For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  കൈവിരലിന്റെ ഭംഗി കാക്കാം എളുപ്പത്തില്‍

  |

  ആരാണ് കൈമിനുക്കൽ പ്രക്രിയ ഇഷ്ടപ്പെടാത്തത് ...? പക്ഷേ പറഞ്ഞിട്ടെന്താ....? നമ്മളിൽ കൂടുതൽ പേരും ഒത്തിരി തിരക്കേറിയതിനാൽ കൈമിനുക്കാനായി പാർലറുകളെ ആശ്രയിക്കുന്നവരാണ്. പക്ഷേ അതിനർത്ഥം നിങ്ങൾക്കതു ചെയ്യാൻ ഒട്ടും അറിയില്ല എന്നല്ലല്ലോ ...? അധികമായി പറഞ്ഞാൽ പാർലറുകളിലെ ഈ പരിചരണത്തിനായി ഒരു പാട് പൈസ ചെലവുണ്ട്. തീർച്ചയായും നാമോരാരുത്തരും കഷ്ടപ്പെട്ടു നേടിയെടുക്കുന്ന പണമൊക്കൊക്കെ വിനയോഗിക്കാനാവില്ല. എന്നാൽ ഇതെല്ലാം തന്നെ നമുക്ക് വീട്ടിലിരുന്നും എളുപ്പത്തിൽ ചെയ്യാം. കാര്യത്തിൽ ഞങ്ങളുറപ്പു തരാം. നിങ്ങളാഗ്രഹിക്കുന്നത് അതിശയകരമായതും പ്രൊഫഷനൽ

  സ്റ്റൈലിലുള്ളതുമായ നഖം മിനുക്കലല്ലേ...! അതിനാവശ്യമായ സാധന സാമഗ്രിയകൾ നിങ്ങൾക്ക് വീട്ടിൽ തന്നെ കണ്ടെത്താം... അതല്ലെങ്കിൽ മാർക്കറ്റുകളിൽ എളുപ്പത്തിൽ ലഭ്യമായ ഒന്നാണ്. എല്ലാവർരും തങ്ങളുടെ കൈകളും നഖങ്ങളുമൊക്കെ പുതുമയാർന്നതും ഭംഗിയാർന്നതുമായ രീതിയിൽ കാത്തു സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു.

  സ്വകാര്യഭാഗത്തെ കറുപ്പകറ്റാന്‍ പെട്ടെന്നുള്ള വഴി

  പക്ഷേ അതിന് പ്രത്യേക ജാഗ്രത ചെലുതാനും പൂർണ്ണമായി സംരക്ഷിക്കാനും നമ്മുടെ നിത്യ ജീവിതത്തിൽ കഴിഞ്ഞന്നു വരില്ല അതിനാൽ സ്വന്തം വീട്ടിലിരുന്നു കൊണ്ട് എങ്ങനെ ആർഭാട പൂർണമായി മാനിക്യൂർ ചെയ്യാമെന്ന് ഞ്ഞങ്ങൾ നിങ്ങൾക്ക് പറഞ്ഞ് തരാൻ പോകുന്നത്. എപ്പോഴും കഠിന ജോലികളിലേർപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ കൈകൾ വേണ്ടത്ര ശ്രദ്ധയും പരിലാളനയും അർഹിക്കുന്നു. ഏറ്റവും ശ്രദ്ധേയമായ കാര്യമെന്തെന്നാൽ കൃത്യമായ ഒരു പ്രത്യേക സമയം നിശ്ചയിച്ച് ചെയ്യുണ്ടുന്ന പ്രവർത്തിയൊന്നുമല്ല ഇത്. ഓരോരുത്തരുടേയും ആവശ്യാനുസരണം ദിവസത്തിൽ എപ്പോൾ വേണമെങ്കിലും ഇത് ചെയ്യാം. അപ്പോൾ വീട്ടിലിരുന്നു മാനിക്യൂർ ചെയ്യാനുള്ള ചില ടിപ്പുകൾ താഴെ കൊടുക്കുന്നു.

  നഖം വെട്ടി വെടിപ്പാക്കുക

  നഖം വെട്ടി വെടിപ്പാക്കുക

  നെയിൽ ക്ലിപ്പർ ഉപയോഗിച്ച് നിങ്ങളുടെ നഖങ്ങളെ വെട്ടിയൊതുക്കുക. അനുയോജ്യമായ വലുപ്പത്തിലും രൂപത്തിലും അവയെ ട്രിം ചെയ്തെടുക്കുക. വളരെ ദൈർഘ്യമുള്ള നഖങ്ങൾ അൽപം അസഹനീയമായിരിക്കും മെന്ന കാര്യം ഓർമ വയ്ക്കുക. മാത്രമല്ല, അവ കൂടുതൽ ലോലവും ഒടിഞ്ഞു പോകാൻ സാധ്യതയുള്ളതുമാണ് . ദൈർഘ്യമേറിയ നഖങ്ങൾക്ക് കൂടെ കൂടെ അറ്റകുറ്റപ്പണികൾ ആവശ്യമായി വരും. അവ നിങ്ങളുടെ ദൈന്യം ദിന ജോലികളിൽ തടസ്സം സൃഷ്ടിക്കും. അതിനാൽ ഒരു ഇടത്തരം നീളത്തിൽ അവയെ എപ്പോഴും കാത്തു സൂക്ഷിക്കുന്നു

  ഓയിൽ ഉപയോഗിക്കാം

  ഓയിൽ ഉപയോഗിക്കാം

  നേർമ്മയേറിയ ഓയിലോ വെളിച്ചെണ്ണയോ ഉപയോഗിച്ച് നിങ്ങളുടെ നഖങ്ങളിൽ ലേപനം ചെയ്യുക. ഇവ ആവശ്യമില്ലാത്ത നിങ്ങളുടെ വരണ്ട ചർമ്മത്തെ തെളിച്ചു കാണിക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ വെളിച്ചെണയോ അല്ലെങ്കിൽ മറ്റേതെങ്കിലും ഓയിലുകൾ കൂട്ടിച്ചേർത്തോ ഇഷ്ടത്തിന് ഉപയോഗിക്കാം.

   നനയ്ക്കുക

  നനയ്ക്കുക

  പുറം ചർമ്മത്തെ നിർമ്മലമാക്കാനായി ഇളം ചൂടുവെള്ളത്തിൽ കൈകൾ കഴുകുക.ചൂടുവെള്ളം നിറച്ച പാത്രം എടുക്കുക. നിങ്ങൾക്കു വേണമെങ്കിൽ അതിലേക്കു ലാവെൻഡർ പോലെയുള്ള ഒരു പ്രധാന എണ്ണകൾ നിങ്ങൾക്ക് ചേർക്കാം. നിങ്ങളുടെ കൈവിരലുകൾ കുറച്ചു നേരത്തേക്ക് പാത്രത്തിൽ മുക്കിപ്പിടിച്ചു ചലിപ്പിക്കുക

  ബ്രഷിംങ്ങ്

  ബ്രഷിംങ്ങ്

  ഇനി ഒരു ബ്രഷു കൊണ്ടോ കൂർത്ത ചെറിയ സൂചി കൊണ്ടോ വരണ്ട ചരമങ്ങൾ അടർത്തിമാറ്റുക. അതീവ സൂക്ഷ്മതയോടെ വേണം ഇത് ചെയ്യേണ്ടത്. സൂചി ഉപയോഗിക്കുമ്പോൾ കൈയ്യിൽ തുളഞ്ഞു കയറാതെ സൂക്ഷിക്കണം. . ചെറിയതും നേർത്തതുമായ കുറ്റി രോമങ്ങളുള്ള ബ്രഷ് ഉപയോഗിക്കാൻ ശ്രമിക്കുക. ഇവയ്ക്കു നിങ്ങളുടെ ചർമ്മത്തിന്റെ നോവിപ്പിക്കാതെ മൃതുലമായി തഴുകാൻ കഴിയും. വളരെ പതുക്കെയും സമയമെടുത്തും വേണം ഇവയൊക്കെ ചെയ്യാൻ

  മോയ്സ്ച്ചുറെസിംങ്ങ്

  മോയ്സ്ച്ചുറെസിംങ്ങ്

  വരണ്ട ചർമ്മങ്ങളെയെല്ലാം കളഞ്ഞ് വ്യത്തിയാക്കി കഴിഞ്ഞാൽ കൈകളിൽ മോയ്സ്ച്ചുറെസിങ്ങ് ക്രീമുകൾ പുരട്ടാം. നഖങ്ങൾക്ക് ആധികാരിക വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. നെയ്ൽ ക്രീം സ്വന്തമായി കൈയ്യിലില്ലെങ്കിൽ ഫെയ്സ് ക്രീമോ ബോഡീ ക്രീമോ ഉപയോഗിക്കാം. കാരണം കൈകൾ ഈർപ്പം അധികംനിലനിരത്താതെ സൂക്ഷിക്കുന്ന ഒരു ശരീര ഭാഗമാണ് കൈകൾ എന്നതിനാൽ മോയ്സ്ച്ചുറെസ് ചെയ്യേണ്ടതിന്റെ ആവശ്യകത അനിവാര്യമാണ്

  ഫയൽ

  ഫയൽ

  ഇതിനു ശേഷം ഫയൽ ഉപയോഗിച്ച് , നിങ്ങളുടെ നഖത്തിന്റെ കുർത്ത അറ്റങ്ങൾ ചുരണ്ടി മാറ്റാം. അവ നിങ്ങളുടെ നഖത്തിന് കൃത്യമായ ഒരാകൃതി നൽകും - നിങ്ങൾക്ക് ഏത് ആകൃതി വേണമെങ്കിലും തിരഞ്ഞെടുക്കാം, വൃത്താകൃതിയോ മതുരാകൃതിയോ ഏത് വേണമെങ്കിലും.. സമ ചതുരാകൃതിലുള്ള നഖങ്ങൾ കാണാൻ വളരേ മനോഹരമാണ് , അവ പൊട്ടിപ്പൊകാതിക്കാൻ വളരെ അനുയോജ്യമാണ്.

  ബേസ് കോട്ടിംങ്ങ്

  ബേസ് കോട്ടിംങ്ങ്

  ആവശ്യമുള്ള രീതിയിലും മാതൃകയിലും നഖങ്ങൾ രൂപകൽപന ചെയ്തെടുത്ത ശേഷം, നിങ്ങളുടെ നഖങ്ങളെ സംരക്ഷിക്കാനായി അവയിൽ നെയിൽ പോളിഷിന്റെ ബേസ് കോട്ടിങ്ങുകൾ പൂശാവുന്നതാണ്. ആദ്യം ചെയ്യുന്ന ഈ അടിസ്ഥാന കോട്ടിങ്ങ് നഖങ്ങളിൽ ചായം പൂശുന്ന നെയിൽ പോളിഷ് നിറങ്ങളെ കൂടുതൽ കാലം നിലനിൽകാൻ സഹായിക്കുന്നു. വിപണിയിൽ ലഭ്യമായ ചില ബേസ് നെയിൽ പോളിഷ് കോട്ടിങ്ങുകൾ നിങ്ങളുടെ നഖങ്ങളെ ശക്തിപ്പെടുത്തുന്നു. അതുകൊണ്ട്, നിങ്ങളുടെ നഖങ്ങൾ ലോലമാർന്നതും എളുപ്പത്തിൽ പൊട്ടുന്നവയും ആണെങ്കിൽ, ഒരു ബേസ് കോട്ടിങ്ങ് തീർച്ചയായും ചെയ്യുക.

  നെയിൽ പോളിഷ്

  നെയിൽ പോളിഷ്

  മാനിക്യൂർ ചെയ്യുന്നതിൽ വച്ച് ഏറ്റവും രസകരമായ ഭാഗം ആണിത്. പ്രത്യേകിച്ച് ഇന്നത്തെ വിപണിയിൽ നഖം മിനുക്കാനുയി പലവിധത്തിലുള്ള അതിശയകരമായ നിറങ്ങൾ ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ ജെൽ മോഡലുകൾ ഉപയോഗിക്കാം. അല്ലെങ്കിൽ റിഫ്ളക്റ്റ് ചെയ്യുന്ന മിറർ ക്രോം ഉപയോഗിക്കാം. ഓപ്ഷനുകൾ ഈ ദിനങ്ങളിൽ അവസാനിക്കുന്നില്ല.

  English summary

  How To Give Yourself A Manicure At Home

  Here’s how you can give yourself a manicure at home. Pamper yourself with these simple tips and get that awesome look to your fingers
  Story first published: Thursday, March 1, 2018, 15:00 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more