For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്‌നാറ്റത്തിന്റെ പ്രധാന കാരണം നാവിലാണ്

|

എന്നും പല്ല് തേക്കുന്നവരാണ് നമ്മളെല്ലാവരും. പല്ല് തേക്കാതിരുന്നിട്ടുണ്ടെങ്കില്‍ അത് നമ്മുടെ വ്യക്തിശുചിത്വത്തെ തന്നെ സാരമായി ബാധിക്കുന്നു. ദിവസവും രണ്ട് നേരം പല്ല് തേച്ചില്ലെങ്കിലും ഒരു നേരമെങ്കിലും പല്ല് തേക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. എന്നാല്‍ എല്ലാവരും പല്ല് തേക്കുമെങ്കിലും നാവ് വൃത്തിയാക്കുന്ന കാര്യത്തിലും എല്ലാവരും അല്‍പം പുറകിലായിരിക്കും. എന്നാല്‍ പല്ല് തേക്കുന്ന അതേ പ്രാധാന്യം തന്നെ നാവ് വൃത്തിയാക്കുന്ന കാര്യത്തിലും നല്‍കണം എന്ന കാര്യം മറക്കരുത്. കാരണം അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ വളരെയധികം പ്രശ്‌നമായിരിക്കും.

<strong>കൂടുതല്‍ വായനക്ക്‌: വായ്‌നാറ്റത്തിന് വായ് തുറക്കും മുന്‍പ് പരിഹാരം</strong>കൂടുതല്‍ വായനക്ക്‌: വായ്‌നാറ്റത്തിന് വായ് തുറക്കും മുന്‍പ് പരിഹാരം

പല്ല് തേക്കുമ്പോള്‍ വായ് കഴുകുന്നത് കൊണ്ട് മാത്രം ഒരിക്കലും നാവ് വൃത്തിയാവുകയില്ല. ഇത് നാവിലെ അഴുക്കിനെ ഇല്ലാതാക്കാന്‍ കാരണമാകുന്നില്ല. അതുകൊണ്ട് പല്ല് തേക്കുമ്പോള്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കണമെങ്കില്‍ നാവ് വടിക്കേണ്ടതും അത്യാവശ്യമാണ്. വായ്‌നാറ്റം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നാവ് വൃത്തിയാക്കുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെ കൂടുതലാണ്. ഇത്തരം പ്രതിസന്ധികളില്‍ നിന്ന് രക്ഷപ്പെടുന്നതിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കണം.

പല്ല് കേടാവാന്‍

പല്ല് കേടാവാന്‍

പല്ല് തേക്കുമ്പോള്‍ പല്ല് മാത്രം തേച്ചത് കൊണ്ട് കാര്യമില്ല. അതിനായി നാവ് വൃത്തിയാക്കേണ്ടതും അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല്ലില്‍ അണുബാധ ഉണ്ടാക്കുന്നതിനും വായ്‌നാറ്റം പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഇത്തരം പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുന്നതിനും ആരോഗ്യമുള്ള പല്ലുകള്‍ക്കും നാവ് വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

നാവിന്റെ പുറംഭാഗവും വൃത്തിയാക്കുക

നാവിന്റെ പുറംഭാഗവും വൃത്തിയാക്കുക

നാവിന്റെ പുറം ഭാഗവും വൃത്തിയാക്കാന്‍ ആദ്യം ശ്രദ്ധിക്കണം. നാവിന്റെ പുറം ഭാഗം വൃത്തിയാക്കിയില്ലെങ്കില്‍ അത് അവിടെ ബാക്ടീരിയ വളരുന്നതിന് കാരണമാകുന്നു. ഇതും പലപ്പോഴും വായ് നാറ്റം പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ആദ്യം നാവിന്റെ പുറംഭാഗവും വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.

ഇരുവശങ്ങളും ബ്രഷ് ചെയ്യുക

ഇരുവശങ്ങളും ബ്രഷ് ചെയ്യുക

സ്‌ക്രാപ്പര്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ പോലും നാവിന്റെ ഇരുവശങ്ങളും ബ്രഷ് ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണനാകുന്നു. കാരണം ഇത് നാവില്‍ ഫംഗസ് ബാധ ഉണ്ടാവുന്നതിനും നാവില്‍ വെളുത്ത നിറം ഉണ്ടാവുന്നതിനും കാരണമാകുന്നു. അതുകൊണ്ട് പല്ല് തേക്കുമ്പോള്‍ അതേ ബ്രഷ് കൊണ്ട് നാവിന്റെ ഇരുഭാഗങ്ങളും വൃത്തിയായി ബ്രഷ് ചെയ്യാന്‍ ശ്രദ്ധിക്കണം.

സ്‌ക്രാപ്പര്‍ ഉപയോഗിക്കുമ്പോള്‍

സ്‌ക്രാപ്പര്‍ ഉപയോഗിക്കുമ്പോള്‍

സ്‌ക്രാപ്പര്‍ ഉപയോഗിക്കുമ്പോള്‍ പലരും സ്റ്റീല്‍, പ്ലാസ്റ്റിക് എന്നിവയെല്ലാം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതുപയോഗിച്ച് അമിതമായി നാവ് വടിക്കുമ്പോള്‍ അത് നാവില്‍ മുറിവും മറ്റും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണാനാണ് ശ്രദ്ധിക്കേണ്ടത്. മാത്രമല്ല നാവ് വടിക്കുന്ന സമയത്ത് അധികം സമ്മര്‍ദ്ദം ചെലുത്തുകയും അരുത്. ഇത് നാവ് മുറിഞ്ഞ് ചോര വരാനിടയാകുന്നു.

<strong>കൂടുതല്‍ വായനക്ക്‌: വായ്‌നാറ്റത്തിന്റെ പിന്നിലെ ആ കാരണം, പരിഹാരം ഇതാ</strong>കൂടുതല്‍ വായനക്ക്‌: വായ്‌നാറ്റത്തിന്റെ പിന്നിലെ ആ കാരണം, പരിഹാരം ഇതാ

മൗത്ത് വാഷ്

മൗത്ത് വാഷ്

നല്ല മൗത്ത് വാഷ് ഉപയോഗിക്കുന്നതും ഇത്തരം പ്രതിസന്ധികളില്‍ നിന്നും നാവിനെ സംരക്ഷിക്കുന്നു. നാവിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും വായ് നാറ്റത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് മൗത്ത് വാഷ്. കറ്റാര്‍ വാഴ പോലുള്ളവ ഉപയോഗിച്ചുള്ള മൗത്ത് വാഷ് ആണെങ്കില്‍ അത് പല വിധത്തില്‍ വായ് നാറ്റം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് വഴി വായ്‌നാറ്റം ഉണ്ടാക്കുന്ന ബാക്ടീരിയകള്‍ ഇല്ലാതാവുന്നു. നാവിനെ വൃത്തിയാക്കുന്നതിനും സഹായിക്കുന്നു ഈ മൗത്ത് വാഷ്.

 ഉപ്പു വെള്ളം

ഉപ്പു വെള്ളം

ഉപ്പുവെള്ളം കൊണ്ട് വായ് കഴുകുന്നതും ഇത്തരം പ്രതിസന്ധിയെ എല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഉപ്പുവെള്ളം ഉപയോഗിച്ച് പതിവായി വായ് കഴുകുക. ഇത് നാവിലെ അണുക്കളെ ഇല്ലാതാക്കുന്നതിനും ഭക്ഷണത്തിന്റെ അവശിഷ്ടം പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത് വായ് നാറ്റമുണ്ടാക്കുന്ന അവസ്ഥകള്‍ക്ക് പരിഹാരം നല്‍കി പല്ലിനെ നല്ലതു പോലെ ക്ലീന്‍ ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഉപ്പു വെള്ളം ഉപയോഗിക്കാവുന്നതാണ്.

ബ്രഷിന്റെ പിന്‍ഭാഗം

ബ്രഷിന്റെ പിന്‍ഭാഗം

പലപ്പോഴും നാവ് വൃത്തിയാക്കുന്നതിനുള്ള സ്‌ക്രാപ്പര്‍ ഉപയോഗിക്കാന്‍ മടിക്കുന്നവര്‍ക്ക് ടൂത്ത് ബ്രഷിന് പുറകില്‍ അല്‍പം പരുക്കനായ ഒരു ഭാഗമുണ്ടാവും. ഇത് കൊണ്ട് നാവ് വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. ഇത് പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും നാവിന്റെ മുകളിലുള്ള വെള്ള നിറത്തിനും പരിഹാരം കാണുന്നു. വായ് നാറ്റമെന്ന പ്രശ്‌നത്തിനെ പരിഹരിക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ ബ്രഷ് ഇങ്ങനേയും ഉപയോഗിക്കാവുന്നതാണ്.

 ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ പോലുള്ളവ ഉപയോഗിക്കുന്നതും ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. ധാരാളം ആരോഗ്യ ഗുണങ്ങള്‍ ആണ് ഗ്രീന്‍ടീ ആരോഗ്യത്തിന് നല്‍കുന്നത്. എന്നാല്‍ ഇത് നാവിലെ ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വായ്‌നാറ്റത്തിന് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നു ഗ്രീന്‍ ടീ. ഇത് നാവ് വൃത്തിയായിരിക്കാന്‍ സഹായിക്കുന്നു. ഏറെ ആരോഗ്യ ഗുണങ്ങള്‍ ആണ് ഗ്രീന്‍ ടീ നല്‍കുന്നത്.

വെള്ളം കുടിക്കാം

വെള്ളം കുടിക്കാം

ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നത് പലപ്പോഴും ശരീരത്തില്‍ വെള്ളത്തിന്റെ അഭാവം ഉണ്ടാവുന്നത് കൊണ്ടാണ്. ശരീരത്തില്‍ ജലാംശം ഇല്ലാത്തത് പലപ്പോഴും നാവിന്റെ നിറം മാറ്റത്തിന് കാരണമാകുന്നുണ്ട്. ഇത് വായ്‌നാറ്റം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കുന്നത് ശ്രദ്ധിക്കാവുന്നതാണ്. ഏത് ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെള്ളം. നാവിന്റെ ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരത്തിലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് വെള്ളം മതി പരിഹാരമായി.

ഭക്ഷണശേഷം വായ് കഴിയുക

ഭക്ഷണശേഷം വായ് കഴിയുക

ഭക്ഷണ ശേഷം വായ് കഴുകുന്നത് ശ്രദ്ധിക്കാവുന്നതാണ്. അല്ലെങ്കില്‍ അത് വായില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ അടിഞ്ഞ് കൂടി ബാക്ടീരിയ ഉണ്ടാവുന്നതിന് കാരണമാവുന്നു. ഇതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളും വായ്‌നാറ്റം പോലുള്ള അവസ്ഥകളിലേക്കും നയിക്കുന്നു. അതുകൊണ്ട് ഭക്ഷണത്തിന് ശേഷവും ഭക്ഷണത്തിനു മുന്‍പും എല്ലാവരും വായ് നിര്‍ബന്ധമായും കഴുകിയിരിക്കണം. മാത്രമല്ല വായില് ഭക്ഷണാവശിഷ്ടങ്ങള്‍ ഒന്നും തന്നെ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടും ആണ്.

English summary

How to clean tongue and remove bad breath

Here are some tips to clean your tongue and avoid bad breath, read on
Story first published: Wednesday, September 19, 2018, 16:39 [IST]
X
Desktop Bottom Promotion