വെളുത്ത പല്ല് നിമിഷനേരം കൊണ്ട്

Posted By:
Subscribe to Boldsky

പല്ലുകള്‍ ഇന്ന് വ്യക്തിത്വത്തിന്റെ പ്രതീകങ്ങള്‍ കൂടിയാണ്. നിലവിലെ ജീവിത പ്രക്രിയ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും കേടുവരുത്തുന്നുണ്ട്. നല്ല തിളങ്ങുന്ന വെളുത്ത പല്ലാണ് എല്ലാവര്‍ക്കും വേണ്ടത്. പല്ലിന് നല്ല വെളുപ്പുനിറം ലഭിയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. എന്നാല്‍ മിക്കാവാറും പേര്‍ക്ക് പല്ലിന് മഞ്ഞനിറമാകും ഉണ്ടാവുക.

അതില്ലെങ്കില്‍ അതിനുവേണ്ടിയുള്ള വിലപിടിപ്പുള്ള ചികിത്സാ രീതികള്‍ സ്വീകരിക്കുകയാണ് സമൂഹം. ഇതിന്റെയൊന്നും ഒരു ആവശ്യവുമില്ല. വീട്ടില്‍ നിന്നു തന്നെ ഇതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താം. ടൂത്ത് പേസ്റ്റ് മാത്രമല്ല പല്ലുകള്‍ വൃത്തിയാക്കാനുള്ള മാര്‍ഗം. നിങ്ങളുടെ വീട്ടില്‍ കൈയെത്തും ദൂരത്തുണ്ട് എളുപ്പ വഴികള്‍. ഇത്

പല്ലിന് വെളുപ്പു നല്‍കാന്‍ വേണ്ടി കൃത്രിമവഴികള്‍ ഉപയോഗിയ്ക്കുന്നത് പലപ്പോഴും പാര്‍ശ്വഫലങ്ങളുണ്ടാക്കും. ഇതിനുള്ള പ്രതിവിധി തികച്ചും നാട്ടുവഴികള്‍ ഉപയോഗിയ്ക്കുകയെന്നതാണ്.

പല്ലു വെളുപ്പിയ്ക്കാനുളള ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,

നാരങ്ങാനീരും ഒരു നുളള് ഉപ്പും

നാരങ്ങാനീരും ഒരു നുളള് ഉപ്പും

വെള്ളത്തില്‍ അല്‍പം നാരങ്ങാനീരു കലര്‍ത്തുക. ഇതില്‍ ബ്രഷ് മുക്കി തേക്കാം. ഇതുപോലെ പേസ്റ്റില്‍ അല്‍പം നാരങ്ങാനീരും ഒരു നുളള് ഉപ്പും കലര്‍ത്തി പല്ലു തേയ്ക്കുന്നതും പല്ലിന് വെളുപ്പു നല്‍കും.

അല്‍പം വെളിച്ചെണ്ണയും ഒരു നുള്ള് ഉപ്പും

അല്‍പം വെളിച്ചെണ്ണയും ഒരു നുള്ള് ഉപ്പും

ടൂത്ത്‌പേസ്റ്റില്‍ അല്‍പം വെളിച്ചെണ്ണയും ഒരു നുള്ള് ഉപ്പും കലര്‍ത്തി പല്ലു തേയ്ക്കുന്നതും പല്ലിന് നിറം നല്‍കുന്ന വിദ്യയാണ്. കോക്കനട്ട് ഓയില്‍ പുള്ളിംഗ് മറ്റൊരു വഴിയാണ്. വായില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് അല്‍പനേരം കുലുക്കുഴിയുക. പിന്നീട് സാധാരണ പോലെ പല്ലുതേയ്ക്കാം. ഇതും പല്ലിനു നിറം നല്‍കും.

ആര്യവേപ്പിലയുടെ പേസ്റ്റില്‍ അല്‍പം പാല്‍

ആര്യവേപ്പിലയുടെ പേസ്റ്റില്‍ അല്‍പം പാല്‍

ആര്യവേപ്പിലയുടെ പേസ്റ്റില്‍ അല്‍പം പാല്‍ ചേര്‍ത്തു പല്ലു തേയക്്കുന്നത് പല്ലിന് പെട്ടെന്നു തന്നെ നിറം ലഭിയ്ക്കാന്‍ നല്ലതാണ്.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി പാലില്‍ കലര്‍ത്തി പല്ലു തേയ്ക്കുന്നത് പല്ലിനു നിറമുണ്ടാകാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് മൂന്നു മിനിറ്റു നേരം പല്ലില്‍ വച്ചിരുന്ന് പിന്നീട് ബ്രഷ് ചെയ്തു കളയാം.

ടൂത്ത്‌പേസ്റ്റില്‍ ബേക്കിംഗ് സോഡ

ടൂത്ത്‌പേസ്റ്റില്‍ ബേക്കിംഗ് സോഡ

ടൂത്ത്‌പേസ്റ്റില്‍ ബേക്കിംഗ് സോഡ കലര്‍ത്തി പല്ലു തേയ്ക്കുന്നത് പല്ലിനു നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള ഉത്തമോപായമാണ്. ഇതും പല്ലിനു നിറം നല്‍കും.

ഒലീവ് ഓയില്‍, ബദാം ഓയില്‍

ഒലീവ് ഓയില്‍, ബദാം ഓയില്‍

ഒലീവ് ഓയില്‍, ബദാം ഓയില്‍ എന്നിവ കലര്‍ത്തി പല്ലില്‍ ബ്രഷ് ചെയ്യുന്നത് പല്ലിനു നിറം നല്‍കാന്‍ ഏറെ നല്ലതാണ്.

പഴത്തൊലിയുടെ ഉള്‍ഭാഗം

പഴത്തൊലിയുടെ ഉള്‍ഭാഗം

പഴത്തൊലിയുടെ ഉള്‍ഭാഗം പല്ലില്‍ ഉരസുക. അഞ്ചുപത്തു മിനിറ്റ് ഇതു ചെയ്യണം. ഇത് പല്ലിനു നിറം നല്‍കാന്‍ നല്ലതാണ്.

കടുകെണ്ണ, ഉപ്പ്

കടുകെണ്ണ, ഉപ്പ്

കടുകെണ്ണ, ഉപ്പ് എന്നിവ കലര്‍ത്തി പല്ലുതേയ്ക്കുന്നതും പല്ലിന് വെളുപ്പു നല്‍കാന്‍ ഏറെ നല്ലതാണ.്

തുളസി

തുളസി

തുളസിയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. പല്ലിന്റെ ആരോഗ്യത്തിനും പല്ലിന്റെ മഞ്ഞ നിറം മാറാനും വളരെയധികം സഹായിക്കുന്നു തുളസി. തുളസി ചവക്കുന്നത് പല്ലിന്റെ മഞ്ഞ നിറം ഇല്ലാതാക്കി വെളുപ്പ് നിറം നല്‍കുന്നു.

English summary

Home Remedies To Get Instant Whiteness To Teeth

Home Remedies To Get Instant Whiteness To Teeth, read more to know about,