For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലു വെളുക്കാന്‍ 100% പ്രകൃതിദത്ത വഴി

പല്ലു വെളുക്കാന്‍ 100% പ്രകൃതിദത്ത വഴി

|

നല്ല സൗന്ദര്യത്തിന് പല ഘടകങ്ങളുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് നല്ല ചിരിയും പുഞ്ചിരിയുമെല്ലാം. ആത്മവിശ്വാസത്തോടെ ചിരിയ്ക്കണമെങ്കില്‍, പുഞ്ചിരിയ്ക്കണമെങ്കില്‍ നല്ല പല്ലുകള്‍ അത്യാവശ്യം.

എന്നാല്‍ നല്ല പല്ലുകള്‍ എല്ലാവര്‍ക്കും ലഭിയ്ക്കുന്ന ഭാഗ്യമല്ല. പലപ്പോഴും പലരുടേയും പ്രശ്‌നം നിറം മങ്ങിയ പല്ലുകളാണ്. ഇതുപോലെ മഞ്ഞ നിറത്തിലെ പല്ലുകളും.

പല്ലുകളുടെ നിറവും ആരോഗ്യവുമെല്ലാം പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്നു. പല്ലിന്റെ സംരക്ഷണം മുതല്‍ പാരമ്പര്യവും ഭക്ഷണവും വരെയുളള ഘടകങ്ങള്‍ ഇതിന് അടിസ്ഥാനമായുണ്ട്.

പല്ലിന്റെ വെളുപ്പു നിറത്തിന് കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ ഉള്‍പ്പെടെയുള്ള പല വഴികളുമുണ്ട്. എന്നാല്‍ ഇവ വിലയേറിയവയാണെന്നു മാത്രമല്ല, പലപ്പോഴും ഗുണത്തേക്കാളേറെ ദോഷവും വരുത്തും. ഇതിനുള്ള പ്രതിവിധി തികച്ചും സ്വാഭാവിക വഴികള്‍ ഉപയോഗിയ്ക്കുകയെന്നതാണ്.

പല്ലിന് വെളുപ്പു നിറം ലഭിയ്ക്കുവാനായി വളരെ നല്ല പ്രകൃതി ദത്ത വഴികളുണ്ട്. വലിയ ചിലവില്ലാത്ത, അതേ സമയം യാതൊരു ദോഷവും വരുത്താത്ത പ്രകൃതി ദത്ത വഴികള്‍. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ഇത്തരം പ്രകൃതി ദത്ത വഴികളില്‍ പെട്ട ഒന്നാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍. പല്ലില്‍ ടര്‍ടാര്‍ എന്നറിയപ്പെടുന്ന മഞ്ഞ നിറത്തിലെ അഴുക്കു നീക്കം ചെയ്യാനും പല്ലില്‍ ഭക്ഷണം കൊണ്ടുണ്ടാകുന്ന കറകള്‍ നീക്കാനുമെല്ലാം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഏറെ നല്ലതാണ്.

അസിഡിറ്റി

അസിഡിറ്റി

ഇത് അസിഡിറ്റി കളയുകയും ഇതുവഴി പല്ലിന് കേടുണ്ടാക്കുന്ന ബാക്ടീരിയകളെ പുറന്തള്ളുകയും ചെയ്യുന്നു. പല്ലിന് കേടുണ്ടാകുന്നതു തടഞ്ഞും വായ്‌നാറ്റം അകറ്റിയും ഇത് ഫലപ്രദമാകുന്നു. ഇതു വഴി പല്ലിന്റെ ആരോഗ്യത്തെ സംരക്ഷിയ്ക്കുന്നു.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ പല്ലിനു നിറവും ആരോഗ്യവും നല്‍കാനായി തനിയെ ഉപയോഗിയ്ക്കരുത്. ഇതിലെ അസിഡിറ്റി പല്ലിന് ദോഷം ചെയ്‌തേക്കും. പകരം വെള്ളം കലര്‍ത്തി വേണം, ഉപയോഗിയ്ക്കാന്‍. 100 ശതമാനം ശുദ്ധമായ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിയ്ക്കുകയും വേണം.

1 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍

1 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍

1 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ അതായത് 5 എംഎല്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, അര കപ്പ് അതായത്125 മില്ലി ഇളംചൂടുവെള്ളം എന്നിവയാണ് ഇതിനായി വേണ്ടത്. വെള്ളത്തില്‍ ഇതു കലര്‍ത്തുക. പല്ലു തേയ്ക്കുന്നതിനു മുന്‍പ് വായിലൊഴിച്ചു 30 സെക്കന്റു നേരം ഗാര്‍ഗിള്‍ ചെയ്യുക. പിന്നീട് ഇതു തുപ്പിക്കളഞ്ഞ് സാധാരണ പോലെ ബ്രഷ് ചെയ്യുക. ഇത് ദിവസവും ആവര്‍ത്തിയ്ക്കാം. അല്‍പ നാള്‍ ചെയ്താല്‍ ഗുണം ലഭിയ്ക്കും.

നാരങ്ങയും ഓറഞ്ച് തൊലിയും

നാരങ്ങയും ഓറഞ്ച് തൊലിയും

പല്ലു വെളുപ്പിയ്ക്കാനുള്ള മറ്റൊരു വഴിയാണ് നാരങ്ങയും ഓറഞ്ച് തൊലിയും. ഇവ പല്ലില്‍ ഉരസുന്നത് ഗുണം നല്‍കും. ഇതിലെ സിട്രിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്. നാരങ്ങാനീരില്‍ വെള്ളം ചേര്‍ത്ത് ലേശം ഉപ്പും ചേര്‍ത്തു തേയ്ക്കുന്നതും ഏറെ നല്ലതാണ്. നാരങ്ങ നീര് അല്‍പം വെള്ളത്തില്‍ ചേര്‍ക്കുക. ഇതുകൊണ്ട് പല്ലു തേച്ചാല്‍ തിളങ്ങുന്ന പല്ല് ലഭിക്കും. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക്ക് ആസിഡ് പല്ലിന് നല്ലതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ പല്ലിന്റെ ആരോഗ്യത്തിനും വെളുപ്പിനുമെല്ലാം ഏറെ നല്ലതാണ്. വെളിച്ചെണ്ണ തനിയെ വായിലൊഴിച്ചു കുലുക്കിക്കുഴിഞ്ഞു തുപ്പുന്നത് ഏറെ നല്ലതാണ്. വെളിച്ചെണ്ണയില്‍ ലേശം ഉപ്പും നാരങ്ങാനീരും കലര്‍ത്തി പല്ലു തേയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതും പല്ലിന് വെളുപ്പു നിറം ന്ല്‍കാന്‍ ഏറെ നല്ലതാണ്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ പല്ലിന്റെ നിറം ലഭിയ്ക്കാന്‍ ഏറെ നല്ലതാണ്. ഒലീവ് ഓയിലിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ പല്ലിന്റെ ആരോഗ്യത്തിനും നിറത്തിനും ഏറെ നല്ലതാണ്. ഒലീവ് ഓയിലില്‍ അല്‍പം ബദാം ഓയില്‍ കലര്‍ത്തി ബ്രഷ് ചെയ്യുന്നതും വായിലൊഴിച്ചു കുലുക്കുഴിയുന്നതും ഏറെ നല്ലതാണ്.

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പില ബാക്ടീരിയല്‍ അണുബാധകളെ തടയാന്‍ ഏറെ നല്ലതാണ്. ഇത് പല്ലിന്റെ ആരോഗ്യത്തിനും പല്ലിന്റെ നിറത്തിനുമെല്ലാം ഒരുപോലെ ഗുണകരവുമാണ്. ആര്യവേപ്പില പാലും കലര്‍ത്തി അരച്ചു തേയ്ക്കുന്നത് പല്ലിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ്.ആര്യവേപ്പിന്റെ തണ്ടു ചതച്ചു പല്ലു തേയ്ക്കുന്നതും ഏറെ നല്ലതാണ്.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി പാലില്‍ കലര്‍ത്തി പല്ലു തേയ്ക്കുന്നതും പല്ലിന് വെളുപ്പു നല്‍കാന്‍ ഏറെ നല്ലതാണ്. മഞ്ഞള്‍പ്പൊടി മഞ്ഞയായതു കൊണ്ട് പല്ലിനു മഞ്ഞനിറമുണ്ടാകുമെന്ന ധാരണ വേണ്ട.

ഇളംചൂടുവെള്ളത്തില്‍ ഉപ്പിട്ടു കലര്‍ത്തി

ഇളംചൂടുവെള്ളത്തില്‍ ഉപ്പിട്ടു കലര്‍ത്തി

ഇളംചൂടുവെള്ളത്തില്‍ ഉപ്പിട്ടു കലര്‍ത്തി കവിള്‍ കൊള്ളുന്നതും വായ കഴുകുന്നതുമെല്ലാം ഏറെ നല്ലതാണ്. ഇത് പല്ലിന് വെളുപ്പു നല്‍കുന്ന ഒന്നാണ്. വായിലെ ബാക്ടീരിയകളെ കൊന്നൊടുക്കാനും ഇതു സഹായിക്കും.

English summary

Home Made Tips To Whiten Yellow Teeth

Home Made Tips To Whiten Yellow Teeth, Read more to know about,
Story first published: Tuesday, August 28, 2018, 19:45 [IST]
X
Desktop Bottom Promotion