For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രഹസ്യഭാഗത്തെ ദുര്‍ഗന്ധപരിഹാരം ഉലുവ

|

ശരീരത്തിന്റെ പല ഭാഗങ്ങളിലും ചൊറിച്ചിലും ദുര്‍ഗന്ധവുമുണ്ടാകം, എന്നാല്‍ ഇതിനേക്കാളെല്ലാം ഗുരുതരമായതാണ് തുടയിടുക്കിലെ ദുര്‍ഗന്ധവും ചൊറിച്ചിലുമെല്ലാം.

സ്വകാര്യഭാഗങ്ങളിലുണ്ടാകുന്ന ചൊറിച്ചിലിന് പ്രധാന കാരണം അണുബാധകള്‍ തന്നെയാണ്. പ്രത്യേകിച്ചും സ്ത്രീകളില്‍. സ്ത്രീകളിലാണ് ഫംഗല്‍ അണുബാധകള്‍ കൂടുതല്‍. ഇത് ശാരീരികമായ പ്രത്യേകതകള്‍ കാരണവുമാകാം.

സ്വകാര്യഭാഗങ്ങളിലെ ദുര്‍ഗന്ധവും പലരേയും അലട്ടുന്ന ഒന്നാണ്. ഇതിനു കാരണവും പലപ്പോഴും അണുബാധ തന്നെയാകും. ഈസ്ട്രജന്‍ ഹോര്‍മോണ്‍ വ്യത്യാസം, പ്രത്യേകിച്ചു ഗര്‍ഭ, മുലയൂട്ടല്‍, മെനോപോസ് സമയങ്ങളില്‍, ആര്‍ത്തവസമയത്തുപയോഗിയ്ക്കുന്ന ടാമ്പൂണുകള്‍ പോലുള്ളവയെല്ലാം ദുര്‍ഗന്ധത്തിന് കാരണമാകാറുണ്ട്.

ഇതിനു പുറമെ ഈ ഭാഗത്ത് വീര്യം കൂടിയ ,സോപ്പു പോലുള്ളവ ഉപയോഗിയ്ക്കുന്നതും ഡൗച്ചിംഗ് പോലുള്ളവയുമെല്ലാം ദുര്‍ഗന്ധത്തിനുള്ള കാരണമാകാറുണ്ട്. ഇതെല്ലാം യോനീഭാഗത്തെ പിഎച്ച് നിലയില്‍ വ്യത്യാസം വരുത്താറുണ്ട്. ഇത് അണുബാധകള്‍ക്കു കാരണമാകുകയും ഈ ഭാഗത്തുള്ള ദുര്‍ഗന്ധത്തിന് കാരണമാകുകയും ചെയ്യുന്നു.

ഇത്തരം ദുര്‍ഗന്ധവും ചൊറിച്ചിലുമകറ്റാന്‍ വീട്ടുമരുന്നുകള്‍ തന്നെ ആശ്രയിക്കുന്നതാണ് നല്ലത്. വളരെ ലളിതമായ, അതേ സമയം ദോഷങ്ങള്‍ വരുത്താത്ത വീട്ടുവൈദ്യങ്ങള്‍.

ഇത്തരം ചില ലളിതമായ വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയു,

ടീട്രീ ഓയില്‍

ടീട്രീ ഓയില്‍

ടീട്രീ ഓയില്‍ ഈ ഭാഗത്തു പുരട്ടുന്നത് ആശ്വാസം നല്‍കും. അണുക്കളെ കൊന്നൊടുക്കാനുള്ള കഴിവുള്ള മറ്റൊന്നാണിത്.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി ഈ വെള്ളത്തില്‍ ഇരിയ്ക്കുന്നത് യോനീഭാഗത്തെ ദുര്‍ഗന്ധം മാറാനുള്ള നല്ലൊരു വഴിയാണ്. ബേക്കിംഗ് സോഡ അണുക്കളെ കൊന്നൊടുക്കുന്നതിനും ഏറെ സഹായകമാണ്. വജൈനല്‍ ഭാഗത്തെ പിഎച്ച് മൂല്യം കൃത്യമായി നില നിര്‍ത്തുന്നതിന് ബേക്കിംഗ് സോഡ സഹായിക്കും. ആഴ്ചയില്‍ പല തവണ ചെയ്യാം. വജൈനയിലെ ദുര്‍ഗന്ധം മാറാന്‍ സഹായിക്കുന്ന, തികച്ചും പ്രകൃതിദത്തമായ ഒരു വഴിയാണിത്. യാതൊരു പാര്‍ശ്വഫലങ്ങളും ഉണ്ടാക്കില്ലെന്നു മാത്രമല്ല, വജൈനല്‍ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. വജൈനയിലെ ദുര്‍ഗന്ധമെങ്കില്‍, ഇതിനു പരിഹാരമായി ഈ വഴി പരീക്ഷിയ്ക്കാം.

വെറ്റില

വെറ്റില

വെറ്റില വജൈനല്‍ ഭാഗത്തെ ദുര്‍്ഗന്ധത്തിനുള്ള മറ്റൊരു പ്രകൃതിദത്ത പരിഹാരമാണ്. വെറ്റില, ടാമ്പൂണ്‍ എന്നിവയാണ് ഇതിനു വേണ്ടത്. നാലോ അഞ്ചോ വെറ്റില ചെറിയ കഷ്ണങ്ങളാക്കി അല്‍പം വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളം തണുത്തു കഴിയുമ്പോള്‍ ഇതില്‍ ടാമ്പൂണ്‍ മുക്കി വജൈനയില്‍ വയ്ക്കുക. ഇത് കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ മാറ്റിക്കളയാം. ദിവസവും ഒരാഴ്ച ഇതു ചെയ്യുക. യാതൊരു പാര്‍ശ്വഫലങ്ങളും ഉണ്ടാക്കില്ലെന്നു മാത്രമല്ല, വജൈനല്‍ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.

 വെളിച്ചെണ്ണ

വെളിച്ചെണ്ണ

ഈ ഭാഗത്തു വെളിച്ചെണ്ണ പുരട്ടുന്നതു മറ്റൊരു വഴിയാണ്. വെളിച്ചെണ്ണയ്ക്ക് ബാക്ടീരിയ, ഫംഗസ് എന്നിവയെ കൊന്നൊടുക്കാനുളള സ്വാഭാവികമ ശേഷിയുണ്ട്.

തുടയിടുക്കിലെ ദുര്‍ഗന്ധം, ചൊറിച്ചില്‍ മാറ്റാം

സ്വാഭാവിക പ്രതിരോധവഴിയാണ് തേന്‍ പുരട്ടുന്നത്. ഇത് ചൊറിച്ചിലും ദുര്‍ഗന്ധവുമെല്ലാം നീക്കാന്‍ ഏറെ നല്ലതാണ്. തേന്‍ നല്ലൊരു അണുനാശിനിയാണ്.

തൈര്

തൈര്

തൈര് വജൈനല്‍ ദുര്‍ഗന്ധത്തിനു പറ്റിയ മറ്റൊരു സ്വാഭാവിക വഴിയാണ്. യോനീഭാഗത്തെ പിഎച്ച് തോത് ശരിയായി നില നിര്‍ത്താന്‍ തൈരിന് സാധിയ്ക്കും. ഇതിലെ പ്രോബയോട്ടിക്‌സ് യോനിയാരോഗ്യത്തെ സഹായിക്കുന്ന ആരോഗ്യകരമായ ബാക്ടീരിയകളെ സംരക്ഷിയ്ക്കുകയും ചെയ്യും. 1-2 ടീസ്പൂണ്‍ തൈര്, 1 ടാമ്പൂണ്‍ എന്നിവയാണ് ഇതിനായി വേണ്ടത്. ടാമ്പൂണ്‍ തൈരില്‍ മുക്കി വജൈനല്‍ ഭാഗത്തു വയ്ക്കുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞു മാറ്റി ഈ ഭാഗം കഴുകാം. അണുബാധകള്‍ മാറ്റാനുള്ള തികച്ചും സ്വാഭാവികമായ വഴി കൂടിയാണിത്.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്കയാണ് മറ്റൊരു വഴി. 2 നെല്ലിക്ക, അര ടീസ്പൂണ്‍ വറുത്ത ജീരകപ്പൊടി, ഒരു നുള്ള് ഉപ്പ്, ഒരു ഗ്ലാസ് വെള്ളംഎന്നിവയാണ് ഇതിനായി വേണ്ടത്. നെല്ലിക്ക കുരു നീക്കി അരക്കുക. ഇതില്‍ ജീരകപ്പൊടി, ഉപ്പ് എന്നിവയും കലര്‍ത്തി വെള്ളത്തില്‍ കലക്കി കുടിയ്ക്കുക. ഇത് നല്ലപോലെ ഇളക്കി വേണം കുടിയ്ക്കാന്‍. ഒരാഴ്ചക്കാലം ഇതു ചെയ്യുക. നെല്ലിക്കയില്‍ ഉപ്പു പുരട്ടി വെയിലത്തു വച്ചുണക്കിയും കഴിയ്ക്കാം. ദിവസവും നെല്ലിക്കാജ്യൂസ് വെറുംവയറ്റില്‍ കുടിയ്ക്കുന്നതും വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധമകറ്റാന്‍ ഏറെ ഗുണകരമാണ്.

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പില കൊണ്ടും വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധമറ്റാം. 10 ആര്യവേപ്പിലയും ഒരു കഷ്ണം ആര്യവേപ്പിന്റെ തോലും ഒരു ലിറ്റര്‍ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. വെള്ളം പകുതി വറ്റുന്നതു വരെ തിളപ്പിയ്ക്കണം. ഈ വെള്ളം തണുത്തു കഴിയുമ്പോള്‍ വജൈനല്‍ ഭാഗം കഴുകാന്‍ ഉപയോഗിയ്ക്കാം. ഇത് ആഴചയില്‍ ഒരു ദിവസമെങ്കിലും ചെയ്യണം. ആര്യവേപ്പിന്റെ ആന്റിമൈക്രോബിയല്‍ ഗുണമാണ് വജൈനല്‍ ദുര്‍ഗന്ധത്തില്‍ നിന്നും രക്ഷ നല്‍കുന്നത്.

ഉലുവ

ഉലുവ

ഉലുവയാണ് മറ്റൊരു വഴി. ഒരു ടീസ്പൂണ്‍ ഉലുവ, ഒരു ലിറ്റര്‍ വെള്ളം എന്നിവയാണ് ഇതിനായി വേണ്ടത്. ഉലുവ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. വെള്ളം പകുതിയാകുന്നതു വരെ ചെറുചൂടില്‍ വേണം തിളപ്പിയ്ക്കാന്‍. പിന്നീട് ഈ വെള്ളം ചൂടാറുമ്പോള്‍ കുടിയ്ക്കാം. ഇത് പ്രാതലിനു മുന്‍പായി വേണം, കുടിയ്ക്കാന്‍. ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തി ഈ വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതും നല്ലതാണ്. ശരീരത്തിലെ കൊഴുപ്പും ചിലപ്പോള്‍ വജൈനല്‍ ദുര്‍ഗന്ധത്തിനു വഴിയൊരുക്കും. ഉലുവ കൊഴുപ്പു കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്.

സിട്രസ് പഴവര്‍ഗങ്ങള്‍

സിട്രസ് പഴവര്‍ഗങ്ങള്‍

സിട്രസ് പഴവര്‍ഗങ്ങള്‍, അതായത് ഓറഞ്ച്, നാരങ്ങ പോലുള്ളവ കഴിയ്ക്കുന്നത് ഏറെ നല്ലതാണ് ഇത് അരിഞ്ഞു വെള്ളത്തിലിട്ടു വച്ച് ഈ വെള്ളം കുടിയ്ക്കുന്നതും വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധമകറ്റാന്‍ സഹായിക്കും. ഇവ ശരീരത്തിലെ പിഎച്ച് തോത് കൃത്യമായി നില നിര്‍ത്താന്‍ സഹായിക്കും. ഇതുവഴി വജൈനല്‍ ദുര്‍ഗന്ധമകറ്റുകയും ചെയ്യും. അണുബാധകള്‍ക്കും ഇത് ഏറെ നല്ലൊരു പരിഹാരമാണ്.

Read more about: beauty skincare bodycare
English summary

Effective Home Remedies To Reduce Private Part Itching And Smell

Effective Home Remedies To Reduce Private Part Itching And Smell
X
Desktop Bottom Promotion