തൈരും നാരങ്ങ നീരും മുഖത്ത് തേച്ച് അഞ്ച് മിനിട്ട്‌

Posted By:
Subscribe to Boldsky

വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് തൈരും പാലും മോരും എല്ലാം. ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം ഫലപ്രദമാണ് തൈര് എന്നതാണ് സത്യം. ആരോഗ്യ കാര്യത്തില്‍ മാത്രമല്ല ഇന്നത്തെ തലമുറയെ അലട്ടുന്ന പല സൗന്ദര്യ കാര്യത്തിലും തൈര് മുന്നിലാണ്. തൈരിനോടൊപ്പം വെറും രണ്ട് തുള്ളി നാരങ്ങ നീര് ചേരുമ്പോള്‍ ഇതിന്റെ ഗുണം ഇരട്ടിക്കുകയാണ് ചെയ്യുന്നത്.

ബ്രഹ്മി; പനങ്കുല മുടി ഉറപ്പു നല്‍കും എണ്ണ

ചര്‍മ്മത്തിലുണ്ടാകുന്ന എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ തൈരിന് കഴിയും. അത്രയേറെ പ്രകൃതി ദത്തമായതിനാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയുമില്ല. എന്തൊക്കെ സൗന്ദര്യ ഗുണങ്ങളാണ് തൈരില്‍ നാരങ്ങ നീര് ചേരുമ്പോള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

ബേക്കിഗ് സോഡ; 5മിനിട്ട് കൊണ്ട് കക്ഷം വെളുക്കും

 ചര്‍മ്മത്തിന്റെ വരള്‍ച്ച

ചര്‍മ്മത്തിന്റെ വരള്‍ച്ച

ചര്‍മ്മത്തിന്റെ വരള്‍ച്ചയെ ഇല്ലാതാക്കാന്‍ തൈരിന് കഴിയും. തൈരില്‍ നാരങ്ങ നീരൊഴിച്ച് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം ചെറുപയറു പൊടിയിട്ട് കഴുകിക്കളയാവുന്നതാണ്.

 ആരോഗ്യമുള്ള ചര്‍മ്മത്തിന്

ആരോഗ്യമുള്ള ചര്‍മ്മത്തിന്

ആരോഗ്യമുള്ള ചര്‍മ്മത്തിന് ഏറ്റവും ഉത്തമമായിട്ടുള്ള ഒന്നാണ് തൈര്. തൈര് മഞ്ഞള്‍പ്പൊടി അല്‍പം നാരങ്ങ നീര് എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു.

തൈരും പപ്പായയും

തൈരും പപ്പായയും

നല്ലതു പോലെ പഴുത്ത പപ്പായയില്‍ തൈര് മിക്‌സ് ചെയ്ത് കൈയ്യിലും കഴുത്തിലും മുഖത്തും തേച്ച് പിടിപ്പിക്കാം. അല്‍പ സമയത്തിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇതാകട്ടെ കറുത്ത നിറത്തെ അപ്പാടെ നീക്കുന്നു.

 ഒരു സ്പൂണ്‍ തേനും തൈരും

ഒരു സ്പൂണ്‍ തേനും തൈരും

തൈരില്‍ ഒരു സ്പൂണ്‍ തേന്‍ മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്താല്‍ മുഖത്തേയും കഴുത്തിലേയും കരുവാളിപ്പ് മാറിക്കിട്ടുന്നു.

 സൂര്യാഘാതത്തില്‍ നിന്ന് സംരക്ഷണം

സൂര്യാഘാതത്തില്‍ നിന്ന് സംരക്ഷണം

സൂര്യാഘാതത്തില്‍ നിന്നും സംരക്ഷിക്കാനും തൈര് തന്നെയാണ് ഉത്തമമായിട്ടുള്ളത്. തൈര് മുഖത്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ സൂര്യാഘാതം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാവുന്നു.

 ചര്‍മ്മത്തിന്റെ നിറം മാറ്റം

ചര്‍മ്മത്തിന്റെ നിറം മാറ്റം

പലരിലും ചര്‍മ്മത്തിന് ചിലപ്പോള്‍ നിറം മാറ്റം സംഭവിക്കുന്നു. ഇത്തരത്തില്‍ ചര്‍മ്മത്തിലുണ്ടാകുന്ന നിറം മാറ്റം ഇല്ലാതാക്കാനും പാടുകളെ ഇല്ലാതാക്കാനും തൈരില്‍ നാരങ്ങ നീര് ചേര്‍ത്ത് തേച്ചാല്‍ മതി. ബ്ലീച്ച് ചെയ്യുന്ന ഗുണമാണ് ഇത് നല്‍കുന്നത്.

കക്ഷത്തിലെ കറുപ്പകറ്റാന്‍

കക്ഷത്തിലെ കറുപ്പകറ്റാന്‍

കക്ഷത്തിലെ കറുപ്പകറ്റാനും തൈര് ഉത്തമമാണ്. 15 മിനിട്ടോളം തൈര് തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം നാരങ്ങ നീരും തേച്ച് പിടിപ്പിക്കാം. കുറച്ച് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് ദിവസം ചെയ്താല്‍ മതി. കക്ഷത്തിലെ കറുപ്പ് ഇല്ലാതാവും.

English summary

How to Treat Dry And Itchy Skin With curd and lemon

The best part about yogurt is that it is an excellent skin-hydrating agent which can help you fight dryness of your skin. You can use yogurt to remove dry skin and to moisturize it as well.