For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ചർമത്തിലുണ്ടാവുന്ന കുരുക്കളെ എങ്ങനെ പ്രതിരോധിക്കാം

കുരുക്കളെ പ്രതിരോധിക്കാനായി വീട്ടിൽ തന്നെ കണ്ടെത്താവുന്ന ചില നുറുങ്ങു വഴികൾ ഇതാ.

|

നിങ്ങൾ ഷേവ് ചെയ്യുമ്പോൾ നിങ്ങളുടെ കൈകൾക്കടിയിലും കക്ഷത്തിലുമൊക്കെ പലതരത്തിലുള്ള കുരുക്കളെ കാണാറുണ്ടോ? അവ അരോചകമായി അനുഭവപ്പെടാറില്ലേ ? ഇവയ്ക്ക് എതിരെ പ്രവർത്തിക്കാനും ശരീരത്തിലെ കുരുക്കളെ അകറ്റിനിർത്താനും വീട്ടിൽ തന്നെ കണ്ടെത്താവുന്ന ഒരുപാട് നുറുങ്ങു വഴികളുണ്ട്. അവയെക്കുറിച്ച് കൂടുതൽ വായിച്ചറിയുക.. സാധാരണയായി കുരുക്കൾ നമ്മളിൽ രണ്ട് രീതിയിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്; കൂടുതൽ രോമങ്ങളും തെറ്റായ രീതിയിലുള്ള ഷേവിങ്ങും .

bty

നിങ്ങൾ ഓരോ തവണ ഷേവ് ചെയ്യുമ്പോഴും രോമങ്ങൾ വളർന്നു വരുന്ന ഭാഗത്ത് വീണ്ടും വീണ്ടും വലിയ സുഷിരങ്ങൾ പുറപ്പെടുന്നു, ഇതാണ് ഇത്തരം കുരുക്കളുണ്ടാവാനുള്ള കാരണം. ഇവ കൂടുതലായി കാണപ്പെടുന്നത് ഒരാളുടെ കക്ഷത്തിന്റെ ഭാഗത്താണ്. ബാക്റ്റീയയാണ് ഇത്തരം കുരുക്കൾ ഉണ്ടാകുന്നതിന് പ്രധാന മൂലകാരണം .

ശരീരത്തിൽ അടങ്ങിയിക്കുന്ന ജെവീകമായ എണ്ണകളുടെ അംശം ചർമ്മത്തിലെ സുഷിരങ്ങൾക്കുള്ളിൽ ചെറിയ അണുബാധയുണ്ടാക്കുന്ന ബാക്റ്റീരിയകൾക്ക് കാരണമായി ഭവിക്കുന്നു. ചില സമയങ്ങളിൽ വിയർപ്പും ഇതിന് കാരണമായി ഭവിച്ചേക്കോം. അതിനാൽ ഓരോ തവണ വിയർക്കുമ്പോഴും അത് തുടച്ചു കളയാൻ ശ്രമിക്കുക,. അതുപോലെ തന്നെ, ഗുണനിലവാരമുയർന്ന തുണിത്തരങ്ങൾ ധരിക്കുന്നതു വഴി നമുക്ക് കീടാണുക്കളെ ഒരു പരിധി വരേ തടയാനാവും. താഴ്ന്ന നിലവാരമുള്ള ഡിറ്റർജെന്റുകളുടെ ഉപയോഗവും കീടാണുക്കളുടെ അധിരുകവിഞ്ഞ വളർച്ചയ്ക്ക് കാരണമാവുന്നു.

bty

ശരീരത്തിന് സുഗന്ധം നൽകുന്ന വസ്തുകളുടെ അമിതമായ ഉപയോഗവും ഇതിന് കാരണമാവുന്നു. ഡെർമാറ്റെറ്റിസ് എന്ന പേരിൽ ചർമ്മത്തിൽ കണ്ടുവരുന്ന രോഗാവസ്ഥ ഇതിന്റെ പരിണിതഫലമാണ്. ഈ രോഗാവസ്ഥ പതിയേപ്പതിയേ നിങ്ങളുടെ ശരീര ചർമ്മങ്ങളെ അരോചകപ്പെടുത്താൻ തുടങ്ങും. അവയെ പ്രതിരോധിക്കാനായി വീട്ടിൽ തന്നെ കണ്ടെത്താവുന്ന ചില നുറുങ്ങു വഴികൾ ഇതാ

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണയിൽ ലൗറിക്ക് ആസിഡ് ഉളതിനാൽ ഇത് ശരീരത്തിലെ ചർമ്മത്തിൽ ഉണ്ടാകാനിടയുള ഇൻഫക്ഷനുകളെ തടയുന്നു. കക്ഷത്തിലെ കുരുക്കളെ കളയാനായി ഏറ്റവും നല്ല പ്രതിവിധിയാണ് വെളിച്ചെണ്ണ

* ആവശ്യമുള്ള സാമഗ്രികകൾ: വെളിച്ചെണ്ണയും

പഞ്ഞി കഷ്ണവും

* എങ്ങനെയാണ് ചെയ്യേണ്ടത് : കുറച്ച് വെളിച്ചെണ്ണ പഞ്ഞിയിൽ മുക്കി എടുത്തശേഷം വേദനയുള്ള ഭാഗങ്ങളിൽ പതുക്കെ പുരട്ടുക. വൃത്താകൃതിയാർന്ന രീതിയിൽ മസാജ് ചെയ്തശേഷം ഒരു 5-10 മിനിറ്റ് കാത്തിരിക്കുക. ശരീരത്തിലെ കുരുക്കളെ പ്രകൃതിദത്തമായ രീതിയിൽ അടർത്തി കളയാനായി വെളിച്ചെണ്ണ വളരെ നല്ലതാണ്. നിങ്ങളിൽ വ്യത്യാസങ്ങൾ കണ്ടു തുടങ്ങുന്നതുവരെ ദിവസേന ഇത് രണ്ടുതവണയോ മുന്നു തവണയോ ആവർത്തിച്ച് ഉപയോഗിക്കാം.

 ചന്ദനത്തടിയും, റോസ് വാട്ടറും

ചന്ദനത്തടിയും, റോസ് വാട്ടറും

ആയുർവേദത്തിലെ ഒരു പ്രധാന രുചിക്കൂട്ടാണ് ചന്ദനം. ഇത് ചർമ്മത്തിലെ ചൂടിനെ കുറയ്ക്കുകയും, ചർമ്മത്തെ നിർമ്മലമാക്കുകയും, ശരീരത്തിലെ അധികമായ എണ്ണയും അഴുക്കുമൊക്കെ പുറന്തള്ളുകയും ചെയ്യുന്നു ഒത്. ശരീരത്തിലെ ദുർഗന്ധത്തെ അകറ്റിനിർത്താനും പൂർണ്ണമായി നീക്കം ചെയ്യാനും റോസ് വാട്ടർ ഒരു ഉത്തമ ഘടകമായി പ്രവർത്തിക്കുന്നു. ശരീരത്തിലെ കുരുക്കളിൽ മുറിവ് വരുന്നതിൽ നിന്നും തടയാനും അവ താനേ അടർന്നു പോകാനും ഇത് സഹായിക്കുന്നു..

* വേണ്ട സാമഗ്രിയകൾ: ഒരു ചെറിയ സ്പൂൺ ചന്ദനവും ഒരു ടേബിൾ സ്പൂൺ റോസ് വാട്ടറും മാത്രം.

* എങ്ങനെ ഉപയോഗിക്കാം : ഒരു പാത്രമെടുത്ത്, ചന്ദനപൊടിയും റോസ് വാട്ടറും കൂട്ടി ചേർത്ത് ഒരു കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കി വയ്ക്കുക. ഇത് നിങ്ങളുടെ ക്കുരുക്കളിൽ പുരട്ടി ഉണങ്ങാൻ അനുവദിക്കുക. ഒരിക്കൽ ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളം ഉപയോഗിച്ചി കഴുകിക്കളയാം. വേഗതയേറിയതും മികച്ചതുമായ ഫലങ്ങൾ ലഭിക്കുന്നതിനായി എല്ലാ ദിവസവും ഇത് പരീക്ഷിച്ചു നോക്കുക.

 അരിമാവ് ഉപയോഗിക്കാം ​

അരിമാവ് ഉപയോഗിക്കാം ​

അരിമാവ് ഉപയോഗിച്ചുകൊണ്ട് തേച്ചുരയ്ക്കുന്നതു വഴി കുരുക്കൾ പതിയെ അടർന്നു പോകാൻ സാധിക്കുന്നു. കുരുക്കളിലെ മരിച്ച ചർമ്മ കോശങ്ങളെ നീക്കംചെയ്യുന്ന ഇതിന്റെ ഉപയോഗം വളരെ നല്ലതാണ്

* സാമഗ്രികകൾ: 1 ടേബിൾസ്പൂൺ അരിമാവും 1-2 ടീസ്പൂൺ നാരങ്ങാ നീരോ ഓറഞ്ച് നീരോ

* എങ്ങനെ ഉപയോഗിക്കാം : ഒരു കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കാനായി ഒരു പാത്രത്തിൽ ചേരുവകൾ രണ്ടും എടുക്കുക. നിങ്ങളുടെ കൈകൾക്കു കീഴെ ഈ പേസ്റ്റ് പ്രയോഗിച്ച് സൌമ്യമായി കുരുക്കളുടെ മേൽ പുരട്ടുക.. ഇതിന്റെ ഉപയോഗം വളരെ ദൃഡമല്ലെന്ന് ഉറപ്പു വരുത്തുക. ഏകദേശം 2-3 മിനുട്ട് തേച്ചുരു ശേഷം നിങ്ങൾക്ക് പച്ച വെള്ളത്തിൽ കഴുകികളയാം. അതിനു ശേഷം ഉണങ്ങാനനുവദിക്കുക. ഇത് ആഴ്ചയിൽ രണ്ടുതവണ ആവർത്തിക്കുക. അതിൽ കൂടുതൽ അവശ്യമില്ല. കൂടുതൽ തവണ ഇങ്ങനെ ചെയ്യുന്നതുവഴി ചർമ്മത്തിൽ കേടുപാടുകൾ ഉണ്ടാക്കുന്നതിന്ന് സാധ്യതയുണ്ട്.

 നാരങ്ങാ നീര്

നാരങ്ങാ നീര്

നാരങ്ങാ നീരിൽ പ്രകൃതിദത്തമായ സിട്രിക്ക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ ഇത് കുരുക്കളിൽ മുറിവ് പറ്റാതിരിക്കാൻ സഹായിക്കുന്നു. അതുപോലെ പ്രകൃത്യാ തന്നെ ഇതിനെ വരണ്ടുണങ്ങാനും സഹായിക്കുന്നു.

* ചേരുവകൾ: നാരങ്ങാ നാരങ്ങാനീര്

* എങ്ങനെ ചെയ്യാം: ഇതിനായി രണ്ട് മാർഗ്ഗങ്ങളുണ്ട്. ഒന്നുകിൽ നിങ്ങൾക്ക് പകുതി നാരങ്ങ മുറിച്ചെടുത്ത ശേഷം കുരുക്കളിൽ നേരിട്ട് തേച്ചുരയ്ക്കാം. അതല്ലെങ്കിൽ കുറച്ച് നാരങ്ങനീര് പിഴിഞ്ഞെടുത്ത് കുരുക്കളിൽ പുരട്ടാം. ഏത് രീതിയിലായാലും ഇതു നിങ്ങളിൽ എളുപ്പത്തിൽ തന്നെ ഫലം ചെയ്യും. രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പും രാവിലെയും വൈകുന്നേരവും വീതം രണ്ടുദിവസം നിങ്ങൾക്ക് ഇത് അവർത്തിക്കാം

 ബേക്കിംഗ് സോഡയും ഉപ്പും

ബേക്കിംഗ് സോഡയും ഉപ്പും

കടൽ ഉപ്പ് ഇവിടെ തേച്ചുരക്കാനായി ഉപയോഗിക്കാം, ബേക്കിംഗ് സോഡ കുരുക്കളെ ഉണങ്ങാനായി സഹായിക്കുന്നു.

* ചേരുവകൾ: ഒരു ടീസ്പൂൺ ബേക്കിങ് സോഡയും ഒരു ടീസ്പൂൺ ഉപ്പും

* എങ്ങനെ ചെയ്യാം: ഒരു പാത്രമെടുത്ത് ഒരേ അളവിൽ ബേക്കിങ് സോഡയും ഉപ്പും എടുത്ത ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് കട്ടി കൂടിയ പേസ്റ്റ് ഉണ്ടാക്കിയെടുക്കാം. ഇത് രോഗം ബാധിച്ച സ്ഥലത്ത് പുരട്ടുക. 15 മിനിറ്റ് കാത്തിരുന്ന ശേഷം കഴുകിക്കളയാം . ആഴ്ചയിൽ ഒരു തവണ വീതം ഇത് ആവർത്തിക്കുക. കുരുക്കൾ നീക്കം ചെയ്യാനായി ബേക്കിംഗ് സോഡ വേഗത്തിൽ പ്രവർത്തിക്കുന്നു..

 ബദാം എണ്ണയും പഞ്ചസാരയും

ബദാം എണ്ണയും പഞ്ചസാരയും

ബദാം എണ്ണയിലും പഞ്ചസാരയിലും വിറ്റാമിൻ സിയുടെ അളവ് അധികമായ അളവിലുണ്ട്. ഇത് ആരോഗ്യകരമായ ചർമ്മകോശങ്ങളെ സൃഷ്ടിക്കുന്നതിനും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും സഹായിക്കുന്നു.

* ചേരുവകൾ: 1 ടേബിൾസ്പൂൺ പഞ്ചസാരയും 2-3 ടീസ്പൂൺ

* ബദാം എണ്ണയും ഒരു പാത്രത്തിൽ എടുക്കുക. വൃത്താകൃതിയിലുള്ള മസാജിങ്ങിലൂടെ സൌമ്യമായി ഇത് ബാധിച്ച പ്രദേശത്ത് ഉപയോഗിക്കുക. അതിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. 3 ആഴ്ച തുടർച്ചയായി ഓരോ തവണ വീതം ഇത് ഉപയോഗിക്കുക.

 കറ്റാർ വാഴ ജെൽ

കറ്റാർ വാഴ ജെൽ

കറ്റാർ വാഴ ജെല്ലിന്റെ ഉപയോഗം ആന്റി ബാക്ടീരിയലും ശരീരത്തിലെ ചൂട് കുറയ്ക്കുന്നതുമാണ്. ലോലമായതും നിർമ്മലമായതുമായ ചർമ്മത്തെ നിലനിർത്താനും കുരുക്കളെ അകറ്റി നിർത്താനും ഇത് സഹായിക്കുന്നു. കുരുക്കളെ വേഗത്തിൽ നീക്കം ചെയ്യാനും കറ്റാർ വാഴ ജെൽ ഉപയോഗിക്കാം.

* ചേരുവകൾ: ഒരു കറ്റാർ വാഴ ഇല

* എങ്ങനെ ഉപയോഗിക്കാം : ഒരു കറ്റാർ വാഴ ഇല രണ്ടായി മുറിച്ചെടുത്ത് അതിൽ നിന്ന് ജെൽ എടുക്കുക. നിങ്ങൾക്ക് സ്വന്തമായി കറ്റാർ വാഴ ചെടി ഇല്ലെങ്കിൽ, നിങ്ങൾക്ക് മാർക്കറ്റിൽ നിന്ന് എളുപ്പത്തിൽ ലഭ്യമാകും.

രോഗബാധയുള്ള സ്ഥലത്ത് ഈ ജെൽ പ്രയോഗിച്ച് 10 മിനിറ്റ് നേരം കാത്തു നിൽക്കുക, അതിനു ശേഷം വെള്ളം ഒഴിച്ച് കഴുകി കളയുക. രാവിലെയും രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പും വീതമായി ഈ പ്രതിവിധി രണ്ട് പ്രാവശ്യം ഉപയോഗിക്കേണ്ടതായുണ്ട്.

തേൻ

തേൻ

അസുഖകരമായ കുരുക്കളെ ചികിത്സിക്കുന്നതിനായി തേൻ നല്ലൊരു പ്രതിവിതിയാണ്. കാരണം ഇതിൽ ഉയർന്ന അളവിൽ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്

* ചേരുവകൾ: 1 ടേബിൾ സ്പൂൺ തേൻ

* എങ്ങനെ ഉപയോഗിക്കാം : കുരുക്കളിൽ നേരിട്ട് തേൻ പുരട്ടുക. ഉണങ്ങുന്നതു വരെ കാത്തിരിക്കുക. അതിനു ശേഷം വെള്ളം ഉപയോഗിച്ച് ഇവിടം കഴുകി കളയുക. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ തേനിന്റെ മായാജാലം നിങ്ങൾക്ക് കാണാൻ കഴിയും. നിങ്ങൾ വ്യത്യാസം ശ്രദ്ധിക്കുന്നതുവരെ എല്ലാ ദിവസവും ഇത് ആവർത്തിക്കുക

 ഷേവിങ്ങ് ക്രീം കട്ടിയായി ഉപയോഗിക്കുക

ഷേവിങ്ങ് ക്രീം കട്ടിയായി ഉപയോഗിക്കുക

നിങ്ങൾ ഷേവിങ്ങ് ക്രീമോ ജെല്ലോ ഉപയോഗിക്കുമ്പോൾ അവ അസുഖമുള്ള സ്ഥലത്ത് കട്ടിയായി തേച്ചു പിടിപ്പിച്ച ശേഷം 5 മിനിറ്റ് നേരം കാത്തിരിക്കണം. അതിനു ശേഷം മാത്രം ഷേവ് ചെയ്യുക. ഇത് ശരീരത്തിലെ രോമങ്ങൾ മൃദുവാക്കാനുതകുന്ന മറ്റൊരു രീതിയാണ്. അതുപോലെ തന്നെ ഇങ്ങനെ ചെയ്താൽ ഷേവിങ്ങ് തുടങ്ങുമ്പോൾ നിങ്ങൾ യാതൊരു തരത്തിത്തിലുള്ള അസ്വസ്ഥതയും അനുഭവപ്പെടില്ല.

 വൃത്തിയുള്ളതും കൂർത്തതുമായ റേസറുകൾ ഉപയേഗിക്കാം

വൃത്തിയുള്ളതും കൂർത്തതുമായ റേസറുകൾ ഉപയേഗിക്കാം

ശരീരത്തിലെ കുരുക്കളുള്ള ഭാഗത്ത് വൃത്തിയുള്ളതും മൂർച്ചയുള്ളതുമായ ഷേവിങ്ങ് ബ്ലേഡുകൾ ഉപയോഗിക്കാൻ ഓർമ്മിക്കുക. അനേകം തവണ ഒരേ സ്ഥലത്ത് തന്നെ ഷേവ് ചെയ്യുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. അതുപോലെ തന്നെ ചർമ്മത്തിൽ ഷേവിങ്ങ് റേസറുകൾ ഉപയോഗിക്കുമ്പോൾ വളരെ കഠിനമായി അമർത്തുകയും ചെയ്യരുത്. കുരുക്കൾ അധികമുണ്ടെങ്കിലോ അധികം അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കിലോ, കാലുകൾക്കും കൈകൾക്കും ഒക്കെയായി പ്രത്യേകം പ്രത്യേകം റേസറുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക അതല്ലെങ്കിൽ ഷേവിംഗിനെ തന്നെ മുഴുവനായും ഒഴിവാക്കാൻ ശ്രമിക്കുക..

 രോമങ്ങൾ വളരുന്ന ഭാഗത്ത് മാത്രം ഷേവ് ചെയ്യാം

രോമങ്ങൾ വളരുന്ന ഭാഗത്ത് മാത്രം ഷേവ് ചെയ്യാം

കുരുക്കളെ കുറയ്ക്കാനുള്ള പ്രതിവിതികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം രോമങ്ങൾ വളരുന്ന ഭാഗത്ത് മാത്രം ഷേവ് ചെയ്യുക എന്നുള്ളതാണ്. അതുപോലെതന്നെ പുതിയ രോമങ്ങൾ മുളച്ചുവരുന്ന സമയത്ത് ഷേവ് ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്തണം. ഷേവിങ്ങ് തുടങ്ങുന്നതിന് 10 മിനിറ്റ് മുുമ്പ് ചൂടുവെള്ളമോ അല്ലെങ്കിൽ ഉപ്പ്-വെള്ളമോ ഉപയോഗിക്കാം ഇത് നിങ്ങളുടെ രോമങ്ങളെ മൃദുവാക്കാൻ സഹായിക്കുന്നു. ഇത് ഷേവിങ്ങ് സമയത്ത് നിങ്ങളുടെ ശരീര ഭാഗത്ത് ഉണ്ടാകാനിടയുള്ള ദൃഡതയെ സാന്ത്രമാക്കുന്നു.


English summary

Get Rid of Under Arm Pimples

Unlike hard or rubbery lumps, which you should have checked out by a dermatologist, pimple-like bumps are usually benign and fairly easy to treat.
Story first published: Friday, April 20, 2018, 11:43 [IST]
X
Desktop Bottom Promotion