For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിറം വേണോ, ഉരുളക്കിഴങ്ങ് നീരില്‍ തൈര് ചേര്‍ക്കാം

ഏതൊക്കെ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉരുളക്കിഴങ്ങ് ഉപയോഗിക്കാം.

|

ഇന്നത്തെ കാലത്ത് സൗനര്യസംരക്ഷണം എന്നത് വെറും മേക്കപ്പിലും പൗഡറിലും ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. ചര്‍മ്മത്തിന്റെ നിറം വരെ ഇതിനെ ബാധിക്കും. കാരണം അത്രേയറെയാണ് നിറത്തിന് നമ്മള്‍ നല്‍കുന്ന പ്രാധാന്യം. നിറം അല്‍പം കുറഞ്ഞ് പോയാല്‍ അതില്‍ സങ്കടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം നമ്മുടെ അടുക്കളയില്‍ ഉണ്ട്. ഭക്ഷണത്തിനായി നമ്മള്‍ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങാണ് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നത്. ഭക്ഷണത്തിനും തീന്‍മേശയിലും അല്ലാതെ നമുക്ക് ചര്‍മ്മസംരക്ഷണത്തിനും ഉരുളക്കിഴങ്ങ് ഉപയോഗിക്കാം.

എന്നാല്‍ ഭക്ഷണത്തിന്റെ ഗുണങ്ങളേക്കാള്‍ ഉരുളക്കിഴങ്ങിന്റെ സൗന്ദര്യ ഗുണങ്ങളാണ് ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. നമ്മളെ അലട്ടുന്ന പല ചര്‍മ്മ പ്രശ്‌നങ്ങളേയും പ്രതിരോധിച്ച് ചര്‍മ്മത്തെ സുന്ദരമാക്കി നിലനിര്‍ത്താന്‍ ഉരുളക്കിഴങ്ങിന് സാധിക്കും. നമ്മളെ അലട്ടുന്ന പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും നിമിഷ നേരം കൊണ്ട് പരിഹാരം കാണാന്‍ ഉരുളക്കിഴങ്ങിന് സാധിക്കുന്നു.
മുഖത്തെ കറുത്ത പാടുകളും പുള്ളികളും കുത്തുകളും എല്ലാം ഇല്ലാതാക്കാനും മുഖം ക്ലിയറാക്കാനും ബ്യൂട്ടി പാര്‍ലറുകള്‍ തോറും കയറിയിറങ്ങുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതെല്ലാം ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കി സൗന്ദര്യത്തിന് കോട്ടം തട്ടാതെ നല്ല ക്ലിയറുള്ള ചര്‍മ്മത്തിനായ് ഇനി ഉരുളക്കിഴങ്ങ് ഉപയോഗിക്കാം.

<strong>മുടിയഴകിന് നെല്ലിക്കയില്‍ അല്‍പം കറിവേപ്പില</strong>മുടിയഴകിന് നെല്ലിക്കയില്‍ അല്‍പം കറിവേപ്പില

എന്നാല്‍ ഉപയോഗിക്കുന്ന തരത്തിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടത്. കാരണം ഉരുളക്കിഴങ്ങിന്റെ ഉപയോഗം പല വിധത്തിലാണ് സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്നത്. ഇത് പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തേയും സൗന്ദര്യത്തേയും സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ചര്‍മ്മത്തെ സുന്ദരമാക്കാന്‍ ഏതൊക്കെ വഴിയിലൂടെ ഉരുളക്കിളങ്ങ് ഉപയോഗിക്കാമെന്ന് അറിഞ്ഞിരിക്കണം. ഇത് സൗന്ദര്യസംരക്ഷണത്തിന് ഒരു മുതല്‍ക്കൂട്ട് തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല.

ചര്‍മ്മത്തിന് നിറം

ചര്‍മ്മത്തിന് നിറം

ചര്‍മ്മത്തിന്റെ നിറമില്ലായ്മയാണ് നിങ്ങളില്‍ പലരേയും ടെന്‍ഷനാക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന്റെ കാര്യത്തില്‍ ഇനി നിറമില്ല എന്ന് പറഞ്ഞ് ടെന്‍ഷനാവേണ്ട ആവശ്യമില്ല. അതിനായി ഉരുളക്കിഴങ്ങ് മതി. ഉരുളക്കിഴങ്ങ് നീരില്‍ നല്ലൊരു ആസ്ട്രിജന്റെ ഫലം ചെയ്യും. ഇത് മുഖത്തെ ചര്‍മ്മത്തിന് നിറവും മുഖത്തിന് തിളക്കവും നല്‍കി ചര്‍മ്മത്തെ മറ്റ് പ്രശ്‌നങ്ങളില്‍ നിന്നും പ്രതിരോധിച്ച് നനിര്‍ത്തുകയും ചെയ്യുന്നു.

കണ്ണിന് താഴെ കറുപ്പ് പാടുകള്‍

കണ്ണിന് താഴെ കറുപ്പ് പാടുകള്‍

ഉറക്കക്കുറവും, ഭക്ഷണത്തിലെ പ്രശ്‌നങ്ങളും ജോലിഭാരവും പലരിലും കണ്ണിനടിയില്‍ കറുപ്പ് നിറം ഉണ്ടാവാന്‍ കാരണമാകാറുണ്ട്. ഇതിനെ മേക്കപ്പ് ഇട്ട് മറക്കാറാണ് പലരും ചെയ്യുന്നത്. എന്നാല്‍ ഇനി വെറും ഉരുളക്കിഴങ്ങിലൂടെ ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാവുന്നതാണ്. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഉരുളക്കിഴങ്ങ് അരച്ച് അത് പാലില്‍ മിക്‌സ് ചെയ്ത് കണ്ണിന് താഴെ തേച്ച് പിടിപ്പിക്കാം. ഇത് കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം നല്‍കുന്നു. മാത്രമല്ല കണ്ണിന് നല്ല തിളക്കവും നല്‍കാന്‍ സഹായിക്കുന്നു.

 ഉരുളക്കിഴങ്ങ് വട്ടത്തില്‍ അരിഞ്ഞ്

ഉരുളക്കിഴങ്ങ് വട്ടത്തില്‍ അരിഞ്ഞ്

ഉരുളക്കിഴങ്ങ് വട്ടത്തില്‍ അരിഞ്ഞ് അത് കണ്ണിനു മുകളില്‍ വെക്കാവുന്നതാണ്. ഇത് കണ്ണിനു താഴെയുള്ള കറുപ്പകറ്റി കണ്ണിന് നല്ല തിളക്കം നല്‍കാന്‍ സഹായിക്കുന്നു. അതിലുപരി കണ്ണിന്റെ ആരോഗ്യത്തേയും സഹായിക്കുകയും ചെയ്യുന്നു. ഇത് പല തരത്തിലും കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കുന്നു. ഈ മാര്‍ഗ്ഗം ആഴ്ചയില്‍ രണ്ട് തവണ ശീലമാക്കിയാല്‍ മതി. ഏത് കറുപ്പിനേയും നമുക്ക് ഇല്ലാതാക്കി കണ്ണുകള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ കഴിയുന്നതാണ്.

 ചുളിവുകളുള്ള ചര്‍മ്മം

ചുളിവുകളുള്ള ചര്‍മ്മം

ചര്‍മ്മത്തിലെ ചുളിവുകള്‍ ആണ് മറ്റൊരു പ്രശ്‌നം. ചര്‍മ്മത്തിലെ ചുളിവകറ്റി യുവത്വം നിലനിര്‍ത്താന്‍ ഉരുളക്കിഴങ്ങ് സഹായിക്കുന്നു. വാര്‍ദ്ധക്യത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നായ ചര്‍മ്മത്തിലെ ചുളിവിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഇത് നിത്യവും യുവത്വത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു. അല്‍പം ഉരുളക്കിഴങ്ങ് നീര് നിത്യേന ചര്‍മ്മത്തില്‍ പുരട്ടിയാല്‍ ഈ പ്രശ്‌നത്തെ ഇല്ലാതാക്കാം. ഇത് ചര്‍മ്മത്തിന് തിളക്കവും മൃദുത്വവും നല്‍കുന്നു.

 മുഖത്തെ കറുത്ത പാടുകള്‍

മുഖത്തെ കറുത്ത പാടുകള്‍

മുഖത്തുണ്ടാവുന്ന കറുത്ത പാടുകള്‍ മാറ്റാന്‍ ഏറ്റവും സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. കറുത്ത കുത്തുകളും കറുത്ത പാടുകളും എല്ലാം ഉരുളക്കിഴങ്ങ് മാറ്റുന്നു. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് അരച്ചെടുത്ത് മുഖത്ത് പുരട്ടുക. എന്നിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. അഞ്ച് മിനിട്ട് മസ്സാജ് ചെയ്ത ശേഷം നല്ല പോലെ തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കാം. ഇത് ആഴ്ചയില്‍ മൂന്ന് തവണ ചെയ്താല്‍ മുഖത്തെ കറുത്ത കുത്തുകളും പാടുകളും മാറുന്നു.

സണ്‍പ്രൊട്ടക്ഷന്‍

സണ്‍പ്രൊട്ടക്ഷന്‍

സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് സൂര്യപ്രകാശം മൂലമുള്ള കറുത്ത പാടുകളും മറ്റും. ഇതിനെ പ്രതിരോധിക്കാന്‍ ഉരുളക്കിഴങ്ങ് കനം കുറച്ച് വട്ടത്തിലരിഞ്ഞ് തണുപ്പിക്കാം. ഇത് സൂര്യപ്രകാശമേറ്റ സ്ഥലത്ത് അമര്‍ത്തി വെക്കുക. ഇതല്ലെങ്കില്‍ ഉരുളക്കിഴങ്ങ് ജ്യൂസ് എടുത്ത് തണുപ്പിച്ച ശേഷം സൂര്യപ്രകാശമേറ്റ സ്ഥലത്ത് തേച്ച് പിടിപ്പിക്കാം. ഇത് സൂര്യപ്രകാശം മൂലമുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നു. മാത്രമല്ല ഇതുമൂലം ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം ഉരുളക്കിഴങ്ങ് പരിഹാരം നല്‍കുന്നു.

 ചര്‍മ്മത്തിലെ വരള്‍ച്ച മാറ്റാന്‍

ചര്‍മ്മത്തിലെ വരള്‍ച്ച മാറ്റാന്‍

ചര്‍മ്മത്തിലെ വരള്‍ച്ച മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. വരണ്ട ചര്‍മ്മത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നമാണ് ദിവസം ചെല്ലുന്തോറും ചര്‍മ്മം വരണ്ടതായി മാറുന്നത്. ഉരുളക്കിഴങ്ങ് തൈര് ചേര്‍ത്ത് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റുന്നു. ഇത് ചര്‍മ്മം മൃദുവാകാന്‍ സഹായിക്കുന്നു. ദിവസവും ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

നഖത്തിന്റെ ആരോഗ്യം

നഖത്തിന്റെ ആരോഗ്യം

നഖത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് നീര് അല്‍പം പഞ്ഞിയിലെടുത്ത് അത് നഖത്തിന് ചുറ്റും തടവുക. ഇത് നഖത്തിലുള്ള മഞ്ഞ നിറം ഇല്ലാതാക്കുന്നു. മാത്രമല്ല നല്ല പിങ്ക് നിറവും നഖത്തിന് നല്‍കുന്നു. നഖം പൊട്ടിപ്പോവുന്നത് ഇല്ലാതാക്കാനും സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് നീര്.

 നര ചെറുക്കാന്‍

നര ചെറുക്കാന്‍

പലരിലും വയസ്സാവുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടുവരുന്നു. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തിലാണ് കാണപ്പെടുന്നത്. വയസ്സാവുമ്പോള്‍ മുടി നരക്കുന്നത് സ്ഥിരമാണ്. എന്നാല്‍ ഇനി ഇതിനെ ഇല്ലാതാക്കാന്‍ ഇനി ഉരുളക്കിഴങ്ങ് നീര് ആണ് പരിഹാരം. ഉരുളക്കിഴങ്ങ് നീര് മുടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് മുടി കഴുകുക. ഇത് ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ചെയ്താല്‍ അത് നരച്ച മുടിയെ ഇല്ലാതാക്കുന്നു.

ബ്ലാക്ക്‌ഹെഡ്‌സ് കളയാന്‍

ബ്ലാക്ക്‌ഹെഡ്‌സ് കളയാന്‍

ബ്ലാക്ക്‌ഹെഡ്‌സ് ഇന്നത്തെ കാലത്ത് വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. എന്നാല്‍ ഉരുളക്കിഴങ്ങില്‍ അല്‍പം പഞ്ചസാര മിക്‌സ് ചെയ്ത് ഇത് ബ്ലാക്ക്‌ഹെഡ്‌സ് ഉള്ള ഭാഗത്ത് നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. വെറും ചുരുങ്ങിയ സമയം കൊണ്ട് ബ്ലാക്ക്‌ഹെഡ്‌സിനെ പരിഹരിക്കും.

English summary

Natural beauty tips with potato

The vitamin C in the potato works as the antioxidant and clears the skin
Story first published: Friday, October 20, 2017, 12:19 [IST]
X
Desktop Bottom Promotion