നഖം പൊട്ടുന്നതിനു പിന്നിലെ കാരണം

Posted By: Lekhaka
Subscribe to Boldsky

നിങ്ങള്‍ ഒരു ദിവസം എത്ര തവണ സ്വന്തം നഖങ്ങള്‍ ശ്രദ്ധിക്കാറുണ്ട്‌, സ്വന്തം നഖത്തിന്റെ അവസ്ഥ നിങ്ങളെ ലജ്ജിപ്പിക്കാറുണ്ടോ? സത്യത്തില്‍ നഖങ്ങള്‍ ഇത്തരത്തില്‍ പൊട്ടി വൃത്തികേടാകാന്‍ കാരണമെന്താണന്ന്‌ ചിന്തിച്ചിട്ടുണ്ടോ ? എന്നാല്‍, മറ്റു ചിലരുടെ നഖങ്ങള്‍ എപ്പോഴും വളരെ ഭംഗിയായി ഇരിക്കുന്നതും കാണാം.

കൂടുതല്‍ വായനക്ക്‌;ക്യാന്‍സര്‍ ഉണ്ടോ ശരീരത്തില്‍, നഖം പറയും

പോഷകങ്ങളാണ്‌ ഇതിന്‌ പിന്നിലെ പ്രധാന കാരണം. ബാഹ്യ ചര്‍മ്മത്തിന്‌ താഴെയായുള്ള ജീവ കോശങ്ങളുടെ നിരവധി ദിവസത്തെ പ്രവര്‍ത്തന ഫലമായാണ്‌ നഖങ്ങള്‍ ഇപ്പോഴത്തെ സ്ഥിതിയിലേക്ക്‌ എത്തുന്നത്‌. നഖങ്ങള്‍ പൊട്ടുന്നതിനുള്ള ചില കാരണങ്ങള്‍.

ടൈപ്പിങ്‌, ടെസ്റ്റിങ്‌

ടൈപ്പിങ്‌, ടെസ്റ്റിങ്‌

നിങ്ങള്‍ എപ്പോഴും ഫോണില്‍ ടെക്‌സ്റ്റ്‌ മെസ്സേജ്‌ അയച്ചു കൊണ്ടിരിക്കുന്ന ആളാണോ? ജോലിയുടെ ഭാഗമായി ലാപ്‌ടോപ്പില്‍ എപ്പോഴും ടൈപ്പ്‌ ചെയ്‌തു കൊണ്ടിരിക്കാറുണ്ടോ നിങ്ങള്‍ ? അങ്ങനെയെങ്കില്‍ നിങ്ങളുടെ നഖങ്ങള്‍ക്ക്‌ ഏറെ ആഘാതം ഏല്‍ക്കേണ്ടി വരും. ടൈപ്പ്‌ ചെയ്യുമ്പോള്‍ കേള്‍ക്കുന്ന ക്ലിക്‌ ശബ്ദം നഖങ്ങള്‍ കട്ടിയുള്ള പ്രതലത്തില്‍ അടിക്കുന്നതിന്റെയാണ്‌. ഇത്‌ നഖത്തിന്‌ ക്ഷതങ്ങള്‍ ഏല്‍പ്പിക്കുകയും അറ്റം പൊട്ടുന്നതിന്‌ കാരണമാവുകയും ചെയ്യും.

രക്തക്കുറവ്‌

രക്തക്കുറവ്‌

നഖത്തിന്റെ നിറം മങ്ങുന്നതും പൊട്ടുന്നതും രക്തക്കുറവിന്റെ ലക്ഷണമാവാം. ഉടന്‍ രക്തം പരിശോധിച്ച്‌ നോക്കുക. ഇരുമ്പിന്റെ അളവ്‌ കുറയുന്നത്‌ ഹീമോഗ്ലോബിന്റെ ഉത്‌പാദനത്തെ ബാധിക്കും. ഒക്‌സിജന്‍ നിറഞ്ഞ ചുവന്ന രക്താണുക്കള്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിച്ചേരുന്നതിന്റെ ഉത്തരവാദിത്തം ഇതിനാണ്‌. രക്തപ്രവാഹം കുറയുന്നത്‌ നഖത്തിന്റെ ആരോഗ്യത്തെ ബാധിക്കും. രക്തത്തിന്റെ അളവ്‌ കുറയുന്നത്‌ നഖം പൊട്ടുന്നതിനും നഖത്തിന്റെ വളര്‍ച്ച മുരടിക്കുന്നതിനും കാരണമാകും.

നെയില്‍ പോളിഷ്‌

നെയില്‍ പോളിഷ്‌

ഏറെ നാള്‍ നെയില്‍ പോളിഷ്‌ നീക്കം ചെയ്യാതിരിക്കുന്നതും നഖം പൊട്ടുന്നതിന്‌ കാരണമാകാം. നെയില്‍ പോളിഷില്‍ നഖം വരളുന്നതിന്‌ കാരണമാകുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. ഇത്‌ നഖത്തിന്റെ പ്രതലത്തില്‍ നിന്നും നനവ്‌ വലിച്ചെടുക്കുകയും നഖത്തെ ദുര്‍ബലമാക്കുകയും ചെയ്യും.

മോയ്‌സ്‌ച്യുറൈസിങ്‌

മോയ്‌സ്‌ച്യുറൈസിങ്‌

ചര്‍മ്മത്തിന്റെയും നഖത്തിന്റെയും ആരോഗ്യത്തിന്‌ നനവ്‌ വളരെ പ്രധാനമാണ്‌. ദിവസം ഒരിക്കല്‍ മോയ്‌സ്‌ച്യുറൈസ്‌ ചെയ്‌തത്‌ കൊണ്ട്‌ കാര്യമില്ല. കൈകള്‍ സോപ്പും ഹാന്‍ഡ്‌ വാഷും ഉപയോഗിച്ച്‌ കഴുകുമ്പോഴെല്ലാം മോയ്‌സ്‌ച്യുറൈസര്‍ പുരട്ടുക. സോപ്പും വെള്ളവും ചര്‍മ്മത്തിന്റെ വരള്‍ച്ചയ്‌ക്ക്‌ കാരണമാകാം. ബാഹ്യ ചര്‍മ്മത്തിന്‌ താഴെയുള്ള ചര്‍മ്മം വരണ്ടു പോകുന്നത്‌ നഖത്തിന്റെ വരള്‍ച്ചയ്‌ക്കും പൊട്ടലിനും കാരണമാകാം.

ബേസ്‌ കോട്ട്‌

ബേസ്‌ കോട്ട്‌

നഖത്തിന്‌ നിറം നല്‍കുന്നതിന്‌ മുമ്പ്‌ ബേസ്‌ കോട്ട്‌ അടിക്കാന്‍ മറക്കരുത്‌. നഖത്തിന്റെ നനവ്‌ നിലനിര്‍ത്താന്‍ ഇത്‌ വളരെ പ്രധാനമാണ്‌. അതിന്‌ ശേഷം മാത്രമെ മറ്റെന്തും നഖത്തില്‍ ചെയ്യാവു.

English summary

Reasons Your Nails Keep Breaking

what exactly is causing your nails to break? Read on to find out.