For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറപ്പുള്ള മാറിടത്തിന് ഒരു പിടി ഉലുവ മതി

|

അയഞ്ഞു തൂങ്ങുന്ന മാറിടങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട പ്രശ്‌നമാണ്. കാരണം സ്തനസൗന്ദര്യം സ്ത്രീ സൗന്ദര്യത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണെന്നതു തന്നെ കാരണം. ഈസ്ട്രജന്‍ എന്ന ഹോര്‍മോണാണ് മാറിടങ്ങളുടെ ഉറപ്പിനും വലിപ്പത്തിനുമെല്ലാം സഹായിക്കുന്നത്. ഈ ഹോര്‍മോണിന്റെ അളവില്‍ വരുന്ന കുറവു മാറിടങ്ങളേയും ബാധിയ്ക്കും.

മാറിടത്തിലെ കോശങ്ങള്‍ അയയുന്നതാണ് മാറിടം അയയാനുളള പ്രധാനപ്പെട്ട ഒരു കാരണം. പ്രായമേറുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ സാധാരണയാണ്. മാറിടങ്ങള്‍ ഇടിഞ്ഞു തൂങ്ങുന്നതിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ പ്രായധിക്യം മുതല്‍ മുലയൂട്ടല്‍ വരെ പെടും. തുങ്ങിയ മാറിടങ്ങള്‍ സ്ത്രീ ശരീരത്തിന്റെ സൗന്ദര്യം കുറയ്ക്കുമെന്നു മാത്രമല്ല, പലപ്പോഴും സ്ത്രീകളില്‍ അപകര്‍ഷതാബോധമുണ്ടാക്കുകയും ചെയ്യും.

മാറിടങ്ങള്‍ക്ക് വേണ്ട വിധത്തില്‍ സപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ ഇത് സാധാരണം. കൃത്യമായ അളവിലുള്ള ബ്രാ ധരിയ്ക്കുന്നതാണ് പരിഹാരം. പ്രസവശേഷം പാലൂട്ടുന്ന സമയത്തു വേണ്ട വിധത്തില്‍ ശ്രദ്ധിച്ചില്ലെങ്കിലും ഈ പ്രശ്‌നം വരാം.

ഇവയല്ലാതെ ചില ശീലങ്ങളും മാറിടങ്ങള്‍ ഇടിഞ്ഞു തൂങ്ങുന്നതിനു കാരണമാകും. പുകവലി മാറിടം തൂങ്ങുന്നതിനുള്ള ഒരു കാരണമായി പഠനങ്ങള്‍ പറയുന്നു. ഇത് ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി കുറയ്ക്കും. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കും.വെള്ളം ചര്‍മത്തിന് ഉറപ്പും ഇലാസ്റ്റിസിറ്റിയും നല്‍കുന്ന ഒന്നാണ്. വെള്ളംകുടിയ്ക്കുന്നതില്‍ കുറവു വരുന്നത് പ്രശ്‌നമുണ്ടാക്കും.

ഡയറ്റെടുത്ത് പെട്ടെന്നു തടി കുറയുന്നതും മാറിടത്തിന്റെ ഉറപ്പിനു നല്ലതല്ല. ഇത് ചര്‍മത്തിലെ കൊഴുപ്പു പെട്ടെന്നു കുറയുന്നതിനും ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതിനും കാരണമാകും.

ഇതല്ലാതെ സൂര്യപ്രകാശം അമിതമായി ഏല്‍ക്കുന്നതും ശരിയല്ലാത്ത ഇരിപ്പു, നടപ്പു പൊസിഷനുകളും മാറിടങ്ങള്‍ അയഞ്ഞു തൂങ്ങാന്‍ ഇടായാക്കുന്നുണ്ട്.

മാറിടങ്ങള്‍ നേരെയാക്കാനുള്ള മെഡിക്കല്‍ വഴികള്‍ ഏറെ ചിലവുള്ളവയാണ്. ഇവ പാര്‍ശ്വഫലങ്ങള്‍ നല്‍കില്ലെന്ന് ഉറപ്പു പറയാനുമാകില്ല. ഇതിനുള്ള പരിഹാരം സ്വഭാവിക വഴികളാണ്. നമുക്കു തന്നെ ചെയ്യാവുന്ന ഒരു പിടി വഴികളുണ്ട്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ആരോഗ്യ ഗുണങ്ങള്‍ ഏറെയുണ്ടെന്നു കരുതുന്ന ഒലീവ് ഓയില്‍ മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കാനും പല തരത്തിലും ഉപയോഗിയ്ക്കാം.ആൻറി ഓക്സിഡൻറുകളുടെയും ഫാറ്റി ആസിഡുകളുടെയും സാന്നിധ്യം ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുന്നു .ഒലിവ് ഓയിൽ ചർമ്മത്തെ പോഷിപ്പിക്കുന്നു, ഒപ്പം അതിന്റെ ഘടന മെച്ചപ്പെടുത്തുന്നു. ഈ എണ്ണയും റോസ്മേരി എണ്ണയും കൂട്ടിച്ചേർത്തു ഉപയോഗിക്കാവുന്നതാണ്.ഈ എണ്ണ ചർമ്മത്തിലെ കൊളാജൻ ഉത്പാദനം കൂട്ടി ചർമ്മത്തെ കട്ടിയുള്ളതാക്കുന്നു.

ഒലീവ് ഓയില്‍, റോസ്‌മേരി ഓയില്‍

ഒലീവ് ഓയില്‍, റോസ്‌മേരി ഓയില്‍

ഒലീവ് ഓയില്‍, റോസ്‌മേരി ഓയില്‍ എന്നിവയാണ് മാറിടത്തിന് ഉറപ്പേകാനുള്ള ഈ പ്രത്യേക കൂട്ടു തയ്യാറാക്കാന്‍ വേണ്ടത്. ഒലീവ് ഓയിലില്‍ വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മകോശങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുന്നു. ഇതുവഴി കോശങ്ങള്‍ക്ക് ഇലാസ്റ്റിസിറ്റി ലഭിയ്ക്കുന്നു. റോസ്‌മേരി ഓയിലില്‍ ആന്റിഓക്‌സിഡന്റ്, വൈറ്റമിന്‍ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതും മാറിടത്തിലെ കോശങ്ങള്‍ക്കുറപ്പു നല്‍കുന്നു.

 മാറിടത്തില്‍

മാറിടത്തില്‍

ഇവ രണ്ടും കലര്‍ത്തുക. നല്ലപോലെ കലര്‍ത്തിയ ശേഷം മാറിടത്തില്‍ പുരട്ടണം. മാറിടത്തില്‍ പുരട്ടി 15 മിനിറ്റു നേരം മൃദുവായി മസാജ് ചെയ്യണം. ഇത് ദിവസവും 2 മാസം അടുപ്പിച്ചു ചെയ്യുക, തൂങ്ങിയ മാറിടങ്ങള്‍ സാധാരണ നിലയിലാകും.

ഒലീവ് ഒായില്‍

ഒലീവ് ഒായില്‍

ഒലീവ് ഒായില്‍ തനിയെ ഉപയോഗിച്ചും മാറിടങ്ങള്‍ മസാജ് ചെയ്യാം. അല്ലെങ്കില്‍ ഇതിനൊപ്പം എള്ളെണ്ണ ഉപയോഗിച്ചു മസാജു ചെയ്യുന്നതും നല്ലതാണ്. എള്ള് കുതിര്‍ത്ത് അരച്ച് ഒലീവ് ഓയിലും കലര്‍ത്തി മാറിടത്തില്‍ പുരട്ടുകയും ചെയ്യാം.

മുട്ടവെള്ളയും മഞ്ഞയും

മുട്ടവെള്ളയും മഞ്ഞയും

മുട്ടവെള്ളയും മഞ്ഞയും മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കാന്‍ ഉപയോഗിയ്ക്കുന്നവയാണ്.മുട്ടയുടെ വെള്ളയ്ക്ക് ചർമ്മത്തെ പരിപോഷിപ്പിക്കാൻ കഴിയും.മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രോ ലിപിഡ് ഘടകം ചർമ്മം ദൃഢമാക്കാൻ മികച്ചതാണ് .മഞ്ഞയിൽ ധാരാളം പ്രോട്ടീനും വിറ്റാമിനും അടങ്ങിയിരിക്കുന്നതിനാൽ ഇത് കോശങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നു കൂടാതെ ഇതിൽ വിറ്റാമിൻ എ.ഡി,ബി 6 ,ബി 12 എന്നിവയും.

 കുക്കുമ്പര്‍

കുക്കുമ്പര്‍

മുട്ടയുടെ വെള്ളയും മഞ്ഞയും കുക്കുമ്പര്‍ അരച്ചതും ചേര്‍ത്തു മാറിടത്തില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മാറിടത്തിന് ഉറപ്പും ദൃഢതയും നല്‍കും.

മുട്ടവെള്ള, ഒലീവ് ഓയില്‍

മുട്ടവെള്ള, ഒലീവ് ഓയില്‍

മുട്ടവെള്ള, ഒലീവ് ഓയില്‍ എന്നിവ കലര്‍ന്ന മിശ്രിതവും മാറിടങ്ങളുടെ ഉറപ്പിന് സഹായിക്കുന്ന ഒന്നാണ്. ഇവ രണ്ടും ചേര്‍ത്തു യോജിപ്പിച്ച ശേഷം മാറിടത്തില്‍ പുരട്ടാം. ഇത് അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. ഒലീവ് ഓയിലും മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കാന്‍ സഹായിക്കുന്ന ഒരു ചേരുവ തന്നെയണ്.

മുട്ടവെള്ള, തൈര്

മുട്ടവെള്ള, തൈര്

മുട്ടവെള്ള, തൈര് എന്നിവ കലര്‍ന്ന മിശ്രിതവും മാറിടങ്ങളുടെ ഉറപ്പിന് ഏറെ നല്ലതാണ്. തൈര് ചര്‍മത്തിന് ഈര്‍പ്പം നല്‍കും. കോശങ്ങള്‍ക്കും നല്ലതാണ്. ഇവ രണ്ടും കലര്‍ത്തുക. ഇത് മാറിടങ്ങളില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇതിനു ശേഷം 20 മിനിറ്റു കഴിഞ്ഞ് കഴുകാം. ഇത് അടുപ്പിച്ചു ചെയ്യുന്നതു മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കും.

മുട്ട , തേന്‍

മുട്ട , തേന്‍

മുട്ട , തേന്‍ എന്നിവയടങ്ങിയ ഒരു പ്രത്യേക മിശ്രിതവും മാറിടങ്ങളുടെ ഉറപ്പിന് സഹായിക്കുന്ന ഒന്നാണ്. ഇതിനൊപ്പം വൈറ്റമിന്‍ ഇ യും ഇതിനായി ഉപയോഗിയ്ക്കാറുണ്ട്. 1 ടേബിള്‍സ്പൂണ്‍ വൈറ്റമിന്‍ ഇ, തേന്‍ 1 ടീസ്പൂണ്‍, ഒരു മുട്ട വെള്ള എന്നിവയാണ് ഇതിനു വേണ്ടത്. ഇവ കലര്‍ത്തി മാറിടത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. 3-5 മിനിററു വരെ മൃദുവായി മസാജ് ചെയ്യുക. മാറിടത്തിന് പാകമായ വിധത്തില്‍, ഈ മിശ്രിതം വലിച്ചെടുക്കാത്ത വിധത്തിലുള്ള ബ്രാ ധരിയ്ക്കുക. മുക്കാല്‍ മണിക്കൂര്‍ ശേഷം ഇതു കഴുകിക്കളയാം. ഇളംചൂടുവെള്ളം കൊണ്ടുവേണം, കഴുകാന്‍. ഇത് അടുപ്പിച്ച് 7 ദിവസം ചെയ്താല്‍ ഉറപ്പുള്ള മാറിടങ്ങളാണ് ഫലം.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

മാറിടങ്ങളുടെ ഉറപ്പിന് സഹായിക്കുന്ന മറ്റൊരു വഴിയാണ് കറ്റാര്‍ വാഴ. ഇത് ചെയ്യാനും വളരെ എളുപ്പമാണ്. കറ്റാര്‍ വാഴയുടെ പള്‍പ്പ് എടുക്കുകു. ഇത് മാറിടത്തില്‍ പുരട്ടി മസാജ് ചെയ്യണം. 10 മിനിറ്റു നേരം മസാജ് ചെയ്ത ശേഷം 10 മിനിറ്റു നേരം ഉണങ്ങാന്‍ അനുവദിയ്ക്കുക. പിന്നീട് ചൂടുവെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ 4-5 തവണ ഇതാവര്‍ത്തിയ്ക്കാം.

മുട്ടയും സവാളയും

മുട്ടയും സവാളയും

മാറിടങ്ങളുടെ ഉറപ്പിന് സഹായിക്കുന്ന മറ്റൊരു വഴിയാണ് മുട്ടയും സവാളയും. 1 മുട്ട പൊട്ടിച്ച് 1 സവാളയുടെ ജ്യൂസുമായി ചേര്‍ത്ത് മാറിടങ്ങളില്‍ പുരട്ടാം. നല്ലപോലെ പുരട്ടി മൃദുവായി താഴെ നിന്നും മുകളിലേയ്ക്ക് മസാജ് ചെയ്യാം.

ഉലുവ

ഉലുവ

ഉലുവ കുതിര്‍ത്ത് അരച്ചു മാറിടത്തില്‍ പുരട്ടുന്നത് മാറിടത്തിന് ഉറപ്പും ചെറുപ്പവും നല്‍കും. ഇതില്‍ ഈസ്ട്രജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളുണ്ട്. ഉലുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും മാറിട വലിപ്പത്തിനും ഉറപ്പിനും നല്ലതുമാണ്.

ഓയില്‍ മസാജ്

ഓയില്‍ മസാജ്

ഓയില്‍ മസാജ് മാറിടങ്ങള്‍ക്കുറപ്പു നല്‍കുന്ന നല്ലൊരു വഴിയാണ്. ഏത് എണ്ണ വേണമെങ്കിലും ഇതിനായി ഉപയോഗിയ്ക്കാം. ഉദാഹരണത്തിന് ബദാം ഓയില്‍, എള്ളെണ്ണ, വെജിറ്റബിള്‍ ഓയില്‍, കടുകെണ്ണ തുടങ്ങിയ ഏതു വേണമെങ്കിലും മലര്‍ന്നു കിടക്കുക. ഓയില്‍ ഇരു മാറിടങ്ങളിലും പുരട്ടണം. പിന്നീട് സര്‍കുലാര്‍ രീതിയില്‍ മസാജ് ചെയ്യുക. ഓരോ മാറിടത്തിലും മാറി മാറി 20 മിനിറ്റു വീതം മസാജ് ചെയ്യാം. ഇത് ദിവസവും ആവര്‍ത്തിയ്ക്കാം. മാറിടങ്ങളിലെ ചുളിവകറ്റാനും ഉറപ്പു നല്‍കാനും ഈ വിദ്യ സഹായിക്കും. നമുക്കു ചെയ്യാവുന്ന ഏറ്റവും സിംപിള്‍ വിദ്യയാണ് ഓയില്‍ മസാജ്‌

Read more about: breasts body care
English summary

Home Remedies To Avoid Sagging Breasts

Home Remedies To Avoid Sagging Breasts, Read more to know about,
Story first published: Saturday, May 26, 2018, 12:46 [IST]
X
Desktop Bottom Promotion