പുരികം കൊഴിയില്ല ഇനി വളരും ഒരാഴ്ചകൊണ്ട്

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പുരികങ്ങള്‍. നല്ല വളഞ്ഞ ആകൃതിയുള്ള പുരികങ്ങള്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ പലര്‍ക്കും തലവേദന ഉണ്ടാക്കുന്ന ഒന്നാണ് ആകൃതിയില്ലാത്തതും കൊഴിഞ്ഞ് പോവുന്നതുമായ പുരികങ്ങള്‍. ഇതിന് പരിഹാരം കാണാന്‍ പല ബ്യൂട്ടിപാര്‍ലറുകളും കയറിയിറങ്ങ് സമയവും പണവും നഷ്ടപ്പെട്ടവരും ചുരുക്കമല്ല. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളേയും പ്രതിസന്ധികളേയും എല്ലാം മറന്നേക്കൂ. പുരികം കൊഴിഞ്ഞ് പോവുന്നത് തടയുന്നതിനും നല്ല കട്ടിയുള്ള പുരികത്തിനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ഇരുണ്ട കക്ഷം വെളുപ്പിക്കാം, ബേക്കിംഗ് സോഡ ഇങ്ങനെ

പുരികം കൊഴിഞ്ഞ് പോവുന്നതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ആരോഗ്യപരമായും സൗന്ദര്യപരമായും നമ്മള്‍ ചെയ്യുന്ന പല തെറ്റുകളും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതിനെക്കുറിച്ച് കൃത്യമായി അറിയുകയാണ് നമ്മള്‍ ആദ്യം ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് കൃത്യമായി അറിയേണ്ടത് അത്യാവശ്യമാണ്.

ഇത് അറിഞ്ഞില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പലപ്പോഴും നമ്മള്‍ ചെയ്യുന്ന ചില അശ്രദ്ധകളാണ് പലപ്പോഴും നമ്മുടെ പുരികം കൊഴിഞ്ഞ് പോവുന്നതിന് കാരണമാകുന്നത്. പുരികം കൊഴിഞ്ഞ് പോവാന്‍ കാരണമാകുന്നവ എന്തൊക്കെയെന്ന് നോക്കാം. അതിന് പരിഹാരം കാണുന്നതിനും പുരികം വളരുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.

 കൂടുതല്‍ പറിക്കുന്നത്

കൂടുതല്‍ പറിക്കുന്നത്

പുരികം ഷേപ്പ് ആക്കുന്നതിന് പല വിധത്തില്‍ നമ്മള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് പുരികം പെട്ടെന്ന് കൊഴിഞ്ഞ് പോവുന്നതിന് കാരണമാകുന്നു. നമ്മള്‍ പുരികം പറിക്കുമ്പോള്‍ പലപ്പോഴും സംഭവിക്കുന്നത് അത് നമ്മുടെ ഫോളിക്കിളുകളെ നശിപ്പിക്കുകയാണ്. വീണ്ടും ഇത് തന്നെ ചെയ്യുമ്പോള്‍ അത് കൂടുതല്‍ ഫോളിക്കിളുകള്‍ക്ക് അനാരോഗ്യം നല്‍കുന്നു. പുതിയ പുരികം ഉണ്ടാവുന്നതിന് ഇത് പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നു.

ചര്‍മ്മത്തിന്റെ സ്വഭാവം

ചര്‍മ്മത്തിന്റെ സ്വഭാവം

പലപ്പോഴും ഓരോരുത്തരുടേയും ചര്‍മ്മത്തിന് ഓരോ സ്വഭാവമായിരിക്കും. ഇത് പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തിന് വില്ലനാവുന്നത്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഇത് പലപ്പോഴും പല വിധത്തിലാണ് വില്ലനാവുന്നത്. ചിലര്‍ക്ക് എക്‌സിമ, സോറിയാസിസ് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഇത് പലപ്പോഴും പുരികത്തിലെ രോമം കൊഴിഞ്ഞ് പോവുന്നതിന് കാരണമാകുന്നു. ഇത് പുരികത്തിന്റെ വളര്‍ച്ച കുറക്കുന്നു.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ഇത്തരത്തില്‍ പുരികം കൊഴിഞ്ഞ് പോവുന്നത് ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ്. പലപ്പോഴും ഹോര്‍മോണ്‍ പ്രശ്‌നങ്ങളും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും മൂലം പല വിധത്തില്‍ ഇത്തരം പ്രതിസന്ധികളും നേരിടേണ്ടതായി വരുന്നു. മാത്രമല്ല തൈറോയ്ഡ് മരുന്നുകള്‍ കഴിക്കുന്നത് പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ രൂക്ഷമാക്കാന്‍ കാരണമാകുന്നു.

വിറ്റാമിന്റെ അഭാവം

വിറ്റാമിന്റെ അഭാവം

വിറ്റാമിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടും ഇത്തരം പ്രതിസന്ധികളെ നമുക്ക് ഉണ്ടാക്കിത്തരുന്നു. തലയോട്ടിയിലേയും പുരികത്തിലേയും രോമത്തെ ഇത് പലപ്പോഴും കൊഴിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന് ബി 12, എന്നിവയെല്ലാം ധാരാളം കഴിക്കണം. എന്നാല്‍ മാത്രമേ ഇത് ആരോഗ്യമുള്ള മുടിക്ക് സഹായിക്കുകയുള്ളൂ.

 മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം ഉള്ളവരിലും പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഇത് പലപ്പോഴും പല വിധത്തില്‍ നിങ്ങളുടെ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് വില്ലനാവുന്നു. മുടി കൊഴിയുന്നതിനും പുരികത്തിലെ രോമം കൊഴിയുന്നതിനും ഇത് കാരണമാകുന്നു.

പരിഹാര മാര്‍ഗ്ഗങ്ങള്‍

പരിഹാര മാര്‍ഗ്ഗങ്ങള്‍

പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ പുരികത്തിന്റെ വളര്‍ച്ച പെട്ടെന്നാക്കുന്നു. മാത്രമല്ല ഇത് എല്ലാ വിധത്തിലും സൗന്ദര്യസംരക്ഷണത്തിനും സഹായിക്കുന്നു.

ആവണക്കെണ്ണ

ആവണക്കെണ്ണ

മുടി വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ. ആവണക്കെണ്ണ അല്‍പം ഒരു പഞ്ഞിയില്‍ എടുത്ത് അത് കൊണ്ട് പുരികത്തില്‍ തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം രണ്ട് മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് പുരികം കൊഴിഞ്ഞ് പോവുന്നത് നിര്‍ത്തി വളരാന്‍ സഹായിക്കുന്നു.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

പുരികം കൃത്യമായ രീതിയില്‍ വളരാന്‍ സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. അല്‍പം ഒലീവ് ഓയില്‍ പുരികത്തിനു മുകളില്‍ മസ്സാജ് ചെയ്യാവുന്നതാണ്. ഇതില്‍ ധാരാളം വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഒലീവ് ഓയില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പുരികം വളരുന്നതിന് വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഒലീവ് ഓയില്‍.

 ഉലുവ

ഉലുവ

ഉലുവ കൊണ്ട് നമുക്ക് ഈ പ്രശ്‌നത്തെ പരിഹരിക്കാവുന്നതാണ്. ഉലുവയില്‍ വിറ്റാമിന്‍ ബി 3 ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പുരികത്തിന്റെ വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ ഉലുവ ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി പുരികത്തിന് മുകളില്‍ തേച്ച് പിടിപ്പിക്കുക. ഒരു രാത്രിക്ക് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് നല്ലതു പോലെ കറുത്ത പുരികം വളരുന്നതിന് സഹായിക്കുന്നു.

ഉള്ളി നീര്

ഉള്ളി നീര്

കേശസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉള്ളി നീര്. ഉള്ളി നീര് കൊണ്ട് നമുക്ക് ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാം. അല്‍പം ഉള്ളി നീര് എടുത്ത് ഇത് പുരികത്തില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് എല്ല് ദിവസവും ചെയ്ത് നോക്കൂ. നല്ല കട്ടിയുള്ള പുരികം നിങ്ങള്‍ക്കുണ്ടാവുന്നു.

English summary

How to prevent hair loss on eyebrows

Losing your eyebrow hair? Here are some home remedies to prevent hair loss on your eyebrows, read on.