര്യവേപ്പിന്റെ ഇല പണ്ട് കാലം മുതല്‍ തന്നെ ഉപയോഗിച്ച് വരുന്ന ഒന്നാണ്. ആരോഗ്യഗുണം മാത്രമല്ല ആര്യവേപ്പിനുള്ളത് മഞ്ഞപ്പല്ലിനെ വെളുപ്പിക്കുന്നതിനും ആര്യവേപ്പ് ഉത്തമമാണ്. ഇത് എല്ലാ വിധത്തിലും പല്ലിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. മാത്രമല്ല ആര്യവേപ്പിന്റെ തണ്ട് കൊണ്ട് രണ്ട് നേരവും പല്ല് തേക്കൂ. ഇത് എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

പല്ലിന് ഇടയിലെ ബാക്ടീരിയകളെ നശിപ്പിക്കാനും പല്ല് വെളുപ്പിക്കാനും വെളിച്ചെണ്ണ പ്രയോഗം സഹായിക്കും. എന്നും രാവിലെ വെളിച്ചെണ്ണ പല്ലില്‍ തേക്കുക. മാത്രമല്ല മഞ്ഞ നിറവും പല്ലിലെ പ്ലേഖും ഇല്ലാതാക്കുന്നതിന് വെളിച്ചെണ്ണ ഉത്തമമാണ്.

 ചെറു നാരങ്ങ

ചെറു നാരങ്ങ

ധാരാളം ഗുണങ്ങളുള്ള ഒന്നാണ് ചെറുനാരങ്ങ. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പല്ലിന്റെ നിറവും മറ്റ് ദന്തപ്രശ്‌നങ്ങളും നിമിഷ നേരം കൊണ്ട് മാറാന്‍ സഹായിക്കുന്നു ചെറു നാരങ്ങ. രണ്ട് ദിവസം പല്ല് തേച്ച് നോക്കൂ ഇത് എല്ലാ വിധത്തിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു.

കാരറ്റ്

കാരറ്റ്

കാരറ്റ് പച്ചക്കറിയായി മാത്രമല്ല ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. കാരറ്റ് നീരെടുത്ത് ഇത് കൊണ്ട് പല്ല് തേച്ച് നോക്കൂ. ഒരു രാത്രി കൊണ്ട് തന്നെ നിങ്ങള്‍ക്ക് വ്യത്യാസം കണ്ടെത്താവുന്നതാണ്. ഇത് എല്ലാ വിധത്തിലും പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്.

കറുവപ്പട്ട

കറുവപ്പട്ട

കറുവപ്പട്ട കൊണ്ട് പല്ലിലെ മഞ്ഞ നിറത്തെ നമുക്ക് ഇല്ലാതാക്കാം. ഇത് പൊടിച്ച് അല്‍പം ഉപ്പും മിക്‌സ് ചെയ്ത് തേക്കുക. എല്ലാ വിധത്തിലും ഇത് പല്ലിലെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. മാത്രമല്ല പല്ലിന്റെ ആരോഗ്യത്തിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യമില്ല എന്നതും കാര്യം.

പച്ചക്കറിയും പഴങ്ങളും

പച്ചക്കറിയും പഴങ്ങളും

നിങ്ങളുടെ ഡയറ്റില്‍ നല്ലയിനം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. ഇവ പച്ചയ്ക്ക് കഴിക്കുന്നതും പല്ലിന്റെ ആരോഗ്യത്തിനും നിറവ്യത്യാസത്തിനും ഗുണം ചെയ്യുന്നു. പല്ലിന്റെ മഞ്ഞ നിറം മാറ്റി നല്ല തിളക്കമുള്ള പല്ലുകള്‍ നമുക്ക് ലഭിക്കുന്നു.

ബേക്കിങ് സോഡയും സ്‌ട്രോബെറിയും

ബേക്കിങ് സോഡയും സ്‌ട്രോബെറിയും

ബേക്കിങ് സോഡയില്‍ സ്‌ട്രോബെറിയും ചേര്‍ത്ത് പേസ്റ്റാക്കി പല്ലില്‍ തേക്കുക. പല്ല് വെളുപ്പിക്കാന്‍ മികച്ച വഴിയാണിത്. ഇതിലും നല്ല വഴി നിങ്ങള്‍ക്ക് ഒരു രാത്രി കൊണ്ട് പല്ല് വെളുപ്പിക്കാന്‍ ലഭിക്കുകയില്ല എന്നതാണ് സത്യം.

 ഹൈഡ്രജന്‍ പെറോക്‌സൈഡും ബേക്കിങ് സോഡയും

ഹൈഡ്രജന്‍ പെറോക്‌സൈഡും ബേക്കിങ് സോഡയും

ബേക്കിങ് സോഡയും ഹൈഡ്രജന്‍ പെറോക്‌സൈഡും ചേര്‍ത്ത് മികച്ച മൗത്ത് വാഷ് ഉണ്ടാക്കാം. എന്നും ഇത് ഉപയോഗിച്ച് മൗത്ത് വാഷ് ചെയ്യുന്നത് നല്ലതാണ്. ഇത് വായ്‌നാറ്റത്തേയും പല്ലിലെ കറയേയും അകറ്റുന്നു. മാത്രമല്ല പല വിധത്തിലുള്ള ദന്തപ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണുകയും ചെയ്യുന്നു.

ടൂത്ത് പേസ്റ്റിനോടൊപ്പം

ടൂത്ത് പേസ്റ്റിനോടൊപ്പം

നിങ്ങള്‍ എന്നും ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റിനൊപ്പം ബേക്കിങ് സോഡപ്പൊടിയോ, ഉപ്പോ, ഹൈഡ്രജന്‍ പെറോക്‌സൈഡോ ചേര്‍ത്ത് തേക്കുന്നത് നല്ലതാണ്. പല്ല് തേച്ചതിനുശേഷം ചൂടുവെള്ളത്തില്‍ കഴുകുക. ഇതും പല്ല് വെളുപ്പിക്കാന്‍ ഉത്തമമായ മാര്‍ഗ്ഗമാണ്.

 ആപ്പിള്‍ സിഡാര്‍ വിനാഗിരി

ആപ്പിള്‍ സിഡാര്‍ വിനാഗിരി

മഞ്ഞപ്പല്ല് മാറ്റാന്‍ ആപ്പിള്‍ വിനാഗിരി സഹായിക്കും. ആപ്പിള്‍ സിഡാര്‍ വിനാഗിരി പല വിധത്തിലാണ് ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നത്. പല്ലിനെ മഞ്ഞ നിറത്തില്‍ നിന്ന് സംരക്ഷിക്കാന്‍ എന്തുകൊണ്ടും ഉത്തമമായിട്ടുള്ള ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനാഗിരി.

തുളസിയില

തുളസിയില

ധാരാളം ഔഷധ ഗുണങ്ങള്‍ ഉള്ള ഒന്നാണ് തുളസിയില. തുളസിയില ഉപയോഗിച്ച് നമുക്ക് ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. പല്ലിന്റെ മഞ്ഞ നിറം മാറി വായ് നാറ്റത്തെ അകറ്റാന്‍ സഹായിക്കുന്നു തുളസിയില. തുളസിയില പല്ലിന്റെ മഞ്ഞ നിറം മാറ്റിതരും. തുളസിയില കൊണ്ടുള്ള പൗഡര്‍ പല്ല് തേക്കാന്‍ ഉപയോഗിക്കാം.

സിട്രസ് പഴങ്ങള്‍ കഴിക്കുമ്പോള്‍

സിട്രസ് പഴങ്ങള്‍ കഴിക്കുമ്പോള്‍

സിട്രസ് പഴങ്ങള്‍ കഴിക്കുമ്പോള്‍ അത് അല്‍പം ശ്രദ്ധിച്ച് വേണം. കാരണം ഓറഞ്ച്, ചെറുനാരങ്ങ തുടങ്ങിയവ കഴിക്കുമ്പോള്‍ അത് പല വിധത്തില്‍ പല്ലിനെ ബാധിക്കുന്നുണ്ട്. ഇത്തരം പഴങ്ങള്‍ കഴിച്ചാല്‍ നിങ്ങള്‍ പല്ലും വായും നന്നായി വൃത്തിയാക്കണം. ഇതില്‍ അടങ്ങിയിരിക്കുന്ന ആസിഡ് പല്ലുകള്‍ കേടാക്കാനും മഞ്ഞ നിറം ആക്കാനും കാരണമാകും.

 ഡാര്‍ക്ക് ഫുഡ്

ഡാര്‍ക്ക് ഫുഡ്

ഡാര്‍ക്ക് നിറമുള്ള പഴങ്ങള്‍ പല്ലിനെ കേടാക്കും. ബ്ലൂബെറീസ്, സോയ് സോസ് തുടങ്ങിയവ ഉപയോഗിച്ചു കഴിഞ്ഞാലും പല്ല് വൃത്തിയാക്കുക. ഇല്ലെങ്കില്‍ അത് പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

English summary

Natural teeth whitening home remedies for a beautiful smile

One things that decrease your self confidence that is yellow teeth. Here are some home remedies to get rid of this problem.
X
Desktop Bottom Promotion