പേസ്റ്റില്‍ വെളിച്ചെണ്ണ ചേര്‍ത്തു പല്ലു തേയ്ക്കൂ

Posted By:
Subscribe to Boldsky

പല്ലിന്റെ ആരോഗ്യം എല്ലാവര്‍ക്കും ഏറെ പ്രധാനമാണ്. പല്ലിന്റെ ആരോഗ്യം മാത്രമല്ല, പല്ലിന്റെ വെണ്മയും ഉറപ്പുമെല്ലാം ഏറെ അത്യാവശ്യവും.

പല്ലു തേയ്ക്കുന്നതിന് നാം ടൂത്ത് പേസ്റ്റാണ് സാധാരണ ഉപയോഗിയ്ക്കാറ്. എന്നാല്‍ പല ടൂത്ത് പേസ്റ്റുകളും അത്ര ആരോഗ്യകരമല്ലെന്നു വേണം പറയാന്‍. ധാരാളം കെമിക്കലുകള്‍ അടങ്ങിയിട്ടുള്ളതാണ് ഇവ. അതുകൊണ്ടുതന്നെ ഗുണത്തേക്കാളേറെ ചിലപ്പോള്‍ ദോഷവുമുണ്ടാക്കും.

പല്ലു തേയ്ക്കുന്ന പേസ്റ്റിനൊപ്പം അല്‍പം വെളിച്ചെണ്ണ ചേര്‍ത്തു പല്ലു തേച്ചാലോ, കേള്‍ക്കുമ്പോള്‍ വിചിത്രമെന്നു തോന്നുമെങ്കിലും ഇതുകൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്.

ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍

ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍

വെളിച്ചെണ്ണയ്ക്ക ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ഏറെയുണ്ട്. ഇതുകൊണ്ടുതന്നെ പേസ്റ്റിനൊപ്പം ചേര്‍ത്തു പല്ലു തേയ്ക്കുമ്പോള്‍ പല്ലിനുണ്ടാകുന്ന കേടുകള്‍ തടയാന്‍ ഇത് ഏറെ നല്ലതാണ്. ബാക്ടീരിയകളെ കൊന്നൊടുക്കുന്നതു കൊണ്ട്. ഇതിലെ ലോറിക് ആസിഡാണ് ഇതിനു സഹായിക്കുന്നത്.

ദുര്‍ഗന്ധം

ദുര്‍ഗന്ധം

വെളിച്ചെണ്ണയും ടൂത്ത്‌പേസ്റ്റും ചേര്‍ത്തു പല്ലു തേയ്ക്കുന്നത് വായിലെ ദുര്‍ഗന്ധം മാറ്റാന്‍ സഹായിക്കും.

പല്ലിന് മഞ്ഞനിറം

പല്ലിന് മഞ്ഞനിറം

പല്ലിന് മഞ്ഞനിറം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് വെളിച്ചെണ്ണ ടൂത്ത്‌പേസ്റ്റില്‍ ചേര്‍ത്തുള്ള പല്ലുതേപ്പ്.

പല്ലിലുണ്ടാകുന്ന കേടും പോടും

പല്ലിലുണ്ടാകുന്ന കേടും പോടും

പല്ലിലുണ്ടാകുന്ന കേടും പോടും മഞ്ഞ നിറത്തില്‍ കാണപ്പെടുന്ന പ്ലേക്വ് എന്ന അഴുക്കും മാറ്റാന്‍ ഏറെ നല്ലതാണ് വെളിച്ചെണ്ണ ചേര്‍ത്തു പല്ലു തേയ്ക്കുന്നത്.

ദോഷഫലം

ദോഷഫലം

ടൂത്ത്‌പേസ്റ്റില്‍ അടങ്ങിയിട്ടുള്ള ഫ്‌ളൂറൈഡ് പല്ലിനെ ദ്രവിപ്പിക്കാന്‍ കാരണമാകും. ഇതിന്റെ ദോഷഫലം നീക്കാന്‍ വെളിച്ചെണ്ണ ചേര്‍ത്തു പല്ലുതേയ്ക്കുന്നത് നല്ലതാണ്. പേസ്‌ററിന്റെ ദോഷം തീര്‍ക്കാനുള്ള എളുപ്പവഴി.

പല്ലിന് ഉറപ്പു നല്‍കാന്‍

പല്ലിന് ഉറപ്പു നല്‍കാന്‍

പല്ലിന് ഉറപ്പു നല്‍കാന്‍ വെളിച്ചെണ്ണ ഏറെ നല്ലതാണ്. പല്ലു പൊട്ടിപ്പോകുന്നതും മററും തടയാന്‍ നല്ലതാണ്.

ശുദ്ധമായ വെളിച്ചെണ്ണ

ശുദ്ധമായ വെളിച്ചെണ്ണ

ശുദ്ധമായ വെളിച്ചെണ്ണ അഥവാ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഉപയോഗിയ്ക്കുന്നതാണ് ഏറെ ന്ല്ലത്. മായം കലരാത്ത വെളിച്ചെണ്ണ ഉപയോഗിച്ചാലേ ഗുണം ലഭിയ്ക്കൂ.

ഓയില്‍ പുള്ളിംഗ്

ഓയില്‍ പുള്ളിംഗ്

ഓയില്‍ പുള്ളിംഗ് ചെയ്യുന്നതും നല്ലതാണ്. ആദ്യം വായില്‍ വെളിച്ചെണ്ണയൊഴിച്ച് കുലുക്കുഴിഞ്ഞ് അല്‍പം കഴിയുമ്പോള്‍ കഴുകിയ ശേഷം ബ്രഷ് ചെയ്താലും മതി. ഇതും പേസ്റ്റിന്റെ ദോഷം ഒഴിവാക്കാന്‍ സഹായിക്കും.

Read more about: bodycare
English summary

Add Coconut To Your Toothpaste While brushing

Add Coconut To Your Toothpaste While brushing, read more to know about,