പല്ലിലെ കറയും വായ്‌നാറ്റവും അകറ്റും ഒരുമുറി നാരങ്ങ

Posted By:
Subscribe to Boldsky

പല്ലിലെ കറ എന്നും എപ്പോഴും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും സൗന്ദര്യസംരക്ഷണത്തിലും വ്യക്തിശുചിത്വത്തിലും പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ് പല്ലിലെ കറ. പല്ലിലെ കറ ഇല്ലാതാക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള്‍ തേടാറുണ്ട്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് എപ്പോഴും നല്ലത്. കാരണം ഇതിന് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവില്ല എന്നത് തന്നെ കാര്യം.

ജന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ വലിയ വെല്ലുവിളി തന്നെയാണ് പലപ്പോഴും വായ്‌നാറ്റവും ദന്ത പ്രശ്‌നങ്ങളും എല്ലാം. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ വീട്ടില്‍ തന്നെ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ഒറ്റമൂലികള്‍ എന്ന് വേണമെങ്കില്‍ നമുക്ക് ഇതിനെ പറയാവുന്നതാണ്. ദിവസവും വെറും മിനിട്ടുകള്‍ മാത്രം ചിലവഴിച്ചാല്‍ അത് എല്ലാ വിധത്തിലുള്ള ദന്തസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

മുഖം തക്കാളി പോലെ തുടുക്കാന്‍ ഈ ഒറ്റമൂലി

എന്നാല്‍ പല്ലിലെ കറയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഇത് എല്ലാ വിധത്തിലും സൗന്ദര്യസംരക്ഷണത്തിനും ദന്തസംരക്ഷണത്തിനും ഒരു മുതല്‍ക്കൂട്ടാണ്. സൗന്ദര്യസംരക്ഷണം ഒരിക്കലും മുഖത്ത് മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല ദന്തസംരക്ഷണവും ഇതിന്റെ കൂട്ടത്തില്‍ തന്നെ വരുന്നതാണ്. എന്തൊക്കെയെന്ന് നോക്കാം പല്ലിനെ വെളുപ്പിക്കും മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

 പെട്ടെന്ന് പരിഹാരം കാണാം

പെട്ടെന്ന് പരിഹാരം കാണാം

ഇനി പറയുന്ന ഒറ്റമൂലി ഉപയോഗിച്ചാല്‍ നമുക്ക് പെട്ടെന്ന് പരിഹാരം കാണാവുന്ന ഒന്നാണ് പല്ലിലെ കറ. പല്ലിലെ കറക്ക് പരിഹാരം കാണാന്‍ വീട്ടില്‍ ശ്രമിക്കുമ്പോള്‍ എപ്പോഴും സിട്രസ് ഫ്രൂട്ട് വേണം തിരഞ്ഞെടുക്കാന്‍. ഇതിലൂടെ നമുക്ക് പല്ലിലെ കറയെ എന്നന്നേക്കുമായി ഇല്ലാതാക്കാവുന്നതാണ്.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

സിട്രസ് അടങ്ങിയ പഴം നാരങ്ങ, ഓറഞ്ച് തുടങ്ങിയവയില്‍ ഏതെങ്കിലും, നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു ടൂത്ത് പേസ്റ്റ്, അര ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് കൊണ്ട് നമുക്ക് ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാവുന്നതാണ്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

പഴം പിഴിഞ്ഞ് അതിലെ നീര് മുഴുവന്‍ എടുക്കാം. അത് ഓറഞ്ച് ആണെങ്കിലും നാരങ്ങയാണെങ്കിലും മുഴുവന്‍ നീരും പിഴിഞ്ഞെടുക്കാം. ശേഷം ഒരു ബൗളില്‍ ടൂത്ത് പേസ്റ്റില്‍ അല്‍പം എടുത്ത് അതില്‍ അല്‍പം ഉമിക്കരിയും മിക്‌സ് ചെയ്യാം. ഇതിലേക്ക് ബേക്കിംഗ് സോഡയും മിക്‌സ് ചെയ്യാം. അവസാനം സിട്രസ് നീര് കൂടി മിക്‌സ് ചെയ്ത് ഉപയോഗിക്കാം.

 ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

പല്ലിലേക്ക് ഈ മിശ്രിതം നല്ലതു പോലെ കട്ടിയില്‍ തേച്ച് പിടിപ്പിക്കാം. അഞ്ച് മിനിട്ട് ഇത്തരത്തില്‍ പല്ലില്‍ ആ മിശ്രിതം ഉണ്ടായിരിക്കണം. ശേഷം ബ്രഷ് ഉപയോഗിച്ച് ബ്രഷ് ചെയ്യാവുന്നതാണ്. ഒരു തവണ ബ്രഷ് ചെയ്തതിനു ശേഷം സാധാരണ ബ്രഷ് ചെയ്യുന്ന രീതിയില്‍ ചെയ്യാവുന്നതാണ്.

 ഉമിക്കരി

ഉമിക്കരി

ഉമിക്കരി ദന്തസംരക്ഷണത്തിന് പണ്ട് കാലം മുതല്‍ തന്നെ ഉപയോഗിച്ച് വരുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇതിനെ ഇന്നത്തെ കാലത്ത് പലരും അവഗണിക്കുകയും പേസ്റ്റിലേക്ക് മാറുകയും ചെയ്തു. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പക്ഷേ മുകളില്‍ പറഞ്ഞ അവസ്ഥയില്‍ ഉമിക്കരി ഉപയോഗിക്കുന്നത് പല വിധത്തില്‍ ആരോഗ്യത്തിന് ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ, അല്ലെങ്കില്‍ ഓറഞ്ച് എന്നിവയുടെ നീര് ഉപയോഗിച്ച് പല്ല് തേയ്ക്കുന്നതും പല്ലില്‍ അടിഞ്ഞിരിക്കുന്ന കറയെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല പല വിധത്തില്‍ ഇത് പല്ലിന് ഉറപ്പും കരുത്തും നല്‍കുന്നു.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ബേക്കിംഗ് സോഡ. എന്നാല്‍ ബേക്കിംഗ് സോഡ കൊണ്ട് പല്ലിലെ കറ പൂര്‍ണമായും ഇല്ലാതാക്കാം എന്നത് യാഥാര്‍ത്ഥ്യമാണ്. പെട്ടെന്ന് തന്നെ ദന്തസംരക്ഷണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബേക്കിംഗ് സോഡ സഹായിക്കുന്നു. വായ് നാറ്റത്തിനും ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

 ശ്രദ്ധിച്ചില്ലെങ്കില്‍

ശ്രദ്ധിച്ചില്ലെങ്കില്‍

പല്ലിലെ കറ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പലപ്പോഴും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ചിരിക്കാന്‍ പോലും ഇത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് മുകളില്‍ പറഞ്ഞ ഒറ്റമൂലി ഉപയോഗിക്കാന്‍ എന്തുകൊണ്ടും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

പല്ല് ദ്രവിക്കാന്‍

പല്ല് ദ്രവിക്കാന്‍

പലപ്പോഴും പല്ല് ദ്രവിക്കാന്‍ ഇത് കാരണമാകുന്നു. പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഇതിലൂടെ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് കറ ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടത്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള ദന്തപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

 സുരക്ഷിതമായ മാര്‍ഗ്ഗം

സുരക്ഷിതമായ മാര്‍ഗ്ഗം

വളരെ സുരക്ഷിതമായ മാര്‍ഗ്ഗമാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. ഇത് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുകയില്ല. പാര്‍ശ്വഫലങ്ങളെ പേടിക്കുന്നവര്‍ക്ക് യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാതെ മുകളില്‍ പറഞ്ഞ മാര്‍ഗ്ഗത്തിലൂടെ പല്ലിലെ കറയെ ഇല്ലാതാക്കാം.

English summary

how to remove plaque from teeth at home fast

Getting rid of plaque and tartar at home, read on to know more about it.
Story first published: Saturday, April 7, 2018, 12:05 [IST]