For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോനീ ദുര്‍ഗന്ധം ഇനി പെണ്ണിന് തലവേദനയല്ല

|

യോനീ ദുര്‍ഗന്ധം സ്ത്രീകളില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇത് പലപ്പോഴും പല സ്ത്രീകളുടേയും ആത്മവിശ്വാസത്തേയും ആരോഗ്യത്തേയും വരെ തകര്‍ക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നിന്ന് രക്ഷ നേടുന്നതിനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാല്‍ പലപ്പോഴും കൃത്യമായ ചികിത്സ തേടാത്തതും പരിഹാരം കാണാത്തതും ആണ് ഇത്തരം പ്രതിസന്ധികള്‍ രൂക്ഷമാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ശരീരത്തിന്റെ വൃത്തി മാത്രമല്ല പലപ്പോഴും ചില രോഗങ്ങള്‍ ഉണ്ടെങ്കില്‍ പോലും അത് യോനീ ദുര്‍ഗന്ധത്തിന് കാരണമാകുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദം ഇത് പലരിലും ഉണ്ടാക്കുന്നു.

<strong>Most read: സ്വകാര്യഭാഗത്തെ ചൊറിച്ചില്‍ അസഹനീയമോ,പരിഹാരമിതാ</strong>Most read: സ്വകാര്യഭാഗത്തെ ചൊറിച്ചില്‍ അസഹനീയമോ,പരിഹാരമിതാ

പ്രകൃതിദത്തമായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് എല്ലാ വിധത്തിലും ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ചില വീട്ടുമാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ കഴിയും. എന്തൊക്കെ കാര്യങ്ങളാണ് ഇത്തരത്തില്‍ യോനീ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം. പ്രകൃതിദത്തമാര്‍ഗ്ഗങ്ങളിലൂടെ തന്നെ ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കും. ഏതൊക്കെയാണ് മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം. മാത്രമല്ല യോനീ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ കൂടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. എന്തൊക്കെയെന്ന് നോക്കാം.

 ഇറുകിയ അടിവസ്ത്രങ്ങള്‍

ഇറുകിയ അടിവസ്ത്രങ്ങള്‍

പലരും ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കുന്നു. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിനായി ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിയ്ക്കാതിരിയ്ക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. വായുസഞ്ചാരം ലഭിയ്ക്കാത്തതു മൂലം ദുര്‍ഗന്ധം ഉണ്ടാവും. മാത്രമല്ല വിയര്‍പ്പ് കൂടുതലായിരിക്കും. ഇത്തരം അവസ്ഥകളില്‍ വായുസഞ്ചാരം ലഭിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ വേണം ധരിക്കാന്‍. എന്നാല്‍ മാത്രമേ ഇത്തരം അവസ്ഥകള്‍ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ.

സോപ്പിന്റെ ഉപയോഗം

സോപ്പിന്റെ ഉപയോഗം

പലരും വൃത്തിയുടെ ഭാഗമായി പലപ്പോഴും സോപ്പ് ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ ഒരു കാരണവശാലും സോപ്പ് ഉപയോഗിക്കാന്‍ പാടില്ല. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അമിതമായി സോപ്പ് ഉപയോഗിച്ച് കഴുകുന്നവരിലും ദുര്‍ഗന്ധം കൂടുതലായി അനുഭവപ്പെടും. ഇത്തരത്തില്‍ സോപ്പ് ഉപയോഗിക്കുമ്പോള്‍ നാച്ചുറലായി ഉള്ള ഗന്ധം പോലും നഷ്ടപ്പെടുന്നു. ഇതും യോനീ ദുര്‍ഗന്ധത്തിന് കാരണമാകുന്നു. അതുകൊണ്ട് സോപ്പ് ഉപോഗിക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം.

ഭക്ഷണവും ശ്രദ്ധിക്കാം

ഭക്ഷണവും ശ്രദ്ധിക്കാം

ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ കൊടുക്കണം. അല്ലെങ്കില്‍ അത് യോനീ ദുര്‍ഗന്ധത്തിന് കാരണമാകുന്നു. നാം കഴിയ്ക്കുന്ന പല ഭക്ഷണങ്ങളുമാണ് പലപ്പോഴും നമ്മുടെ ശരീര ദുര്‍ഗന്ധത്തിന് കാരണമാകുന്നത്. എന്നാല്‍ തൈര് നല്ലതുപോലെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് യോനീ ദുര്‍ഗന്ധം കുറയ്ക്കും. ഇതിലുള്ള പ്രോബയോട്ടിക് ആണ് യോനീ ദുര്‍ഗന്ധം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഭക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം.

മധുരം അധികമാവണ്ട

മധുരം അധികമാവണ്ട

മധുരം കൂടുതലായി കഴിക്കുന്നവരില്‍ ഇത്തപം പ്രതിസന്ധികള്‍ വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മധുരം കുറക്കാന്‍ ശ്രമിക്കണം. മധുരം കൂടുതലുള്ള ഭക്ഷണ സാധനങ്ങള്‍ കൂടുതലായി ഉപയോഗിക്കാതിരിയ്ക്കാന്‍ ശ്രദ്ധിക്കുക. ഇത് കൂടുതല്‍ വിയര്‍പ്പ് ശരീരത്തില്‍ ഉണ്ടാവാന്‍ കാരണമാകുന്നു. അതും യോനീ ദുര്‍ഗന്ധം ഉണ്ടാക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. മധുരം പരമാവധി കുറക്കാന്‍ ശ്രദ്ധിക്കുക.

പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഇത്തരം പ്രതിസന്ധികളെ കുറക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഇത്തരത്തില്‍ യോനീ ദുര്‍ഗന്ധം ഒഴിവാക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

യോനീ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ടീ ട്രീ ഓയില്‍. ഇത് എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം. അതിനായി ആഴ്ചയില്‍ ഒരു തവണ കുളിയ്ക്കുന്ന വെള്ളത്തില്‍ ടീ ട്രീ ഓയില്‍ ഒഴിച്ച് കുളിയ്ക്കുക. ഇത് ശരീരി ദുര്‍ഗന്ധത്തേയും യോനീ ദുര്‍ഗന്ധത്തേയും ഇല്ലാതാക്കുന്നു. വിയര്‍പ്പ് നാറ്റത്തിനും ഇത്തരം ദുര്‍ഗന്ധത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്.

ആപ്പിള്‍ സിഡാര്‍ വീനീഗര്‍

ആപ്പിള്‍ സിഡാര്‍ വീനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ടും ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത് പലപ്പോഴും ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പലര്‍ക്കും അറിയില്ല. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ വെള്ളത്തില്‍ ഒഴിച്ച് കുളിച്ചാല്‍ മതി. ഇതും യോനീ ദുര്‍ഗന്ധമകറ്റാന്‍ ബെസ്റ്റാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ആപ്പിള്‍ സിഡാര്‍ വിനീഗര്‍. അതുകൊണ്ട് തന്നെ ഇത് സ്ഥിരമായി ഉപയോഗിക്കുന്നതും പെട്ടെന്നുള്ള ഫലം നല്‍കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി കൊണ്ടും ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് വെളുത്തുള്ളി. വെളുത്തുള്ളി കഴിയ്ക്കുന്നതും വെളുത്തുള്ളിയിട്ട വെള്ളത്തില്‍ കുളിയ്ക്കുന്നതും യോനീ ദുര്‍ഗന്ധമകറ്റും. ഈ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വെളുത്തുള്ളി ഏറ്റവും മികച്ച മാര്‍ഗ്ഗമാണ്.

ഉലുവ

ഉലുവ

ഉലുവ കൊണ്ടും ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ കഴിയുന്നു. ഉലുവ ഉപയോഗിച്ച് യോനീ ദുര്‍ഗന്ധത്തെ ഇല്ലാതാക്കാന്‍ ഉലുവ ഏറ്റവും മികച്ചതാണ്. തലേ ദിവസം വെള്ളത്തിലിട്ട് വെച്ച് ഉലുവ പിറ്റേ, ദിവസം രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നതും നല്ലതാണ്. ഇതും യോനീ ദുര്‍ഗന്ധത്തിന് പരിഹാരമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. യോനീ ദുര്‍ഗന്ധം അകറ്റി അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

English summary

How to get rid of vaginal odor easily

We have listed some easy tips to get rid of vaginal odor easily, read on.
Story first published: Saturday, November 3, 2018, 17:01 [IST]
X
Desktop Bottom Promotion