കുളിയ്ക്കുംവെള്ളത്തില്‍ 2 തുള്ളി നാരങ്ങാനീര്

Posted By:
Subscribe to Boldsky

നാരങ്ങാനീര്, അതായത് ലെമണ്‍ ജ്യൂസ് നമുക്കു പ്രിയപ്പെട്ട ഒരു പാനീയമാണ്. പല ആരോഗ്യഗുണങ്ങളും നല്‍കുന്ന ഒന്നാണിത്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും സൗന്ദര്യസംരക്ഷണത്തിനും മുടിസംരക്ഷണത്തിനുമെല്ലാം ഒരുപോലെ ഗുണകരം.

നാരങ്ങാജ്യൂസ് കുടിച്ചാല്‍ ഉന്മേഷം ലഭിയ്ക്കുന്ന പോലെത്തന്നെയാണ് നല്ലൊരു കുളിയും. നമ്മുടെ ക്ഷീണം തീര്‍ത്ത് നമുക്ക് ആരോഗ്യവും ഊര്‍ജവുമെല്ലാം ഒരുപോലെ നല്‍കുന്ന ഒന്നാണിത്.

കുളിയ്ക്കാന്‍ പല വിദ്യകളുമുണ്ട്. എണ്ണ തേച്ചു കുളിയ്ക്കാം, ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കുളിയ്ക്കാം., കുളിയ്ക്കുന്ന വെള്ളത്തില്‍ ഉപ്പോ മറ്റെന്തെങ്കിലു സുഗന്ധദ്രവ്യങ്ങളോ ചേര്‍ക്കാം.

എന്നാല്‍ കുളിയ്ക്കുന്ന വെള്ളത്തില്‍ രണ്ടു സ്പൂണ്‍ ചെറുനാരങ്ങാനീരു കലര്‍ത്തി നോക്കൂ, ഗുണങ്ങള്‍ പലതാണ്.

ഉന്മേഷം

ഉന്മേഷം

ശരീത്തിന് ഉന്മേഷം നല്‍കുന്ന ഒന്നാണ് കുളിയ്ക്കുന്ന വെള്ളത്തില്‍ നാരങ്ങാനീരു ചേര്‍ക്കുകയെന്നത്. നാരങ്ങ സ്വാഭാവികമായും ഉന്മേഷം നല്‍കുന്ന ഒന്നാണ്.

വിയര്‍പ്പുഗന്ധം

വിയര്‍പ്പുഗന്ധം

വിയര്‍പ്പുഗന്ധം പോകാനുള്ള നല്ലൊരു വഴിയാണ് കുളിയ്ക്കുന്ന വെള്ളത്തില്‍ നാരങ്ങാനീരു ചേര്‍ക്കുന്നത്. ഇത് ശരീരത്തിലെ വിയര്‍പ്പുഗ്രന്ഥികളിലേയ്ക്കു കയറി വിയര്‍പ്പുണ്ടാകുന്നതും ഇതു മൂലമുണ്ടാകുന്ന ദുര്‍ഗന്ധവും കുറയ്ക്കുന്നു.

ചര്‍മകോശങ്ങള്‍ക്ക് ഉന്മേഷവും പുതുമയും നല്‍കാനുളള നല്ലൊരു വഴി

ചര്‍മകോശങ്ങള്‍ക്ക് ഉന്മേഷവും പുതുമയും നല്‍കാനുളള നല്ലൊരു വഴി

ചര്‍മകോശങ്ങള്‍ക്ക് ഉന്മേഷവും പുതുമയും നല്‍കാനുളള നല്ലൊരു വഴിയാണ് നാരങ്ങാനീരു ചേര്‍ത്തിട്ടുള്ള ഈ കുളി. ഇത് ക്ഷീണിച്ച ചര്‍മത്തിന് ഉന്മേഷം നല്‍കുന്ന ഒന്നാണ്.

ശരീരത്തിലെ ചെറുസുഷിരങ്ങള്‍

ശരീരത്തിലെ ചെറുസുഷിരങ്ങള്‍

ശരീരത്തിലെ ചെറുസുഷിരങ്ങള്‍ തുറന്ന് ഇതിലെ അഴുക്കുകള്‍ നീക്കം ചെയ്യാന്‍ നാരങ്ങായൊഴിച്ച വെള്ളത്തിനു കഴിയും. ചര്‍മകോശങ്ങളിലെ അഴുക്കു പോകുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ നല്ലതാണ്.

അണുനാശിനി

അണുനാശിനി

ഇത് നല്ലൊരു അണുനാശിനി കൂടിയാണ്. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജികളും അണുബാധകളുമെല്ലാം നീക്കാന്‍ പറ്റിയൊരു വഴിയാണ് കുളിയ്ക്കുന്ന വെള്ളത്തില്‍ നാരങ്ങാനീരു ചേര്‍ക്കുകയെന്നത്.

ചുളിവുകളുണ്ടാകാതിരിയ്ക്കാന്‍

ചുളിവുകളുണ്ടാകാതിരിയ്ക്കാന്‍

തണുത്ത വെള്ളത്തില്‍ കൂടുതല്‍ സമയം കുളിയ്ക്കുമ്പോള്‍ ചര്‍മത്തില്‍ ചുളിവുകളുണ്ടാകാതിരിയ്ക്കാന്‍ ഇതില്‍ ലേശം നാരങ്ങാനീരൊഴിയ്ക്കുന്നത് ഏറ്റവും നല്ലത്.

ഡീടോക്‌സിഫിക്കേഷന്‍

ഡീടോക്‌സിഫിക്കേഷന്‍

ഡീടോക്‌സിഫിക്കേഷന്‍ വഴി കൂടിയാണ് കുളിയ്ക്കുന്ന വെള്ളത്തില്‍ നാരങ്ങാനീരു ചേര്‍ക്കുകയെന്നത്. ഇത് ചര്‍മസുഷിരങ്ങളെ തുറന്ന് ചര്‍മത്തിലൂടെ വിഷാംശം പുറന്തള്ളുന്നു. ഇത് ആരോഗ്യത്തിനും ചര്‍മസൗന്ദര്യത്തിനും ഒരുപോലെ ഗുണകരമാണ്.

നല്ലൊരു ബ്ലീച്ചു കൂടിയാണ്

നല്ലൊരു ബ്ലീച്ചു കൂടിയാണ്

ചെറുനാരങ്ങാനീരു ചേര്‍ത്ത വെള്ളം നല്ലൊരു ബ്ലീച്ചു കൂടിയാണ്. സ്വാഭാവികബ്ലീച്ച് എന്നു പറയാം. ചര്‍മത്തിന് നിറം നല്‍കാനും തിളക്കം നല്‍കാനുമെല്ലാം ഇത് ഏറെ നല്ലതാണ.്

കൊതുകിനെ അകറ്റാനും

കൊതുകിനെ അകറ്റാനും

ചെറുനാരങ്ങാനീരു ചേര്‍ത്ത വെള്ളത്തില്‍ കുളിയ്ക്കുമ്പോള്‍ ഇത് കൊതുകിനെ അകറ്റാനും നല്ലതാണ്. കൊതുകിന് ചെറുനാരങ്ങയുടെ ഗന്ധം ഇഷ്ടമല്ല.

Read more about: bodycare beauty
English summary

Benefits Of Adding Lemon Juice In Bathing Water

Benefits Of Adding Lemon Juice In Bathing Water, Read more to know about
Story first published: Monday, March 19, 2018, 20:59 [IST]