For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീയുടെ സ്വകാര്യഭാഗത്തെ ദുര്‍ഗന്ധത്തിന് പരിഹാരം

|

സ്വകാര്യഭാഗം എപ്പോഴും വൃത്തിയാക്കി വെക്കേണ്ട ഒന്നാണ്. എന്നാല്‍ ചിലരില്‍ എത്രയൊക്കെ വൃത്തിയാക്കിയാലും അത് പലപ്പോഴും ദുര്‍ഗന്ധമുള്ളതായി മാറുന്നു. പല വിധത്തിലാണ് ഇത് ആരോഗ്യത്തെ ബാധിക്കുന്നത്. സ്ത്രീ ആയാലും പുരുഷനായാലും സ്വകാര്യഭാഗം എപ്പോഴും വൃത്തിയായിരിക്കണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള അണുബാധകളും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് പല മാര്‍ഗ്ഗങ്ങളും തേടുന്നവരും ചില്ലറയല്ല. എന്നാല്‍ പുറത്ത് പറയാനുള്ള മടി കാരണം പലരും പറയാതിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രയാസങ്ങളെ ഇല്ലാതാക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ആലോചിക്കേണ്ടത്.

പല സ്ത്രീകളേയും വളരെയേറെ പ്രയാസത്തിലാക്കുന്ന ഒന്നാണ് യോനീ ദുര്‍ഗന്ധം. സ്വകാര്യ ഭാഗത്തെ പ്രശ്നങ്ങളായതിനാല്‍ പല സ്ത്രീകളും ഡോക്ടറെ കാണുന്നതിനും മറ്റും മടിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നു.
പല കാരണങ്ങളാണ് പ്രധാനമായും യോനിയിലെ ചൊറിച്ചിലിനും ദുര്‍ഗന്ധത്തിനും പ്രധാന വഴിവെക്കുന്നത്.

ഇതില്‍ തന്നെ ആരോഗ്യപരമായ കാരണങ്ങളാണ് ഏറ്റവും കൂടുതല്‍. യീസ്റ്റ് ബാധ, ഗൊണോറിയ, പഞ്ചാസാര അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കല്‍ , ബാക്ടീരിയ ബാധ, പെല്‍വിക്ക് രോഗങ്ങള്‍, ലൈംഗിക രോഗങ്ങള്‍ , ശുചിത്വത്തിലെ പോരായ്മ , ലൈംഗികാവയവങ്ങളിലെ പുഴുക്കടി , ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കല്‍ , വെള്ളം ചീറ്റി കഴുകല്‍,ചിലതരം സോപ്പുകള്‍ ഉപയോഗിക്കല്‍ എന്നിവയെല്ലാം പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലെ പ്രധാന കാരണങ്ങളാണ്. എന്നാല്‍ ഇനി ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പ്രകൃതിദത്തമാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെവന്ന് നോക്കാം.

 പേരയുടെ ഇല

പേരയുടെ ഇല

ആരോഗ്യത്തിന് മാത്രമല്ല പേരയും പേരയിലയും സഹായിക്കുന്നത്. ഇത് പല വിധത്തില്‍ ഇത്തരം പ്രതിസന്ധികളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. പേരയില യോനീദുര്‍ഗന്ധമകറ്റാന്‍ സഹായിക്കുന്ന ഒന്നാണ്. പേരയിലെ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളം തണുത്ത ശേഷം യോനീഭാഗത്തൊഴിച്ചു കഴുകാം. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നത്തിന് പരിഹാരം നല്‍കുന്നു.

ടര്‍മറിക് മില്‍ക്ക്

ടര്‍മറിക് മില്‍ക്ക്

ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് ടര്‍മറിക് മില്‍ക്. അഥവാ മഞ്ഞള്‍പ്പാല്‍. മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിച്ച പാല്‍, അതായത് ടര്‍മെറിക് മില്‍ക് കുടിയ്ക്കുന്നത് യോനീദുര്‍ഗന്ധമകറ്റാന്‍ സഹായകമാണ്. ഇത് സ്ഥിരമാക്കുക പെട്ടെന്ന് തന്നെ പരിഹാരം കാണാവുന്നതാണ്.

 നെല്ലിക്ക

നെല്ലിക്ക

ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന ഒന്നാണ് നെല്ലിക്ക. എന്നാല്‍ യോനീ ദുര്‍ഗന്ധമകറ്റാന്‍ എറ്റവും മികച്ച ഒന്നാണ് നെല്ലിക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും നെല്ലിക്കയോ നെല്ലിക്കാജ്യൂസ് കുടിയ്ക്കുന്നത് യോനീ ദുര്‍ഗന്ധം അകറ്റും.

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങള്‍

സിട്രസ് പഴവര്‍ഗങ്ങള്‍ കഴിയ്ക്കുന്നതു നല്ലതാണ് ഇത് ബാക്ടീരിയല്‍ അണുബാധകള്‍ തടയാന്‍ സഹായിക്കും. മാത്രമല്ല യോനീ ദുര്‍ഗന്ധമകറ്റുന്നതിനും സഹായിക്കുന്നു. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു.

പൈനാപ്പിള്‍

പൈനാപ്പിള്‍

ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് പൈനാപ്പിള്‍. പൈനാപ്പിള്‍ കൊണ്ട് ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാം. ദിവസേനയുള്ള ഭക്ഷണത്തില്‍ സ്ഥിരമായി പൈനാപ്പിള്‍ ചേര്‍ക്കുക. പൈനാപ്പിള്‍ ജ്യൂസും മറ്റും കഴിക്കുന്നത് എന്തുകൊണ്ടും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്ന ഒന്നാണ്.

വെറ്റില

വെറ്റില

വെറ്റില ധാരാളം നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ഒന്നാണ്. ചെറിയ കഷ്ണങ്ങളാക്കി വെറ്റില വെള്ളത്തിലിട്ട് തിളപ്പിക്കാം. ഇത് തണുത്ത് കഴിഞ്ഞാല്‍ പിന്നെ ഈ വെള്ളം കൊണ്ട് സ്വകാര്യഭാഗങ്ങളെല്ലാം കഴുകി വൃത്തിയാക്കണം. ഇത് പെട്ടെന്ന് തന്നെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ടും ഇത്തരം പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. അരക്കപ്പ് ബേക്കിംഗ് സോഡ കുളിക്കുന്ന വെള്ളത്തില്‍ മിക്‌സ് ചെയ്ത് 20 മിനിട്ടോളം ശരീരം ആ വെള്ളത്തില്‍ തന്നെ വെക്കണം. ഇത് സ്വകാര്യഭാഗങ്ങളിലെ ചൊറിച്ചിലകറ്റി ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നു.

തൈര്

തൈര്

തൈര് കഴിക്കുന്നത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും യോനീ ദുര്‍ഗന്ധമകറ്റുന്നതിനും സഹായിക്കുന്നു. തെരു കഴിയ്ക്കുന്നതും അണുബാധ കാരണമുള്ള ദുര്‍ഗന്ധങ്ങള്‍ അകറ്റാന്‍ സഹായിക്കും.

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം ആറിയ ശേഷം ഈ ??ാഗം കഴുകന്നത് ദുര്‍ഗന്ധവും അണുബാധയുമെല്ലാം അകറ്റാന്‍ ഏറെ നല്ലതാണ്. ഇത് സ്ഥിരമായി ചെയ്യാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 ക്രാന്‍ബെറി

ക്രാന്‍ബെറി

ക്രാന്‍ബെറി ജ്യൂസ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് എന്തുകൊണ്ടും പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. ജ്യൂസ് കുടിയ്ക്കുന്നതും വജൈനല്‍ ദുര്‍ഗന്ധത്തിനുള്ള നല്ലൊരു വഴിയാണ്.

കൂടുതല്‍ വെള്ളം കുടിക്കുക

കൂടുതല്‍ വെള്ളം കുടിക്കുക

വെള്ളമാണ് ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള നല്ല മാര്‍ഗം. ദിവസം എട്ടു മുതല്‍ പത്തുവരെ ഗ്ലാസ് വെള്ളം കുടിക്കാം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരത്തിന് ദോഷകരമായ വിഷവസ്തുക്കളെയും ബാക്ടീരിയകളെയും കൂടുതല്‍ വെള്ളം കുടിക്കുന്നതിലൂടെ നീക്കാന്‍ കഴിയും. യോനിയിലെ ദുര്‍ഗന്ധത്തിന് കാരണമായ ശരീരത്തില്‍ അധികമുള്ള പഞ്ചസാരയും അധികം വെള്ളം കുടിക്കുന്നതിലൂടെ നീക്കം ചെയ്യാന്‍ കഴിയും.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ഫംഗസ്,ബാക്ടീരിയ ബാധകളെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല പ്രകൃതി ദത്ത മാര്‍ഗമാണ് ടീ ട്രീ ഓയില്‍. രണ്ട് ടീസ്പൂണ്‍ ഓയില്‍ എടുത്ത ശേഷം അതില്‍ കുറച്ച് വെള്ളം ചേര്‍ക്കുക. ഇതില്‍ പഞ്ഞി മുക്കി കുളിക്കാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് യോനിയില്‍ കുറച്ച് നേരം വെക്കുക. ഇത് യോനീ ദുര്‍ഗന്ധത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി അരച്ച് പേസ്റ്റ് രൂപത്തില്‍ ആക്കിയ ശേഷം കുളിക്കാന്‍ പോകുന്നതിന് എട്ട്, പത്ത് മിനിറ്റ് മുമ്പ് യോനീഭിത്തിയില്‍ പുരട്ടുക. യോനിയിലെ ഫംഗസ്, ബാക്ടീരിയ ബാധകളെ നല്ലരീതിയില്‍ പ്രതിരോധിക്കുന്നതാണ് വെളുത്തുള്ളി.

 വിനാഗിരി

വിനാഗിരി

വിനാഗിരി കൊണ്ട് ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാം. ഒരു കപ്പ് വൈറ്റ് വിനാഗിരി എടുത്ത് വെള്ളത്തില്‍ മിക്‌സ് ചെയ്ത് ഇത് കൊണ്ട് കുളിച്ചാല്‍ ദിവസവും രണ്ട് നേരം ഇത് ശീലമാക്കാം. ഇത്തരത്തില്‍ ചെയ്യുന്നത് എല്ലാ വിധത്തിലുള്ള പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഉലുവ

ഉലുവ

രണ്ട് ടീസ്പൂണ്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു രാത്രി മുഴുവന്‍ ഇട്ടുവെക്കുക. പിറ്റേദിവസം രാവിലെ എഴുന്നേറ്റയുടന്‍ പ്രഭാതഭക്ഷണത്തിന് മുമ്പ് ഈ വെള്ളം കുടിക്കുക. രണ്ട് ആഴ്ച ഇത് തുടരുക. ഇത് സ്ത്രീകള്‍ക്ക് ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല വെളുത്തുള്ളി ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നു.

English summary

natural home remedies for vaginal odor

The following natural remedies to help you naturally eliminate unusual vaginal odor
Story first published: Wednesday, June 20, 2018, 16:05 [IST]
X
Desktop Bottom Promotion