മൂന്ന് സ്‌റ്റെപ്പ്; വിണ്ടു കീറിയ കാലിന് പരിഹാരം

Posted By:
Subscribe to Boldsky

കാല്‍ വിണ്ട് കീറുന്നതിന് പരിഹാരം കാണാന്‍ പല തരത്തിലുള്ള ഓയിന്‍മെന്റുകളും ക്രീമും മറ്റും നമ്മള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇനി മൂന്നേ മൂന്ന് സ്‌റ്റെപ് കൊണ്ട് നമുക്ക് കാലിലെ വിള്ളല്‍ മാറ്റാം. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കാലിലെ വിള്ളലിന് പരിഹാരം കാണാം.

പുരുഷന് അമ്പതിലും മുപ്പതിന്റെ ചെറുപ്പം രഹസ്യമിതാ

ഇതി കാലിലെ നശിച്ച് പോയ ചര്‍മ്മ കോശങ്ങളെ വീണ്ടും പുനരുജ്ജീവിപ്പിക്കുന്നു. ഇതിലൂടെ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. അതിനായി വീട്ടില്‍ തന്നെ ചെയ്യേണ്ട കാര്യങ്ങളാണ് ഇവ. ഇത്തരം കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ തന്നെ നമുക്ക് ചെയ്യാവുന്നതാണ്. എന്തൊക്കെയാണ് അവ എന്ന് നോക്കാം.

സ്റ്റെപ് 1- ഇളം ചൂടുവെള്ളം

സ്റ്റെപ് 1- ഇളം ചൂടുവെള്ളം

ആദ്യത്തെ സ്റ്റെപ് എന്ന് പറയുന്നത് ഇളം ചൂടുവെള്ളത്തില്‍ ചെയ്യുന്നതാണ്. ഇത് കാല്‍ വിണ്ട് കീറുന്നതിന് ഉടന്‍ പരിഹാരം നല്‍കുന്നു. എങ്ങനെ ഇത് ചെയ്യണം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഇളം ചൂടുവെള്ളം, രണ്ട് സ്പൂണ്‍ ബേക്കിംഗ്‌സോഡ, പ്യുമിക് സ്റ്റോണ്‍, രണ്ട് സ്പൂണ്‍ ഉപ്പ് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

 ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

ഇളം ചൂടുള്ള വെള്ളത്തില്‍ അല്‍പം ബേക്കിംഗ് സോഡ, അല്‍പം ഉപ്പ് എന്നിവയിട്ട് നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇതില്‍ 15 മിനിട്ട് കാല്‍ മുക്കി വെക്കുക. ശേഷം പ്യുമിക് സ്‌റ്റോണ്‍ ഉപയോഗിച്ച് ഉപ്പൂറ്റിയില്‍ മസ്സാജ് ചെയ്യുക.

 സ്റ്റെപ് 2- സ്‌ക്രബ്ബ്

സ്റ്റെപ് 2- സ്‌ക്രബ്ബ്

വെളിച്ചെണ്ണ കൊണ്ട് കാലിലെ വിള്ളലിന് പരിഹാരം കാണാം. നമ്മുടെ വീട്ടില്‍ തന്നെ ധാരാളം ലഭിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. അതുകൊണ്ട് തന്നെ വെളിച്ചെണ്ണ കൊണ്ട് കാലിലെ വിണ്ട് കീറല്‍ മാറ്റാന്‍ വളരെ എളുപ്പമാണ്.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

രണ്ട്‌സ്പൂണ്‍ വെളിച്ചെണ്ണ, അല്‍പം പഞ്ചസാര എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് ഇത് കൊണ്ട് കാലില്‍ മസ്സാജ് ചെയ്യുക. അഞ്ച് മിനിട്ടോളം ഇത്തരത്തില്‍ ചെയ്ത് കഴിഞ്ഞ് കാല്‍ തുടച്ചെടുക്കുക. ഇത് കാലിലെ വിള്ളലിനെയും മൃതകോശങ്ങളെയും ഇല്ലാതാക്കുന്നു.

സ്‌റ്റെപ് 3- മോയ്‌സ്ചുറൈസര്‍

സ്‌റ്റെപ് 3- മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചിറൈസിംഗ് ആണ് അടുത്തത്. സ്‌ക്രബ്ബ് ചെയ്ത് കഴിഞ്ഞാല്‍ മോയ്‌സ്ചുറൈസിംഗ് ചെയ്യണം. ഇതിനായി ആവശ്യമുള്ളത് ഒരു മെഴുക് തിരിയും അല്‍പം എണ്ണയും ആണ്. എങ്ങനെ മോയ്‌സ്ചുറൈസ് ചെയ്യണം എന്ന് നോക്കാം.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

രണ്ട് സ്പൂണ്‍ എണ്ണ ഒരു കഷ്ണം മെഴുകുതിരി എന്നിവ ഒരു ബൗളില്‍ എടുക്കുക. ഈ ബൗള്‍ അല്‍പം ചൂടു വെള്ളത്തില്‍ വെക്കുക. അപ്പോഴേക്കും ഇത് ഉരുകി പോവുന്നു. നല്ലതു പോലെ തണുത്ത ശേഷം ഇത് ഉപ്പൂറ്റിയിലും വിള്ളലുള്ള ഭാഗത്തും തേച്ച് പിടിപ്പിക്കുക. ശേഷം ഒരു സോക്‌സ് ധരിച്ച് ഉറങ്ങാന്‍ കിടക്കുക. രാവിലെ എഴുന്നേറ്റ് ഇത് മാറ്റിയാല്‍ മതി.

English summary

How To Get Rid Of Dry Cracked Feet

some remedies you can do at home to get rid of cracked feet and also how to prevent it from happening again.
Story first published: Monday, September 18, 2017, 11:00 [IST]