കാലിന്റെ നിറം വര്‍ദ്ധിപ്പിക്കാം ഇനി എളുപ്പം

Posted By:
Subscribe to Boldsky

ശരീരസൗന്ദര്യസംരക്ഷണത്തില്‍ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് കാലിന്റെ സംരക്ഷണം. നല്ല തിളക്കമുള്ള കാലുകള്‍ ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. പലരും മുഖത്തേക്കാള്‍ സൗന്ദര്യം കാലുകള്‍ക്ക് വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. കാല്‍ മുട്ടിലെ നിറം മാറ്റവും കാലിലുണ്ടാകുന്ന അനാവശ്യ രോമ വളര്‍ച്ചയും ചില്ലറയല്ല നമ്മളെ ബുദ്ധിമുട്ടിയ്ക്കുന്നത്.

എന്നാല്‍ ഇനി തിളക്കമുള്ള കാലുകള്‍ക്ക് ചില പൊടിക്കൈകള്‍ ഉണ്ട്. ദൈനംദിന ജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കാലുകള്‍ക്ക് നിറവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാം. അതും വെറും രണ്ട് ദിവസം കൊണ്ട്.

 വാക്‌സിംഗ് മാത്രം ചെയ്യുക

വാക്‌സിംഗ് മാത്രം ചെയ്യുക

വാക്‌സിംഗ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. വാക്‌സ് ചെയ്യുന്നതിനു പകരമായി അമിത രോമവളര്‍ച്ച ഇല്ലാതാക്കാന്‍ ഷേവ് ചെയ്യുന്നവരും കുറവല്ല. എന്നാല്‍ ഇത് ഒഴിവാക്കി വാക്‌സ് ചെയ്യാന്‍ ശ്രമിക്കുക. കാരണം ഷേവ് ചെയ്യുന്നത് ചര്‍മ്മത്തില്‍ കറുത്ത നിറം ഉണ്ടാവാന്‍ കാരണമാകും.

മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുക

മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുക

എപ്പോഴും മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. കാരണം വരണ്ട കാലുകള്‍ പലപ്പോഴും കാലിന്റെ സൗന്ദര്യത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല ആറ് മണിക്കൂര്‍ കൂടുമ്പോള്‍ ഒരിക്കലെങ്കിലും കാലിന്റെ സൗന്ദര്യത്തിനായി മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാം.

 ക്രീം പുരട്ടുക

ക്രീം പുരട്ടുക

കാലിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കാന്‍ ക്രീം പുരട്ടുക. മാത്രമല്ല കഫീന്‍ ധാരാളം അടങ്ങിയ ലോഷന്‍ പുരട്ടുന്നത് കാലിന്റെ സൗന്ദര്യം സംരക്ഷിക്കുന്നു.

മൃതകോശങ്ങളെ ഇല്ലാതാക്കുക

മൃതകോശങ്ങളെ ഇല്ലാതാക്കുക

മൃതകോശങ്ങളെ ഇല്ലാതാക്കാനും ശ്രമിക്കുക. അതിനായി പഴയ ചര്‍മ്മത്തെ നശിപ്പിക്കാന്‍ ഉള്ള രീതിയില്‍ സ്‌ക്രബ്ബര്‍ ഉപയോഗിക്കാം. ഇത് ചര്‍മ്മത്തിന് തിളക്കവും മൃദുത്വവും വര്‍ദ്ധിപ്പിക്കുന്നു.

 ആന്റി ഏജിംഗ് ക്രീം

ആന്റി ഏജിംഗ് ക്രീം

മുഖത്ത് മാത്രമല്ല കാലുകള്‍ക്കും വയസ്സാവും. അതുകൊണ്ട് തന്നെ ആന്റി ഏജിംഗ് ക്രീം ഉപയോഗിക്കാം. ഇത് കാലിന് തിളക്കവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു.

കാല്‍ മസ്സാജ് ചെയ്യുക

കാല്‍ മസ്സാജ് ചെയ്യുക

കാലുകള്‍ ഇടക്കിടെ മസ്സാജ് ചെയ്യുന്നത് നല്ലതാണ്. ഇത് കാലിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും കാലിന് കരുത്തും സൗന്ദര്യവും നല്‍കുകയും ചെയ്യുന്നു.

English summary

how to make your leg look shiny

Do you want to flaunt your legs. Then, here are simple tricks that could help to make your legs appear shiny. Take a look.
Story first published: Thursday, February 23, 2017, 10:36 [IST]