ഉപ്പൂറ്റി വിള്ളലിന് നിമിഷപരിഹാരം

Posted By:
Subscribe to Boldsky

പാദം വിണ്ട് കീറുക എന്നത് പലരിലും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പല വിധത്തില്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്നവരുണ്ട്. നമ്മള്‍ പലപ്പോഴും അവഗണിക്കുന്ന ഒന്നാണ് പാദം വിണ്ടു കീറുന്നത്. അത് പലപ്പോഴും വേദനയുളവാക്കുന്ന അവസ്ഥയിലേക്ക് വരെ എത്തുന്നു. ശരീരഭാരം കൂടുതലുള്ളവരിലും കാല്‍ വൃത്തിയായി സംരക്ഷിക്കാത്തവരിലും ഈ പ്രശ്‌നം വളരെ വലിയ തോതില്‍ പ്രതിസന്ധി ഉണ്ടാക്കുന്നു. മാത്രമല്ല സോറിയാസിസ്, എക്‌സിമ തുടങ്ങിയ ആരോഗ്യ പ്രശ്‌നമുള്ളവരിലും പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുന്നു.

പാദം വിണ്ടു കീറുന്നത് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ചര്‍മ്മത്തിലെ ഈര്‍പ്പം നഷ്ടപ്പെടുന്നതും പാദങ്ങളില്‍ ഉണ്ടാവുന്ന് അമിത മര്‍ദ്ദവും ആണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ പരീക്ഷിക്കുമെങ്കിലും പലതും ഫലപ്രാപ്തിയില്‍ എത്തില്ല എന്നതാണ് സത്യം. പക്ഷേ ഇനി വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നമുക്ക് പാദം വിണ്ടു കീറുന്നത് തടയാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിലെ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും പാദത്തിന് നല്ല തിളക്കവും പാദചര്‍മ്മങ്ങള്‍ സ്മൂത്താക്കുകയും ചെയ്യുന്നു.

ഗ്ലിസറിനും റോസ് വാട്ടറും

ഗ്ലിസറിനും റോസ് വാട്ടറും

ഗ്ലിസറിനും റോസ് വാട്ടറും അല്‍പം നാരങ്ങ നീരുമായി മിക്‌സ് ചെയ്ത് ഇത് കാലില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ പാദങ്ങളില്‍ മസ്സാജ് ചെയ്യുന്നത് സ്ഥിരമാക്കുക. അല്‍പസമയത്തിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഓയില്‍ മസ്സാജ്

ഓയില്‍ മസ്സാജ്

ആല്‍മണ്ട് ഓയില്‍, ഒലീവ് ഓയില്‍ എന്നിവ മിക്‌സ് ചെയ്ത് പാദം വിണ്ട സ്ഥലത്ത് തേച്ച് പിടിപ്പിക്കാം. ഇത് നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം രാവിലെ കഴുകിക്കളയാവുന്നതാണ്. എന്നും കിടക്കുന്നതിനു മുന്‍പ് ഇത് ചെയ്യണം. വെറും ദിവസങ്ങള്‍ കൊണ്ട് നമുക്ക് ഈപ്രശ്‌നത്തെ പരിഹരിക്കാവുന്നതാണ്.

 പഴം

പഴം

നല്ലതു പോലെ പഴുത്ത പഴം പേസ്റ്റ് രൂപത്തിലാക്കി അത് കാലില്‍ പാദം വിള്ളലുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. ഇത് അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ വിധത്തിലും പാദത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുകയും പാദത്തിലെ വിള്ളല്‍ തടയുന്നതിനും സഹായിക്കുന്നു.

പാലും തേനും

പാലും തേനും

പാലും തേനും മിക്‌സ് ചെയ്ത് പാദത്തില്‍ തേച്ച് പിടിപ്പിക്കുന്നത് പല വിധത്തില്‍ കാലിന് ആരോഗ്യം നല്‍കുന്നു. ഒരു പഞ്ഞിയില്‍ അല്‍പം തേനും പാലും മിക്‌സ് ചെയ്ത് ഇത് കൊണ്ട് കാലില്‍ തടവുക. ഇത് എല്ലാ വിധത്തിലും പാദത്തിലെ വിള്ളലിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ആര്യവേപ്പ്

ആര്യവേപ്പ്

ആര്യവേപ്പിന്റെ ഇല കൊണ്ട് നമുക്ക് പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാം. ആര്യവേപ്പിന്റെ ഇല അരച്ച് അത് കാലിലെ ഉപ്പൂറ്റിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പല വിധത്തില്‍ കാലിലെ വിള്ളല്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് കൊണ്ട് നമുക്ക് ഉപ്പൂറ്റിയിലെ വിള്ളല്‍ ഇല്ലാതാക്കാം. നാരങ്ങ നീര് നല്ലതു പോലെ പാദത്തില്‍ തേച്ച് പിടിപ്പിച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് അല്‍പദിവസത്തിനു ശേഷം കാലിലെ വിള്ളലിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

തേന്‍

തേന്‍

തേന്‍ കൊണ്ട് നമുക്ക് പാദത്തിലെ വിള്ളലിനെ ഇല്ലാതാക്കാം. തേന്‍ എന്നും കാലിലെ ഉപ്പൂറ്റിയില്‍ തേച്ച് പിടിപ്പിക്കാം. ഇത്പാദത്തിലെ വിള്ളല്‍ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. എന്നും ഇത് തേച്ച് പിടിപ്പിച്ച് കഴുകിക്കളഞ്ഞ ശേഷം പ്യുമിക് സ്റ്റോണ്‍ ഉപയോഗിച്ച് മസ്സാജ് ചെയ്യുക.

 പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി കൊണ്ട് നമുക്ക് കാലിലെ വിള്ളലിനെ ഇല്ലാതാക്കാം. എന്നും കിടക്കാന്‍ നേരത്ത് ഇത് കാലില്‍ തേച്ച് പിടിപ്പിക്കാം. പാദത്തിലെ എല്ലാ സ്ഥലത്തും മസ്സാജ് ചെയ്താല്‍ അത് കുറച്ച് ദിവസം കൊണ്ട് തന്നെ ഇത്തരത്തില്‍ പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാം.

 ഓട്‌സ്

ഓട്‌സ്

ഓട്‌സ് കൊണ്ട് കാലിലെ വിള്ളല്‍ ഇല്ലാതാക്കാം. ഓട്‌സ് അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് കാലില്‍ തേച്ച് പിടിപ്പിക്കാം. ഇത് എല്ലാ വിധത്തിലും പാദങ്ങളും സംരക്ഷിക്കപ്പെടുന്നു. പെട്ടെന്ന് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

English summary

Home Remedies to Cure Cracked Heels

In this article we listed some home remedies to cure cracked heels read on to know more about it.