കാലിന് നിറം വേണോ എങ്കില്‍ നാരങ്ങ നീര് ഇങ്ങനെ

Posted By:
Subscribe to Boldsky

നാരങ്ങ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരു പോലെ ഉപകരിക്കുന്ന ഒന്നാണ്. പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന്റെ അവസാന വാക്ക് എന്ന് തന്നെ നാരങ്ങയെ വിശേഷിപ്പിക്കം. കാരണം എത് സൗന്ദര്യ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ നാരങ്ങക്കുള്ള കഴിവ് തന്നെ അപാരം. കേശസംരക്ഷണം, ശരീരസംരക്ഷണം എന്നു വേണ്ട പല പ്രശ്‌നങ്ങള്‍ക്കും നാരങ്ങയിലൂടെ പരിഹാരം കാണാം. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

താരനെ പൂര്‍ണമായും തുരത്താം കറുവയില

നാരങ്ങ കൊണ്ട് പാദസംരക്ഷണത്തിന്റെ കാര്യത്തില്‍ പിന്നീട് രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വരില്ല. എങ്ങനെയൊക്കെ കാല്‍ നന്നാക്കാന്‍ നാരങ്ങ ഉപയോഗിക്കാം എന്ന് നോക്കാം. ഗുണം ഉറപ്പായും ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

നാരങ്ങ നീരും ഉപ്പും

നാരങ്ങ നീരും ഉപ്പും

കാല്‍ വിണ്ടതാണെങ്കിലോ കാലിന് നിറം ഇല്ലെങ്കിലും അതിന് പരിഹാരം കാണാന്‍ നാരങ്ങ ഉപയോഗിക്കാം. നാരങ്ങ തൊണ്ടില്‍ ഉപ്പ് കലര്‍ത്തി അത് കൊണ്ട് കാലില്‍ ഉരസാം. ഇത് കാലിന് നിറവും വിണ്ട പാദങ്ങള്‍ക്ക് പരിഹാരവും നല്‍കും.

 തേങ്ങാ വെള്ളവും നാരങ്ങ നീരും

തേങ്ങാ വെള്ളവും നാരങ്ങ നീരും

തേങ്ങാ വെള്ളവും നാരങ്ങ നീരും മിക്‌സ് ചെയ്ത് കാല്‍ കഴുകുന്നതും കാലിന്റെ ാരോഗ്യത്തെ സഹായിക്കും. ഇത് കാലിന് നിറം നല്‍കാന്‍ സഹായിക്കുന്നു.

 വെളിച്ചെണ്ണയും നാരങ്ങ നീരും

വെളിച്ചെണ്ണയും നാരങ്ങ നീരും

വെളിച്ചെണ്ണയും നാരങ്ങ നീരും മിക്‌സ് ചെയ്ത് ഇത് കാലില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂര്‍ ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് കാല്‍ സോഫ്റ്റ് ആവാന്‍ സഹായിക്കുന്നു.

കുളിക്കുമ്പോള്‍ ഷാമ്പൂവും നാരങ്ങയും

കുളിക്കുമ്പോള്‍ ഷാമ്പൂവും നാരങ്ങയും

കുളിക്കുമ്പോള്‍ അല്‍പം ഷാമ്പൂവും നാരങ്ങയും മിക്‌സ് ചെയ്ത് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി അതുകൊണ്ട് കാല്‍ കഴുകാം. ഇത് നഖത്തിനിടയില്‍ ഇരിക്കുന്ന അഴുക്കിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് അല്‍പം പഞ്ഞിയില്‍ മിക്‌സ് ചെയ്ത് അത് കൊണ്ട് നഖത്തിന് ചുറ്റും നല്ലതു പോലെ ഉരസുക. ഇത് നഖത്തിന് നിറം നല്‍കാനും നഖത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു.

 റോസ് വാട്ടറും നാരങ്ങ നീരും

റോസ് വാട്ടറും നാരങ്ങ നീരും

റോസ് വാട്ടറും നാരങ്ങ നീരും മിക്‌സ് ചെയ്ത് അത് കൊണ്ട് കാലില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് കാലിന് നല്ല നിറം വെക്കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യാം. ഇത് കാലിലെ നിറം വര്‍ദ്ധിപ്പിക്കും.

English summary

Reasons why you should use lemon on your feet

The best way to keep your foot clean and nice is by using lemon. Lemon keeps your foot neat and clean also the best treatment for your foot. read on...
Story first published: Monday, August 21, 2017, 17:34 [IST]
Subscribe Newsletter