ഈ 9 അവസ്ഥകള്‍ക്ക് പരിഹാരം ഒരു കഷ്ണം നാരങ്ങ

Posted By:
Subscribe to Boldsky

നാരങ്ങ നമുക്ക് മുന്നില്‍ പല അത്ഭുതങ്ങളും കാണിയ്ക്കും. ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് നാരങ്ങ എന്ന കാര്യത്തില്‍ സംശയം വേണ്ട. പല രോഗങ്ങള്‍ക്കും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നാരങ്ങ മികച്ചതാണ്. ആരോഗ്യം മാത്രമല്ല സൗന്ദര്യവും നാരങ്ങയില്‍ ഒതുങ്ങുന്നതാണ്.

ആഴ്ചയില്‍ മൂന്ന് ദിവസം വെളിച്ചെണ്ണ തേച്ച് കുളി

ഗുരുതരമാകാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം നല്‍കാന്‍ നാരങ്ങയാണ് മികച്ചത്. നാരങ്ങ കൊണ്ട് പല രോഗങ്ങളേയും രോഗാവസ്ഥകളേയും ഫലപ്രദമായി നേരിടാം. ഏതൊക്കെ ശാരീരിക-സൗന്ദര്യ പ്രശ്‌നങ്ങളെ വെറും നാരങ്ങ കൊണ്ട് ഇല്ലാതാക്കാം എന്ന് നോക്കാം.

ചര്‍മ്മത്തിന്

ചര്‍മ്മത്തിന്

നല്ലൊരു ആസ്ട്രിജന്റും ആന്റി ബാക്ടീരിയല്‍ ഏജന്റുമാണ് നാരങ്ങ. അല്‍പം പഞ്ചസാരയും ചേര്‍ത്ത് മുഖത്ത് മസ്സാജ് ചെയ്യുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുമെന്ന് യാതൊരു സങ്കോചവും കൂടാതെ പറയാം.

 മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം കാണാനും ഏറ്റവും മികച്ച പരിഹാരമാര്‍ഗ്ഗമാണ് നാരങ്ങ. വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇതിന് പരിഹാരം കാണാം ഒരു കഷ്ണം നാരങ്ങയിലൂടെ.

 കക്ഷത്തിലെ കറുപ്പ് നിറം

കക്ഷത്തിലെ കറുപ്പ് നിറം

കക്ഷത്തിലെ കറുപ്പ് നിറമാണ് മറ്റൊരു പ്രധാന പ്രശ്‌നം. അല്‍പം നാരങ്ങ നീരില്‍ തേന്‍ മിക്‌സ് ചെയ്ത് കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാം.

 ചുണ്ടിന് ഭംഗി

ചുണ്ടിന് ഭംഗി

ചുണ്ടിന് ഭംഗി വര്‍ദ്ധിപ്പിക്കാനും വരണ്ട ചുണ്ടിനും പരിഹാരം കാണാന്‍ നാരങ്ങ കൊണ്ട് സാധിയ്ക്കും. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് അല്‍പം നാരങ്ങ നീര് പുരട്ടി കിടക്കുക.

 നഖത്തിന്റെ സൗന്ദര്യത്തിന്

നഖത്തിന്റെ സൗന്ദര്യത്തിന്

സൗന്ദര്യസംരക്ഷണത്തില്‍ നഖവും ഒരു പ്രധാന ഭാഗം തന്നെയാണ്. നാരങ്ങ കൊണ്ട് നഖത്തിന്റെ സൗന്ദര്യം സംരക്ഷിക്കാം. അല്‍പം നാരങ്ങ നീരില്‍ അല്‍പസമയം വിരല്‍ മുക്കി വെയ്ക്കുക. ഇത് നഖത്തിന്റെ സൗന്ദര്യത്തെ വര്‍ദ്ധിപ്പിക്കും.

 മുടിയുടെ സൗന്ദര്യം

മുടിയുടെ സൗന്ദര്യം

മുടിയുടെ സൗന്ദര്യസംരക്ഷണത്തിനും നാരങ്ങ ഉപയോഗിക്കാം. നാരങ്ങ നീര് മുടിയില്‍ തേച്ച് പിടിപ്പിച്ചാല്‍ താരന്‍ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിയാല്‍ മതി.

 മൗത്ത് വാഷ് ആയി ഉപയോഗിക്കാം

മൗത്ത് വാഷ് ആയി ഉപയോഗിക്കാം

മൗത്ത് വാഷ് ആയി ഉപയോഗിക്കാനും ഏറ്റവും നല്ലതാണ് നാരങ്ങ. ഇത് വായ്‌നാറ്റമെന്ന വില്ലനെ ഇല്ലാതാക്കുന്നു.

വായിലെ പുണ്ണ്

വായിലെ പുണ്ണ്

വായിലെ പുണ്ണിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ചതാണ് നാരങ്ങ നീര്. ദിവസവും മൂന്ന് തവണ നാരങ്ങ നീര് വെള്ളത്തില്‍ ചാലിച്ച് വായ് കഴുകിയാല്‍ മതി. ഇത് വായിലെ പുണ്ണിന് ഉടന്‍ തന്നെ പരിഹാരം നല്‍കും.

തൊണ്ട വേദന

തൊണ്ട വേദന

തൊണ്ട വേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ നല്ലൊരു ഉപായമാണ് നാരങ്ങ നീര്. നാരങ്ങ നീര് വെള്ളത്തില്‍ ചാലിച്ച് അല്‍പം ഉപ്പിട്ട് കവിള്‍ കൊണ്ടാല്‍ മതി. ഇത് തൊണ്ട വേദനയെ ഇല്ലാതാക്കുന്നു.

English summary

nine beauty problems that lemon can destroy

nine beauty problems that lemon can destroy read on to know more about it.
Subscribe Newsletter