For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴുത്തിലെ കറുപ്പ് ഇനി വിഷയമേ അല്ല, ഒറ്റമൂലിയിതാ

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്. ചര്‍മ്മത്തിലെ കറുപ്പ് തന്നെയാണ് പ്രശ്‌നക്കാരന്‍. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങളും ഉണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ എന്നും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. മുഖം വൃത്തിയാക്കുമ്പോള്‍ പലപ്പോഴും കഴുത്ത് വൃത്തിയാക്കാന്‍ പലരും മറന്നു പോവുന്നു. മുഖം വളരെ വൃത്തിയായി കഴുകുമ്പോള്‍ ഒരിക്കലും കഴുത്തിനെ അവഗണിക്കരുത്. പൊടിയും അഴുക്കും ഇല്ലാതെ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

sa

പലരിലും പ്രായമാകുന്നതോടെ ചര്‍മ്മത്തില്‍ കറുപ്പ് നിറം വര്‍ദ്ധിക്കുന്നുണ്ട്. ഇത് പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കുന്നതാണ്. പ്രമേഹ രോഗികളില്‍ ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാവുന്നതാണ്. എന്നാല്‍ കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കാന്‍ ചില പ്രത്യേക മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ഇത്തരം പ്രതിസന്ധിയെ നിസ്സാരമായി ഇല്ലാതാക്കാവുന്നതാണ്. ചര്‍മ്മത്തിന് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാതെ തന്നെ ചര്‍മ്മത്തിലെ കറുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

പാചകത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിക്കാവുന്നതാണ് ഉരുളക്കിഴങ്ങ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അതുപോലെ തന്നെയാണ് സൗന്ദര്യത്തിനും. ഇതിലുള്ള ആസ്ട്രിജന്റാണ് ചര്‍മ്മത്തിന് നിറം നല്‍കുന്നതിന് സഹായിക്കുന്നത്. ഉരുളക്കിഴങ്ങ് മിക്സിയില്‍ അടിച്ച് അതിന്റെ നീരെടുത്ത് അത് കഴുത്തിനു ചുറ്റും 15 മിനിട്ടോളം പുരട്ടി നിര്‍ത്തുക. പിന്നീട് നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്നു ഈ മാര്‍ഗ്ഗം.

ആല്‍മണ്ട് ഓയില്‍

ആല്‍മണ്ട് ഓയില്‍

നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ യാതൊരു വിധ സംശയവും ഇല്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ആല്‍മണ്ട് ഓയില്‍. ഇത് സൗന്ദര്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അല്‍പം ആല്‍മണ്ട് ഓയിലും രണ്ടോ മൂന്നോ തുള്ളി ടീ ട്രീ ഓയിലും മിക്സ് ചെയ്ത് കഴുത്തിനു ചുറ്റും തേച്ച് പിടിപ്പിക്കാം. ഇതിനു മുന്‍പ് കഴുത്ത് നല്ലതു പോലെ സോപ്പിട്ട് കഴുകേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ കഴുത്തില്‍ അഴുക്കുണ്ടാവുന്നു. നല്ലതു പോലെ മസ്സാജ് ചെയ്തശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

Most read: ചുളിവകറ്റി പ്രായം കുറക്കും വെളിച്ചെണ്ണ രഹസ്യംMost read: ചുളിവകറ്റി പ്രായം കുറക്കും വെളിച്ചെണ്ണ രഹസ്യം

 ഒലീവ് ഓയിലും നാരങ്ങനീരും

ഒലീവ് ഓയിലും നാരങ്ങനീരും

സൗന്ദര്യസംരക്ഷണത്തില്‍ ഒരു വിധത്തിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാത്ത ഒന്നാണ് ഒലീവ് ഓയില്‍. ഇത് സൗന്ദര്യസംര്കഷണത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇരുണ്ട നിറമുള്ള കഴുത്തിന് മറ്റൊരു പരിഹാര മാര്‍ഗ്ഗമാണ് ഓലീവ് ഓയിലും നാരങ്ങയും. ഇവ രണ്ടും നല്ലതു പോലെ മിക്സ് ചെയ്ത് ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് കഴുത്തിനു ചുറ്റും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് കഴുത്തിലെ കറുപ്പകറ്റി നിറം നല്‍കാന്‍ സഹായിക്കുന്നു. ഇതിലൂടെ സൗന്ദര്യത്തിന് വില്ലനാവുന്ന ഈ പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് ആപ്പിള്‍സിഡാര്‍ വീനീഗര്‍. കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കാന്‍ വളരെയധികം സഹായിക്കുന്നു ഇത്. രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ നാല് ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ കലര്‍ത്തി ഒരു പഞ്ഞി ഉപയോഗിച്ച് ഇത് കഴുത്തിനു ചുറ്റും തേച്ച് പിടിപ്പിക്കുക. ഇത് അല്‍പസമയത്തിന് ശേഷം കഴുകിക്കളയേണ്ടതാണ്. ഒരിക്കലും പത്ത് മിനിട്ടില്‍ കൂടുതല്‍ ഇത് ചര്‍മ്മത്തില്‍ വെ്ക്കരുത്. ഇത് ചര്‍മ്മം സെന്‍സിറ്റീവ് ആണെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ഓട്സ്

ഓട്സ്

നല്ലൊരു സ്‌ക്രബ്ബര്‍ ആയി പ്രവര്‍ത്തിക്കാന്‍ ഓട്‌സിന് കഴിയുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്നതാണ് ഓട്‌സ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഗുണം നല്‍കുന്നു ഓട്‌സ്കാല്‍ക്കപ്പ് ഓട്സ് ഒരു ടേബിള്‍ സ്പൂണ്‍ തക്കാളി നീര്, അല്‍പം റോസ് വാട്ടര്‍ അല്ലെങ്കില്‍ ഒലീവ് ഓയില്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ നല്ലതു പോലെ മിക്സ് ചെയ്ത് കഴുത്തിനു ചുറ്റും തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം ചര്‍മ്മത്തില്‍ നിന്ന് കഴുകിക്കളയാവുന്നതാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

സൗന്ദര്യസംരക്ഷണത്തിലെ അവസാന വാക്കാണ് പലപ്പോഴും കറ്റാര്‍ വാഴ. ഇതിന് പരിഹരിക്കാന്‍ കഴിയാത്ത സൗന്ദര്യ പ്രശ്‌നങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം. അത്രക്കും ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളുമാണ് കറ്റാര്‍ വാഴ നല്‍കുന്നത്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒരിക്കലും രണ്ടാമതൊന്ന് ചിന്തിക്കേണ്ട കറ്റാര്‍ വാഴ ഉപയോഗിക്കുമ്പോള്‍. കഴുത്തിലെ കറുപ്പിന് പരിഹാരം കാണുന്നതിന് കറ്റാര്‍ വാഴ ഏറ്റവും മികച്ചതാണ്. ഒരു കറ്റാര്‍ വാഴ എടുത്ത് അത് കഴുത്തിനു ചുറ്റും നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് 10 മിനിട്ടോളം ചെയ്ത ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയേണ്ടതാണ്. കുറച്ച് ദിവസം സ്ഥിരമായി ചെയ്താല്‍ ഇത് കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കി സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

സൗന്ദര്യസംരക്ഷണത്തിന് ഒരു സംശയവും കൂടാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ഇത് കഴുത്തിലെ കറുപ്പിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. രണ്ടോ മൂന്നോ സ്പൂണ്‍ ബേക്കിംഗ് സോഡ അല്‍പം വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് പേസ്റ്റ് രൂപത്തില്‍ ാക്കി കഴുത്തിനു ചുറ്റും തേച്ച് പിടിപ്പിക്കാം. ഉണങ്ങിക്കഴിഞ്ഞാല്‍ വിരല്‍ കൊണ്ട് നല്ലതു പോലെ സ്‌ക്രബ്ബ് ചെയ്യാവുന്നതാണ്. ഇത് കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ നമുക്ക് ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്.

 തൈര്

തൈര്

സൗന്ദര്യസംരക്ഷണത്തിന് തൈര് ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് സൗന്ദര്യത്തിനുണ്ടാക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും എന്നും തൈര് യാതൊരു വിധ പാര്‍ശ്വഫലവും കൂടാതെ ഉപയോഗിക്കാന്‍ സാധിക്കും. തൈരില്‍ അല്‍പം നാരങ്ങ നീരു കൂടി മിക്സ് ചെയ്യാവുന്നതാണ്. ഇത് രണ്ടും കൂടി കഴുത്തിനു ചുറ്റും തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്.

English summary

Home remedies for dark neck

here are some home remedies to get rid of dark neck, read on to know more.
Story first published: Saturday, September 22, 2018, 10:40 [IST]
X
Desktop Bottom Promotion