For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലിലെ കറ മാറ്റും ഒറ്റമൂലി

|

ഉള്ള് തുറന്ന് ചിരിക്കാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാവുമെങ്കിലും പലപ്പോഴും ഇതിന് പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ് പല്ലിലെ കറ. പല്ലിലെ കറ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ചില്ലറയല്ല. പല്ലിലെ കറ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. ഇത്തരം കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ദന്തഡോക്ടറെ സമീപിക്കാന്‍ പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ അതിന് മുന്‍പ് വീട്ടില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത് കൊണ്ട് നമുക്ക് പല്ലിലെ കറയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പല്ലിലെ കറയെ നീക്കി അതിന് പരിഹാരം കാണാന്‍ എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഏറ്റവും ഉത്തമം.

നല്ല ചിരി എപ്പോഴും നല്ല പല്ലുള്ളവര്‍ക്ക് സാധ്യമാവുന്നു. പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ പല കാര്യങ്ങളും നമ്മള്‍ ശ്രദ്ധിക്കണം. പല കാര്യങ്ങളും ഇത്തരത്തില്‍ ശ്രദ്ധിച്ചാല്‍ മാത്രമേ അത് ആരോഗ്യത്തിനും സഹായിക്കുകയുള്ളൂ. ദന്തസംരക്ഷണം കുട്ടികളിലായാലും മുതിര്‍ന്നവരിലായാലും വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് വില്ലനായി മാറുന്നത്. വൃത്തിയുള്ള പല്ലിന്റെ കാര്യത്തില്‍ പല കാര്യങ്ങളും നമ്മള്‍ ശ്രദ്ധിക്കേണ്ടതായി വരും. അതുകൊണ്ട് തന്നെ പല പ്രതിസന്ധികളേയും തരണം ചെയ്ത് പല്ലിലെ കറയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇനി പറയുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് കഴിയുന്നു. എങ്ങനെയെന്ന് നോക്കാം.

 ഉപ്പും നാരങ്ങ നീരും

ഉപ്പും നാരങ്ങ നീരും

ഉപ്പും നാരങ്ങ നീരും ഉപയോഗിച്ച് നമുക്ക് ഇത്തരത്തിലൊരു പ്രതിസന്ധിയെ ഇല്ലാതാക്കാവുന്നതാണ്. ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്. എന്നാല്‍ പല്ലിലെ കറ മാറ്റാനും ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഇത് തന്നെയാണ്. പല്ലിലെ കറ മാറ്റാന്‍ ഏറ്റവും ഫലപ്രദമായ ഒരു വഴിയാണ് നാരങ്ങ നീര്. നാരങ്ങ നീരില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് അത് കൊണ്ട് പല്ല് തേക്കാന്‍ ശ്രദ്ധിക്കുക. ഇത് ഒരാഴ്ച കൊണ്ട് തന്നെ പല്ലിലെ കറയെ ഇല്ലാതാക്കുന്നു. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ കേശസംരക്ഷണത്തിനും ചര്‍മസംരക്ഷണത്തിനും മാത്രമല്ല. ദന്തസംരക്ഷണത്തിനും ഉപയോഗിക്കാവുന്ന ഒന്നാണ് എന്ന കാര്യം കണ്ണടച്ച് നമുക്ക് പറയാവുന്നതാണ്. കാരണം ഏത് പറ്റിപ്പിടിച്ച കറയേയും ഇളക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ കൊണ്ട് വായില്‍ അല്‍പ നേരം കവിള്‍ കൊള്ളുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പല്ലിലെ ഏത് ഇളകാത്ത കറയേയും ഇളക്കുന്നു. മാത്രമല്ല പല്ലിന്റെ തിളക്കം വര്‍ദ്ധിപ്പിച്ച് ബലവും കൂട്ടുന്നു. ദന്തസംരക്ഷണത്തിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യമില്ല എന്നതാണ് സത്യം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ഇത് ഏത് വിധത്തിലുള്ള പ്രശ്‌നങ്ങളേയും സൗന്ദര്യ പ്രശ്‌നത്തില്‍ ഇല്ലാതാക്കുന്നു. ദന്തസംരക്ഷണത്തിനും ബേക്കിംഗ് സോഡയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ഇത് കൊണ്ട് പല്ല് തേക്കുക. ഇത് പല്ലിലെ കറയെ ആഴത്തില്‍ ചെന്ന് ഇല്ലാതാക്കുന്നു. മാത്രമല്ല പല്ലിലെ പ്ലേഖ് പോലെ അടിഞ്ഞിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ബേക്കിംഗ് സോഡ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥക്ക് പരിഹാരം കാണുന്നതിന് ബേക്കിംഗ് സോഡ മികച്ച ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കടുകെണ്ണ

കടുകെണ്ണ

കേശസംരക്ഷണത്തിനും പാചകത്തിനും മാത്രമല്ല കടുകെണ്ണ ഉപയോഗിക്കാന്‍ സാധിക്കുന്നത്. ദന്തസംരക്ഷണത്തിന്റെ കാര്യത്തിലും സഹായിക്കുന്ന ഒന്നാണ് കടുകെണ്ണ. കടുകെണ്ണ പല വിധത്തിലുള്ള ദന്തസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. പല്ലിലെ കറയെ ഇല്ലാതാക്കാന്‍ ഏറ്റവും മികച്ച ഒന്നാണ് കടുകെണ്ണ. കടുകെണ്ണയുപയോഗിച്ച് അല്‍പ നേരം കവിള്‍ കൊള്ളാം. എന്നും രണ്ട് നേരം ഇത് ചെയ്യുക. ഇത് പല്ലിലെ കറയെ ഇല്ലാതാക്കുന്നു. പല്ലിലെ ഏത് ഇളകാത്ത കറക്കും ഇത് പരിഹാരം നല്‍കുന്നു. മാത്രമല്ല പല വിധത്തില്‍ പല്ലിലെ പ്രശ്‌നത്തിലാക്കുന്ന പ്രതിസന്ധികള്‍ക്കെല്ലാം ഇത് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ആര്യവേപ്പിന്റെ തണ്ട്

ആര്യവേപ്പിന്റെ തണ്ട്

ആര്യവേപ്പ് ആരോഗ്യത്തിന് വളരെ ഉത്തമമായിട്ടുള്ള ഒന്നാണ്. എന്നാല്‍ ദന്തസംരക്ഷണത്തിന് പല വിധത്തില്‍ സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നമ്മളെ വലക്കുന്ന പല ദന്ത പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. ആര്യവേപ്പിന്റെ തണ്ടാണ് മറ്റൊന്ന്. ഇത് കൊണ്ട് പല്ല് തേക്കുന്നത് പല്ലിലെ കറ മാത്രമല്ല എല്ലാ വിധത്തിലുള്ള ദന്തപ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ സഹായിക്കുന്നു. പല്ലിന് തിളക്കവും നിറവും നല്‍കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇതെന്ന കാര്യം നൂറ് ശതമാനം ഉറപ്പിക്കാവുന്ന ഒന്നാണ്.

ഗ്രാമ്പൂ

ഗ്രാമ്പൂ

ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ സഹായിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട മാര്‍ഗ്ഗമാണ് ഗ്രാമ്പൂ. ഇത് വായ്‌നാറ്റമെന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഗ്രാമ്പൂ തന്നെയാണ് മുന്നില്‍. ഗ്രാമ്പൂ ആണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഏത് ദന്തപ്രശ്നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഗ്രാമ്പൂ. ഇത് മോണരോഗത്തേയും പല്ലിലെ കറയേയും എല്ലാം വെറും ദിവസങ്ങള്‍ കൊണ്ട് ഇല്ലാതാക്കുന്നു.

വെളുത്തുള്ളിയും ഉപ്പും

വെളുത്തുള്ളിയും ഉപ്പും

ആരോഗ്യത്തിനും സൗന്ദര്യത്തിനും ദന്തസംരക്ഷണത്തിനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് വെളുത്തുള്ളിയും ഉപ്പും. വെളുത്തുള്ളി അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഉപ്പ് മിക്സ് ചെയ്ത് അത് കൊണ്ട് പല്ല് തേക്കുക. ഇത് പല്ലിലെ കറക്ക് നല്ല ഒന്നാന്തരം പരിഹാരമാണ്. പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു വെളുത്തുള്ളിയും ഉപ്പും. വായ്‌നാറ്റത്തിനും ഇത് പരിഹാരം കാണാവുന്ന ഒന്നാണ്.

പേരക്ക

പേരക്ക

പേരക്കയാണ് മറ്റൊരു പ്രതിവിധി. പേരക്ക കടിച്ച് തിന്നുന്നത് പല്ലിലെ കറയില്‍ നിന്നും മോചനം നേടാന്‍ സഹായിക്കുന്ന ഒന്നാണ്. അധികം പഴുക്കാത്ത പേരക്ക കടിച്ച് തിന്നാല്‍ ഇത് പല്ലിലെ കറയേയും മാറ്റും പല്ലിന് ബലവും നല്‍കുന്നു. പച്ചയാണെങ്കില്‍ പല്ലിന് നല്ല ആരോഗ്യം നല്‍കുന്നതിനും വായ്‌നാറ്റമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പല അവസ്ഥകള്‍ക്കും മികച്ച പരിഹാരമാണ് പേരക്ക.

 കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല പല്ലിലെ തിളക്കം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഒന്നാണ്. കറ്റാര്‍ വാഴ നെടുകേ മുറിച്ച് അത് കൊണ്ട് പല്ലില്‍ ഉരസിയാല്‍ മതി. ഇത് പല്ലിലെ കറുപ്പും മറ്റ് പ്രശ്നങ്ങള്‍ക്കും എല്ലാം പരിഹാരം നല്‍കുന്നു. പല്ലിലെ അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കി പല്ലിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു കറ്റാര്‍ വാഴ.

English summary

home Remedies For Removing Stains On Teeth

Here are some home remedies to remove the stains and tartar on teeth, read on to know more about it.
Story first published: Wednesday, August 1, 2018, 18:31 [IST]
X
Desktop Bottom Promotion