For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണട ധരിച്ചും ഹോട്ട്‌സുന്ദരിയാവാം

കണ്ണട ധരിയ്ക്കുന്നുവെങ്കിലും സൗന്ദര്യസംരക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

|

ഓരോ ദിവസം കഴിയുന്തോറും കണ്ണട ധരിയ്ക്കുന്നവരുടേയും കാഴ്ച പ്രശ്‌നങ്ങള്‍ ഉള്ളവരുടേയും എണ്ണം വര്‍ദ്ധിയ്ക്കുകയാണ്. എന്നാല്‍ വെറുതേ ഫാഷനബിള്‍ ആവുന്നതിനു വേണ്ടിയും കണ്ണട ധരിയ്ക്കുന്നവരുണ്ട്. കണ്ണട ഉപയോഗിക്കുമ്പോള്‍ അത് പവ്വര്‍ ഉള്ളതാണെങ്കിലും അല്ലെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

അല്ലാത്ത പക്ഷം ഇത് നെഗറ്റീവ് ലുക്ക് ആണ് ഉണ്ടാക്കുന്നത്. കണ്ണട ഉപയോഗിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. എന്തൊക്കെ കാര്യങ്ങള്‍ എന്ന് നോക്കാം. വായ്‌നാറ്റത്തിന് നിമിഷനേരം കൊണ്ട് പരിഹാരം

മുഖത്തിന് ചേരുന്ന കണ്ണട

മുഖത്തിന് ചേരുന്ന കണ്ണട

മുഖത്തിന് ചേരുന്ന കണ്ണട ധരിയ്ക്കാന്‍ ശ്രദ്ധക്കുക. പലര്‍ക്കും ധാരണയുണ്ട് ചില കണ്ണടകള്‍ മുഖത്തിന് ചേരില്ലെന്ന. എന്നാല്‍ കണ്ണട കൃത്യമായി ധരിയ്ക്കുക. അതിലുപരി മുഖത്തിന് ചേരുന്ന തരത്തിലുള്ളത് തിരഞ്ഞെടുക്കാം.

ലെന്‍സ് വൃത്തിയാക്കുക

ലെന്‍സ് വൃത്തിയാക്കുക

കണ്ണട ഉപയോഗം കഴിഞ്ഞാല്‍ അതിനെ അവിടേയും ഇവിടേയും കളയുന്നവരുണ്ട്. പിന്നീട് അടുത്ത ദിവസം ഉപയോഗത്തിനായി എടുക്കുന്നവര്‍. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ ലെന്‍സ് വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മൃദുവായ തുണി ഉപയോഗിച്ച് ലെന്‍സ് വൃത്തിയാക്കാം. ഇത് കണ്ണിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്.

 ഭാരം കൂടിയ കണ്ണടകള്‍

ഭാരം കൂടിയ കണ്ണടകള്‍

ഭാരം കൂടിയ കണ്ണടകള്‍ കണ്ണിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുത്തും. കട്ടിക്കണ്ണട ധരിയ്ക്കണം എന്ന് ആഗ്രമുള്ളവര്‍ക്ക് ഭാരക്കുറവുള്ള കണ്ണട തിരഞ്ഞെടുക്കാവുന്നതാണ്.

അള്‍ട്രാവയലറ്റ് രശ്മികള്‍

അള്‍ട്രാവയലറ്റ് രശ്മികള്‍

അള്‍ട്രാവയലറ്റ് രശ്മികള്‍ ആണ് മറ്റൊരു പ്രശ്‌നം. ഇത് കണ്ണുകള്‍ക്ക് കൂടുതല്‍ ദോഷം ചെയ്യും. അതുകൊണ്ട് തന്നെ കണ്ണടകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിരോധിയ്ക്കുന്ന കണ്ണടകള്‍ തിരഞ്ഞെടുക്കുക.

 സ്ഥിരമായി ഉപയോഗിക്കുന്നുവെങ്കില്‍

സ്ഥിരമായി ഉപയോഗിക്കുന്നുവെങ്കില്‍

കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ സ്ഥിരമായി ഉപയോഗിക്കുന്നുവെങ്കില്‍ അത് പലപ്പോഴും മൂക്കിനു മുകളില്‍ കറുത്ത പാട് വരുത്താന്‍ കാരണമാകും. എന്നാല്‍ നാരങ്ങ നീര് ഉപയോഗിച്ച് ആഴ്ചയില്‍ ഒരിക്കല്‍ മൂക്കിനു മുകളില്‍ തുടക്കുകയാണെങ്കില്‍ ഈ പ്രശ്‌നത്തെ ഒഴിവാക്കാം.

English summary

Important Tips For Girls Who Wears Glasses

Important Tips For Any Girl Who Wears Glasses, read on to know more.
Story first published: Wednesday, February 8, 2017, 17:37 [IST]
X
Desktop Bottom Promotion