കഴുത്തിലെ ചുളിവ് മാറ്റാന്‍ ചില രാത്രി സൂത്രങ്ങള്‍

Posted By: Saritha P
Subscribe to Boldsky

കാലം പോകുന്നതിനൊപ്പം പ്രായവും കൂടുമെന്നത് പ്രപഞ്ചസത്യമാണ്. പ്രായത്തെ ഭയക്കുന്നവരും നമുക്കിടയിലുണ്ട്. സ്വയം യുവത്വത്തോടെ ഇരിക്കുക എന്നാഗ്രഹിക്കുന്ന ചിന്താഗതിയെ പോസിറ്റീവ് ആയി കാണാവുന്നതാണ്. പ്രായം ശരീരത്തെ ബാധിക്കുന്നത് വളരെ പെട്ടെന്നാണ്. ശരീരത്തില്‍ പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ വരുമ്പോള്‍ അതിനെ പൂര്‍ണ്ണമായി ഇല്ലാതാക്കാനാകില്ലെങ്കിലും പരമാവധി ചെറുത്തുനില്‍ക്കാനെങ്കിലും നമ്മളില്‍ പലരും ആഗ്രഹിക്കും. അത് തെറ്റാണെന്നും പറയാനാകില്ല.

പ്രായമാകുന്നതിന്റെ ആദ്യസൂചനകള്‍ ലഭിക്കുന്നിടങ്ങളില്‍ പ്രധാനമാണ് കഴുത്ത്. കഴുത്തിലെ ചുളിവുകള്‍ നമ്മുടെ ആത്മവിശ്വാസം കെടുത്തിയേക്കും. സുന്ദരമായ ചെറുപ്പം തോന്നിക്കുന്ന സ്ത്രീകളില്‍ വലിയൊരുവിഭാഗത്തിന്റേയും കഴുത്ത് ചുളിഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? പറഞ്ഞുവന്നത് മുഖത്തെ സുന്ദരമാക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് കഴുത്തിലെ ചുളിവുകള്‍ മാറ്റുക എന്നതും. രണ്ടും കൂടി ചേര്‍ന്നാല്‍ മാത്രമേ സൗന്ദര്യസംരക്ഷണം പൂര്‍ണ്ണമാകൂ എന്ന് വേണമെങ്കില്‍ പറയാം. അതിനാല്‍ കഴുത്തിലെ തൊലിയുടെ ഇലാസ്തികത ഉയര്‍ത്താനും പിന്നീടത് നിലനിര്‍ത്താനും ആവശ്യമായ പ്രധാനകാര്യങ്ങള്‍ ചെയ്യുക തന്നെ വേണം.

How to Prevent Neck Wrinkles

സൗന്ദര്യസംരക്ഷണത്തേക്കാള്‍ ആരോഗ്യകരമായ ശീലമായി വേണം ത്വക്ക് സംരക്ഷണത്തെ കാണേണ്ടത്. ദിവസവും സൗന്ദര്യസംരക്ഷണത്തിനായി ചെലവഴിക്കുന്ന സമയത്തില്‍ ഒരല്പം ത്വക്ക്‌സംരക്ഷണത്തിനായും നീക്കിവെക്കണം. വീടുകളില്‍ നമുക്ക് ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ കൂടാതെ സൗന്ദര്യസംരക്ഷണം പരമപ്രധാനമായി കാണുന്ന അഭിനേതാക്കളും മറ്റ് സെലബ്രിറ്റികളുമെല്ലാം ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുണ്ടെങ്കിലും ചികിത്സയേക്കാള്‍ ഉത്തമം പ്രതിരോധമാണ് എന്നോര്‍ക്കുക.

പ്രായം കൂടുന്നതിന് മുമ്പേ തന്നെ പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളിലൂടെ സൗന്ദര്യസംരക്ഷണം നടത്തുകയും അത് തുടരുകയുമാണ് ഇത്തരം ചെലവു കൂടിയ ചികിത്സകളേക്കാള്‍ ഏറെ ഗുണകരം.

How to Prevent Neck Wrinkles

മലിനീകരണം

ഒറ്റവാക്കില്‍ നിര്‍വ്വചിക്കാവുന്ന വാക്കല്ല മലിനീകരണം. പല വിധത്തിലാണ് ദിവസവും നമ്മുടെ ശരീരം മലിനമാകുന്നത്. വാഹനങ്ങളുടേയും വ്യവസായസ്ഥാപനങ്ങളിലേയും മലിനമായമായ പുകപടലങ്ങള്‍ ഉള്‍പ്പടെ പലതരത്തിലുള്ള പുകകളിലൂടെ വേണം നമ്മള്‍ ഓരോ ദിവസവും കഴിഞ്ഞുകൂടാന്‍. ഇത് ശ്വസിക്കുന്നതും ഒപ്പം തന്നെ ശരീരത്തിലാകുന്നതുമെല്ലാം ദോഷ ഫലമേ ഉണ്ടാക്കുന്നുള്ളൂ. ഇവയെല്ലാം ത്വക്കിനെ കേടുവരുത്തുന്നു. നമ്മുടെ ചെറുപ്പത്തില്‍ ഇത്തരം മലിനീകരണം മൂലം തൊലിപ്പുറത്ത് വലിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടണമെന്നില്ല. കാരണം പ്രായം കുറവുള്ളപ്പോള്‍ ശരീരത്തിലേല്‍ക്കുന്ന മാലിന്യങ്ങളെ തൊലി തന്നെ നിര്‍വ്വീര്യമാക്കുന്നു. എന്നാല്‍ പ്രായം കൂടുന്തോറും നിര്‍വ്വീര്യമാക്കാനോ അല്ലെങ്കില്‍ സന്തുലിതമാക്കാനോ ഉള്ള തൊലിയുടെ കഴിവ് കുറയുകയും അത് തൊലിക്ക് കൂടുതല്‍ ക്ഷീണം അനുഭവപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

വാഹനങ്ങളില്‍ നിന്നുള്ള പുകയെ കൂടാതെ നമ്മള്‍ തന്നെ വിളിച്ചുവരുത്തുന്ന മറ്റൊരു മാലിന്യമാണ് സിഗരറ്റിന്റെ പുക. പുകവലി ശരീരത്തില്‍ ചുളിവുകള്‍ പെട്ടെന്നുണ്ടാക്കാന്‍ കാരണമാകുന്നെന്നാണ് വിലയിരുത്തുന്നത്.

സൂര്യന്‍

How to Prevent Neck Wrinkles

ശരീരത്തിന് അത്യന്താപേക്ഷിതമായ ജീവകമാണ് ജീവകം ഡി. സൂര്യപ്രകാശത്തില്‍ നിന്നാണ് ഈ ജീവകം ലഭിക്കുന്നത്. എല്ലുകളുടെ ബലത്തിന് ആവശ്യമായ ജീവകമാണിത്. തര്‍ക്കമില്ലാത്ത കാര്യങ്ങളാണ് ഇതെല്ലാം. സൂര്യപ്രകാശത്തില്‍ നിന്നും ഗുണങ്ങള്‍ ഏറെയുള്ളതുപോലെ ദോഷങ്ങളും ഉണ്ട്. അധികമായാല്‍ അമൃതും വിഷം എന്ന ചൊല്ല് സൂചിപ്പിക്കും പോലെ സൂര്യരശ്മികള്‍ അമിതമായി ശരീരത്തിലെത്തുന്നതും നല്ലതല്ല. സൂര്യരശ്മികള്‍ ശരീരത്തില്‍ ്അമിതമായി ഏല്‍ക്കുന്നത് മൂലം പലതരം രോഗങ്ങളും ഉണ്ടായെന്ന് വരാം.

സൂര്യരശ്മികള്‍

സൂര്യരശ്മികള്‍ ശരീരത്തിലേല്‍ക്കുന്നത് തടയാന്‍ വളരെ നിസ്സാരമായ മുന്‍കരുതലുകള്‍ പാലിച്ചാല്‍ മതി. പുറത്തുപോകും മുമ്പ് സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ പുരട്ടുകയാണ് ഇതിലൊന്ന്. ഇതോടൊപ്പം ശക്തമായ വെയിലുള്ള സമയത്ത് പുറത്തിറങ്ങുമ്പോള്‍ ശരീരഭാഗം പരമാവധി മൂടുന്നതരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക, കുടയോ മറ്റോ ഉപയോഗിക്കുക എന്നിവയും ചെയ്യാവുന്നതാണ്. കാരണം ശരീരത്തില്‍ തട്ടുന്ന സൂര്യരശ്മികള്‍ തൊലിയുടെ ഇലാസ്തികത കുറക്കാനിടയാക്കുന്നു. പിന്നീട് നഷ്ടപ്പെട്ട ഇലാസ്തികത തിരിച്ചെടുക്കാന്‍ ത്വക്കിന് സാധിക്കാതെയും വരും. തന്മൂലം ശരീരത്തില്‍ കറുത്തപാടുകള്‍, ചുളിവുകള്‍ എന്നിവ ഉണ്ടാവുകയും ചെയ്യുന്നു.

ആരോഗ്യകരമായ ജീവിതശൈലിയിലൂടെ കഴുത്തിലെ ചുളിവുകള്‍ എങ്ങനെ തടയാം എന്ന് നോക്കാം.

How to Prevent Neck Wrinkles

മുമ്പേ പറഞ്ഞ പോലെ സൂര്യനിന്നുള്ള അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍ നിന്ന് ത്വക്കിനെ സംരക്ഷിക്കുക. സിഗരറ്റ്, മറ്റ് പുകപടലങ്ങള്‍ എന്നിവ ശരീരത്തില്‍ പരമാവധി ഏല്‍ക്കാതെ ശ്രദ്ധിക്കുക

കഴുത്തിന് ആരോഗ്യവും ദൃഢതയും നിലനിര്‍ത്താന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ ഇന്ന് വിവിധ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അതില്‍ മികച്ചത് കണ്ടെത്തി അത് ദൈനംദിനചര്യയില്‍ ഉള്‍പ്പെടുത്തുക.

കഴുത്ത് വളച്ച്, കുനിച്ച് നിര്‍ത്താതെ പരമാവധി തല നേരെ നിര്‍ത്തി താടിയെല്ല് ഭാഗം ഉയര്‍ന്ന രീതിയില്‍ കഴുത്തിന് വളവില്ലാതെ ശീലിക്കുക.

നമ്മുടെ ശരീരത്തില്‍ പകുതിയിലേറെയും ജലമാണ്. ശരീരത്തിന് അത്യന്താപേക്ഷിതമാണ് ജലം. ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ ശീലമാണ്. ത്വക്ക് വളരെ മൃദുവാകാനും ചെറുപ്പമാകാനും വേണ്ടി ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ആരോഗ്യമുള്ള ശരീരത്തിലേ സൗന്ദര്യവുമുണ്ടാകൂ.

ഉയരം കൂടിയ തലയിണകള്‍ ആരോഗ്യത്തിന് മാത്രമല്ല ത്വക്കിന്റെ ദൃഢതയ്ക്കും നല്ലതല്ല. എപ്പോഴും ഉയരം കുറഞ്ഞ ചെറിയ തലയിണകള്‍ വേണം ഉപയോഗിക്കാന്‍. തലയിണകള്‍ വെക്കുമ്പോള്‍ അത് തലയെ മാത്രം താങ്ങുന്ന രീതിയില്‍ ആകരുത്. മറിച്ച് തലയ്ക്കും കഴുത്തിനും ഇടയിലായി രണ്ട് ഭാഗത്തിന് പിന്തുണ നല്‍കുന്ന രീതിയില്‍ വേണം വെയ്ക്കാന്‍.

How to Prevent Neck Wrinkles

കഴുത്തില്‍ ഉരുളക്കിഴഞ്ഞ് കഷണം വെയ്ക്കുക. ഇത് കഴുത്തിലെ സുഷിരങ്ങളെ വിഷമുക്തമാക്കുകയും തന്മൂലം തൊലിക്ക് ഉന്മേഷം നല്‍കുകയും ചെയ്യുന്നു.

ഉറങ്ങുന്നതിന് മുമ്പായി ഒരു നല്ല ആന്റി-റിങ്കിള്‍ ക്രീം കഴുത്തില്‍ പുരട്ടിവെയ്ക്കുന്നത് നന്നായിരിക്കും. ത്വക് രോഗവിദഗ്ധനെ കണ്ട് റെറ്റിന്‍-എ ക്രീമുകളെക്കുറിച്ച് ആരായുക. പരിശോധനയ്ക്ക് ശേഷം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇത്തരം ക്രീമുകള്‍ ഉപയോഗിക്കാവുന്നതാണ്. കാരണം ഈ ക്രീമുകള്‍ പെട്ടെന്ന് പ്രായമാകുന്നത് തടയും.

ചുളിവുകള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പേ തന്നെ മേല്‍പറഞ്ഞ കാര്യങ്ങള്‍ ശീലിക്കുന്നത് തൊലിക്ക് അതിവേഗം പ്രായമാകുന്നത് തടയാനാകും. കാരണം ശസ്ത്രക്രിയ പോലെ സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ ചെയ്യുന്നതിലും ഭേദമാണ് മുന്നേ ശരീരത്തെ ഊര്‍ജ്ജസ്വലമാക്കാന്‍ തയ്യാറെടുക്കുന്നത്. അഥവാ ഇപ്പോഴെ കഴുത്തിന് ചുളിവുകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആന്റി-റിങ്കിള്‍ ക്രീമുകളോ റെറ്റിന്‍-എ ക്രീമുകളോ പുരട്ടാവുന്നതാണ്. ഡോക്ടറുടെ നിര്‍ദ്ദേശം ശരിയായി പാലിച്ച് ഇത്തരം ചുളിവുകള്‍ ഇല്ലാതാക്കാനാകും. പിന്നീട് അത് വരാതിരിക്കാനും ശ്രദ്ധിക്കുക.

English summary

How to Prevent Neck Wrinkles

When it comes to aging, Neck area is a critical spot. Neck wrinkles are the worst give away. Here are some ways to reduce their presence