For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യം നിലനിര്‍ത്താന്‍ നന്നായി വൈന്‍ കുടിച്ചോളൂ

By Belbin Baby
|

ഭൂരിഭാഗം ആളുകളും ഒരുപോലെ ഇഷ്ടപ്പെടുന്ന വൈനാണ് റെഡ് വൈന്‍. റെഡ് വൈന്‍ കുടിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. റെഡ് വൈന്‍ കുടിച്ചാല്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിക്കും. റെഡ് വൈനിലുളള 'റെസ് വെറേട്രോള്‍' എന്ന പദാര്‍ത്ഥമാണ് ഗര്‍ഭധാരത്തിന് സഹായിക്കുന്നത്. റെഡ് വൈന്‍ ത്വക്കിന്റെ ആരോഗ്യത്തിനും നല്ലതാണ്.

ff

ഹൃദ്രോഗങ്ങളെ തടയാന്‍ റെഡ് വൈനിന്റെ ഉപയോഗം കൊണ്ട് സാധിക്കും. ദിവസവും ഒരു ഗ്ലാസ് വൈന്‍ കുടിക്കുന്നത് രക്തം കട്ടപിടിക്കുന്നത് തടയും. കാന്‍സറിനെ പ്രതിരോധിക്കുന്നതിനും ട്യൂമറിന്റെ വളര്‍ച്ച തടയുന്നതിനും സഹയകമായ ഘടകങ്ങള്‍ റെഡ് വൈനില്‍ അടങ്ങിയിട്ടുണ്ട്. മാനസിക ആരോഗ്യത്തെ ഉത്തേജിപ്പിക്കുന്നതിനൊപ്പം മറവിരോഗം തുടങ്ങിയവയെ പ്രതിരോധിക്കാനും റെഡ് വൈന്‍ സഹായിക്കും.

xrey

ഹൃദയത്തെ സംരക്ഷിക്കുന്നു

മിതവായ അളവിലുള്ള വൈന്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകള്‍, പോളിഫിനോള്‍സ് എന്നിവയാണ് ഇത്തരം ഗുണങ്ങള്‍ക്ക് കാരണം. ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ഒരു പ്രതിരോധ മാര്‍ഗം കൂടിയാണ് വൈന്‍. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തിനും നല്ലതാണ്. 3.5 ഔണ്‍സ് വൈനില്‍ 85 ശതമാനം കലോറി, 5 മില്ലീഗ്രാം സോഡിയം, 2.8ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 1 ശതമാനം കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഒരു കാര്യം ഓര്‍ത്തിരിക്കണം, മിതമായ തോതിലേ വൈനായാലും കഴിയ്ക്കാന്‍ പാടൂ. അധികമായാല്‍ അമൃതും വിഷം എന്നല്ലേ.

f

ഭക്ഷണത്തിലും ചേര്‍ക്കാം അല്പം വൈന്‍

സാധാരണ എല്ലാവരും വൈന്‍ ഉപയോഗിക്കുന്നത് പനീയമായിട്ടാണ് എന്നാല്‍ എപ്പോ ഇതാ കുക്കിങ്ങിനും ഉപയോഗിക്കാം. ആസ്വദിച്ചു കുടിക്കേണ്ട പാനീയം എന്നതിനപ്പുറം കൊഴുപ്പില്ലാത്ത ഭക്ഷണം തയ്യാറാക്കാനുള്ള കുക്കിംഗ് ഓയിലായും വൈനിനെ നമ്മുക്ക് ഉപയോഗിക്കാംനിങ്ങള്‍ ഡയറ്റ് ചെയ്യുകയോ കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നുവെങ്കില്‍ ഇനി തൊട്ട് വൈനിലുണ്ടാക്കിയ ഭക്ഷണം കഴിച്ചാല്‍ മതിയാവും.

പച്ചക്കറിയോ മാംസഹാരമോ എന്തുമാക്കട്ടെ അത് വൈനില്‍ പാചകം ചെയ്യുമ്പോള്‍ ഈര്‍പ്പത്തോടെയും വൈനിന്റെ രുചിഭേദങ്ങള്‍ നുണഞ്ഞും ആസ്വാദിച്ചു കഴിക്കാന്‍ സാധിക്കും കറികളില്‍ മാത്രമല്ല കേക്കിലും വൈന്‍ ഉപയോഗിക്കാം. നെയ്യിനും വെണ്ണയ്ക്കും പകരം വൈന്‍ ഉപയോഗിച്ച് കേക്ക് ഉണ്ടാക്കി നോക്കൂ. തീര്‍ത്തും വ്യത്യസ്തവും രുചികരവുമായിരിക്കും ഫലം. കേക്ക് മിക്‌സിലേക്കോ, പാസ്ട്രിയിലേക്കോ വേണം വൈന്‍ ചേര്‍ക്കാന്‍ ഡെസേര്‍ട്ട്‌സിലേക്കും ഫ്രുട്ട്മികിസിലുമെല്ലാം രുചികരമായി ചേരുന്ന ഒന്നാണ് വൈന്‍. ആപ്പിളും ഓറഞ്ചുമെല്ലാം വൈനില്‍ നന്നായി ചേരും. വനിലാ എസന്‍സും കാരമല്ലും ഉപയോഗിക്കുന്ന ഡേസേര്‍ട്‌സിനെ കൂടുതല്‍ രുചികരമാക്കാനും വൈന്‍ ഉപകരിക്കും

se

വൈനിന്റെ ഗുണങ്ങള്‍ ശാസ്ത്രത്തില്‍ വേരുന്നിയവയാണ്. വൈന്‍ രുചികരമാണെന്ന് മാത്രമല്ല ചര്‍മ്മത്തിനും ഗുണകരമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? ചര്‍മ്മകാന്തി ലഭിക്കാനായി പണ്ട് പ്രഭുക്കന്മാര്‍ മുന്തിരിജ്യൂസ് ചര്‍മ്മത്തില്‍ തേച്ചിരുന്നു. ചര്‍മ്മത്തിന്റെ ശ്വസനം സാധ്യമാക്കുക വഴി പഴയ ശോഭ വീണ്ടെടുക്കാന്‍ വൈന്‍ ഉപയോഗിച്ച് ഫേഷ്യല്‍ ചെയ്യാം. പ്രകൃതിദത്ത ഫിനോളുകള്‍, പോളിഫെനോലുകള്‍, റെസ്!വെരാട്രോള്‍, അന്തോസ്യാനിന്‍ എന്നിവ അടങ്ങിയ വൈന്‍ സ്വതന്ത്ര മൂലകങ്ങള്‍ മൂലമുള്ള തകരാറുകള്‍ തടയും.

f66

വിറ്റാമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ് വൈന്‍

വിറ്റാമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ് വൈന്‍. ചര്‍മ്മം, തലമുടി, ശരീരം എന്നിവ വൃത്തിയാക്കാനും സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും വൈന്‍ ഫലപ്രദമാണ്. മുഖക്കുരു, എക്‌സിമ, മറ്റ് ചര്‍മ്മപ്രശ്‌നങ്ങള്‍ എന്നിവ വൈന്‍ തെറാപ്പി വഴി ഭേദമാക്കാനാവും. വരണ്ട ചര്‍മ്മമുള്ളവര്‍ ജലം ശരീരത്തില്‍ നിലനിര്‍ത്തുന്നതിനായി ധാരാളം പഞ്ചസാരയുള്ള മധുരമുള്ള വൈന്‍ ഉപയോഗിക്കണം.

trt

മുഖക്കുരുവിന് പരിഹാരം

മുഖക്കുരു ഉണ്ടാകുന്ന തരത്തിലുള്ള ചര്‍മ്മം ഉള്ളവര്‍ റെഡ് വൈന്‍ ഉപയോഗിക്കണം. ഇതിലെ ഉയര്‍ന്ന അളവിലുള്ള പോളിഫെനോള്‍, റെസ്‌വെരാട്രോള്‍ എന്നിവ ചര്‍മ്മത്തിലെ വീക്കം കുറയ്ക്കുകയും തകരാറുകളുണ്ടാകുന്നത് തടയുകയും ചെയ്യും.

sx

വരണ്ട ചര്‍മ്മം

ചര്‍മ്മം വരണ്ട് അടരുകളാകുന്നവര്‍ ഡ്രൈ വൈന്‍ ഉപയോഗിക്കണം. ഇതില്‍ മാലിക്, ടാര്‍ടാറിക്, സിട്രിക് എന്നീ ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. വൈനിന് ദോഷഫലങ്ങളുമില്ല. അതുകൊണ്ട് ഇത് കുളിക്കാനും ഫേഷ്യല്‍ ചെയ്യാനും ഉപയോഗിക്കാം. എന്നാല്‍ ആദ്യമായി ഉപയോഗിക്കുമ്പോള്‍ വിദഗ്!ദോപദേശം നേടുന്നത് നന്നായിരിക്കും.

സ്‌പ്രേ ചെയ്യുക

വരണ്ട ചര്‍മ്മത്തിന് ഒരു കപ്പ് ഡ്രൈ റെഡ് വൈന്‍ ഒരു കപ്പ് വെള്ളവുമായി കലര്‍ത്തി ഒരു സ്‌പ്രേ ബോട്ടിലില്‍ ഒഴിച്ച് കുളിച്ചതിന് ശേഷം ശരീരമാകെ സ്!പ്രേ ചെയ്യുക.

പൊളിഞ്ഞ് അടരുന്ന ചര്‍മ്മത്തിന്

പൊളിഞ്ഞ് അടരുന്ന ചര്‍മ്മത്തിന് കാല്‍ കപ്പ് ഡ്രൈ വൈറ്റ് വൈന്‍, ഒരു കപ്പ് വിനാഗിരി എന്നിവ പരസ്പരം കലര്‍ത്തി കാല്‍ കപ്പ് മുതല്‍ അര കപ്പ് വരെ കുളിക്കുന്ന വെള്ളത്തില്‍ കലര്‍ത്തുക.

എണ്ണമയമുള്ള ചര്‍മ്മത്തിന്

മുഖക്കുരു ഉണ്ടാകുന്ന എണ്ണമയമുള്ള ചര്‍മ്മത്തിന് വൈറ്റ് വൈനില്‍ ചമോമൈല്‍ ചേര്‍ത്ത് തിളപ്പിച്ച് തണുത്ത ശേഷം ഉപയോഗിക്കാം.

vest

ചര്‍മ്മത്തിന്റെ തിളക്കം

ചര്‍മ്മത്തിന്റെ തിളക്കം വീണ്ടെടുക്കാന്‍ ഉപ്പും വൈനും ചേര്‍ത്ത് മുഖത്ത് തിരുമ്മുകയും തുടര്‍ന്ന് ചൂടുള്ള വൈന്‍ ഉപയോഗിച്ച് മസാജ് ചെയ്യുകയും ചെയ്യുക. കൂടാതെ എന്നും മിതാമയ രീതിയില്‍ വൈന്‍ ഉപയോഗിക്കുന്നവരുടെ ര്കത ഒാട്ടം കൂടുന്നതിനാല്‍ ചര്‍മ്മത്തില്‍ തിളക്കം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

ryh

മുടിയുടെ വളര്‍ച്ചയ്ക്ക്

വൈന്‍ കുടിച്ച് രക്തചംക്രമണം മെച്ചപ്പെടുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് തലയോട്ടിക്ക് വേണ്ടത്ര രക്തചംക്രമണം ഉറപ്പാക്കുന്നു. ഇത് മുടിയുടെ വളര്‍ച്ചയെ പരിപോഷിപിപക്കുന്നു. റെഡ് വീഞ്ഞിലെ റെസ് വാരട്രോള്‍ നിങ്ങളുടെ മുടിയില്‍ വീക്കം കുറയ്ക്കും സെല്ലുകളുടെ രൂപീകരണം കുറയ്ക്കുമെന്നും കരുതുന്നു, ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും കട്ടിയുള്ളതാക്കുകയും ചെയ്യുന്നു. വീഞ്ഞ് ഉപയോഗിച്ച് മുടി കഴുകുകയും .

ഷാംപൂ ആയി ഉപയോഗിക്കുകയും ചെയ്യാം എന്നിരുന്നാലും വീഞ്ഞ് മുടിക്ക് ഗുണം ചെയ്യും എന്ന കാര്യത്തില്‍ വ്യക്തമായ തെളിവുകലോ അധികാരികങ്ങളായ പഠനങ്ങളോ ഇല്ല അതിനാല്‍, നിങ്ങള്‍ ശ്രദ്ധയോടെ പരിപാലിക്കുന്ന നിങ്ങലുടെ മുടിയില്‍ പരിക്ഷണങ്ങല്‍ നടത്തുന്നതിന് വിദഗ്ത അഭിപ്രായങ്ങള്‍ തേടുന്നത് നല്ലതായിരിക്കും.

.

English summary

how-does-red-wine-benefit-the-skin

It is a true saying that 'wine is a girl's best friend'. Wine is always like a good companion for women, as they always choose this drink over any other alcoholic drink.,
X
Desktop Bottom Promotion