ചര്‍മ്മത്തിന് നിറം വേണോ, കടുകെണ്ണക്ക് കഴിയും

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് നിറം കുറയുന്നത്. ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താനും ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ ചെയ്യുമ്പോള്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ഏറ്റവും ബാധിക്കുന്നതും ചര്‍മ്മത്തെ തന്നെയാണ്. ചര്‍മ്മത്തെ യാതൊരു വിധത്തിലും ദോഷകരമായി ബാധിക്കാതെ സൗന്ദര്യസംരക്ഷണം സാധ്യമാക്കാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്.

ഇരുണ്ട ചര്‍മ്മം പലരേയും വലക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കി ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവും നിറവും നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ചര്‍മ്മത്തിന്റെ നിറം ഏതുമായിക്കൊള്ളട്ടെ, അത് തിളക്കത്തോടെ സംരക്ഷിക്കുമ്പോഴാണ് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്. ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം വര്‍ദ്ധിപ്പിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ വീട്ടില്‍ നിന്ന് തന്നെ ചില മാര്‍ഗ്ഗങ്ങള്‍ നമുക്ക് ശ്രദ്ധിച്ച് നോക്കാം. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്.

പ്രായം കുറക്കാന്‍ ഈ ആയുര്‍വ്വേദ വഴി

കടുകെണ്ണ ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ കടുകെണ്ണക്ക് കഴിയും. കടുകെണ്ണ മാത്രമല്ല പ്രകൃതിദത്തമായ രീതിയില്‍ മുഖത്തിന്റേയും ചര്‍മ്മത്തിന്റേയും നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എന്നും എപ്പോഴും മുന്നിലാണ് കടുകെണ്ണ. കടുകെണ്ണ കൊണ്ട് ഏത് പ്രശ്‌നത്തേയും നമുക്ക് പരിഹരിക്കാം. കടുകെണ്ണക്കൊപ്പം ചില കാര്യങ്ങള്‍ കൂടി ചേരുമ്പോള്‍ അത് സൗന്ദര്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കും എന്ന് നോക്കാം.

 ചര്‍മ്മത്തിന്റെ നിറത്തിന്

ചര്‍മ്മത്തിന്റെ നിറത്തിന്

ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍ കടുകെണ്ണ എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകണം. ആഴ്ചയില്‍ മൂന്ന് തവണ ഇത് മുഖത്ത് ചെയ്യാവുന്നതാണ്. അല്‍പദിവസം കൊണ്ട് തന്നെ മുഖത്ത് കാര്യമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാവുന്നതാണ്.

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

നല്ലൊരു സണ്‍സ്‌ക്രീന്‍ ആണ് കടുകെണ്ണ. ഇത് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് പല വിധത്തിലുള്ള സംരക്ഷണമാണ് കടുകെണ്ണ നല്‍കുന്നത്. സൂര്യപ്രകാശം മൂലമുള്ള കരുവാളിപ്പ് മാറ്റാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കടുകെണ്ണ. പുറത്ത് പോവുന്നതിന് പത്ത് മിനിട്ട് മുന്‍പ് മുഖത്ത് കടുകെണ്ണ ഉപയോഗിച്ച് മസ്സാജ് ചെയ്യുക. ഇത് കഴുകിക്കളഞ്ഞ് പുറത്ത് പോവാം. പിന്നീട് കരുവാളിപ്പ് മുഖത്തിനുണ്ടാവില്ല എന്നതാണ് സത്യം.

ചര്‍മ്മത്തിലെ അണുബാധ

ചര്‍മ്മത്തിലെ അണുബാധ

മഞ്ഞള്‍പ്പൊടി, കടുകെണ്ണ എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് അണുബാധയുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിലെ അണുബാധ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല അണുബാധയുള്ള സ്ഥലത്തെ പാടുപോലും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കറുത്ത പാടുകള്‍

കറുത്ത പാടുകള്‍

മുഖത്തെ കറുത്ത പാടുകളാണ് മറ്റൊരു പ്രധാന പ്രശ്‌നം. എന്നാല്‍ ഇത്തരം പാടുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കടുകെണ്ണ. കടുകെണ്ണ മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്താല്‍ ഇത് കറുത്ത പാടുകളെ ഇല്ലാതാക്കുന്നു.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം കാണാനും ഏറ്റവും മികച്ച് നില്‍ക്കുന്ന ഒരു മാര്‍ഗ്ഗമാണ് കടുകെണ്ണ. അല്‍പം കടലമാവ് കടുകെണ്ണയില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് മുഖക്കുരുവിന് പരിഹാരം നല്‍കാന്‍ സഹായിക്കുന്നു.

 ചുണ്ടിന്റെ ആരോഗ്യം

ചുണ്ടിന്റെ ആരോഗ്യം

ചുണ്ടിന്റെ ആരോഗ്യം നിലനിര്‍ത്താനും നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഒന്നാണ് കടുകെണ്ണ. കിടക്കാന്‍ പോവുന്നതിനു മുന്‍പ് അല്‍പം കടുകെണ്ണ ചുണ്ടില്‍ പുരട്ടിയാല്‍ അത് ചുണ്ട് വിള്ളുന്നതില്‍ നിന്നും സംരക്ഷിക്കുന്നു. ചുണ്ടിന്റെ ആരോഗ്യത്തിന് വളരെ അധികം സഹായിക്കുന്ന ഒന്നാണ് കടുകെണ്ണ.

 നല്ലൊരു ക്ലെന്‍സര്‍

നല്ലൊരു ക്ലെന്‍സര്‍

നല്ലൊരു ക്ലെന്‍സര്‍ ആണ് കടുകെണ്ണ. ഇത് ചര്‍മ്മത്തിന്റെ ആഴത്തിലേക്കിറങ്ങിച്ചെന്ന് ചര്‍മ്മത്തെ വൃത്തിയാക്കുന്നു. ചര്‍മ്മസംരക്ഷണത്തില്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് കടുകെണ്ണ. നല്ലൊരു ക്ലെന്‍സര്‍ ആയി ഉപയോഗിക്കാവുന്നതാണ് ഇത്.

 തലയോട്ടിയുടെ ആരോഗ്യം

തലയോട്ടിയുടെ ആരോഗ്യം

തലയോട്ടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കടുകെണ്ണ. ഇത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും മുടിക്ക് തിളക്കം നല്‍കാനും നല്ല ആരോഗ്യമുള്ള മുടിക്കും നല്ലതാണ് കടുകെണ്ണ. കടുകെണ്ണ ഉപയോഗിച്ച് മുടിക്ക് ആരോഗ്യം നല്‍കാവുന്നതാണ്.

മുടിക്ക് തിളക്കം

മുടിക്ക് തിളക്കം

മുടിക്ക് തിളക്കവും നിറവും സില്‍ക്കിയാവാനും സഹായിക്കുന്നു കടുകെണ്ണ. കടുകെണ്ണ കൊണ്ട് മുടിയിഴകളെ ഓരോന്നായി വേര്‍പെടുത്തിയെടുക്കാവുന്നതാണ്. മുടിക്ക് ആരോഗ്യം നല്‍കാനും തിളക്കം നല്‍കാനും സഹായിക്കുന്ന ഒന്നാണ് കടുകെണ്ണ.

അകാല നരക്ക് പരിഹാരം

അകാല നരക്ക് പരിഹാരം

അകാല നരയെല പ്രതിരോധിക്കുന്ന കാര്യത്തിലും മികച്ച ഒന്നാണ് കടുകെണ്ണ. കടുകെണ്ണ ചെറിയ രീതിയില്‍ ചൂടാക്കി ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. അധികം ചൂടാക്കാതെ ശ്രദ്ധിക്കണം. ഇത് അകാല നരയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു.

English summary

Ways mustard oil can make you more beautiful

Did you know mustard oil is a natural sunscreen? Read for more reasons to include mustard in your beauty regimen.
Story first published: Saturday, November 18, 2017, 12:31 [IST]