For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിഴിയഴക് കാത്തുസൂക്ഷിക്കാനുള്ള സൗന്ദര്യമന്ത്രങ്ങള്‍

നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമായ കണ്ണുകളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്

By Lekshmi S
|

'പെണ്ണിന്റെ സൗന്ദര്യം കണ്ണുകളില്‍ നിന്ന് അറിയാനാകും. കാരണം കണ്ണുകള്‍ അവളുടെ ഹൃദയത്തിലേക്കുള്ള വാതിലാണ്.' ഓഡ്രേ ഹെപ്‌ബേണിന്റെ ഈ വാക്കുകളില്‍ നിന്ന് സ്ത്രീ സൗന്ദര്യത്തില്‍ കണ്ണുകള്‍ക്കുള്ള പ്രാധാന്യം വായിച്ചെടുക്കാനാകും. സൗന്ദര്യത്തിന്റെ പ്രതീകമായിരുന്ന ഓഡ്രേയെ കൊണ്ടിത് പറയിച്ചത് സ്വന്തം അനുഭവങ്ങളാകാം. അതെന്തുമാകട്ടെ, മുഖസൗന്ദര്യത്തിന്റെ അളവുകോല്‍ കണ്ണുകളാണ്. അവ ചിരിക്കുന്നു, കരയുന്നു, ചിലപ്പോള്‍ നാണം കുണുങ്ങുകയും!

g

നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമായ കണ്ണുകളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. തിരക്കുപിടിച്ച ജീവിതവും തെറ്റായ ശീലങ്ങളും കണ്ണുകളുടെ സ്വാഭാവിക സൗന്ദര്യത്തെ ചോര്‍ത്തിക്കളയുന്നു. അവ കണ്ണിന് ചുറ്റിലുമുള്ള കറുപ്പായും കണ്‍പോളകളിലെ വീക്കമായും ചൊറിച്ചിലായുമൊക്കെ പ്രത്യക്ഷപ്പെടും. രാവിലെ ഉറക്കമുണരുമ്പോള്‍ പോലും നമ്മുടെ കണ്ണുകള്‍ ഉറക്കംതൂങ്ങും! മേക്കപ്പ് കൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയില്ല.

 കോള്‍ഡ് സ്പൂണ്‍

കോള്‍ഡ് സ്പൂണ്‍

രണ്ട് സ്പൂണുകള്‍ രാത്രി ഫ്രീസറില്‍ വയ്ക്കുക. രാവിലെ അവ എടുത്ത് അടിഭാഗം കണ്ണിന് മുകളില്‍ വരുന്ന വിധത്തില്‍ വയ്ക്കുക. സ്പൂണുകള്‍ തണുത്തിരിക്കുന്നതിനാല്‍ തുടര്‍ച്ചയായി വയ്‌ക്കേണ്ട കാര്യമില്ല. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും കണ്ണുകള്‍ക്ക് ഉന്മേഷം പകരുകയും ചെയ്യും.

 ഐസ് വാട്ടര്‍

ഐസ് വാട്ടര്‍

കോട്ടണ്‍ പാഡുകള്‍ ഐസ് വാട്ടറില്‍ മുക്കി, കണ്ണടച്ച് കണ്‍പോളകളില്‍ വയ്ക്കുക. 10 മിനിറ്റിന് ശേഷം എടുത്തുമാറ്റുക. തണുപ്പ് രക്തക്കുഴലുകളെ ചുരുക്കുകയും കണ്ണിനെ സുന്ദരമാക്കുകയും ചെയ്യും. കോട്ടണ്‍ പാഡുകള്‍ക്ക് ആവശ്യത്തിനുള്ള തണുപ്പുണ്ടായിരിക്കണം. എങ്കിലേ ഇതുകൊണ്ട് ഫലം ലഭിക്കൂ.

 എഗ്ഗ് മാസ്‌ക്

എഗ്ഗ് മാസ്‌ക്

കണ്ണുകളുടെ സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ എഗ്ഗ് മാസ്‌കിന് കഴിയും. മുട്ടയുടെ വെള്ള നന്നായി അടിച്ച് കണ്ണിന് ചുറ്റിലും പുരട്ടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകി കളയുക.

 കണ്ണിന് ചുറ്റുമുള്ള കറുപ്പ്

കണ്ണിന് ചുറ്റുമുള്ള കറുപ്പ്

വെള്ളരിക്ക കഷണങ്ങളാക്കി അതിന്റെ നീരെടുക്കുക. ഇതില്‍ കോട്ടണ്‍ പാഡ് മുക്കി കറുപ്പുള്ള ഭാഗങ്ങളില്‍ വയ്ക്കുക. 15 മിനിറ്റ് നേരമെങ്കിലും ഇത് വച്ചിരിക്കണം.

ഒരുടീസ്പൂണ്‍ തക്കാളി പള്‍പ്പില്‍ ഒരുനുള്ള് മഞ്ഞള്‍പ്പൊടി, അരടീസ്പൂണ്‍ നാരങ്ങാനീര്, ഒരുടീസ്പൂണ്‍ കടലമാവ് എന്നിവ ചേര്‍ത്ത് കുഴയ്ക്കുക. ഇത് കണ്‍പോളകളിലും കറുപ്പുള്ള ഭാഗങ്ങളിലും പുരട്ടി അരമണിക്കൂറിന് ശേഷം വെള്ളത്തില്‍ കുതിര്‍ത്ത പഞ്ഞി ഉപയോഗിച്ച് തുടച്ചെടുക്കുക. ആഴ്ചയില്‍ കുറഞ്ഞത് ഒരുതവണ ചെയ്യുക.

 ഗ്രീന്‍ടീ ബാഗ്

ഗ്രീന്‍ടീ ബാഗ്

ഗ്രീന്‍ടീ ബാഗിന് കണ്ണുകളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനാകും. ടീ ബാഗ് തണുത്തവെള്ളത്തില്‍ മുക്കിവച്ചതിന് ശേഷം കണ്ണില്‍ വയ്ക്കുക. 15-20 മിനിറ്റ് നേരം വയ്ക്കാവുന്നതാണ്. തേയിലയില്‍ അടങ്ങിയിരിക്കുന്ന ടാനിന്‍ വീക്കം കുറയ്ക്കുകയും കണ്ണിന്റെ തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

 വീങ്ങിയ കണ്ണുകള്‍

വീങ്ങിയ കണ്ണുകള്‍

ഉരുളക്കിഴങ്ങ് വട്ടത്തില്‍ മുറിച്ച് കണ്‍പോളകളില്‍ വയ്ക്കുക. 15-20 മിനിറ്റ് നേരം വിശ്രമിക്കുക.ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച പാലില്‍ കോട്ടണ്‍ പാഡ് മുക്കി കണ്‍ പോളകളില്‍ വയ്ക്കുക. 10-15 മിനിറ്റിന് ശേഷം മാത്രം ഇത് മാറ്റുക

ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച വെള്ളം ഒരു ബൗളിലെടുത്ത് അതില്‍ ഏതാനും തുള്ളി വിറ്റാമിന്‍ ഇ ഓയില്‍ ഒഴിക്കുക. ഇതില്‍ അഞ്ച് മിനിറ്റ് കോട്ടണ്‍ പാഡ് മുക്കിവച്ചതിന് ശേഷം കണ്ണില്‍ വയ്ക്കുക. 20 മിനിറ്റിന് ശേഷം ഇത് മാറ്റാവുന്നതാണ്.

 കുഴിയില്‍ വീണ കണ്ണുകള്‍

കുഴിയില്‍ വീണ കണ്ണുകള്‍

ഒരു ടീസ്പൂണ്‍ തേനില്‍ അരടീസ്പൂണ്‍ ബദാം ഓയില്‍ ചേര്‍ത്ത് രാത്രി കിടക്കുന്നതിന് മുമ്പ് കണ്‍പോളകളിലും കണ്ണിന് ചുറ്റും പരുട്ടുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ചെയ്താല്‍ മികച്ച ഫലം ലഭിക്കും.

കുറച്ച് ബദാം രാത്രി വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. രാവിലെ ബദാമിന്റെ തൊലി കളഞ്ഞ് ഒരു ഗ്ലാസ് പാലിനൊപ്പം കഴിക്കുക. തുടര്‍ച്ചയായി ഒരുമാസം ഇത് പതിവാക്കുക.

 ഊര്‍ജ്ജസ്വലമായ കണ്ണുകള്‍

ഊര്‍ജ്ജസ്വലമായ കണ്ണുകള്‍

രാത്രിയില്‍ നെല്ലിക്ക വെള്ളത്തില്‍ കുതിര്‍ത്തുവച്ച് രാവിലെ ആ വെള്ളത്തില്‍ കണ്ണുകള്‍ കഴുകുക.

പഞ്ഞി ഇളംചൂട്് പാലില്‍ മുക്കിവച്ചതിന് ശേഷം 15 മിനിറ്റ് കണ്‍പോളകള്‍ക്ക് മുകളില്‍ വയ്ക്കുക.

 സുന്ദരമായ കണ്ണുകള്‍; പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക.

സുന്ദരമായ കണ്ണുകള്‍; പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക.

നിങ്ങളുടെ ആഹാരശീലങ്ങളും കണ്ണിന്റെ സൗന്ദര്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ ഇനിപ്പറയുന്ന ഭക്ഷണവസ്തുക്കള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

കാരറ്റ്- ബീറ്റകരോട്ടിന്റെ കലവറയായ കാരറ്റ് കണ്ണുകളുടെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കും. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് ആണ് ബീറ്റകരോട്ടിന്‍.

ബ്രോക്കോളിയും ബ്രസ്സല്‍സ് മുളപ്പിച്ചതും- കണ്ണുകളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ സി അത്യാവശ്യമാണ്. ബ്രോക്കോളി, കാസ്പിക്കം, ബ്രസ്സല്‍സ് മുളപ്പിച്ചത് എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളമടങ്ങിയിട്ടുണ്ട്.

മീന്‍- മത്തി, കോര മുതലായ മീനുകളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കണ്ണിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്.

ചീരയും സ്വീറ്റ് പൊട്ടറ്റോയും- ഇവയില്‍ രണ്ടിലും ബീറ്റകരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ ചീരയില്‍ വിറ്റാമിന്‍ സി, ലൂട്ടെയ്ന്‍, സീക്‌സാന്തിന്‍ എന്നിവയും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഉപ്പ്- ഉപ്പിന്റെ അളവ് കുറയ്ക്കുക. ഉപ്പ് ധാരാളം കഴിക്കുന്നത് ശരീരത്തില്‍ വെള്ളം കെട്ടാന്‍ ഇടയാക്കും. കണ്ണുകളില്‍ വീക്കമുണ്ടാകാന്‍ ഇത് കാരണമാകും.

 അധികം മേക്കപ്പ് വേണ്ട

അധികം മേക്കപ്പ് വേണ്ട

മേക്കപ്പിലൂടെ കണ്ണിന്റെ സൗന്ദര്യം മെച്ചപ്പെടുത്താന്‍ കഴിയും. എന്നാല്‍ ഇത് ആവശ്യത്തിന് മാത്രം ഉപയോഗിക്കുക.

 ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

കഴിയുന്നത്ര വെള്ളം കുടിക്കുക. ശരീരത്തില്‍ ആവശ്യത്തിന് വെള്ളമില്ലാത്തത് കൊണ്ടും കണ്‍പോളകളില്‍ വീക്കം അനുഭവപ്പെടാം. വെള്ളം കുടിക്കുന്നത് ഈ പ്രശ്‌നം പരിഹരിക്കുമെന്ന് മാത്രമല്ല ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യും.

 വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

പതിവായി വ്യായാമം ചെയ്യുക. ഇത് ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കും. വ്യായാമം ചെയ്താല്‍ മാത്രമേ കണ്ണുകള്‍ക്ക് ആവശ്യമുള്ള ഓക്‌സിജന്‍ ലഭിക്കൂവെന്ന് അറിയുക.

 നന്നായി ഉറങ്ങുക

നന്നായി ഉറങ്ങുക

7-8 മണിക്കൂര്‍ ഉറങ്ങുക. ആവശ്യത്തിന് ഉറക്കം ലഭിക്കാതിരുന്നാല്‍ കണ്ണുകള്‍ വീങ്ങുകയും മയങ്ങുകയും ചെയ്യും. നന്നായി ഉറങ്ങുന്നതിന്റെ ഗുണം കണ്ണുകള്‍ക്ക് മാത്രമല്ല ശരീരത്തിന് മൊത്തം ലഭിക്കും.

English summary

Beauty Tips For Eyes

Not everyone is blessed with big eyes. Still how do people with small eyes showcase themselves attractive and lively? How do they make their eyes look bigger and beautiful? Read out these tips for beautiful eyes
Story first published: Tuesday, May 22, 2018, 14:44 [IST]
X
Desktop Bottom Promotion