തൂവെള്ള പല്ലിന് ഒരു നുളള് ഉപ്പുവിദ്യ

Posted By:
Subscribe to Boldsky

നല്ല സൗന്ദര്യലക്ഷണമാണ് നല്ല ചിരിയും. നല്ല ചിരിക്ക് പല്ലിന്റെ ആരോഗ്യം ഏറെ പ്രധാനവുമാണ്. പല്ലിന് നിറമില്ലെങ്കില്‍ മനസു തുറന്ന് ചിരിക്കാന്‍ പറ്റില്ലെന്നതു സത്യം.

ഇനാമല്‍ തേയുമ്പോഴാണ് പല്ലിന്റെ നിറം കുറയുന്നതും പല്ലിനു കേടുണ്ടാകുന്നും പുളിപ്പു പോലുളള പ്രശ്‌നങ്ങളുണ്ടാകുന്നതും. പല്ലിന്റെ നിറത്തിന് കൃത്രിമ വഴികളുണ്ട്. പക്ഷേ ഇതു സാധാരണ ഗതിയില്‍ വളരേയെറെ ചെലവു വരുന്ന പ്രക്രിയകളാണ്. കെമിക്കലുകള്‍ ഉപയോഗിച്ചുള്ള വിദ്യകളും.

പല്ലിന് നല്ല വെളുപ്പു നിറം നല്‍കാന്‍ നമ്മുടെ വീട്ടില്‍ തന്നെയുളള പല വസ്തുക്കളും സഹായിക്കും. ഇതിലൊന്നാണ് ഉപ്പ്. ഉപ്പു പല രീതിയിലും പല്ലിന്റെ വെളുപ്പിന് സഹായിക്കും. പല്ലിന്റെ വെളുപ്പിന് മാത്രമല്ല, നല്ലൊരു അണുനാശിനി കൂടിയാണ് ഉപ്പെന്നു വേണം,പറയാന്‍.

ഉപ്പുപയോഗിച്ചു പല തരത്തിലും പല്ലു വെളുപ്പിയ്ക്കാനാകും. ഇതെക്കുറിച്ചറിയൂ,

നാരങ്ങാനീരും ഉപ്പും

നാരങ്ങാനീരും ഉപ്പും

നാരങ്ങാനീരും ഉപ്പും കലര്‍ന്ന മിശ്രിതം പല്ലു വെളുപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. വല്ലാതെ സെന്‍സിറ്റീവായ പല്ലുള്ളവരെങ്കില്‍ നേര്‍പ്പിച്ച നാരങ്ങാനീര് ഉപയോഗിയ്ക്കണം. ഇതില്‍ അല്‍പം വെള്ളം ചേര്‍ത്താല്‍ മതിയാകും.

ഉപ്പു പേസ്റ്റില്‍ കലര്‍ത്തിയും

ഉപ്പു പേസ്റ്റില്‍ കലര്‍ത്തിയും

ഉപ്പു പേസ്റ്റില്‍ കലര്‍ത്തിയും പല്ലു തേയ്ക്കാം. ഒരു നുള്ള് ഉപ്പ് പേസ്റ്റില്‍ ചേര്‍ത്തു പല്ലു തേ്ച്ചു നോക്കൂ, പല്ലു വെളുക്കും.

 ചൂടുവെള്ളമൊഴിച്ച് ഇതില്‍ ഉപ്പിടുക

ചൂടുവെള്ളമൊഴിച്ച് ഇതില്‍ ഉപ്പിടുക

ഒരു പാത്രത്തില്‍ അല്‍പം ചൂടുവെള്ളമൊഴിച്ച് ഇതില്‍ ഉപ്പിടുക. ഇതില്‍ അല്‍പം പേസ്റ്റിട്ടിളക്കുക. അല്‍പം പേസ്റ്റ് ബ്രഷിലെടുത്ത് ഈ വെള്ളത്തില്‍ ബ്രഷ് മുക്കി പല്ലു തേയ്ക്കുക. ഇതും പല്ലിന് പെട്ടെന്നു വെളുപ്പു നല്‍കും.

കടുകെണ്ണയും ഉപ്പും

കടുകെണ്ണയും ഉപ്പും

കടുകെണ്ണയും ഉപ്പും കലര്‍ന്ന മിശ്രിതവും പല്ലിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ്. കടുകെണ്ണയില്‍ അല്‍പം ഉപ്പിടുക. വേണമെങ്കില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയുമാകാം ഇത് കലര്‍ത്തി വിരല്‍ കൊണ്ടെടുത്ത് പല്ലിലും മോണയിലും അമര്‍ത്തി രണ്ടു മിനിറ്റു തേയ്ക്കുക. ഇതിനുശേഷം ചൂടുവെള്ളം കൊണ്ടു കഴുകാം. ഇതും പല്ലിന് വെളുപ്പു നല്‍കും.

ബേക്കിംഗ് സോഡയും ഒരു നുള്ള് ഉപ്പും

ബേക്കിംഗ് സോഡയും ഒരു നുള്ള് ഉപ്പും

ബേക്കിംഗ് സോഡയും ഒരു നുള്ള് ഉപ്പും കലര്‍ത്തുക. അതില്‍ വെള്ളമൊഴിച്ചു പേസ്റ്റാക്കുക. ഈ മിശ്രിതം കൊണ്ടു പല്ലു തേയ്ക്കുക. ഇതിനു ശേഷം ചൂടുവെള്ളം കൊണ്ടു വായ കഴുകാം. ഇതും പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിനും പല്ലിന് നിറം വയ്ക്കാനും നല്ലതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ കൊണ്ട് വായില്‍ കുലുക്കുഴിഞ്ഞുള്ള ഓയില്‍ പുള്ളിംഗ് പല്ലിന് നിറം നല്‍കുന്ന വഴിയാണ്. വെളിച്ചെണ്ണയില്‍ ഒരു നുള്ള് ഉപ്പു കൂടിയിട്ടു ഓയില്‍ പുള്ളിംഗ് ചെയ്യുന്നത് കൂടുതല്‍ ഗുണം ചെയ്യും. ഇത് വായിലൊഴിച്ച് അല്‍പനേരം കുലുക്കുഴിഞ്ഞു തുപ്പിക്കളയാം.

ഉപ്പുവെള്ളം

ഉപ്പുവെള്ളം

ഉപ്പുവെള്ളം ദിവസവും കവിള്‍ കൊള്ളുന്നതും ഏറെ നല്ലതാണ്. ഇത് പല്ലിനു നിറം ന്ല്‍കുക മാത്രമല്ല, വായിലെ ദോഷകരമായ ബാക്ടീരിയകളെ അകറ്റി മോണയ്ക്കും പല്ലിനും ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

ഉപ്പ്

ഉപ്പ്

ഉപ്പ് പല്ലില്‍ കുറച്ച് അളവില്‍ മാത്രം ഉപയോഗിച്ചാല്‍ മതിയാകും. ഉപ്പു കൊണ്ടു പല്ലു വൃത്തിയാക്കിയ ശേഷം ചെറുചൂടുവെള്ളം കൊണ്ടു വായ കഴുകുന്നതാണ് കൂടുതല്‍ നല്ലത്.

English summary

How To Use Salt To Whiten Teeth

How To Use Salt To Whiten Teeth, read more to know about,
Story first published: Thursday, March 1, 2018, 19:57 [IST]